2020 ജൂലൈ 25, ശനിയാഴ്‌ച

സിറ്റിയുടെ ഗതകാലം- 7

നമുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-7

-ഇഖ്ബാൽ പൂക്കൂണ്ടിൽ-

ജനങ്ങളാൽ വളർന്ന നഗരമാണ് കണ്ണൂർ സിറ്റി .
ടൗൺ പ്ലാനിങ്ങിലൂടെ വന്ന നഗരമല്ല. ഇതേപോലെയുള്ള നഗരങ്ങളിൽ ടൗൺപ്ലാനിങ് നടപ്പിൽ വരുത്തുവാൻ ഇടയായാൽ കൂടുതൽ
ജനങ്ങൾ ആട്ടിയോടിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയോ അതല്ലെങ്കിൽ അവർ പാലായനം ചെയ്യപ്പെടേണ്ട അവസ്ഥയൊ ഉണ്ടാവും.
ടൗൺ പ്ലാനിംഗ് നടപ്പിൽ വരുത്തേണ്ടത് ജന സമ്പർക്കം കുറഞ്ഞ സ്ഥലങ്ങളിലാണ് .പിന്നീട് ജനങ്ങൾ സൗകര്യത്തോടു കൂടിയ പുതുതായി നിർമ്മിച്ച നഗരങ്ങളിൽ വന്നുചേരും.ന്യൂഡൽഹി, ന്യുമുമ്പായി, പോലെയുള്ള നഗരങ്ങൾ ഉദാഹരണം.
വികസനം കൊണ്ട് വളരേണ്ടത് ജനങ്ങളാണ്. മുൻകാലങ്ങളിൽ ഇടുങ്ങിയ നഗരങ്ങളിൽ വികസനമാതൃക എങ്ങനെയാണ് നടപ്പാക്കിയത്. ജനങ്ങളെ ഒഴിപ്പിക്കാതെ  മുംബൈ നഗരം നടത്തിയ വികസനം നമുക്ക് മാതൃക തന്നെയാണ്.
മാലിന്യ സംസ്കരണത്തെ കുറിച്ച്  ബോംബെയിലും, ദൽഹിയിലും, ബാംഗ്ലൂരിലും പോയി പഠിക്കുമ്പോൾ  ഇതേപോലുള്ള നഗരങ്ങളുടെ പ്ലാനിങ്ങും പഠിക്കുന്നത് നന്നായിരിക്കും.
കാലങ്ങളായി സിറ്റിയിൽ ശുചീകരണ പ്രവർത്തനങ്ങൾ  നടന്നിട്ടുണ്ട്. കച്ചറ തൊട്ടി വച്ച് അതിൽ നിക്ഷേപിച്ച് എടുത്തുകൊണ്ടു പോകാറുണ്ടായിരുന്നു.
 ഇന്നിപ്പോൾ ജനങ്ങളുടെ ബാധ്യതയായി  തീർന്നിരിക്കുകയാണ് അത്. കണ്ണൂരിൽ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരവസ്ഥ. അതിലാണു വാണിജ്യം കിടക്കുന്നതത്രേ.
ഭരണഘടനയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യുവാൻ കൊടുത്ത ഡ്യൂട്ടിയാണിത്.
സിറ്റിയുടെ തൊട്ടടുത്ത പ്രദേശമായ കൺട്രോൾ മെൻറ് ഏരിയയിൽ ഇത് നടക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ട ഒട്ടനേകം കാര്യങ്ങൾ പറയുന്നുണ്ട് നമ്മുടെ
ഭരണഘടനയിൽ. നഗരങ്ങളിലെ പാർക്കുകൾ ,തോട്ടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ പോലുള്ള   കായികവിനോദങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കും ഏർപ്പാടുകൾ ചെയ്തു തരേണ്ട ബാധ്യത നഗരസഭക്കുണ്ട്.
ഞങ്ങളിൽ നിന്നും വാങ്ങുന്ന കെട്ടിട നികുതിയും ഭൂനികുതിയും കെട്ടിടവുമായി ബന്ധപ്പെട്ട പണവും കൊണ്ട്
എങ്ങിനെ ബഡ്ജറ്റ് ഉണ്ടാക്കണമെന്നും ജനങ്ങൾക്ക് അതിൽനിന്നും ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും  കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് 
അറിയുന്നത് സെക്രട്ടറിക്ക് മാത്രമാണ്.
നാലു വയലിൽ ഫുട്ബോൾ ഗ്രൗണ്ട് ആക്കുവാൻ അന്ന് കണ്ണൂർ സിറ്റിയിൽ ഉള്ള എല്ലാ ക്ലബ്ബുകളും ഒന്നിച്ച് സമരം നടത്തിയിരുന്നു.
ആ ഫുട്ബോൾ ഗ്രൗണ്ട് നിന്ന സ്ഥലത്ത് ഒട്ടനേകം വീടുകളും അതിൻറെ കൂടെ ഒരു മുസ്ലിംലീഗ് ഓഫീസും വന്നു.
ഇന്ന് കണ്ണൂർ സിറ്റിയുടെ പലഭാഗങ്ങളിലായി ഒട്ടനേകം ടർഫുകൾ വന്നു. അതിൽ പണംകൊടുത്ത്
 ഫുട്ബോൾ കളിക്കേണ്ടി വരുന്ന ഗതികേടിലായി തീർന്നു  കണ്ണൂർ സിറ്റിയിലെ യുവത. ഈയിടെ
പുതിയ ഒരു നിയമം കൊണ്ടു വന്നിട്ടുണ്ട്. മലിനജലം റോഡിലുള്ള ഒവ്ചാലുകളിൽ ഒഴുക്കരുതെന്നാണ് നിയമം. ഹോട്ടലുകളും മറ്റും അവിടങ്ങളിലെ അഴുക്കുവെള്ളം അതാതു സ്ഥലത്ത് കുഴിയെടുത്ത്  നിക്ഷേപിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അങ്ങനെ വരുമ്പോൾ സമീപങ്ങളിലെ കിണറുകളുടെ വെള്ളത്തിൽ ബാക്ടീരിയകൾ കലരാനിടവരും.
 ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഇപ്പോൾ ചെയ്തു വച്ചിട്ടുള്ള പൈപ്പ് ലൈനുകളിൽ വരുന്ന വെള്ളം എല്ലാ വീട്ടുക്കാരും എടുക്കുക എന്നത് നിർബന്ധമായിത്തീരും
 അതിന് മുമ്പ് ഒരു പഠനറിപ്പോർട്ട്  ഇവർ സമർപ്പിക്കും.അതിലൂടെ അവർ തെളിയിക്കും ഞങ്ങളുടെ കിണറുകളിൽ ബാക്റ്റീരിയ ഉണ്ടെന്ന് .
ആരോഗ്യ വകുപിന്റെ പഠന റിപോർട്ടാവാനാണ് സാധ്യത.
വികസനം എന്ന് പറഞ്ഞ പലതും അവതരിപ്പിക്കുമ്പോൾ വിചാരണ ചെയ്യപ്പെടാതെ പാസ്സാകാറാണ് പതിവ്. ഈ നൂറ്റാണ്ടിലെ പകുതിയിലേറെ ഗുരുതരമായ ജലക്ഷാമം ഇന്ത്യയിൽ അനുഭവിക്കും എന്ന ഒരു റിപ്പോർട്ട് ഇതോടൊപ്പം ചേർത്തുവായിക്കുക
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...