ഓൺലൈൻ അഭിമുഖം
✍️ ശംസു മാടപ്പുര
📱ഇന്ന് പോപ്പുലറായ ഒരു പാട്ടിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
📲 അന്ന് ഹസ്സൻ ബാവ-സോമൻ കുറുവ കൂട്ടുകെട്ട് അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബിനെ ധന്യമാക്കിയിരുന്നു. ഇന്നത്തെ പോപ്പുലർ ഗാനമായ "യാ.. റഹീമല്ലാഹ്... എന്ന ഗാനം പത്തു വയസ്സിൽ ഹസ്സൻ ബാവയുടെ കൂടെ ഡ്യൂയറ്റായി ഫീമെയിൽ വോയിസിൽ ഞാൻ പാടിയിരുന്നു. 47 വർഷങ്ങൾക്ക് മുമ്പാണത്.
അന്ന് ഹസ്സൻ ബാവ ആയിരുന്നു ആ പാട്ട് ട്യൂൺ ചെയ്തത് എന്നാണ് എൻറെ അഭിപ്രായം.
"മശ് രിഖ് മഗ് രിബിലാകെ ഒളി തൂകി...
മികവുറ്റ ഖമറൊത്ത ദൂതരേ..
യാ റസൂലുല്ലാഹ്..
യാ ഹബീബല്ലാഹ്-അല്ലാഹ്
യാ റസൂലല്ലാഹ്..
യാ .. റഹീമല്ലാഹ്
തുണ ഏകണമല്ലാഹ് അല്ലാഹ്
തുണ
ഏകണമല്ലാഹ്....."
നന്നേ ചെറുപ്പത്തിൽ പാടിയ ഈ ഗാനത്തെ കുറിച്ച് ആർക്കും അറിയില്ലല്ലോ. ഇപ്പോൾ മാട്ടൂലിലെ ഒരു ഹൈന്ദവ കുടുംബം പാടിയതോടെ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി.
ഈണം നൽകിയത് തങ്ങളാണെന്ന അവകാശവാദവുമായി അതോടെ പലരും രംഗത്ത് വന്നു.ഈ
പാട്ടിൻറെ പേരിൽ പലരും ഇപ്പോൾ കടിപിടി കൂടുന്നുണ്ട്.
ആര് എന്ത് അവകാശവാദമുന്നയിച്ചാലും ഇപ്പോൾ ജീവിച്ചിരിക്കുന്ന, കുറുവയിൽ കുടുംബസമേതം താമസിക്കുന്ന ഹസ്സൻ ബാവയെ ഓർക്കുന്നത് നന്നായിരിക്കും.
📱കേരളത്തിനു പുറമേ എവിടെയൊക്കെയാണ് താങ്കൾ പരിപാടി അവതരിപ്പിച്ചത്?
📲 ചെന്നൈ, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ യു.എ.ഇ ബഹ്റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് നാടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു.
ഏത് രാജ്യത്ത് പോയാലും സിറ്റി ക്കാരൻ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കാറുണ്ട്.
സിറ്റിയിൽ ജനിച്ചുവളർന്ന് പ്രശസ്തിയിലായ പലരും സിറ്റിക്കാരൻ എന്ന് പറയാൻ മടിക്കാറുണ്ട്. സുപ്രീം കോടതി ജഡ്ജി യായിരുന്ന വി.ഖാലിദും ലോകം അറിയപ്പെട്ടിരുന്ന ഇ. അഹമ്മദ് സാഹിബും സിറ്റിക്കാരാണെന്നതിൽ നാമും അവരും അഭിമാനിക്കുന്നില്ലേ. ഇതുപോലെ ഒരുപാട് മഹാന്മാർക്ക് ജന്മം നൽകിയ ഈ സിറ്റിക്ക് എന്താ കുഴപ്പം.
📱ജന്മം നൽകിയ നാടിന്റെ പേര് ഒപ്പം ചേർക്കാനുള്ള പ്രചോദനം?
📲അന്തീക്കയുടെ കൂടെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്ന സമയത്താണ് ആകാശവാണി നിലയത്തിൽ ഭക്തി ഗാനം പാടാൻ അവസരം ലഭിച്ചത്.ഇന്നത്തെ പോലെ ടെലിവിഷൻ ചാനലുകളില്ലാത്ത ആ കാലഘട്ടത്തിൽ റേഡിയോയേയാണ് പലരും ആശ്രയിച്ചിരുന്നത്. പ്രഭാതത്തിലെ ഭക്തി ഗാനം കേൾക്കാൻ വേണ്ടി അന്ന് സിറ്റിയിലെ റേഡിയോ യുള്ള വീടുകളിൽ പലരും കാതോർതിരിക്കും.
ആകാശവാണി നിലയത്തിൽ ചെന്ന് കണ്ണൂരിൽ നിന്നുള്ള ഏക പ്രതിനിധി എന്ന നിലയിൽ വോയിസ് ടെസ്റ്റിന് ഞാൻ വിധേയനായി. അന്ന് റേഡിയോയിൽ പാടിയിരുന്നത് തലശ്ശേരിക്കാരനായിരുന്നു. തലശ്ശേരി കഴിഞ്ഞ് കാസർകോട് വരെയുള്ള സ്ഥലങ്ങളിലുള്ള പാട്ടുകാർ ആകാശവാണി വോയിസ് ടെസ്റ്റിൽ പൊതുവേ പരാജയപ്പെടറാണ് പതിവ്.1985-ൽ തമ്പുരു ഇട്ട് പാടിയ പാട്ടിൽ ആദ്യമായി കണ്ണൂരിൽനിന്ന് എ. ഗ്രേഡ് പാസായവനാണ് ഞാൻ. അന്നെന്റെ ഭക്തിഗാനം ആകാശവാണി സംപ്രേഷണം ചെയ്തത് കണ്ണൂർ ശാഫി എന്ന പേരിലായിരുന്നു. അതോടെ ഞാൻ കണ്ണൂർ ശാഫിയായി മാറി.
അതിനുശേഷം അഞ്ചാറു വർഷങ്ങൾ കഴിഞ്ഞാണ് കണ്ണൂർ എന്ന പേര് ചേർത്തി കൊണ്ട് മറ്റൊരു ഗായകൻ കണ്ണൂർ സലീം രംഗത്തെത്തുന്നത്. പിന്നീട് കണ്ണൂർ ചേർത്തികൊണ്ടുള്ള ഗായകൻമാരുടെയും ഗാന രചയിതാക്കളുടെ യും സംഗീതസംവിധായകൻമാരുടെയും ഒരു നീണ്ട നിര തന്നെയുണ്ടായി.
📱താങ്കൾ കൈപിടിച്ചുയർത്തിയ കലാകാരന്മാർ ആരൊക്കെ?
📲 അവരെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പേരുണ്ട് . ഇന്നത്തെ സൂപ്പർ പാട്ടുകാരും സിറ്റിയിൽ നിന്നുള്ള മലയാള സിനിമാ നടിയും അതിൽ ഉൾപ്പെടുന്നു.
ആദ്യമായി കല്യാണ സ്റ്റേജുകളിൽ കടന്നുവരുമ്പോൾ ഒന്നുമില്ലാതിരുന്ന ഒരാൾ ഇന്ന് മാപ്പിളപ്പാട്ട് രംഗത്തെ സൂപ്പർസ്റ്റാറാണ്.
📱ആരാണ് ആ നടിയും സൂപ്പർ സ്റ്റാർ ഗായകനും?
📲 ആരുടെയും പേര് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
അന്ന് ഈ ഗായകനെ സിറ്റി സെൻട്രലുള്ള ഒരു വീട്ടിൽ പരിപാടിക്ക് കൊണ്ടുപോയി. അന്ന് മുൻനിരയിൽ പാടാനുള്ള കഴിവ് അദ്ദേഹം ആർജ്ജിച്ചിരുന്നില്ല. എൻറെ കൂടെ കോറസ് പാടി കൊണ്ടായിരുന്നു കല്യാണ സ്റ്റേജുകളിലെ തുടക്കം. പരിപാടി കഴിഞ്ഞ് പിരിയുമ്പോൾ 25 രൂപ അദ്ദേഹത്തിൻറെ പോക്കറ്റിൽ ഇട്ടു കൊടുത്തു. സന്തോഷാധിക്യത്തിൽ കണ്ണുനിറഞ്ഞ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു.
വീട്ടിലെ ദയനീയസ്ഥിതി വിവരിച്ചു.കഷ്ടപ്പാടുകൾക്കൊരാശ്വാസമായി തുടർന്നുള്ള പരിപാടികൾ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചു.
പിന്നീട് ഒരുപാട് പരിപാടികളിൽ ഞാൻ അദ്ദേഹത്തെയും കൂടെ കൂട്ടി.
പിന്നീട് അദ്ദേഹം പാട്ടിൻറെ മേഖലയിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു. അതോടെ അദ്ദേഹം പ്രഗൽഭ ഗായകനായി മാറി.
ഇന്നത്തെ സിനിമ നടിക്ക്
ആറു വയസ്സ് പ്രായമുള്ളപ്പോഴാണ് എൻറെ കൂടെ ഡാൻസ് പരിപാടിക്ക് വരുന്നത്. അന്ന് ആ കുട്ടിയെ തട്ടി നടന്ന് പരിപാടിയിലേക്ക് എത്തിച്ച ഘട്ടം വരെ ഉണ്ടായിരുന്നു. കല്യാണ സ്റ്റേജുകളിലും സ്കൂൾ സ്റ്റേജുകളിലും ഡാൻസ് അവതരിപ്പിച്ചു മുന്നേറി ഒരു ചാനൽ പ്രോഗ്രാമിലൂടെ സിനിമാ ലോകത്തെത്തിയ കഴിവുറ്റ കലാകാരിയാണ് അവർ.
📱 പതിവുപോലെ ഇടവേളയിലേക്ക് നാം പോകുകയാണ്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ