നമ്മുക്ക് പഠിക്കാം
"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ -1"
- ഇഖ്ബാൽ പൂക്കുണ്ടിൽ-
നിലവിൽ അന്യം നിന്ന് പോകുന്ന കുലത്തൊഴിലുകൾ പിടിച്ചുനിർത്താനുള്ള ശ്രമം ആരംഭിക്കുകയും
കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സംരംഭങ്ങൾ കണ്ണൂർ സിറ്റിയിൽ നിന്നും നഷ്ടപ്പെടുന്നതിൽ ശ്രദ്ധിക്കുകയും വേണം.
അതിൽ പ്രധാനമുള്ളതാണ് ഇറച്ചിവെട്ട് .
100 കണക്കിന് കുടുംബങ്ങളുടെ നിത്യജീവിത മാർഗമാണത്.
കണ്ണൂർ ടൗണിൽ ഒരു ഹോട്ടലിൽ പാർട്ടി നടത്തി കൊണ്ട് സിറ്റിയിലുള്ള ഇറച്ചിവെട്ടുകാർക്ക് റിലയൻസ് കമ്പനി ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.
ആ മീറ്റിംഗിൽ പങ്കെടുത്തത് മുൻസിപ്പൽ അധികാരികളും റിലയൻസ് കമ്പനിക്കാരുമാണ്. അതോടൊപ്പം സിറ്റിയിലുള്ള ഇറച്ചി വെട്ടുകാരും സംബന്ധിച്ചിരുന്നു.
ആരോഗ്യ ക്ലാസ് എടുക്കുവാൻ കൂടെ ഒരു ഡോക്ടറും ഉണ്ടായിരുന്നു. ആ ഡോക്ടർ പറഞ്ഞത്രേ. അഞ്ചു മാസമെങ്കിലും മാംസം ഫ്രീസറിൽ വച്ചാൽ മാത്രമേ ആണുക്കളൊക്കെ നശിക്കുകയുള്ളൂവെന്ന്.
ഇറച്ചി വെട്ടുകാർ തിരിച്ച് അങ്ങോട്ട് ചോദിച്ചു: ഞങ്ങൾ ഐസിൽവെച്ച ഇറച്ചി പോലും എടുത്തുകളഞ്ഞ നിങ്ങൾ ഇതിന് മുമ്പ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ...??
ഫ്രഷ് ആയിട്ട് കൊടുക്കണം എന്നല്ലേ.?? ഒടുവിൽ നടന്ന വാഗ്വാദത്തിന് വ ശേഷം ഇരുവിഭാഗവും തെറ്റി പിരിയുകയാണ് ചെയ്തത്.
നിലവിൽ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്.
കോർപ്പറേഷനിൽ അറവ് ശാല ഇല്ലാത്തതുകൊണ്ടാണ് ഇറച്ചിക്കടകൾക്ക് ലൈസൻസ് കൊടുക്കാത്തതിന്റെ കാരണം.
പൊതുജനാരോഗ്യ കാര്യങ്ങളിൽ നഗരസഭക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അറവുശാല നിർമ്മിക്കാത്തത് എന്നത് വേറെ കാര്യം. അറവുശാല വന്നുകഴിഞ്ഞാൽ അറക്കപ്പെടുന്ന നാൽക്കാലികളെ കൃത്യമായി പരിശോധിച്ച് നല്ല ആരോഗ്യം ഉളളതിനേ മാത്രമെ അറുക്കുവാൻ അനുവദിക്കുകയുള്ളൂ.
കോർപ്പറേഷൻ സീൽ വെച്ചത് മാത്രമേ വിൽപ്പന നടത്തുവാൻ പാടുള്ളൂ. ഇത്തരം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് താനും.
നമ്മുടെ നാട്ടിൽ ഉണ്ടായ അറവുശാല ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലുള്ളതാണ്. പുതിയ ഭരണഘടന പ്രകാരം അറവ് ശാല നിർമ്മിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. ഇതുകൂടി കണ്ണൂർ സിറ്റി നിവാസികൾ മനസ്സിലാക്കുകയും വേണം.
ഹലാലായ ഭക്ഷണത്തിന് ഒരു നല്ല അറവുശാലക്ക് വേണ്ടി സമരം ചെയ്യേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.
കോർപ്പറേഷനായതോടെ പല പഞ്ചായത്തുകളേയും കൂട്ടിച്ചേർത്ത ഇത്രയും വലിയ ഭൂപ്രദേശത്ത് അറവ്ശാല പണിയുവാൻ ഭൂമിയില്ല എന്ന് പറയുന്നത് ചിലരുടെ കുത്സിത നീക്കമാണ്.
മരക്കാർകണ്ടിയിൽ അറവ്ശാലക്ക് വേണ്ടി നീക്കി വെച്ച സ്ഥലം ജനങ്ങൾക്ക് വീട് എടുക്കുവാൻ വിട്ടു കൊടുത്തതിൽ റിലയൻസുമായി വല്ല ഉടമ്പടിയും ഉണ്ടായിരുന്നോ എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇതൊക്കെ കണ്ണൂർ സിറ്റി നിവാസികൾക്ക് ഇനിയും നഷ്ടപ്പെട്ടു കൂടാ എന്ന ബോധമാണ് ആദ്യം ഉണ്ടാവേണ്ടത് .
ഒരൊ കുലതൊഴിലിനേയും പിടിച്ച് നിറുത്താനുളള പ്രയത്നം നന്മയിൽ താല്പര്യമുള്ളവരിൽ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ