പരമ്പര!
#######
കോയിക്ക
#######
✍️ ഹനീഫ കുരിക്കളകത്ത്
സ്മാരകങ്ങളോ കമാനങ്ങളോ ഇല്ലെങ്കിലും ഒരു ശിലയിൽ കുത്തിവെച്ചത് എന്നപോലെ ഒരു സമൂഹത്തിന്റെ മനസ്സിൽ മായാതെ നിൽക്കുന്ന പേരാണ് കോയിക്ക. ഈ പേര് മനസ്സിൽ നിന്ന് ഇല്ലാതാക്കണമെങ്കിൽ ഇന്ന് കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വിദ്യാഭ്യാസ കാരുണ്യപ്രവർത്തനങ്ങൾ തീർത്തും ഇല്ലാതാകണം.കാരണം ഈ പ്രദേശങ്ങളിൽ ഇസ്ലാം മത -ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും
അനാഥ സംരക്ഷണത്തിനും തിരി തെളിച്ചത് എ. എൻ കോയ കുഞ്ഞി എന്ന കോയിക്കയാണ്.ഒന്നേകാൽ പതിറ്റാണ്ടുമുമ്പ് കോയിക്ക കൊളുത്തിയ വിജ്ഞാന പ്രഭയിലാണ് വലിയൊരു പ്രദേശത്തെ ജനത ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നത്.
കണ്ണൂർ സിറ്റിയിലെ പള്ളിക്കലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും അറക്കകത്ത് നാലുപുരയിൽ ആയിഷ ഉമ്മയുടെയും മൂന്നു മക്കളിൽ ഏക ആൺതരിയാണ് കോയിക്ക.
1858 ലാണ് ജനനം. അക്കാലത്ത് നാട്ടിൽ ലഭ്യമായിരുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസിൽ മാതാപിതാക്കൾ കോയിക്കയെ ചേർത്തു.
സൈനുദ്ദീൻ മഖ്ദൂം സ്ഥാപിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസ് ഒരു കാലത്ത് മലബാറിലെ അറിയപ്പെട്ട മത കലാലയമായിരുന്നു.
അത്തരം ഒരു സ്ഥാപനം പഠനത്തിനായി തിരഞ്ഞെടുത്തത് കോയിക്കയുടെയും രക്ഷിതാക്കളുടെയും ജ്ഞാനതൃഷ്ണ വ്യക്തമാക്കുന്നതായിരുന്നു.
ദർസ് വിദ്യാഭ്യാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കോയിക്ക ക്യാം ബസാറിൽ കച്ചവടം തുടങ്ങി. പിന്നീട് തലശ്ശേരിയിലെ ചെറിയാണ്ടി മൊയ്തീൻകുട്ടി ഹാജിയുടെ മകൾ ഖദീജയെ വിവാഹം ചെയ്തു. അതിൽ ഒരു മകളുണ്ട് നഫീസ.
കച്ചവടം ഏറെനാൾ തുടരാനായില്ല. ഭാര്യ സമേതം കണ്ണൂർ സിറ്റി ജുമാ മസ്ജിദിന് അടുത്തുള്ള നാലുപുര എന്ന പേരിലറിയപ്പെടുന്ന സ്വന്തം ഭവനത്തിലായിരുന്നു കോയിക്ക താമസിച്ചിരുന്നത്. കോയിക്ക തൻറെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഈ ഭവനത്തിൽ വച്ചായിരുന്നു. 1895-ൽ മൂന്ന് കുട്ടികളെ ചേർത്തുകൊണ്ട് മഅദനുൽ ഉലൂം മദ്രസ ആരംഭിച്ചു. ഇതിൽ രണ്ടുപേർ പെൺകുട്ടികളാണ്.സാമ്പ്രദായിക രീതിയായ ഓത്തുപള്ളിയിൽ നിന്ന് മാറിയുള്ള മത വിദ്യാഭ്യാസ രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. ഖുർആൻ പഠനത്തോടൊപ്പം ദീനിയാത്ത്, അമലിയാത്ത്, അഖ്ലാക്ക് തുടങ്ങിയ പാഠ്യ പദ്ധതികളും അദ്ദേഹം ഉൾപ്പെടുത്തി.കുട്ടികളുടെ എണ്ണം കൂടി വന്നതോടെ തന്റെയും ഭാര്യയുടെയും മകളുടെയും സ്വകാര്യ ആവശ്യത്തിനായി ഒരു മുറി മാത്രം മാറ്റിവെച്ചു. വീട്ടിലെ മറ്റു സ്ഥലങ്ങളെല്ലാം വിദ്യാർത്ഥികളുടെ ആവശ്യത്തിനായി നീക്കിവച്ചു .വിദ്യാർഥികൾ വീണ്ടും കൂടിയതോടെ 1917-ൽ സിറ്റി സെൻട്രലിലെ പഴയ പിലാവുസ് ഹോട്ടലിന് മുമ്പിലുണ്ടായിരുന്ന അവുറാല എന്ന കെട്ടിടത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനം മാറ്റി സ്ഥാപിച്ചു. ഇവിടെ വെച്ച് മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് നൽകി തുടങ്ങി.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ