2020 ജൂലൈ 22, ബുധനാഴ്‌ച

സിറ്റിയുടെ ഗതകാലം-4

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം :പഠിക്കേണ്ട വസ്തുതകൾ-4"

-ഇക്ബാൽ പൂക്കുണ്ടിൽ-

കേരളത്തിൽ കൊച്ചി  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടന്നിട്ടുള്ളത് കണ്ണൂർ സിറ്റിയിൽ ആയിരുന്നു. മത്സ്യം കയറ്റുമതി/ ഇറക്കുമതി എന്നതോടൊപ്പം ഉണക്ക മത്സ്യ വില്പന നടത്തുന്ന പലസ്ഥലങ്ങൾ കണ്ണൂർ സിറ്റിയിലുണ്ടായിരുന്നു.
സത്യത്തിൽ മാർക്കറ്റ് തകർന്നത് അല്ല പകരം
ചില ഫെഡറൽ തീരുമാനങ്ങളുടെ കെടുതയാണ് അനുഭവിക്കേണ്ടി വന്നത്.
വികസനമെന്ത് എന്ന ചിന്താഗതി രാഷ്ട്രീയ നേതാക്കൾക്ക് അടക്കം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു നാട്ടിലുള്ള ജനങ്ങൾ സ്വയംപര്യാപ്തതയും അഭിവൃദ്ധിയും കൈവരിക്കുമ്പോഴാണ്
വികസിത പ്രദേശം എന്നോ നാട് എന്നോ പറയാൻ സാധിക്കുന്നത്.
യഥാർത്ഥ വികസനം ജനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതോടെ ജനങ്ങളിൽ അടിമുടി വികസനം ഉണ്ടാവുന്നു. ഏതൊക്കെയോ
കമ്പനികൾക്കും വ്യക്തികൾക്കും ഉണ്ടായ വികസനത്തിന് നാം നമ്മുടെ വികസനം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
നാട്ടിലെ നിയമത്തേയും നീതിബോധത്തേയും പറ്റി അറിയാത്ത പൗരന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യം എന്ത് എന്നതിനെക്കുറിച്ചുള്ള അവകാശ ബോധം നഷ്ടപ്പെടുന്നതോടെ ടെ ഭാവിയിൽ അടിമകളായി മാറാനാണ് സാധ്യത.
കാണെ കാണെ കണ്ണുർസിറ്റി പോലെ പലതും ഇല്ലാതാവും. വികസനം എന്ന് പറഞ്ഞ് സിറ്റിയിൽ നടന്നിട്ടുള്ള വികസനങ്ങളുടെ പിന്നിൽ ചില രഹസ്യങ്ങൾ കാണാൻ സാധിക്കും. അറവ്ശാല തുറക്കാത്തതിന്റെ കാരണം കുത്തക കളുടെ ഫ്രീസറിൽ വച്ച ഇറച്ചി വിപണിയിലെത്തിക്കാനാവാം.
നെയ്ത്ത് വ്യാപാരത്തെക്കാളും കണ്ണുരിൽ മികച്ചു നിൽക്കുന്നതായിരുന്നു മൽസ വ്യാപാരം.
അതിനെ ഇല്ലായ്മ ചെയ്തത് മീനാകുമാരി കമ്മീഷൻ നടപടിയിലൂടെ ആയിരുന്നു.
പ്രാദേശിക നേതാക്കളോ പാർട്ടികളോ അറിയാത്ത ഒരു നീരാളിപ്പിടുത്തം നമ്മുടെ ഉദ്യോഗസ്ഥന്മാർ
കൈപ്പിടിയിലൊതുക്കി. ബ്യൂറോക്രസിയെ പരിപൂർണ്ണമായി അവർ നിയന്ത്രിക്കുകയാണ് ചെയ്തത്.
പല വ്യാപാരങ്ങളും നശിച്ചുപോയത് കണ്ണൂർ സിറ്റിയിൽ മാത്രമല്ല.ഗാന്ധിയുടെ സ്വദേശിവൽക്കരണത്തിന് എതിരായ നിലപാടുകൾ
 ഒന്നൊന്നായി കണ്ണൂർ സിറ്റിയെ എങ്ങിനെയാണ് ബാധിച്ചതെന്ന് പരിശോധിക്കാം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...