ഓൺലൈൻ അഭിമുഖം
-ശംസു മാടപ്പുര-
📱കണ്ണൂർ സിറ്റിക്ക് പുറമേ മറ്റു പ്രദേശങ്ങളിലുള്ള ഗാനമേള ട്രൂപ്പിൽ പാടാനുള്ള അവസരം ലഭിച്ചതെങ്ങിനെ?
📲 ചിത്രകാരനും ഹാർമോണിസ്റ്റും തബലിസ്റ്റുമായ മജീദ്ക്കയാണ് എനിക്ക് തലശ്ശേരിയിലെ പ്രസിദ്ധ മാപ്പിള ഗായകൻ എം പി ഉമ്മർ കുട്ടിയുടെ ട്രൂപ്പിൽ പാടാനുള്ള അവസരം ഒരുക്കി തന്നത്. അന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റ് ആയിരുന്നു മജീദ്ക്ക. ഉമ്മർ കുട്ടിയുടെ ട്രൂപ്പിലെ സ്ഥിരം ഹാർമോണിസ്റ്റ്. അന്ന് കേരളത്തിലെ മാപ്പിളപ്പാട്ട് രംഗം കയ്യടിക്കിയിരുന്നത് തലശ്ശേരിക്കാരായിരുന്നു. എം.പി ഉമ്മർകുട്ടിക്ക് പുറമേ എരഞ്ഞോളി മൂസ, വി എം കുട്ടി, റംലാബീഗം എന്നിവർ ഈ രംഗത്ത് തിളങ്ങിനിന്ന ഒരു കാലഘട്ടം കൂടിയാണിത്. അന്നോക്കെ പൊതു സ്റ്റേജുകളിൽ അരങ്ങേറിയിരുന്നത് മാപ്പിളപ്പാട്ട് മത്സരങ്ങളായിരുന്നു. ഈ മത്സര വേദിയിലെ സ്ഥിരം സാന്നിധ്യങ്ങളാണ് ഈ ട്രൂപ്പുകളും അവരുൾകൊള്ളുന്ന ഗായകന്മാരും.
എംപി ഉമ്മർകുട്ടിക്കയുടെ കൂടെ കല്യാണ വീടുകളിലും പൊതു സ്റ്റേജിലും ഫീമെയിൽ വോയിസിൽ ആയിരുന്നു ഞാൻ പാടിയത്.
📱അക്കാലത്ത് താങ്കൾ ഹിന്ദി പാട്ടിലും കഴിവ് പ്രകടിപ്പിച്ചിരുന്നല്ലോ?
📲 മാപ്പിളപ്പാട്ടിന് പുറമേ ഹിന്ദി പാട്ട് സാദാ വോയ്സിലും ഫീമെയിൽ വോയിസിലും പാടിയിരുന്നു. ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി എന്നിവരുടെ ഗാനങ്ങളാണ് ആലപിച്ചിരുന്നത്. കല്യാണ സഭയിലുള്ള വർ ആവശ്യപ്പെട്ടതനുസരിച്ച് പാട്ടുകൾ പാടി അവരെ ആവേശം കൊള്ളിക്കും.
📱തലശ്ശേരിയുമായി ബന്ധപ്പെട്ടപ്പോൾ അന്തീക്കയെ കൈവിട്ടുവൊ?
📲 ഒരിക്കലുമില്ല. തലമറച്ച് എണ്ണ തേക്കുന്നവനല്ല ഞാൻ. തലശ്ശേരിക്കാരൊടൊപ്പം കൂടിയെങ്കിലും അന്തീക്കയുടെ പ്രോഗ്രാമുകൾക്ക് മുൻഗണന നൽകിയിരുന്നു. രണ്ടിലും എൻറെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തി.
📱അന്തീക്ക എന്തുകൊണ്ടാണ് കണ്ണൂർ സിറ്റിയിൽ മാത്രം ഒതുങ്ങി പോയത്?
📲 തലശ്ശേരി ഗായകന്മാർ തലശ്ശേരിക്ക് പുറത്ത് കേരളത്തിലുടനീളം കല്യാണവീടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ശ്രദ്ധിച്ചപ്പോൾ അന്തീക്ക പ്രാദേശികമായി ഒതുങ്ങിക്കൂടി. എങ്കിലും കണ്ണൂർ സിറ്റിയിലെ ജില്ലക്ക് പുറത്തുള്ള ബന്ധുക്കളുടെ വീടുകളിൽ അന്തീക്കയെ പാട്ടിനായി ക്ഷണിച്ചിരുന്നു. അന്തീക്ക പ്രത്യേകതരം ശബ്ദത്തിന്റെ ഉടമയായിരുന്നു. കേട്ടവർക്ക് വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന വേറിട്ട ശബ്ദം. അദ്ദേഹം കണ്ണൂർ സിറ്റിക്ക് പുറത്ത് ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ്. ഇന്നത്തെ ഈ സോഷ്യൽ മീഡിയ- ചാനൽ യുഗത്തിൽ അന്തീക്ക ജീവിച്ചിരിപ്പുണ്ടെങ്കിൽ മറ്റ് ഗായകരേക്കാൾ അന്തീക്കാക്ക് നല്ലൊരിടം കിട്ടിയേനെ.
📱അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബല്ലേ അന്തീക്കയേയും ഷാഫിയേയും ഗാന ലോകത്തിന് സംഭാവന ചെയ്തത്?
📲 ഞങ്ങളെ മാത്രമല്ല, സംഗീത സംവിധായകനും ഗായകനുമായ ബോംബെ എസ് കമാലിന് വളരാനുള്ള വഴിയൊരുക്കിയത് ഈ ക്ലബ്ബുമായി ബന്ധപ്പെട്ടതിനു ശേഷമാണ്. കുറേക്കാലം അദ്ദേഹം ഈ ക്ലബ്ബിൽ പാടിയിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ (ഒറിജിനൽ തോന്നിക്കുന്ന രീതിയിൽ) അദ്ദേഹം പാടുമായിരുന്നു.പിന്നീട് അദ്ദേഹവും എംപി ഉമ്മർകുട്ടി ട്രൂപ്പിലെ ഗായകരിൽ ഒരാളായി മാറി.
അബൂബക്കർ സ്മാരക മ്യൂസിക്കൽ ട്രൂപ്പിലെ ഹസ്സൻ ബാവയോടൊപ്പം ഡ്യുയറ്റ് സോങ്ങിൽ ഫീമെയിൽ വോയിസിൽ പാടിയ എനിക്ക് ഇന്ന് പോപ്പുലറായ ഒരു ഗാനവുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയാനുണ്ട്.
📱ആ കഥ നാളെ വായനക്കാരുമായി
പങ്കിടാം. ഇന്നത്തെ ഇടവേളയിൽ നമ്മുടെ ഗുരുവായ അന്തീക്കയുടെ ക്ലാസിക്കൽ ഗാനം പങ്കുവെക്കാം.
📲 അതേ, അന്തീക്കയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഈ സമയം മാറ്റി വെക്കാം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ