പരമ്പര!
-ഹനീഫ കുരിക്കളകത്ത്-
ചിറക്കൽ പള്ളിയുടെ കൽഫയായി ചുമതലയേറ്റ ഹബീബ് കൽഫ അമ്മാവനായ ഐദ്രോസ് കൽഫയുടെ മരണത്തെ തുടർന്നാണ് നിയമിതനായത്. മതപരമായ കർമ്മങ്ങൾക്കും ആവശ്യങ്ങൾക്കും നേതൃത്വം നൽകുന്നതോടൊപ്പം പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. ചിറക്കൽ കുളം മദ്രസത്തുൽ മഅദിനിയ എൽപി സ്കൂൾ സ്ഥാപകൻ കൂടിയാണ് ഹബീബ് കൽഫ. 1943-ൽ പള്ളിയുടെ അരികിൽ ഷെഡ് കെട്ടി കൊണ്ടായിരുന്നു തുടക്കം. പള്ളി, മദ്രസ,ഉജ്റ, സ്കൂൾ തുടങ്ങിയ എല്ലാറ്റിന്റെയും ചുമതല ഹബീബ് കൽഫക്കായിരുന്നു.അദ്ദേഹത്തിൻറെ വ്യക്തിമാഹാത്മ്യം പള്ളിയിലോ പള്ളി പരിസരത്തോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.1962-ൽ നടന്ന കണ്ണൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ചിറക്കൽ കുളം വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി ഹബീബ് കൽഫ മത്സരിച്ചു.പ്രദേശത്തെ ചില പ്രമുഖരുടെ നിർബന്ധത്തെ തുടർന്നാണ് കൽഫ സ്ഥാനാർഥിയായതെങ്കിലും പ്രചാരണരംഗത്ത് ഹബീബ് കൽഫയുടെ സാന്നിധ്യം ഏറെ പരിമിതമായിരുന്നു. അന്നത്തെ മത്സരം കണ്ണൂർ നഗല സഭയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതായിരുന്നു.
#############
തങ്ങളെ സ്കൂൾ എന്നറിയപ്പെടുന്ന ആനയിടുക്ക് സിറാജുൽ ഉലൂം യു.പി സ്കൂളിന്റെ സ്ഥാപകൻ സയ്യിദ് ഹസ്സൻ ഹബീബ് തങ്ങളാണ്. ഒരു മതാധ്യാപകന്റെ ചിന്തയിൽ നിന്ന് രൂപപ്പെട്ടതാണ് സ്കൂൾ.സ്കൂളുകളിൽ മതപഠനം നിരോധിക്കുന്നത് വരെ ഇവിടുത്തെ മതാധ്യാപകൻ ഹബീബ് തങ്ങൾ ആയിരുന്നു. 1928-ൽ എൽ.പി സ്കൂളായി തുടങ്ങിയ തങ്ങളെ സ്കൂൾ 1960-ൽ യുപി സ്കൂളായി മാറി.
#############
തയ്യിൽ വാർദ്ധാ മോഡൽ യു പി സ്കൂൾ ദേശീയ സമരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ വിദ്യാലയമാണ്.ദേശീയ സമരത്തെയും നേതാക്കളെയും അനുകൂലിച്ചതിൻറെ പേരിൽ തൊട്ടടുത്ത സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകരെയും വിദ്യാർഥികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാർ സ്ഥാപിച്ച വിദ്യാലയമാണിത്. കെ.പി കുറുവൻ, എം .പി അച്യുതൻ,എം. കുഞ്ഞികൃഷ്ണൻ എന്നീ അധ്യാപകരെയും ഹമീദ്, ഭാസ്കരൻ തുടങ്ങിയ വിദ്യാർത്ഥികളെയും ഗാന്ധിതൊപ്പി ധരിച്ചതിൻറെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയതറിഞ്ഞ നാട്ടുകാർ ഒത്തുകൂടി ഗാന്ധിയൻ വിദ്യാഭ്യാസ രീതിയിലുള്ള ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനിക്കുകയാണുണ്ടായത്. ഗുജറാത്തിൽ നിന്നും മറ്റും കണ്ണൂരിൽ കച്ചവട ആവശ്യാർത്ഥം വന്നു പോകുന്നവർക്ക് താമസിക്കാനായി അന്നു തയ്യിലിൽ ഒരു സത്രം ഉണ്ടാക്കിയിരുന്നു. സേഠ് ഉത്തം റാം നാഥ് എന്ന ഗുജറാത്തിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സത്രം.നാട്ടുകാരുടെ ആവശ്യപ്രകാരം സേഠ് പ്രസ്തുത സത്രം സ്കൂൾ തുടങ്ങാനായി വിട്ടുകൊടുത്തു. 1939ലാണ്
സ്വാതന്ത്ര്യസമര സേനാനിയായ ആനന്ദതീർത്ഥൻ സ്കൂളിൻറെ ഉദ്ഘാടനം നിർവഹിച്ചത്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ