നമുക്ക് പഠിക്കാം!
സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-10
(അവസാന ഭാഗം)
-ഇഖ്ബാൽ പൂക്കുണ്ടിൽ-
നമ്മുടെ രാജ്യത്തെ മുഴുവൻ ഉദ്യോഗസ്ഥൻ മാരിലൂടെ ബ്യൂറോക്രസി മുഴുവൻ കയ്യടക്കി കൊണ്ട് അദൃശ്യ കരങ്ങളായ കോർപ്പറേറ്റുകളാണ് ഇന്ന് ഭരണം നടത്തി കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് വേദാന്തമാക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടിയും ഇന്ത്യൻ ജനതയുടെ
പക്ഷത്തല്ല നിലകൊള്ളുന്നത്.
മഹാത്മാഗാന്ധി കുപ്പായം അഴിച്ചു നടന്നത് എൻറെ നാട്ടിലുള്ള എല്ലാവരും തുണിയുടുക്കുന്ന കാലഘട്ടത്ത് മാത്രമേ ഞാൻ എൻറെ ശരീരത്തിൾ കുപ്പായമണിയൂ എന്ന വാശിയിലായിരുന്നു. അന്നദ്ദേഹം കൊണ്ടുവന്നതായിരുന്നു സ്വദേശിവൽക്കരണം.
പ്രാദേശിക ഉൽപാദന ങ്ങളെ പ്രോത്സാഹിപ്പിക്കുകഎന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
കോൺഗ്രസിൻറെ ആഗോള നയമായിരുന്നു ചേരിചേരാനയം .
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളൂടെ ഈ വലിയ ചിന്താഗതിയെ തകർത്തത് രണ്ട് നിയമങ്ങളായിരുന്നു. ഒന്ന് ഗാട്ട് കരാർ, മറ്റൊന്ന് ഇസ്രായേലുമായി നയതന്ത്രബന്ധത്തിൽ ഏർപ്പെടൽ. ഇതു രണ്ടും ചെയ്തത് നരസിംഹറാവു ആയിരുന്നു. ഇത്തരം
രാഷ്ട്രീയ നയം രാജ്യത്തെ പൗരന്മാരെ അടിമകളാക്കി ബ്രിട്ടീഷുകാരെ പോലെ തന്നെ മറ്റൊരു ഭരണ വ്യവസ്ഥ കൊണ്ടുവന്നത് ജനം അന്ന് തിരിച്ചറിഞ്ഞില്ല.
സ്വയംപര്യാപ്തത നേടണം എന്ന് ദീർഘവീക്ഷണത്തോടെ പറയുകയും ദീർഘകാലം സഞ്ചരിക്കുകയും ചെയ്ത പല നേതാക്കളെയും ഞങ്ങൾക്ക് കണ്ടെത്തുവാൻ സാധിക്കും.
അവരുടെ മൊഴികളും പ്രവർത്തനങ്ങളും ഒന്നായിരിന്നു. സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ദീർഘവീക്ഷണം മൂലം അദ്ദേഹം ഏൽക്കേണ്ടിവന്ന വിമർശനങ്ങൾ ഒരു ഉദാഹരണം. അദ്ദേഹം പ്രവർത്തിച്ച മേഖലകളും പ്രതിയോഗികളോടുള്ള അദ്ദേഹത്തിന്റെ മറുപടിയും നേതാവ് ആര് ആവണം എന്ന് മനസ്സിലാക്കുവാൻ സഹായകമാവുന്ന രീതിയിലുള്ളതാണ്.
എൻഎസ്എസ് വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി അദ്ദേഹത്തിന് ചെരുപ്പുമാല ഇട്ടുകൊടുത്ത സംഭവം നടന്നത് അദ്ദേഹം സംവരണ പരമായി എടുത്ത നിലപാട് കാരണമായിരുന്നു.
കുട തുന്നുന്നവനെയും ചെരുപ്പ് കുത്തുന്നവനെയും വിദ്യാഭ്യാസം പഠിപ്പിക്കുവാൻ മുൻഷിയായി കേറ്റുന്നു എന്ന ആരോപണം നിയമസഭയിൽ ഉയർന്നപ്പോൾ അദ്ദേഹം കൊടുത്ത മറുപടി അവരെന്നെ നേതാവിക്കിയിട്ടുള്ളത് അവർക്ക് വേണ്ടി ഗുണകരമായത് ചെയ്യുവാൻ തന്നെയാണ് എന്നാണ് .
മതിപ്പിന് സാധനങ്ങൾ കൊടുക്കുകയും
മീൻ ഓതി വെച്ച് കൊടുക്കുകയും ചെയ്യുന്ന സമയം അദ്ദേഹം പറഞ്ഞു .
ഒരു കാലം വരാനിരിക്കുന്നുണ്ട്! കണക്ക് എഴുതാനും വായിക്കാനും പഠിക്കാത്തവരൊക്കെ പണി പോലും കിട്ടാത്ത അലയുന്ന ഒരവസ്ഥ ഉണ്ടാകുമെന്ന്.
ഇന്ന് മീൻ തൂക്കി കൊടുക്കുന്ന ആൾക്കാർക്കൊക്കെയും എഴുതാനും വായിക്കാനും അറിയാം. സി.എച്ചിന്റെ ദീർഘവീക്ഷണം എത്ര ശരിയായിരുന്നു.
അടിയന്തിരാവസ്ഥ കാലത്ത് ചില മുസ്ലിം സംഘടനകൾ ആർഎസ്എസ് നേതാക്കളുമായി ജയിലിൽ വച്ച് ചർച്ച നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞു കടലിൽ മുസ്ലല്ല ഇട്ട് നമസ്കരിച്ചാലും ഒരു ആർഎസ്എസുകാരനെ പോലും വിശ്വസിക്കരുത്!
കോഴിക്കോട് മണ്ഡലത്തിൽ ഇദ്ദേഹത്തിനെ തോൽപ്പിക്കുവാൻ ചുരുക്കം ചില മുസ്‌ലിം സംഘടന ഒഴിച്ച് എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്നപ്പോഴും സമസ്തയുടെ തല മുതിർന്ന പണ്ഡിതൻമാർ ആഴ്ചകളോളം സ്റ്റേജ് കെട്ടി പറഞ്ഞപ്പോഴും ബാഫഖി തങ്ങൾ പറഞ്ഞത് സി എച്ചിന് അല്ലാഹുവിൻറെ മലായിക്കത്ത് വന്നിട്ട് വോട്ടുചെയ്യുമെന്ന്. യഥാർത്ഥത്തിൽ ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു . അന്ന് ജനം തീരുമാനിച്ചത് തങ്ങളുടെ പക്ഷത്ത് നിലകൊള്ളുന്ന നേതാക്കളെ ഭരണപക്ഷത്ത് കൊണ്ടുവരണമെന്നാണ്.
ഇന്ത്യയിലെ എല്ലാ പാർട്ടികളും സാമുഹ്യ ജനാധിപത്യം വേണം എന്ന് ആഗ്രഹിക്കുന്നവരാണ്, .ഭരണപക്ഷം ഒഴികെ.
പക്ഷേ പലപ്പോഴും ചിലരുടെ നിലപാടുകൾ സാമുഹ്യ ജനാധിപത്യത്തിന് എതിരെയാവുന്നുണ്ട് .
അത് മനസിലാക്കാനുളള കഴിവ് രാഷ്ട്രീയഅണികൾക്ക് ഉണ്ടായേ തീരൂ.
ചരിത്രം കഥ പോലെ വായിക്കാൻ ഉള്ളതല്ല ആവർത്തിക്കപ്പെടുന്ന ഒരു സത്യമാണ്.
ഈ ഗതകാല ചരിത്രത്തിൽ നിന്നും പാഠമുൾക്കേണ്ടത് ഇന്നിൻറെ ജനതയാണ്. പ്രത്യേകിച്ച് വളർന്നു വരുന്ന യുവാക്കൾ.
ഈ തിരിച്ചറിവാവട്ടെ
വരും നാളുകളിലെ സമ്മതിദാനവകാശം കൃത്യമായി വിനിയോഗിക്കാനുള്ള പ്രചോദനം.
(അവസാനിച്ചു)