2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

താണയിലെ റമദാനോർമ്മ-4

*സക്കരിയ മസ്ജിദിന്റെ ചരിത്രത്തിലൂടെ....*

സക്കരിയ്യ ജുമാ മസ്ജിദിന്റ പുനർനിർമ്മാണത്തിന് നാട്ടിലെ ഉദാരമനസ്ക്കർക്ക് പുറമെ പ്രവാസി സുഹൃത്തുക്കളുടെ സഹായവും എടുത്തു പറയേണ്ട ഒന്നാണ്. കമ്മിറ്റിയിൽ അന്ന് സജീവമായുണ്ടായിരുന്ന സി.എം .അബ്ദുൽ ഖാദർ സാഹിബ്, ഷാർജയിലുണ്ടായിരുന്ന പള്ളിക്കണ്ടി ഹാരിസ്, മൂസാ സാഹിബ്, പടിക്കൽ ഉമ്മർ സാഹിബ് തുടങ്ങിയവർ പള്ളി പുനർനിർമ്മാണത്തിൽ  സജീവമായി സഹകരിച്ചവരാണ്.
അക്കാലങ്ങളിൽ റമദാൻ വിടപറയുന്നതോടെ ശവ്വാൽ മാസപ്പിറവി മാനത്ത് തെളിഞ്ഞാൽ ഫിത്വർ അരി വിതരണത്തിന് പള്ളി കമ്മിറ്റി സജീവമായി രംഗത്തിറങ്ങും.  മിക്കവാറും പാതിര നേരത്ത് ഉറപ്പിക്കുന്ന ശവ്വാൽ മാസപ്പിറവി പലപ്പോഴും അരി വിതരണം നടത്തുന്ന പ്രവർത്തകർക്ക് ഉറക്കമില്ലാരാവാണ്. മദ്രസാ ഹാളിൽ നടക്കുന്ന അരി പാക്കിങ്ങിന്റെ ചുമതല സേട്ട് മുസ്തഫ സാഹിബിനായിരുന്നു. 20-30 ചാക്ക് അരി ചെറിയ പാക്കറ്റുകളിലാക്കി മുൻകൂട്ടി നൽകിയ  കൂപ്പൺ പ്രകാരം മഹല്ലിലെ വീടുകളിൽ എത്തിക്കുന്നു.  അന്ന്, ഓരോ വീട്ടിലും കൂപ്പൺ എത്തിക്കുന്ന ചാർജ്ജ് മടത്തിൽ മുസ്തഫ സാഹിബിനായിരുന്നു.  മഹല്ലിൽ വിതരണം ചെയ്തതിനു ശേഷം ബാക്കിവരുന്ന അരി കൈവണ്ടിയിൽ കയറ്റി  യുവ പ്രവർത്തകർ സിറ്റിയിലെ പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കും.  ഇത്തരത്തിലുള്ള അരി വിതരണം മൂലം പലവിധ പ്രയാസങ്ങളും വിതരണക്കാർക്ക്  നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തിരിച്ച് വരുമ്പോൾ സുബഹി ബാങ്ക് കൊടുക്കുന്നുണ്ടാകും. പിൽക്കാലത്ത് ആ സമ്പ്രദായത്തിന് അറുതി വന്നു. പണ്ഡിതരുടെ ഫത് വ കണക്കിലെടുത്ത് അരിവിതരണം മാസപ്പിറവിക്ക് മുമ്പാക്കി.
അരി വിതരരണത്തിനും സംഘത്തിന്റെ പ്രവർത്തനങ്ങൾക്കും ആത്മാത്ഥമായി പിൻബലമേകിയ അന്നത്തെ  പാലം ടീമിന്റെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ ചർച്ച ചെയ്യാം.
(തുടരും)



മുനീർ .വി

OKCK SNEHA SAMGAMAM 2019

താണയിലെ റമദാനോർമ്മ - 3

 കുതിര വണ്ടിയും പാത്തുമാരും

എഴുപതുകൾ വരെ ഐശ്വര്യ പ്രതാപത്തിലായിരുന്നു കണ്ണൂർ സിറ്റി. കുതിരവണ്ടികളും അറക്കൽ മണിയും തിരക്കേറിയ ഇറച്ചി-മത്സ്യ മാർക്കറ്റും സിറ്റിക്ക് രാജകീയ പരിവേഷം സമ്മാനിച്ചിരുന്നു. സിറ്റിയിലെ വിവിധ കുതിരച്ചാപ്പകളിൽ നിന്നും പുറപ്പെടുന്ന കുതിരവണ്ടികൾ മുഖ്യ യാത്രാമാർഗ്ഗമായിരുന്നു.വിവിധ വർണ്ണങ്ങളുള്ള കുതിരകൾ യാത്രക്കാർക്ക് രാജഭാവം നൽകിയിരുന്നു.മഴക്കാലത്ത് കുട തട്ടി മദമിളകിയ കുതിര എന്റെ കുടുംബത്തിലെ 8 പേരെ താഴത്തെരു സെൻട്രൽ ടാക്കീസിനടുത്തുള്ള വെള്ളം നിറഞ്ഞ വയലിൽ തള്ളിയിട്ടത് ഞാനിന്നും ഓർക്കുന്നു. അടുത്തുള്ള കടക്കാരൻ ബാലേട്ടനും മറ്റ് നാട്ടുകാരുമാണ് വെള്ളത്തിൽ മുങ്ങിപ്പോയ ഞങ്ങളെ രക്ഷിച്ചത്. ഓട്ടോറിക്ഷകൾ വ്യാപിച്ചപ്പോഴാണ് കുതിരവണ്ടികൾ സിറ്റിക്ക് അന്യമായത്.
ഐശ്വരം നിറഞ്ഞ ഇറച്ചി മാർക്കറ്റ് നാട്ടുകാരുടെ പ്രധാന ചന്ത തന്നെയാണ്. രാവിലെ 5 മണി മുതൽ സജീവമാവുന്ന മാർക്കറ്റിൽ പെറ്റ ഉമ്മയല്ലാത്തതെന്തും കിട്ടുമെന്ന് പഴമക്കാർ ഇന്നും അഹങ്കരിച്ചു പറയുന്നു.കതിരവണ്ടി മറഞ്ഞത് പോലെ കാലക്രമേണ സിറ്റിയിലെ   മാർക്കറ്റും തൽപരകക്ഷികൾ ടൗണിലേക്ക് പറിച്ചു നട്ടു. അക്കാലത്ത് സിറ്റി  "ഇറച്ചി മാർക്കറ്റ്"  എന്ന പേരിലും അറിയപ്പെട്ടിരുന്നു.
അന്ന്,  തറവാട്ടിൽ കൂട്ടമായിരുന്നു ചക്കര പുകയില ഹുക്ക വലിച്ച്    "കിസ്സ" പറയുന്ന നമ്മുടെ ഉമ്മാമ മാരിൽ നിന്നും ആയിരത്തൊന്നു രാവ് പറയാനുള്ള കഥകൾ  ബാല്യത്തിൽ നമ്മൾ കേട്ടിരുന്നു ,നമ്മുടെ സിറ്റിയെപ്പറ്റി!  രാജകീയത വിളംബരം ചെയ്തിരുന്ന അറക്കൽ മണി ക്രമേണ നിശ്ശബ്ധമായി.
അന്നൊക്കെ കല്ല്യാണം നടന്നിരുന്നത് രാത്രിയിലായിരുന്നു. ബേൻറുകളുടെ അകമ്പടിയോടെ പുതിയാപ്ല റോഡിലൂടെ നടന്നു പോകുമ്പോൾ വഴിക്കുള്ള പള്ളികൾക്ക് മുന്നിൽ ബ്രൈക്കിട്ട് ദുആ ചെയ്യും. കല്യാണം കഴിയുമ്പോൾ മിക്കവാറും നേരം വെളുക്കും. കുടുബക്കാരെ കൂട്ടാനും തിരിച്ചെത്തിക്കാനും ടാക്സിക്കാർ അയക്കണം. കല്യാണ വീട്ടിലെത്തുന്ന അതിഥികളെ ഗെയ്റ്റു മുതൽ അകത്തളം വരെ പാട്ടുപാടി അത്തറും കുടഞ്ഞ് സ്വീകരിക്കാൻ വെള്ള പാത്തു / കറുത്ത പാത്തു ടീമുകൾ രംഗത്തുണ്ടാവും. കിങ്ങിണി മുട്ടി താളം പിടിച്ച് അതിഥികളുടെ കസേരക്ക് ചുറ്റുംവട്ടം കറങ്ങി പാത്തുമാർ പാടുന്നത് ഒറിജിനൽ മാപ്പിള സംഗീതമായിരുന്നു. ഇന്നത്തേത് പോലുള്ള ഒച്ചപ്പാടല്ല.
 പാത്തുമാരും സ്വീകരണവും യാത്രയയപ്പും എല്ലാം വേദനിക്കുന്ന ഓർമ്മകൾ മാത്രം. അതിന് പകരം വന്നത് കല്ല്യാണ മണ്ഡപങ്ങളും  സദ്യക്കായി പാത്രം പിടിച്ച് ക്യൂ നിൽക്കുന്ന മനുഷ്യ ജഡങ്ങളും.
 കാലം മാറി കോലം മാറി.. എങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ എന്ന് ആശ്വസിക്കാം.
(തുടരും)



വി.മുനീർ

2020 ഏപ്രിൽ 29, ബുധനാഴ്‌ച

താണയിലെ റമദാനോർമ്മ -2

സക്കരിയ്യ മസ് ജിദ് നിർമ്മാണം

1970 വരെ താണയിലെ ഹ്യദയഭാഗത്ത്   കൊച്ചു പളളി മാത്രമാണുണ്ടായിരുന്നത്.  സുമാർ 80 വീടുകൾ മാത്രമുണ്ടായിരുന്ന മഹല്ലിൽ അത് മതിയായിരുന്നു. റമളാനിൽ മാത്രമാണ്  ജനം കൂടുന്നത്.  നേരത്തെ സൂചിപ്പിച്ച പോലെ  ഇടത് വശം മരപ്പലകൾ കൊണ്ട് താൽക്കാലിക ഷെഡാക്കി റമളാൻ പ്രാർത്ഥനകൾ നടക്കും. പലകയിൽ തുള്ളിയും പള്ളിയിൽ തലങ്ങും വിലങ്ങും ഓടി നടന്നും പിള്ളേർ മർഹൂം ഹസ്സൻ കുഞ്ഞി കൽ ഫക്കും അബു കൽ ഫക്കും തലവേദന തീർത്തിരുന്നു.
6 അടി ചതുരത്തിലുള്ള ഹൗളിൽ വെള്ളം നിറക്കൽ ഡ്യൂട്ടിയുണ്ടായിരുന്നത് "തണ്ണിങ്കോ രി " ഹസൈനാർക്കക്കാണ്. അദ്ദേഹത്തിനു  റമളാനിൽ വിശ്രമം കുറവാണ്. ചുരുട്ടിന്റെ ബലത്തിൽ നടക്കുന്ന അദ്ദേഹത്തെ പിള്ളാർക്ക്  വലിയ ഭയമാണ് താനും .ചുരുട്ട് പുകച്ച് പൊള്ളിക്കുമെന്ന ഭീഷണിയാണതിനു കാരണം. അന്നൊക്കെ കോഴികളെ അറുക്കാൻ പള്ളിയിൽ കൊണ്ടു പോകുന്ന പതിവുണ്ട്.  അത് കൽഫമാരുടെ    അവകാശമാണ്. അതിനാൽ  വീട്ടിൽ ആരും അറവ് നടത്താറില്ല. പള്ളിയിൽ നോമ്പ് തുറ പലഹാരങ്ങൾ അധിക മുണ്ടെങ്കിൽ ചെറിയ സുപ്രയിൽ വെച്ച് ഒന്നിച്ചു കഴിക്കും.അന്ന്  തറാവീഹ്  നമസ്ക്കാരം ചെറിയ  സൂറത്തുകളിൽ ഒതുങ്ങും. ദിക്റും  ദുആയും നോമ്പ് നിയ്യത്തും ചൊല്ലി പത്ത് മണിയോടെ തറാവീഹിന് വിരാമം കുറിക്കും. എഴുപതിന് ശേഷം കൂടുതൽ പേർ താണയിൽ താമസത്തിന് എത്തിയപ്പോൾ പള്ളിയിലെ   സ്ഥല പരിമിതി ബോധ്യപ്പെട്ടു.  അങ്ങിനെയാണ് ഇന്ന് കാണുന്ന സക്കരിയ്യ മസ്ജിദിന് തറക്കല്ലിടൽ കർമ്മം നടന്നത്.
അങ്ങിനെ  പള്ളി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
പുതുതായി താമസിനെത്തിയവരും നാട്ടുകാരും ചേർന്നുള്ള കൂട്ടയ്മ രൂപീകരിച്ചു.. പരമ്പരാഗത സുന്നീ വക്താക്കളായ ഉമ്പായിക്ക, എറമുള്ളാനിക്ക, സേട്ടു മുസ്തഫക്ക, പനക്കാട്ട് മമ്മുഞ്ഞിക്ക,തുടങ്ങിയ പ്രമുഖരും പുരോഗമന/നവോത്ഥാന ആശയക്കാരായ അഡ്വ മുസ്തഫ, പി.ഉമർ സാഹിബ്, പനക്കാട്ട് അബ്ദുള്ള സാഹിബ് ,കെ.വി.അബ്ദുറഹ്മാൻ സാഹിബ്,സൂപ്പിയാറകത്ത് മുഹമ്മദ് കുഞ്ഞി  , ഒ.അസീസ്ക്ക, നടുവിലത്തെ മാമൂക്ക, മഠത്തിൽ മുസ്തഫക്ക, ടി.പി. റഹിം സാഹിബ് തുടങ്ങിയവരും ചേർന്നപ്പോൾ പുതിയ ചരിത്രത്തിന് നിദാനം കുറിച്ചു. വിവിധ ആശയക്കാരുടെ  ചെറിയ തർക്കങ്ങൾ വകവെക്കാതെ കേരളത്തിന് തന്നെ മാതൃകയായി പുതിയ കൂട്ടായ്മയായി അത്  വളർന്നു. അതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം ഈദ് ഗാഹ് താണ മദ്രസാ ഗ്രൗണ്ടിൽ നടത്തി. കു ററ്യാടി ഖാളി കെ മൊയ്തു മൗലവിയായിരുന്നു ഇമാം. പിറ്റേ  വർഷം പള്ളിക്കടുത്തുള്ള (പഴയ മാതൃഭൂമി കെട്ടിട സ്ഥലത്ത് ) ജ; ഇസ്ഹാഖ് മൗലവി നേതൃത്വത്തിൽ രണ്ടാം ഈദ് ഗാഹ് നടന്നു. പിന്നീട്  വർഷങ്ങളോളം മഴ മൂലം നിലച്ചുപോയ ഈദ് ഗാഹ് കണ്ണൂർ സ്റ്റേഡിയം  ഗ്രൗണ്ടിൽ 1991 ൽ പുനരാരംഭിച്ചത് താണ ഇസ് ലാമിക് സെന്റർ കമ്മിറ്റിയാണ്. 1977 ലാണ് പള്ളി നിർമാണം പൂർത്തിയായത്. ചെറിയ ചെറിയ തർക്കങ്ങൾക്കും പിണക്കങ്ങളും ശേഷം  പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ ഫോർമുലക്ക് രൂപം കൊടുത്തു. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന , അവിശ്വസീനയമെന്ന് പലരും ഇന്നും ധരിക്കുന്ന ഫോർമുല  കാരണ്യവാനായ അല്ലാഹു വിന്റെ അടിമകൾ സംഘടനാ താൽപര്യങ്ങൾക്കു പരിയായി അല്ലാഹു വിന്റെ താൽപര്യത്തിന് മുൻഗണന നൽകി ഇന്നും മുറുകെ പിടിച്ച് നീങ്ങുന്നു. സുന്നികളും നവോത്ഥാന ആശയക്കാരും അടിസ്ഥാന പ്രാർത്ഥനാകാര്യങ്ങൾ  ബഹുമാനത്തോടെ പങ്കിട്ടു. അങ്ങിനെ കൂട്ട പ്രാർത്ഥനയും ,ഖുനൂത്തും  ,സ്ത്രീകളുടെ പള്ളി പ്രവേശനവും, മലയാള ഖുതുബയും, 20 റക്അത്ത് തറാവീഹും, സംഘടിത സകാത്ത്-ഫിത്വർ സക്കാത്ത് വിതരണവും യഥാവിധി നിർവഹിച്ചു പോരുന്നു.  മുനീറുൽ  ഇസ്ലാം സംഘത്തിനു  കീഴിലാണ്  സക്കാത്ത് വിതരണം  വിട്ടുവീഴ്ചയോടെ നടക്കുന്നത്. അതു കൊണ്ട് തന്നെ താണ പള്ളി അല്ലാഹു ഇഷ്ടപ്പെട്ട പള്ളി യെന്നു ജനം വിലയിരുത്തിയതിൽ അതിശയമില്ല. കമ്മിറ്റികൾ മാറി മാറി വരുന്നുണ്ടെങ്കിലും   നയങ്ങൾക്ക് മാറ്റമില്ല. ഇപ്പൊഴും ചെറിയ ചെറിയ തർക്കങ്ങൾ സ്വാഭാവികമായത് പരസ്പര ധാരണയോടെയുള്ള കൂട്ടായ്മയിലൂടേയും പരസ്പര ബഹുമാനത്തോടെയും തീരുന്നു എന്നത്   ദീൻ കൽപിച്ചത്   പ്രാവർത്തികമാക്കുന്നതിൻ്റെയും   പൊതു സമൂഹം അംഗീകരിച്ചതിൻ്റെയും സൂചനയാണ് നൽകുന്നത്.    നാളിത് വരെ കമ്മിറ്റി  കാത്തുസൂക്ഷിച്ച ഐക്യം, കൂട്ടായ്മ ,പരസ്പര ബഹുമാനം  എന്നിവെ ഭാവിയിലും പുലർന്ന് കാണുമെന്ന് നമ്മുക്കാശിക്കാം.

(തുടരും)



വി,മുനീർ


താണയിലെ റമദാനോർമ്മ - 1

ഉട്ടോ ബാബയും തീ ബേണ്ടും പിന്നെ ത്രാ വിയയും


എഴുപതികളിലെ റമളാൻ ഓർത്തു പോവുന്നു.
അതിരാവിലെ 3 മണി മുതൽ 5 വരെ  കയ്യിൽ റാന്തൽ വിളക്ക് തൂക്കി, തോളിൽ സഞ്ചിയുമായി ,തപ്പും മുട്ടി അത്താഴത്തിന്റെ സമയമുണർത്തി കൊണ്ട്  താണ പ്രദേശത്തെ  വീടുവീടാന്തരം കയറിയിറങ്ങുന്ന  ഉട്ടോ ബാബമാരായ   ആന്ധ്രക്കാരായ അന്ധ വൃദ്ധയും മകനും ഇന്നും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു. " ആ ഗയാ റമളാൻ " "കമ്പിളി വാലാ മുഹമ്മദ് " തുടങ്ങിയ  ഉർദു മദഹ്  കാവ്യങ്ങൾ നാട്ടുകാരിൽ റമളാനിന്റെ മാധുര്യം പകരുന്നതോടൊപ്പം  അന്ത്യയാമങ്ങളെ .ഭക്തിസാന്ദ്രമാക്കുകയും ചെയ്യുന്നു. വീട്ടുകാർ നൽകുന്ന കൈനീട്ടം സ്വീകരിച്ച് പാടി നടന്നിരുന്നവർക്ക് പെരുന്നാൾ ദിവസമാകുന്നതോടെ   നല്ല പൈസ സമ്പാദിക്കാനാവുന്നു. പിന്നീട്, തൊണ്ണൂറുകളിൽ ഉട്ടോ ബാബമാരിൽ കള്ളനാണയങ്ങൾ പെരുകി. നോമ്പെടുക്കാതെ തെക്കീ മക്കാനിൽ കേമ്പടിച്ച ഒരു പറ്റം കപട ബാബമാരെ താണയിലെ യുവാക്കൾ നല്ല രീതിയിൽ കൈകാര്യം ചെയ്ത് ഇവിടെ നിന്നും പറഞ്ഞയച്ചതോടെ തപ്പ് മുട്ട് യുഗം അവസാനിച്ചു.
അതുപോലെ റമളാൻ അന്ന് ലൈവാക്കുന്നത് തീബേൻറ് ടീമാണ് സിറ്റിയിൽ സജീവമായിരുന്നത്. തീബേന്റ് ഗ്രൂപ്പുകൾ വീടുവീടാന്തരം നടന്നു തീ കൊണ്ടുള്ള അഭ്യാസ പ്രകടനം കാഴ്ച്ച വെക്കും. ഇരുന്നും കിടന്നും ചാടിയും നടത്തുന്ന തീക്കളി ഇന്ന് കാഴ്ചയിൽ അപൂർവ്വം .ഇന്ന് തീ ബേൻ്റിനു പകരം റമളാൻ രാവുകളെ കബാബ് സ്റ്റാളുകൾ കയ്യടക്കി.  ഇതൊക്കെ ഇബ് ലീസിന്റെ വിവിധ രൂപങ്ങളെന്ന് നവോത്ഥാന ചിന്തകർ വിലയിരുത്താനും തുടങ്ങി.
 റമളാനിലെ വലിയൊരു ആവേശമായിരുന്നു തറാവീഹിന്റെ നാടൻ പ്രയോഗമായ "ത്രാ ബി" നമസ്ക്കാരം. മിക്ക ചെറുപ്പക്കാർക്കും ഫർളായ ഇശായെക്കാൾ നിർബ്ബന്ധം ത്രാബിയായിരുന്നു. ഇരുപത് റക്അത്ത് സൂപ്പർ ഫാസ്റ്റ് ആയി തീരുന്ന പള്ളിയിൽ നമസ്കരിക്കാൻ  മിക്കാവാറും   പലരും എത്തുക എട്ട് റക്അത്ത് കഴിഞ്ഞായിരിക്കും.  നാലിനിടയിലുള്ള സലാത്ത് ഗ്യാപ്പിൽ നഷടപ്പെട്ട റക്അത്തുകൾ  ഇവർ വീണ്ടെടുക്കാറാണു പതിവ്.. തുടർന്ന്  സലാത്തും ദുഹായും കഴിയും വേഗം നിർവ്വഹിച്ച് ചെരണ്ടി ഐസിനും  കക്കിരി കച്ചിനും  വേണ്ടിയുള്ള ഒത്തുചേരലുകൾ.  അതോടെ റമദാൻ രാവുകൾ സജീവമാകുന്നു .
ത്രാ ബിക്ക് നിറയുന്ന പള്ളികൾ സുബ്ഹിന് നിർജീവമാവുന്നുവെന്നത് ഖേദകരമായ ഒരു കാഴ്ചയാണ്.
താണയിലെ പഴയ കൊച്ചു പള്ളി (പലകകൾ അടിച്ച സൈഡ് മുറികളാക്കി തിരിച്ച്)     റമളാൻ പ്രാർത്ഥനക്കായി ഒരുക്കുന്നു. മർഹും അസ്സൻ കുഞ്ഞി കൽഫയും അബൂ കൽഫയും  കുസൃതിക്കാരനായ പിള്ളേരെ  ഒതുക്കാൻ അന്ന്  നന്നായി പാടുപെടുമായിരുന്നു .ഇവർ ഇലക്ട്രിക്ക് പോസ്റ്റിൽ മുട്ടി സിഗ്നൽ കൊടുത്താണു പള്ളിയിൽ ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നത്.  സുബ്ഹിക്ക് ശേഷം താണ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിനെത്തുന്ന കുട്ടികൾ കളി കഴിഞ്ഞാൽ  അസർ വരെ നന്നായി ഉറങ്ങും.
അന്നൊക്കെ, ഫിത്വർ സക്കാത്ത് അരി മഹല്ലിൽ കൊടുത്തു കഴിഞ്ഞ്  ബാക്കിയാവുന്നത് കൈവണ്ടിയിൽ സിറ്റിയിൽ എത്തിച്ച് വിതരണം ചെയ്യും.. നന്മകൾ ചെയ്യാനുള്ള  ആവേശം നൽകിയത് റമളാൻ എന്ന പുണ്യമാസം തന്നെ.
ഇന്ന്  കൊറോണ എല്ലാറ്റിനും ബ്രൈക്ക്  ഇടുമ്പോൾ നമ്മുക്ക് വീടുകളിലിരുന്ന് പുണ്യങ്ങൾ കരഗതമാക്കാം.

(തുടരും)



വി.മുനീർ

ഒമാൻ വഴിത്താര-3

ഒമാൻ വഴിത്താര-2

ഒമാൻ വഴിത്താര-1

2020 ഏപ്രിൽ 27, തിങ്കളാഴ്‌ച

DRIVE AYAN

സമൂഹ വ്യാപനം തടയാൻ സാമ്പിൾ പരിശോധന

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ സാമ്പിള്‍ പരിശോധന തുടങ്ങി

ജില്ലയില്‍ കോവിഡ്-19 ന്റെ സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക  വിഭാഗങ്ങള്‍ക്കിടയിലാണ് സാമ്പില്‍ പരിശോധന തുടങ്ങിയത്.

വരുന്ന രണ്ടാഴ്ചകളിലെ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒരു ദിവസം മൂന്ന് സ്ഥലങ്ങളിലായാണ് പരിശോധന. ഇതിനായി പ്രത്യേകം മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരിശോധനക്ക് വിധേയമാകുന്നവർ:

1)ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍,

2)കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത ആരോഗ്യപ്രവര്‍ത്തകര്‍

 3)സാമൂഹിക ഇടപെടല്‍ കൂടുതലായി നടത്തുന്ന കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍

4) ഭക്ഷണ വിതരണക്കാര്‍

5 ) റേഷന്‍ തൊഴിലാളികള്‍ തുടങ്ങിയ ആളുകള്‍

6) അതിഥി തൊഴിലാളികള്‍

എന്നിവരെയാണ് ഈ ഘട്ടത്തില്‍ സ്രവപരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഇതിനകം 58 പേരെ സ്രവപരിശോധനക്ക് വിധേയമാക്കി. ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ.

ജില്ലയില്‍ വിദേശത്തു നിന്നെത്തിയവരെയും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ ജില്ലയിലെടുത്ത തീരുമാനം ഏറെ ഫലപ്രദമായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും 28 ദിവസത്തെ നിരീക്ഷണ കാലം പിന്നിട്ടവരില്‍ കൊറോണ ബാധ കണ്ടെത്താന്‍ ഇതിലൂടെ സാധിച്ചു. ജില്ലയില്‍ കൊറോണയുടെ സാമൂഹ്യ വ്യാപന സാധ്യത കണ്ടുപിടിക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായകമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.



25/4/2020
(വിവരങ്ങൾക്ക് കടപ്പാട് )


2020 ഏപ്രിൽ 26, ഞായറാഴ്‌ച

നമ്മുക്ക് മുന്നേറാം,നല്ല ഭാവിക്ക് വേണ്ടി

അമിതമായ ഉത്ക്കണ്ഠ, ഭാവിയെക്കുറിച്ചുള്ള ഭയാശങ്ക, ഇതിൽനിന്നെല്ലാം ഉത്ഭവിക്കുന്ന  മാനസിക പിരിമുറുക്കം, ശാരീരിക അവശത  എന്നിവയിൽനിന്ന് സ്വയം മോചിതരാകാൻ തയ്യാറാവണമെന്നാണ്   കോവിഡ്  കാലത്തെ ലോക് ഡൗൺ നമ്മെ തെര്യപ്പെടുത്തുന്നത്.
മാനസിക സമ്മർദ്ദമേറുമ്പോൾ നാം അനുഭവിക്കുന്ന ശാരീരിക വേദനയിൽ ഒന്നാണ് ഗ്യാസ്ട്രബിൾ.മിക്കവാറും അതൊരു തോന്നൽ ആവാനാണു സാധ്യത.
ഉയർന്ന നെഞ്ചിടിപ്പും ശരീരത്തിൻറെ പലയിടങ്ങളിലും അസഹ്യമായ വേദനയും അനുഭവപ്പെടുന്നവർ ഇതൊരു വായു രോഗമാണെന്ന്  കണക്കാക്കാതെ മനസ്സിൻറെ രോഗമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇത്തരക്കാർ എത്രയും പെട്ടെന്ന്  മനശാസ്ത്ര വിദഗ്ധരെയോ, കൗൺസിലിംഗ് സേവകരെയോ. ഡോക്ടർമാരെയോ ആശ്രയിക്കുകയായിരിക്കും ഉത്തമം.
നേരിൽ ബന്ധപ്പെടാൻ പരിമിതിയുള്ള ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങൾക്ക് ഒമാനിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുമായി  ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും.
അവരൊക്കെ  ഇക്കാര്യത്തിൽ വേണ്ടത്ര സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. ഫോണിലൂടെ നിങ്ങൾക്ക്  മേൽപ്പറഞ്ഞ വിദഗ്ധരുടെ ഉപദേശനിർദേശങ്ങൾ അവർ ലഭ്യമാക്കി തരും.
നിലവിലെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച്  തൊഴിലാളികളും കച്ചവട ബാധ്യതകളെക്കുറിച്ച്  മുതലാളിമാരും ധാരാളം മാനസിക സംഘർഷങ്ങളിൽ കടന്നുപോവുകയാണ്. ഇതിലൂടെ നമ്മുടെ മനസ്സിന്റെ ആരോഗ്യം നാം നഷ്ടപ്പെടുത്തരുത്. അത്തരം ചിന്തകളിൽ നിന്നും മാറിനിന്ന് "ഈ കോവിഡ് കാലവും കടന്നുപോകും. എല്ലാം അതിജീവിക്കും." എന്ന ആത്മവിശ്വാസത്തോടെ മുന്നേറാൻ നമുക്കാവണം.
ആരോഗ്യമുണ്ടെങ്കിൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാൻ ഇനിയും നമുക്ക് സമയമുണ്ട്. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ  ഈ സമയം നമുക്ക് ഉപയോഗിക്കാം.
കടുത്ത മാനസിക പീഡയിൽ നിന്നും രക്ഷ നേടാൻ  നമ്മുക്ക്  ലഭിച്ച ഈ സമയം ക്രിയാത്മകമായി വിനിയോഗിക്കാം. നമ്മുടെ മനസ്സിലെ വിഷമങ്ങൾ സഹ മുറിയൻമാരോട് പറഞ്ഞും നാം ഏറ്റവും ഇഷ്ടപ്പെടുന്നവരുമായി ഫോണിലൂടെ സംസാരിച്ചും നാം വിശ്വസിക്കുന്ന മതങ്ങളിലെ ആരാധന ക്രമങ്ങൾ  നിഷ്ഠയോടെ പാലിച്ചും നമ്മുടെ മനസ്സിനെ നല്ലൊരു നാളേക്ക് വേണ്ടി വാർത്തെടുക്കാം.
എങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ  വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയ ഗൾഫിലെ ഹൃദയാഘാത മരണങ്ങളിൽ നിന്നും സ്വയം ജീവനൊടുക്കുന്നതിൽ നിന്നും നമുക്ക് മുക്തരാകാം.നമ്മുക്ക് എല്ലാം അവഗണിച്ച് സധൈര്യം മുന്നേറാം. ആരോഗ്യമുള്ള മനസ്സിൻറെ ഉടമയായി,നമ്മെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക്  ഒരത്താണിയായി  നമുക്ക് നിലകൊള്ളാം.

സിറ്റിയിലെ കളരിയാശാൻ

അനുസ്മരണം



ഇന്നത്തെ  യുവതലമുറക്ക് അബൂബക്കർ ഗുരുക്കൾ എന്ന കളരിയാശാനേ പരിചയമില്ലായിരിക്കാം. എന്നാൽ ലോകത്തിൻറെ നാനാഭാഗത്തുമുള്ള (വിശിഷ്യാ ഗൾഫിലുള്ള ) മുതിർന്ന സിറ്റിക്കാർക്ക്  അബൂബക്കർ ഗുരുക്കളെ മറക്കാനാവില്ല.
പതിമൂന്നാം വയസ്സിൽ തമിഴ്നാടുള്ള റാവുത്തർ അബ്ദുസ്സമദ് ഗുരുക്കളുടെ കീഴിൽ കളരി പരിശീലനത്തിന്റെ ബാലപാഠം  കരതമാഗക്കിയ അബൂബക്കർ ഗുരുക്കൾ  മൂത്താപ്പ തിക്കോടി മുഹമ്മദ് ഗുരുക്കളിൽ നിന്നും കളരിപ്പയറ്റിന്റെ അടവുകൾ സ്വായത്തമാക്കി. പിന്നീട് ,
തിക്കോടിയിൽ നിന്നും കണ്ണൂരിൽ സ്ഥിര സ്ഥിരതാമസമാക്കിയ അബൂബക്കർ ഗുരുക്കൾ സാൻഡോ ഇബ്രാഹിം ഗുരുക്കളുടെയും പി പി ഹംസക്കുട്ടി ഗുരുക്കളുടെയും കീഴിൽ ഗുസ്തി, മർമ്മചികിത്സ, കളരി എന്നിവയിൽ പ്രാവീണ്യം നേടി.
നിരവധി ഫയൽമാൻ മാരോട് ഗുസ്തി നടത്തി കണ്ണൂർ സിറ്റിയിലെ നിരവധി മത്സര വേദികളിൽ സ്ഥിരം സാന്നിധ്യമായി തീർന്നു.
1987 ലാണ് കണ്ണൂർ സിറ്റിയിൽ "യുവജന ദുൽഫുക്കാർ  കളരി സംഘം" സ്ഥാപിച്ചത്.
മധ്യകേരള  സമ്പ്രദായത്തിൽ ഊന്നിയ കളരിപ്പയറ്റ് പരിശീലനം നേടാൻ സിറ്റി പരിസരപ്രദേശങ്ങളിലെ നിരവധി യുവാക്കൾ രംഗത്തുവന്നു.
പിന്നീട് 1993 ൽ കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ കീഴിൽ തെക്കൻ സമ്പ്രദായ കളരി രജിസ്റ്റർ ചെയ്തു.
അതോടെ  സംസ്ഥാന- ജില്ലാ കളരിപ്പയറ്റ് മത്സരങ്ങളിൽ തന്റെ ശിഷ്യന്മാരെ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങൾ കൊയ്തെടുത്തു.
സി .എച്ച്. മുഹമ്മദ് കോയ, സേട്ടു സാഹിബ്, ഓ.കെ തങ്ങൾ, ഈ അഹമ്മദ് തുടങ്ങിയ നേതാക്കൾക്ക്  സിറ്റിയിൽ സ്വീകരണം നൽകിയപ്പോൾ ഉറുമി വീശിയും തീപ്പന്തം കറക്കിയും വാദ്യാടമ്പടികളോടെ അവരെ വരവേൽക്കുവാൻ മുൻപന്തിയിൽ നിന്നത്
അബൂബക്കർ ഗുരുക്കളും ശിഷ്യന്മാരും ആയിരുന്നു.
1936ൽ തിക്കോടിയിൽ ജനിച്ച അദ്ദേഹം  2011ൽ കണ്ണൂർ സിറ്റി യിൽ മരണപ്പെട്ടു. അദ്ദേഹത്തിൻറെ മരണത്തോടെ  പ്രധാന ശിഷ്യൻ നൗഫൽ കുരുക്കൾ ദുൽഫുക്കാറിൻറെ സാരഥ്യം ഏറ്റെടുത്തു . നൗഫൽ കുരുക്കളും ശിഷ്യന്മാരും സംസ്ഥാനത്തിന്റെ പല വേദികളിലും കളരി അഭ്യാസ പ്രകടനം കാഴ്ച വെച്ച് മുന്നേറുന്നു.
കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഭരണ സമിതി അംഗം, തെക്ക്യാവ് അത്താഴ കമ്മിറ്റി അംഗം, സിറ്റി ഇടയിൽ പീടിക ദർഗാ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിലും അബൂബക്കർ ഗുരുക്കൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൻറെ മരണംവരെ വരെ കളരിപ്പയറ്റ് നെഞ്ചോട് ചേർത്ത് ജീവിച്ച വ്യക്തിയാണ് അദ്ദേഹം.മാത്രമല്ല തൻറെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ഏറെ ശ്രദ്ധയും പതിപ്പിച്ചിരുന്നു.
ഭാര്യ മഹലിൽ ആയിഷ കുഞ്ഞി. മക്കൾ: അഷറഫ്, അഫ്സത്ത്, നിസാർ, നസ്റിൻ, നവാസ്.



വി(കടപ്പാട്: അബൂബക്കർ ഗുരുക്കൾ, തിക്കോടി- ഗുരുസ്മരണ)

2020 ഏപ്രിൽ 25, ശനിയാഴ്‌ച

സിറ്റിയിലെ വേറിട്ട വ്യക്തിത്വം

വ്യക്തി പരിചയം

സമൂഹത്തിൽ കഴിവ് തെളിയിച്ച ധാരാളം പ്രതിഭകൾക്ക്  ജന്മം നൽകിയ നാടാണ് കണ്ണൂർ സിറ്റി.
നിയമപാലകർ, ന്യായാധിപൻമാർ, വക്കീലന്മാർ, രാജാക്കന്മാർ, യോദ്ധാക്കൾ, നയതന്ത്രജ്ഞർ, പത്രപ്രവർത്തവർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥന്മാർ,
ചിത്രകാരന്മാർ, ചരിത്രകാരന്മാർ, കവി, അനുഗ്രഹീത ഗായകർ, പുസ്തക പ്രസാധകർ, എഴുത്തുകാർ, രാഷ്ട്രീയ നായകന്മാർ, പാചകറാണികൾ, സാംസ്കാരിക നായകർ, ഗാനരചയിതാക്കൾ, സിനിമാ നിർമ്മാണ സംവിധായകന്മാർ, സഞ്ചാരികൾ, നിരവധി വാട്സപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാർ, സോഷ്യൽ മീഡിയയിലെ ആക്ടിവിസ്റ്റുകൾ  തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്നവരുടെ നീണ്ട നിരതന്നെയുണ്ട് കണ്ണൂർ സിറ്റിയിൽ. അവരിൽ ഇടം നേടിയ ഒരു സാമൂഹ്യ പ്രവർത്തകനെ  നമ്മുക്ക് പരിചയപ്പെടാം.
കൊറോണ വൈറസ് (കോവിഡ്-19) പകർച്ചവ്യാധിയായി രൂപാന്തരപ്പെട്ടു ലോകമെങ്ങും പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ കണ്ണൂർ സിറ്റിയിലെ പലരും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ,   പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ തങ്ങളാൽ കഴിയുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടു കൊണ്ട്
തങ്ങളുടെ മത ബാധ്യതയും സാമൂഹിക ബാധ്യതയും നിറവേറ്റുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. അതിലൊരാളാണ് ശംസു മൗലവി. ഏതാനും വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ആയിക്കര മൊയ്തീൻ പള്ളി ഏറ്റെടുത്തുകൊണ്ട് അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനത്തിൻറെ പ്രവർത്തകരുടെയും  മറ്റ് സുമനസ്സുകളുടെയും സഹകരണത്തോടെ പള്ളിയുടെ മുഖച്ഛായ മാറ്റി നാട്ടുകാർക്ക് ഉപകാരപ്പെടുന്ന  പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. എല്ലാ റമദാനിലും നോമ്പുതുറയും അത്താഴവും നൽകി സിറ്റി പരിസരപ്രദേശങ്ങളിൽ എത്തുന്ന നോമ്പുകാർക്ക് ഒരു അത്താണിയായി നിലകൊണ്ടു. പ്രളയകാലത്ത് കണ്ണൂരിന് പുറത്ത് ബോട്ടുകൾ അയച്ചും മറ്റും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്വജീവിതം തന്നെ സംഘടന എന്ന നിലക്കാണ് അദ്ദേഹത്തിൻറെ പ്രവർത്തനം വിളിച്ചോതുന്നത്. കോവിഡ് 19 ന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജില്ലാ ഭരണകൂടം, മെഡിക്കൽ ഓഫീസർ, ഫിഷ് മർച്ചൻറ് അസോസിയേഷൻ പ്രതിനിധികൾ, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ട്  ക്രിയാത്മകമായ കാര്യങ്ങളിൽ ഊന്നൽ നൽകി പ്രവർത്തിച്ചു. ലഘുലേഖകൾ ഇറക്കിയും വീടുകൾ തോറും കയറി ഇറങ്ങി ബോധവൽക്കരിച്ചും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിന് തുടർ യാത്രക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കണ്ണൂരിൽ കുടുങ്ങിയതൊടെ താമസസൗകര്യവും ഭക്ഷണവും നൽകി സംരക്ഷണ ചുമതല ഏറ്റെടുത്തത് ഈ  ട്രിപ്പിൾ ലോക്ക്  സമയത്താണ്.
സഹപ്രവർത്തകരെ വിളിച്ചുപറഞ്ഞ്  അവർക്ക് സഹായം എത്തിച്ചു കൊടുത്തത് തൻറെ പതിനഞ്ചാം വിവാഹ വാർഷിക നാളിലായത് ഏറെ സന്തോഷപ്രദമായ ഒന്നാണെന്ന് ഷംസു മൗലവി ആഹ്ലാദത്തോടെ അറിയിച്ചു.  ദൈവകാരുണ്യവും ദൈവ സഹായവും മൂലം ജീവിതത്തിൽ നേരിടേണ്ടിവന്ന  പ്രയാസങ്ങളും പ്രതിസന്ധികളും മഞ്ഞുരുകി പോയെന്ന് ദൈവത്തിന് സ്തുതിയോതി കൊണ്ടദ്ദേഹം അനുസ്മരിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ
തൻറെ പ്രദേശത്തെ  മുഴുവൻ വീടുകളിലും  ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിക്കാൻ  സാധിച്ചത് ഷംസു മൗലവിയുടെ പ്രവർത്തനത്തിലെ നാഴികകല്ലാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ഒരു സ്റ്റോക്ക് യാർഡ് ആരംഭിക്കുവാൻ വേണ്ടി  അനുമതി ലഭിക്കാൻ  കണ്ണൂർ കലക്ടറെ നേരിൽ കണ്ട് അപേക്ഷ നൽകാൻ മുൻപന്തിയിൽ നിന്നത് ശംസു മൗലവിയായിരുന്നു. കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കാമെന്ന് കലക്ടർ അറിയിച്ചെങ്കിലും ഇന്നേവരെ പ്രതികരണമുണ്ടായില്ല. അനുമതി ലഭിച്ചിരുന്നെങ്കിൽ പാവപ്പെട്ടവരുടെ  ഭക്ഷ്യസാധനങ്ങളുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചേനേയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്നും ഭക്ഷണം നൽകുന്നതിന് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കെ, ആവശ്യക്കാർക്ക് ഭക്ഷണം പാകം ചെയ്തു  കൊടുക്കാൻ ആയിക്കരയിൽ ഒരു കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചെങ്കിലും അനുവദിക്കില്ലെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ശംസുദ്ദീൻ മൗലവിയും കൂട്ടരും പ്രസ്തുത ഉദ്യമത്തിൽ നിന്ന് പിൻവാങ്ങി.

പരിശുദ്ധ റമളാനിൽ ഇഫ്താറും അത്താഴവും ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിക്കുന്ന പ്രകാരം വിതരണം ചെയ്യാനൊരുങ്ങുകയാണ് ശംസു മൗലവിയുടെ നേതൃത്വത്തിലുള്ള വാഴക്കത്തെരു മഹല്ല് കമ്മിറ്റി.
കോവിഡ് മൂലം മരണപ്പെട്ട അഴീക്കോട് സ്വദേശിയുടെ മയ്യത്ത് സംസ്കരണ ചടങ്ങ് നിർവ്വഹിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള  വിരലിലെണ്ണാവുന്ന പ്രവർത്തകരെയായിരുന്നു തെരഞ്ഞെടുത്തത്.
അതുകൊണ്ടുതന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ഒരത്താണിയായി ഷംസു മൗലവിയും എസ്ഡിപിഐ എന്ന പ്രസ്ഥാനവും നിലകൊള്ളുന്നു.
കണ്ണൂർ സിറ്റിയിലെ  ആയിക്കര പൂവളപ്പിലെ ബപ്പിരിന്റെവിടെയാണ് ഷംഷാദ് എന്ന ഷംസു മൗലവിയുടെ ജനനം. പള്ളി വളപ്പിൽ അബ്ദുൽ അസീസിന്റെയും ബപ്പിരിന്റെവിടെ സൈബുന്നീസയുടെയും   മകനായ ഷംസു മൗലവി
നിലവിൽ കണ്ണൂർ മണ്ഡലം എസ്.ഡി.പി.ഐയുടെ പ്രസിഡണ്ടും കണ്ണൂർ സിറ്റി സംയുക്ത മഹല്ല് കമ്മിറ്റിയുടെ പ്രതിനിധിയും കൂടിയാണ്.




2020 ഏപ്രിൽ 24, വെള്ളിയാഴ്‌ച

കോവിഡ് ഇന്നും കണ്ണൂർ ജില്ലക്ക് ആശ്വാസദിനം





 ഇന്നും ജില്ലയ്ക്ക് ആശ്വാസ ദിനമാണ്. പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്നലത്തെ പോലെ ഇന്നും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 അതോടൊപ്പം ആശ്വാസകരമായ മറ്റൊരു കാര്യം കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടതാണ്. അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നു പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.

 ഇതോടെ ജില്ലയില്‍ കൊറോണ ഭേദമായവരുടെ എണ്ണം 54 ആയി. ജില്ലയിലെ 111 കോവിഡ് പോസിറ്റീവ് കേസുകളില്‍ ബാക്കി 57 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
നിലവില്‍ 2542 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേരും ജില്ലാ ആശുപത്രിയില്‍ 21 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 32 പേരും വീടുകളില്‍ 2435 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
(വിവരങ്ങൾക്ക് കടപ്പാട്: കലക്ടർ കണ്ണൂർ പേജ്)

ജീവച്ഛവമായ ഗൾഫുകാരൻ

അവസാനത്തെ
ഗൾഫുകാരനും മരിച്ചതിന്
ശേഷമാണോ കണ്ണ് തുറക്കുക????.

സംഗതി വളരെ ഭയാനകമാണ്. എട്ട്  പേർ താമസിക്കുന്ന മുറിയിൽ നിന്നും ഒരാൾ കോവിഡ് ബാധിച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചു. മുറിയിൽ അവശേഷിക്കുന്നവരെ ടെസ്റ്റ് ചെയ്യാനോ മറ്റോ തയ്യാറായിട്ടില്ല.
രോഗികളുടെ എണ്ണം കൂടുകയാണ് മരിച്ചവരുടേ യും........

മര്യാദയ്ക്ക് തുണിയുടുക്കാനറിയാത്ത രാഷ്ട്രീയക്കാർ മുതൽ സിനിമാതാരങ്ങളും.
എഴുത്തിൽ തോറ്റ സാഹിത്യ രോഗികൾ   വരെ കോട്ടിട്ട് വന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിപ്പോയ
ഗൾഫിലിരുന്ന് ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു വിഭാഗമുണ്ട് .

ഇവർക്കൊക്കെ സ്വീകരണം കൊടുക്കുവാൻ മത്സരിച്ച്
കോട്ടിട്ട് പത്രത്തിൽ ഫോട്ടോ വരാൻ തിക്കിത്തിരക്കി മൂഞ്ചിപ്പോയ പമ്പര വിഡ്ഢികൾ.......

അഷ്റഫ് താമരശേരി പറയുന്നത് കേട്ടില്ലേ ചരക്ക് വിമാനത്തിൽ നിന്ന് പോലും ഡെഡ് ബോഡി ഔട്ട്.

അതിനിടയിൽ ചാർട്ടേഡ് വിമാനത്തിൽ ഇന്നൊരു പണക്കാരനെ കരിപ്പൂർ എയർപ്പോർട്ടിലിറക്കിയുമിരിക്കുന്നു.

ഓരോ ഗൾഫുകാരനും ഇതൊരു പാഠമാണ്.
അവൻ പുറത്താക്കപ്പെട്ടിരിക്കുന്നു.
വീട്ടിൽ നിന്ന്
നാട്ടിൽ നിന്ന്
രാജ്യത്ത് നിന്ന്

അവസാനത്തെ ഗൾഫുകാരനെയും ഗൾഫിലെ പൂഴിമണ്ണ് വിഴുങ്ങും മുമ്പേ
ഒന്ന് പറഞ്ഞോട്ടെ
ഓരോ ഗൾഫുകാരനും ആഴ്ചകൾക്ക് മുമ്പ് തന്നെ മരിച്ചിരിക്കുന്നു.
മാനസികമായി......... മരിച്ചിരിക്കുന്നു.

എന്നിട്ടും വെറുതെ ചോദിച്ചു പോകുന്നു.
ജനിച്ച മണ്ണ് കനിയുമോ?
പോകാനാകുമോ????
ഇവിടെക്കിടന്ന് മരിക്കുമോ?
മരിച്ചാൽ മയ്യത്തെങ്കിലും
ബന്ധുക്കൾക്ക് കാണിക്കുമോ?????
മരിച്ചവൻ്റെ ചോദ്യങ്ങൾ
ഇനിയും ബാക്കി.
എൻ്റെ രാജ്യമേ.......
ആ മണ്ണിൽ രണ്ടിറ്റ് കണ്ണുനീർ സമർപ്പിക്കുന്നു
ഒ. എം. അബൂബക്കർ
(ഫേസ്ബുക്ക് പേജിനോട് കടപ്പാട്)

വ്യക്തിവിശേഷം: ജാബിർ കൈരളി

പേര്: പി.എം. ജാബിർ. പുതിയ മാളിയക്കൽ ജാബിർ എന്നു മുഴുവൻ പേര്. പിന്നെങ്ങിനെയാണ് ജാബിർ കൈരളി എന്ന പേരു വന്നതെന്ന് ഒമാനിന് പുറത്തുള്ള ചിലരെങ്കിലും ചോദിക്കാറുണ്ട്.
നീണ്ട പത്തു വർഷക്കാലം കൈരളി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഒമാനിലുള്ള പലരും പറഞ്ഞു പതിഞ്ഞു പോയതാണ് ജാബിർ കൈരളി എന്ന്. പിന്നീട് കൈരളി ചാനൽ ആരംഭിച്ചത് മുതൽ അതിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള കോ-ഓർഡിനേറ്റർ ആയപ്പോൾ പേരു നിലനിന്നു. കൈരളി പ്രവാസ ലോകം കൂടെയായപ്പോൾ പിന്നെ കൈരളിയിലെ ചേട്ടനായി, കാക്കയായി, അണ്ണനായി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബും നോർകയും ക്ഷേമനിധിയും പ്ലാനിങ്ങ് കമ്മീഷനും ലോക കേരളസഭയും എല്ലാം വന്നിട്ടും ജാബിർ കൈരളി എന്നത് മാറിയില്ല. ഇന്നിപ്പോൾ കോവിഡുമായി ബന്ധപ്പെട്ടു കഷ്ടപ്പാടനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഒമാനിലെമ്പാടും കൈരളി പ്രവർത്തകർ നിറഞ്ഞു നിന്നു പ്രവർത്തിക്കുമ്പോൾ അഭിമാനം തോന്നുന്നു, കൈരളി ജാബിർ എന്നറിയപ്പെടുന്നതിൽ.
കൈരളി പ്രവർത്തകർ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറില്ല. കഴിഞ്ഞ 32 വർഷമായി അവർ ജനങ്ങൾക്കിടയിലുണ്ട്, സാധാരണക്കാരായ പ്രവാസികളുടെ നെടുവീർപ്പും നിശ്വാസവും മനസ്സിലാക്കി കൊണ്ട്, അവരുടെ വിഷമതകളിൽ കൈതാങ്ങായി. കൈരളി പ്രവർത്തകർക്കേ അത് സാധിക്കുകയുള്ളൂ. കാരണം സാധാരണ പ്രവാസി നേരിടുന്ന ഓരോ പ്രശ്നവും അവരുടെത് കൂടെയാണ്.
മറ്റൊരു പ്രവാസി സംഘടനയ്ക്കും തുടർച്ചയായി ഇത് അവകാശപ്പെടാനാവില്ല. മൂന്നു പതിറ്റാണ്ടിലേറെ ഇത്തരം പ്രവർത്തനം മുന്നോട്ടു കൊണ്ടു പോവാനാവില്ല തന്നെ. മരണപ്പെട്ട ആയിരങ്ങളുടെ മുതദേഹം നാട്ടിലെത്തിക്കുകയോ ഇവിടെ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്തതിന്. ആരാരും തിരിഞ്ഞു നോക്കാനില്ലാതെ ആശുപത്രിയിൽ ചികിത്സയിൽ പെട്ടു പോയ നൂറുകണക്കിന് നിരാലംബർക്ക് ചികിത്സ ലഭ്യമാക്കുന്നതിന്, അവരെ എല്ലാ സൗകര്യങ്ങളോടും കൂടി നാട്ടിലെത്തിക്കുന്നതിന്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭിച്ചു എന്നു ഉറപ്പു വരുത്തുന്നതിന്, വീട്ടുടമകളുടെ പീഡനത്തിൽ നിന്ന് ആയിരത്തിലധികം ഗാർഹിക തൊഴിലാളികളെ സ്വന്തം ജീവൻ അപകടപ്പെടുത്തിയും രക്ഷപ്പെടുത്തിയതിന്, അവരെ നാട്ടിലെത്തിച്ചതിന്, റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ ചതിയിൽ പെട്ടു ഇവിടെയെത്തിയ നൂറു കണക്കിന് നിസ്സഹായരായ തൊഴിലാളികൾക്ക് വഴികാട്ടികൊടുത്തതിന്, മാസങ്ങളോളം ശമ്പളമോ ഭക്ഷണമോ ആനുകൂല്യങ്ങളോ ലഭിക്കാതെ വലയുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരോടൊപ്പം എമ്പസ്സിയിലും ലേബർ കോടതിയിലും, ഉന്നത കോടതികളിലും കയറിയിറങ്ങി നീതി നേടിക്കൊടുത്തതിന്. മറ്റേത് സംഘടനയ്ക്ക് സാധിക്കും ഇത് അവകാശപ്പെടാൻ? പൊതുമാപ്പ് അർഹിക്കുന്ന ആയിരക്കണക്കിന് പേർ ഇവിടെയുണ്ടെന്ന് അധികാരികളെ ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്കല്ലാതെ ആർക്കാണ് സാധിച്ചത്? അവ പ്രഖ്യാപിക്കപ്പെട്ട ഘട്ടങ്ങളിലെല്ലാം എമ്പസ്സിയും മാനവവിഭവശേഷി മന്ത്രാലയവും എമിഗ്രേഷൻ വകുപ്പുമായി ബന്ധപ്പെട്ടു രേഖകൾ പൂർത്തിയാക്കാൻ മുൻപിൽ നിന്നത് ഈ സംഘടനയും അതിൻ്റെ പ്രവർത്തകരുമായിരുന്നില്ലേ? കൈരളി പ്രവാസ ലോകത്തിലൂടെ സംപ്രേഷണം ചെയ്ത വിദേശത്ത് കാണാതായി പോകുന്നവരിൽ ഏറ്റവും കൂടുതൽ പേർ കണ്ടു പിടിക്കപ്പെട്ട സ്ഥലം എന്ന് അതിൻ്റെ സംവിധായകൻ റഫീക് റാവുത്തറിന് തന്നെ ബോദ്ധ്യപ്പെടുന്നതിന് കാരണം ഒമാനിലെ കൈരളിയായിരുന്നു. 2004 ഓഗസ്റ്റ് 20 നായിരുന്നു ഇന്ത്യൻ എമ്പസ്സിയിൽ ഓപൺ ഹൗസ് ആരംഭിച്ചത്. കഴിഞ്ഞ 16 വർഷത്തിനിടയിൽ 'കൈരളി'ക്കാരല്ലാതെ മറ്റാരെയും കണ്ടിട്ടില്ലല്ലോ അവിടെ? കൈരളിക്കാർ വെറുതെ വരുന്നതല്ല. അതിനു മുമ്പുള്ള നിരവധി ദിവസങ്ങളിൽ സാധാരണ പ്രവാസിയുമായി ബന്ധപ്പെട്ടു അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടു അവ അമ്പാസിഡറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണാനാണ്. തൻ്റെ തുച്ഛമായ വരുമാനത്തിൽ നിന്നും കാശ് ചിലവഴിച്ചു കൊണ്ടാണ് അവർ പരാതിക്കാരുമായി എത്തുന്നത്. വല്ലപ്പോഴും തല കാണിച്ചു പോകുകയും അവ പത്രത്തിൽ വാർത്തയാക്കുകയും ചെയ്യാനല്ലാതെ മറ്റാരെയും കഴിഞ്ഞ 16 വർഷമായി അവിടെ കണ്ടിട്ടില്ലല്ലോ? എമ്പസ്സിയുടെ വാതിൽ ഇന്ന് ആരുടെയും മുന്നിൽ കൊട്ടിയടക്കാൻ സാധിക്കാത്തത് ഞങ്ങൾ അത് അക്ഷരാർത്ഥത്തിൽ ചവിട്ടി തുറന്നത് കൊണ്ടാണ്. നീതി നിഷേധിക്കപ്പെട്ടപ്പോൾ അവിടെ ധർണ്ണ ഇരുന്നത് കൊണ്ടാണ്. അസംബ്ളിയിലും പാർലിമെൻ്റിലും അന്തർദേശീയ തലത്തിലും വിഷയം എത്തിച്ചത് കൊണ്ടാണ്. എമ്പസ്സി നൽകുന്ന ഒരു ഔദാര്യവും ഞങ്ങൾ കൈപറ്റാത്തത് കൊണ്ടാണ് നീതിനിഷേധിക്കപ്പെടുമ്പോൾ ചങ്കൂറ്റത്തോടെയും ആർജ്ജവത്തോടെയും ഞങ്ങൾക്കത് ചോദ്യം ചെയ്യാനാവുന്നത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റാരെക്കാളും ശക്തമായി എമ്പസ്സിയെ പിന്തുണക്കാനും ഞങ്ങൾ അമാന്തിച്ചിട്ടില്ല.
ജന്മനാട്ടിലെ ഓരോ ദുരന്തവും ഞങ്ങളെയും വേദനിപ്പിച്ചു.ദുരിതത്തിൽ പെട്ടവർക്ക് സാന്ത്വനമേകാൻ ഇന്ത്യൻ അസോസിയേഷനോടൊപ്പം/സോഷ്യൽ ക്ലബ്ബിനോടൊപ്പം കൂടി. 93ൽ ലാത്തൂറിൽ ഭൂകമ്പമുണ്ടായപ്പോൾ, ആസ്സാമിലും ബീഹാറിലും ഉത്തരാഖന്ധിലും പല സമയത്തായി പ്രളയമുണ്ടായപ്പോൾ, കച്ചും ബുജ്ജും ഭൂകമ്പത്തിൽ തകർന്നപ്പോൾ, സുനാമി തിരമാലകൾ ആയിരക്കണക്കിന് ജീവനും നിരവധി പേരുടെ ജീവിതോപാധിയും തകർത്തപ്പോൾ. ഈ അവസരങ്ങളിലെല്ലാം ദുരിതാശ്വാസം എത്തിക്കാൻ ഞങ്ങളുണ്ടായിരുന്നു മറ്റാരെക്കാൾ മുന്നിൽ. സമ്പന്നരായ പ്രവാസികളേക്കാളും ഉശിരോടെ, സാധാരണ തൊഴിലാളികളായ ഞങ്ങൾ. മഹാപ്രളയം കേരളത്തെ തകർത്തപ്പോൾ ആധിയോടെ ഞങ്ങളത് ടെലിവിഷനിലൂടെ കണ്ടു. സ്വന്തക്കാർ പോലും പ്രളയ ദുരന്തത്തിൽ പെട്ടപ്പോൾ എല്ലാവർക്കും സഹായം നൽകുന്നതിന് ജനങ്ങളോടൊപ്പം ഞങ്ങൾ നിന്നു. ലഭ്യമാവുമായിരുന്ന സഹായം തട്ടിമാറ്റിയവർ ഇവിടെയൊക്കെ ഞെളിഞ്ഞിരിക്കുന്നത് ഞങ്ങൾ ഒട്ടും അതിശയമില്ലാതെ കണ്ടു. കാരണം അവരുടെത് കാപട്യത്തിൻ്റെ രാഷ്ട്രീയമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
പെറ്റ നാടിനോടൊപ്പം തന്നെ പോറ്റ് നാട് പ്രയാസം നേരിട്ടപ്പോഴും ഞങ്ങളുണ്ടായിരുന്നു താങ്ങായി. ഒമാനിൻ ഗോനു ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയപ്പോൾ എല്ലാം തകർന്നു പോയ മനുഷ്യർക്ക് സഹായമെത്തിക്കാൻ ഞങ്ങളായിരുന്നു ഏറ്റവും മുന്നിൽ. രക്തദാനസേന എന്ന ഓമനപ്പേരൊന്നും ഞങ്ങൾ സ്വയം നൽകിയില്ല. എന്നാൽ ഇവിടത്തെ രക്ത ബാങ്കുമായി സഹകരിച്ച് ഞങ്ങൾ നടത്തിയ ഓരോ രക്തദാന കാമ്പും റിക്കാർഡുകളായിരുന്നു. ആർക്ക് രക്തം ആവശ്യമായി വന്നപ്പോഴും മറ്റൊന്നും നോക്കാതെ രക്തം നൽകാൻ ഞങ്ങളായിരുന്നു മുന്നിൽ.
ഇതൊന്നും ഞങ്ങൾ വാർത്തകളാക്കിയില്ല. ഞങ്ങളുടെ സേവനം ലഭിച്ചവരിൽ തന്നെ പലർക്കും ഞങ്ങളാരാണെന്ന് അറിയുക പോലുമുണ്ടായിരുന്നില്ല.
കോവിഡ് വന്നപ്പോൾ എവിടെ നിന്നോ ചിലർ വ്യാജപേരുകളിൽ പൊങ്ങി വന്നിരിക്കുന്നു, ഇടതുപക്ഷ സംഘടനകളുടെ കണക്കെടുക്കാൻ. അവർക്കറിയാൻ വേണ്ടിയാണ് ചിലതെല്ലാം കുറിച്ചത്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതോടു കൂടി സാധാരണ പ്രവാസി വലിയ പ്രയാസം നേരിടാൻ പോവുകയാണെന്ന യാഥാർത്ഥ്യം ആദ്യം തന്നെ തിരിച്ചറിയുകയും അവർക്കാണ് സഹായം ലഭിക്കേണ്ടതെന്ന് ബന്ധപ്പെട്ടവരെ ആദ്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചത് സാധാരണക്കാരൻ്റെ ഇടയിൽ വർഷങ്ങളായി ഞങ്ങൾ ഇഴുകി ചേർന്നത് കൊണ്ടാണ്. അതിനാലാണ് ഒമാൻ്റെ എല്ലാ പ്രദേശവും ഉൾക്കൊള്ളുന്ന 600 പേരടങ്ങുന്ന ഒരു സന്നദ്ധ സേനയെ നിമിഷങ്ങൾ കൊണ്ടു സജ്ജമാക്കാൻ ഞങ്ങൾക്കു സാധിച്ചത്. ആയിരങ്ങളുണ്ട് അവർക്ക് പിന്തുണയേകാൻ. അവർ രാജ്യത്തിൻ്റെ ഏതൊരു മുക്കിലും മൂലയിലുമുണ്ട്, സാധാരണക്കാരന് സഹായ ഹസ്തവുമായി. ഭക്ഷണത്തിൻ്റെ രൂപത്തിൽ, അടിസ്ഥാന ആവശ്യങ്ങളുടെ രൂപത്തിൽ, മരുന്നിൻ്റെ രൂപത്തിൽ, കുഞ്ഞുങ്ങൾക്കുള്ള പാലിൻ്റെ രൂപത്തിൽ, അവർ കഷ്ടപ്പെടുന്ന പ്രവാസിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കയാണ്. ജാതി ചോദിക്കുന്നില്ല, മതം ചോദിക്കുന്നില്ല, പ്രദേശം ചോദിക്കുന്നില്ല. രാജ്യം പോലും ചോദിക്കുന്നില്ല. ഈ ദൗത്യസേനയുടെ സഹായം ലഭിക്കുന്നവരിൽ മലയാളിയുണ്ട്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവരുണ്ട്, ബംഗ്ളാദേശിയുണ്ട്, പാക്കിസ്ഥാനിയുണ്ട്, നേപ്പാളിയുണ്ട്, ആഫ്രിക്കനുണ്ട്, മറ്റു പലരുമുണ്ട്. ചിലരൊക്കെ ചൂഷണം ചെയ്യുന്നുണ്ടെന്ന് അറിയാതെയല്ല. അവരുടെ അവസ്ഥ അതാണ്. ഇതു വരെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ പത്ത് ശതമാനമേ വരൂ എമ്പസ്സി നൽകിയത്. ബാക്കിയെല്ലാം ഇതിൽ അണിനിരന്നിരിക്കുന്ന സാധാരണ തൊഴിലാളി നൽകിയതും സുമനസ്സുകൾ നൽകിയതുമാണ്. എമ്പസ്സിയെ കുറ്റം പറയുന്നില്ല. ചില പോരായ്മകൾ ഉണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. അവരുടെ പരിമിതികളും മനസ്സിലാക്കുന്നു. എന്നാൽ ചിലർ ഇല്ലാത്ത മസ്സിൽ പെരുപ്പിച്ച് വരുമ്പോൾ ചിരിയാണ് വരുന്നത്. ഇത്തരം ഘട്ടങ്ങളിൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. അതിനു പകരം ഇജ്ജാതി കോപ്രായങ്ങൾ കാണിച്ചാൽ ജനങ്ങൾ പരിഹാസത്തോടെ കാണും.
ഇതൊക്കെ കൊണ്ടാണ് ഞാൻ കൈരളി ജാബിർ ആകുന്നത്. കൈരളിയിൽ നിന്നും മാറ്റി എൻ്റെ സംഭാവനകളൊന്നുമില്ല. ഇത് ഒരാളുടെ ആമുഖമില്ലാത്ത അനുഭവമല്ല, ആയിരങ്ങളുടെതാണ്. വി.കെ.ശ്രീരാമൻ ജിന്ന് എന്നു വിശേഷിപ്പിച്ചത് ഒരു ബഹുമതിയാണ്. എന്നാൽ ജിന്ന് തനിച്ചല്ല. ആയിരക്കണക്കിന് ഇൻസുകളുണ്ട് കൂടെ. നാവായി, കണ്ണായി, മൂക്കായി,, ചെവിയായി, കയ്യും കാലുമായി. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റ മനസ്സോടെയും കെട്ടുറപ്പോടെയും ഇടപെടുന്ന ആയിരങ്ങൾ. അവർക്കിവിടെ പേര് കൈരളി എന്നാണ്. മറ്റിടങ്ങളിൽ അവർ കേളിയാണ്, മാസ് ആണ്, ചേതനയാണ്, നവോദയയാണ്, പ്രതിഭയാണ്, പ്രവാസി സംഘമാണ്, ശക്തിയാണ്, സംസ്കൃതിയാണ്, ജനശക്തിയാണ്, സമീക്ഷയാണ്........

ജാബിർ കൈരളി




(ഒമാൻ 24 ഏപ്രിൽ 2020 നു ഫേസ് ബൂക്ക് പേജിൽ പോസ്റ്റ് ചെയ്തത്)




വീഡിയോ: കൈരളിയുടെ സിൽവർ ജൂബിലി വേളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നു.



ജീവിതത്തിലെ ആദ്യാനുഭവം


2020 ഏപ്രിൽ 23, വ്യാഴാഴ്‌ച

റമദാൻ തിരസ്കാരത്തിൻറെ പാഠശാല

കോറണ്ടൈൻ റമദാനാണ്
റമദാൻ കോറണ്ടൈനും!
............................
റമദാൻ തിരസ്കാരത്തിന്റെ
പരിശീലന ശാലയാണ്.
കഴിഞ്ഞ പതിനൊന്ന് മാസം
ജീവിതത്തിൽ പുലർത്തിയ
ശാരീരികപരവും കർമ്മപരവും
സദാചാരപരവുമായ
എല്ലാ ശീലങ്ങളെയും
നിശ്ചിത സമയം
നിരാകരിച്ചും പുനഃക്രമീകരിച്ചും നിർത്തുന്ന
കോറണ്ടൈൻ കാലം.

റമദാൻ സാംശീകരിക്കുന്ന
കോറണ്ടൈൻ ദൈവീകതയെ
പ്രതീകവൽകരിച്ച്
ജീവിത ഗന്ധിയാക്കുന്നു.
ദൈവേതരമായതെല്ലാം
നിരാകരിച്ച് പൈശാചികതയെ
പടിക്ക് പുറത്ത് നിർത്തുന്നു.
അടുത്ത 11 മാസത്തേക്ക്
ജീവിത വിശുദ്ധിക്ക് വേണ്ടിയുള്ള
കരുതി വെപ്പ് കാലമാണിത്.

കോറണ്ടൈൻ ഇപ്പോൾ
കൊറോണയോടാണ്
യുദ്ധം ചെയ്യുന്നത്.
റമദാൻ മനുഷ്യന്റെ പൈശാചികതയോടും.
അപ്പോൾ പിന്നെ രണ്ടും രണ്ടല്ല.
റമദാൻ ആത്മീയ കോറണ്ടൈൻ ആണെന്ന്
ഒറ്റപ്പെടലിന്റെ ഈ കാലത്ത് നാം തിരിച്ചറിയുന്നു.

കൊറോണ നൽകുന്ന പാഠം
സൂക്ഷതയുടെയും വൃത്തി ശീലത്തിന്റെയും
ആരോഗ്യ ജാഗ്രതയുടെയും
സമസൃഷ്ടി ബോധത്തിന്റെയും
ഏകാഗ്രതയും നൈരന്തര്യവുമാണ്.
റമദാനിൽനിന്ന് ലഭിക്കുന്നതും
ഇതെല്ലാം ചേർന്നതാണ്.

ദൈവീകത അദൃശ്യമായ കേന്ദ്രീകൃതത്വമാണെങ്കിലും
മനുഷ്യന്റെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന
അനിർവചനീയമായ അനുഭൂതിയാണ്.
അതിനാൽ അദൃശ്യമായ വൈറസിന്റെ
കേന്ദ്രീകൃത സംഹാരഭാവം
ഏകാഗ്രമായി എതിരിടാനുള്ള ശീലത്തെയും
കോവിഡ് കാല ആത്മീയതയെന്ന് വിളിക്കാം.

റമദാൻ മുഴുവൻ മനുഷ്യരുടെയും സർവ്വചരാചരങ്ങളുടെയും ദൈവത്തെ കണ്ടെത്തുന്ന വിശ്വാസിയുടെ വസന്ത കാലമാണ്.
കൊറോണ മുഴുവൻ മനുഷ്യരെയും
സംഹാരത്തിലും പ്രതിരോധത്തിലും
ഒരുമിച്ചു നിർത്തുന്നുവെങ്കിൽ
ദൈവീകമായ മാനവികത മറ്റൊന്നല്ല !

ദൈവവുമായുള്ള ഇടപാട് വ്യക്തിയുടെ ഹൃദയത്തിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്.
അതിനാൽ ,വ്രതാനുഷ്ടാനം വ്യക്തിയുടെ സ്വകാര്യതയും
ദൈവവുമായുള്ള അവന്റെ രഹസ്യ ഇടപാടുമാണ്.
ഈ സ്വകാര്യതക്ക് ആത്മീയമായ ആഴം
ലഭിക്കാവുന്ന ഏറ്റവും സ്വകാര്യമായ ഭവനധ്യാനത്താലാണ്
ഈ കൊറോണ കാലം വിശ്വാസിയെ
പാകപ്പെടുത്താൻ പോകുന്നത്.

കണ്ണീരോടെ ഇക്കുറി നാം മാറ്റി നിർത്തുന്ന
പള്ളികളിലെ ആരവത്തിന്റെ ആത്മീയ താളം
വീടകങ്ങളിലെ ഏകാഗ്രതയുടെ ആത്മീയ ചാരുതയാൽ
പ്രകാശിതമാവട്ടെ!

ജീവിതത്തിലെ ഈ ആദ്യാനുഭവ
കോറണ്ടൈൻ നോമ്പ്
നല്ല ഭാവിയെ ചൂണ്ടുന്നുണ്ട്.
ദൈവവുമായുള്ള ബന്ധത്തിന്
നിശ്ശബ്ദമായ ഏകാഗ്രതയുടെ
മൂർച്ചയുള്ള ഈശ്വര ബന്ധത്തിന്റെ
ശോഭനമായ ഭാവിയുണ്ടതിന് !!
അവന് മാത്രം സർവ സ്തുതി.

സി.കെ.എ. ജബ്ബാർ
( എഫ്ബി പേജിനോട് കടപ്പാട്)




കോവിഡ്: ഇന്നത്തെ കണ്ണൂർ വിശേഷം

ഇന്ന് കണ്ണൂരിൽ ആർക്കും covid പോസറ്റീവ്  ഇല്ല..... നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

എന്തായാലും കുറച്ചു കൂടി റിസൾട്ട് വരാനുണ്ട് എങ്കിലും ഒരു വലിയ നമ്പർ ഉണ്ടാകാൻ ഇനി സാദ്ധ്യത കാണുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പോസറ്റീവ് ആയവരുടെ ചില Contact കൾ, വിദേശത്തു നിന്നു വന്നവരുടെ ചില സാമ്പിളുകൾ എന്നിവയാണ് ഇനി വരാനുള്ളത് .

 കണ്ണൂരിലെ രോഗബാധിതരിൽ 15% സ്ത്രീകളും 85% പുരുഷന്മാരും ആണ്. ഇവരുടെ പ്രായം പരിശോധിച്ചതിൽ 6 വയസ്സിനും 15 വയസ്സിനും ഇടയിൽ 4  പേരും 16നും 35നും ഇടയിൽ 55 പേരും 36 നും 59 നും ഇടയിൽ 43 പേരും 60നും 80 നും ഇടയിൽ 7 പേരും 81 നും 90 നും ഇടയിൽ 2 പേരും ഉണ്ട്. 72% ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ടെസ്റ്റ് ചെയ്തവരാണ് 32% മാണു ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് വിധേയവർ.വിദേശത്ത് നിന്നു വന്നവരിൽ കൂടുതലും Sales ജോലിയിലുള്ളവർ, സന്ദർശക വിസയിൽ പോയവർ, ബിസിനസ്സ് ആവശ്യങ്ങൾക്ക് പോയവർ എന്നിവരാണ് .സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ് .

എല്ലാ പോസിറ്റിവ് കേസ്സുകളുടേയും Source കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം ഒഴികെ വിദേശം ആന്നെന്നതും ഒരെണ്ണം മാത്രo നിസാമുദി നിൽ നിന്നുള്ളതാണെന്നതും കണ്ടെത്തിയിട്ടുണ്ട്.

ഇനി ആശുപത്രികളിൽ അവശേഷിക്കുന്നവർ എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ....

പുതിയതായി നാല് പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കതിരൂർ,ചെങ്ങളായി, കണിച്ചാർ,കോളയാട് എന്നിവയാണവ.

(വിവരങ്ങൾക്ക് കടപ്പാട്)

2020 ഏപ്രിൽ 22, ബുധനാഴ്‌ച

പരിശുദ്ധ റമദാന് സ്വാഗതം


തീരാവേദന നൽകിയ കൂട്ടുകാരിയുടെ രോദനം



ഈ വാർത്ത കണ്ടപ്പോൾ  ഓർമ്മ വന്നത് അപ്രതീക്ഷിതമായി ഭർത്താവ് മരണപ്പെട്ടപ്പോൾ രണ്ടു ചെറിയ മക്കളെയും ചേർത്തുപിടിച്ചു കരഞ്ഞ കൂട്ടുകാരിയെയാണ് . നാട്ടിലേക്ക് പോവാനുള്ള കാര്യങ്ങൾ ശരിയാക്കുന്നതു വരെ ബോഡി ഫ്രീസറിൽ വയ്ക്കണമായിരുന്നു. അതറിഞ്ഞപ്പോൾ അവൾ ഏട്ടന് തണുപ്പ് ഇഷ്ടമല്ല തണുപ്പ് സഹിക്കാനാവില്ല എന്നൊക്കെ പറഞ്ഞ് അലറി കരഞ്ഞു. മരിച്ച ശരീരത്തിന് എന്ത് തണുപ്പെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷെ മരിച്ചവരുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ച് അവർ ആ മരണത്തെ ഉൾകൊള്ളുക ദിവസങ്ങൾ കഴിഞ്ഞായിരിക്കുമല്ലൊ. എയർപോർട്ടിൽ വച്ച് അവൾ ചോദിച്ചത് ഏട്ടൻ എവിടെ എന്നായിരുന്നു. ഇതേ ഫ്ലൈറ്റിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നേക്കാൾ പേടിയാണ് ഏട്ടന് ഫ്ലൈറ്റ് യാത്ര. എന്നിട്ടിപ്പോൾ ഒറ്റയ്ക്ക് സാധനങ്ങളുടെ ഇടയിൽ.....കോവിഡ് കാലമായതിനാൽ ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹം മാത്രമായി കാർഗോയിൽ നാട്ടിലേക്ക് അയക്കുകയാണ് .തീർച്ചയായും മണ്ണിനോടു ചേരേണ്ടതോ കത്തിയെരിയേണ്ടതോ ആണ് . അനാഥമായി പ്രിയപ്പെട്ടവരാരും കൂടെയില്ലാതെയാണ് യാത്രയെന്ന് മരിച്ചവർക്കറിയില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് അത് തീരാ വേദനതന്നെയാണ് .



                                                      sanitha manohar

കോവിഡ് കണ്ണൂർ

കൊവിഡ്: കണ്ണൂർ നൽകുന്ന പ്രാഥമിക പാഠങ്ങൾ

ജില്ലയില്‍ 104 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നതിനാല്‍ ആശങ്ക വേണ്ടതില്ല. നിലവില്‍ പോസിറ്റീവ് ആയ കേസുകളില്‍ 81ഉം വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളും. 22 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഇവരാകട്ടെ കുടുംബാംഗങ്ങളുമാണ്. 63 പേര്‍ രോഗ ലക്ഷണമില്ലാത്തവരാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്. ഇവരില്‍ 53 പേരും വിദേശത്ത് നിന്ന് എത്തിയതാണ്. ലക്ഷണമില്ലാത്തവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് ഈ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഒരു വീട്ടിലെ 10 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 12നും മാർച്ച് 22നും ഇടയില്‍ നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈറിസ്‌ക്ക് കോണ്‍ടാക്ടിലുള്ളവരുമായ മുഴുവന്‍ പേരുടയും സാമ്പിള്‍ പരിശോധിക്കാനാണ് നടപടിയെടുത്തത്. ഇതുപ്രകാരം 2342 സാമ്പിളാണ് ജില്ലയില്‍ ആകെ പരിശോധനക്ക് അയച്ചത്. ഇതില്‍ 214 പേരുടെ ഫലമാണ് ഇനി വരാന്‍ ബാക്കിയുള്ളത്. ഇതില്‍ 12 മുതല്‍ 15 വരെ പോസിറ്റീവ് കേസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഈ ഫലം കൂടി വരുന്നതോടെ കണ്ണൂര്‍ ജില്ലയിലെ പരിശോധന ഫലം പൂര്‍ണമാകും.

 എല്ലാ സാധ്യതയും പരിഗണിച്ച് പൂര്‍ണമായ പരിശോധന നടത്താന്‍ കഴിഞ്ഞുവെന്നതിനാല്‍ രോഗവ്യാപനം സംബന്ധിച്ച് ഇനി ആശങ്ക വേണ്ടതില്ല. അതേ സമയം കുറച്ച് കൂടി ജാഗ്രത ആവശ്യം. 14 ദിവസത്തെ നിരീക്ഷണമാണ് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന രീതിയെങ്കിലും നാട്ടിലെത്തി 28 ദിവസം പിന്നിട്ടവരില്‍ പോലും രോഗബാധ കണ്ടെത്താനായി എന്നതും ശ്രദ്ധേയമാണ്.  14നും 28നും ഇടയിലുള്ള ദിവസങ്ങളിലാണ് 14 പേരില്‍ രോഗബാധ കണ്ടെത്തിയത്. 15 പേര്‍ക്കാകട്ടെ 28 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്നതും പ്രത്യേകതയാണ്. 28 ദിവസത്തിനുശേഷം രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവിടെയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യം കാണിക്കുന്നത്.  പ്രായം ചെന്നവരും മറ്റ് രോഗമുള്ളവരും കുഞ്ഞുങ്ങളും ഗർഭിണികളും ഉണ്ടെങ്കില്‍ അവര്‍ ക്വാറൻറ യിൻ രീതി തുടർന്ന് സുരക്ഷിതരായി ഇരിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്തായാലും ഇവരെയെല്ലാം പരിശോധിക്കാന്‍ കൈക്കൊണ്ട തീരുമാനം രോഗവ്യാപനം തടയാന്‍ സഹായകമായി എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

 ഇതൊരു പുതിയ വൈറസാണ് ചില പുതിയ നിഗമനങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്.ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് നല്‍കുന്ന ചില അനുഭവങ്ങളും പാഠങ്ങളുമുണ്ട്.

1) മികച്ച രീതിയിലുളള സര്‍വയലന്‍സ് പ്രവര്‍ത്തനത്തിന്റെ ഫലമാണ് ജില്ലയില്‍ ഇത്രയും കേസുകള്‍ കണ്ടെത്തിത്. എയർപ്പോർട്ട് 73,9ll പേർ, റെയിൽവേ സ്റ്റേഷൻ 13213 പേർ ,ബസ്സ് സ്റ്റേഷൻ 496 പേർ, ചെക്ക് പോസ്റ്റ് 22 047 പേർ എന്നിങ്ങനെ Screen ചെയ്ത് 165l4 പേരെ ഹോം ഐസൊലേഷനും 725 പേരെ ഹോസ്പിറ്റലുകളിലുമാക്കി. ഇന്നത് യഥാക്രമം 4263 ഉം 102 ഉം ആണ്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജു കൂടി ഏറ്റെടുത്തതോടെ രണ്ട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കി.

2) ആരോഗ്യ പ്രവര്‍ത്തകരായ ആര്‍ക്കും രോഗബാധയുണ്ടയില്ല എന്നതും വലിയ നേട്ടമാണ്.

3) സാമൂഹ്യ വ്യാപനം ഇല്ലാതെ കാക്കാനും കഴിഞ്ഞു.

4) ജില്ലയില്‍ മരണം ഉണ്ടായില്ലെന്നതും മികച്ച ചികിത്സയുടെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണ്.

5)എന്നാല്‍ ചില പാഠങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങളില്‍ നമ്മളെ കൂടുതല്‍ ജാഗ്രതപുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നവയാണ്. അതിലൊന്ന് ഹോം ക്വാറന്റൈന്‍ ചിലയിടങ്ങളിൽ പൂര്‍ണമായി ഫലപ്രദമായില്ല എന്നതാണ്. പകരം ഏതെങ്കിലും കേന്ദ്രത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതാണോ ഉചിതം എന്ന് ആലോചിക്കേണ്ടി വരും. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കുറച്ചു ദിവസം തുടരേണ്ടി വരും.

6)അതുപോലെ റിവേഴ്‌സ് ക്വാറന്റൈന്‍ എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യവും കണ്ണൂരിന്റെ അനുഭവം നമുക്ക് കാണിച്ചു തരുന്നുണ്ട്.

 7)ഇന്നത്തെ സാഹചര്യത്തില്‍ ആശങ്കയോ പരിഭ്രാന്തിയോ ഇല്ലാതെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളുമായി പൂര്‍ണ മനസ്സോടെ സഹകരിച്ച് കൊവിഡ് രോഗത്തെ തുടച്ചുനീക്കാനുള്ളള പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം.

8) ഈ രീതിയിൽ കുറച്ചു ദിവസം മുന്നോട്ടു പോയാൽ.എല്ലാവരും പെട്ടെന്ന് സുഖം പ്രാപിച്ച് Red zone സാഹചര്യം ഒഴിവാക്കാൻ കഴിയും എന്നാണ് ശുഭ പ്രതീക്ഷ.

9) നാമെല്ലാം കോവിഡ് ചരിത്രത്തിൻ്റെ ഭാഗമാണ്.ഈ കടുത്ത സാഹചര്യത്തിൽ എൻ്റെയും മറ്റു വകുപ്പുകളുടേയും സഹകരണത്തോടെ ക്രമസമാധാനം, റേഷൻ വിതരണം, ഹോം ഡെലിവറി, അതിഥി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ, ആദിവാസി ക്ഷേമം, കമ്മ്യൂണിറ്റി അടുക്കള, ചികിത്സാ തുടങ്ങി പ്രവത്ത്നങ്ങൾക്ക് പിന്തുണ അറിയിച്ച് കടുത്ത വിഷമത്തോടെ വീട്ടിൽ കഴിഞ്ഞ നിങ്ങളെ ഓരോരുത്തരേയും സ്നേഹാദര പൂർവം സ്മരിക്കുന്നു.

( വിവരങ്ങൾക്ക് കടപ്പാട്: കണ്ണൂർ കളക്ടർ ഫേസ്ബുക്ക് പേജ്)
കണ്ണൂർ കലക്ടർ ടി വി സുഭാഷ് 

2020 ഏപ്രിൽ 21, ചൊവ്വാഴ്ച

ഒമാനിൽ സന്ദർശന വിസ പുതുക്കേണ്ട രീതി

വിസിറ്റ് വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

വിസിറ്റ് വിസക‍ള്‍ ഓണ്‍ ലൈ‍ന്‍ വഴി പുതുക്കാ‍ന്‍ ROP സംവിധാനം ഒരുക്കിയിട്ടുണ്ട്. താഴെ വരുന്ന ലിങ്ക് വഴി പെയ്മെന്റ് ചെയ്യാന്‍ കഴിയുന്നതാണ്.

എല്ലാ വിസിറ്റ് വിസകള്‍ക്കും (ഫാമിലി, ടൂറിസ്റ്റ്, ഓണ്‍ അറൈവല്‍ വിസകള്‍) ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓരോ വിസകള്‍ക്കും എക്സ്റ്റന്റബി‍ള്‍ കാലാവധി നല്‍കിയിട്ടുണ്ട്. ആ കാലവധിയിലേക്ക് വിസ പുതുക്കിയെടുക്കാം.

മൂന്നു മാസത്തെ കാലാവധിയുള്ള ഫാമിലി വിസിറ്റ് വിസ ഒരുമാസം കൂടി പുതിക്കി നല്‍കും. കോവിഡ് കാലത്തെ യാത്രാ വിലക്കുകള്‍ തീരുന്നത് ഈ ഇപ്രകാരം വിസ കാലാവധി നീട്ടി  എടുക്കാവുന്നതാണ്. രണ്ടോ മൂന്നോ പ്രാവശ്യമോ ആവശ്യമെങ്കില്‍ അതിലധികം പ്രാവശ്യമോ ഇങ്ങിനെ റിന്യു ചെയ്യാ‍ന്‍ കഴിയുന്നതാണ്.

ഓരോ റിന്യുവലിനും നേരത്തെ നിര്‍ണയിച്ചിട്ടുള്ള ഫീസ്‌ ബാധകമായിരിക്കും. ഫീസ്‌ ഓണ്‍ലൈ‍ന്‍ വഴിയാണ് അടക്കേണ്ടത്.  മൂന്നു മാസത്തെ ഫാമിലി വിസിറ്റ് വിസ ഒരുമാസത്തേക്ക് പുതുക്കാ‍ന്‍ 20 റിയാലാണ് ഫീസ്‌.

അത് പോലെ ഒരുമാസക്കാലത്തെ ടൂറിസ്റ്റ് വിസ ഒരു മാസത്തേക്ക് കൂടി റിന്യു ചെയ്യാവുന്നതാണ്. 20 റിയാലാണ് അതിനുള്ള ചാർജ് .
പത്ത് ദിവസത്തെക്കുള്ള ടൂറിസ്റ്റ് വിസ പത്ത് ദിവസത്തേക്ക് കൂടി റിന്യു ചെയ്തു കിട്ടും. 5 റിയാലാണ് അതിനു അടക്കേണ്ടി വരിക.
ടൂറിസ്റ്റ് വിസ പുതുക്കിയ ശേഷം കാലാവധി തീരുന്നതിനു മുന്‍പ് വീണ്ടും പുതുക്കിയെടുക്കുകയും ചെയ്യാം.

28 ദിവസത്തെ ഓ‍ണ്‍ അറൈവ‍ല്‍ വിസ ഒരു ആഴ്ചയിലേക്ക് ആണ് പുതുക്കി നല്‍കുന്നത്. അതിനു അഞ്ചു റിയാലാണ് ഫീസ്‌ നല്‍കേണ്ടി വരിക. ഒരു ആഴ്ച തീരുമ്പോള്‍ വീണ്ടും പുതുക്കി നല്‍കും.

വിസിറ്റ് വിസയുടെ കാലാവധി തീരുകയും നിലവി‍ല്‍ ഫൈന്‍ വരികയും ചെയ്തവര്‍ക്ക് അവരുടെ വിസയുടെ മേ‍ല്‍ ഇതുവരെയുള്ള ഫൈന്‍ അടച്ച ശേഷം മാത്രമെ നേരത്തെ പറഞ്ഞ പ്രകാരം നിശ്ചിത കാലയളവിലേക്ക് വിസ പുതുക്കിയെടുക്കാന്‍ സാധിക്കുക.

ഓണ്‍ ലൈ‍ന്‍ വഴിയുള്ള സംവിധാനം ഉപയോഗിച്ചു വിസിറ്റ് വിസ റിന്യു ചെയ്യാതിരുന്നാ‍ല്‍ അതുമായി ബന്ധപ്പെട്ട ഫൈന്‍ നല്‍കേണ്ടി വരും. ഒരു ദിവസത്തെ ഫൈന്‍ പത്ത് റിയാ‍ല്‍ വീതമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

രണ്ടു വര്‍ഷത്തെ ഫാമിലി റെസിഡന്‍സ്‌ വിസ പുതിക്കിയെടുക്കാനുള്ള സൗകര്യം നിലവി‍ല്‍ ലഭ്യമല്ല. ലോക് ഡൌണ്‍ തീരുന്നതോടെ വീണ്ടും പുതുക്കി നല്‍കുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫൈനിനെ കുറിച്ചും വ്യക്തത ലഭിക്കുന്നതാണ്. ലോക് ഡൌണ്‍ കാലത്തെ ഫൈന്‍ വിട്ടുവീഴ്ച ചെയ്തു കിട്ടാനാണ്‌ സാധ്യത.

rop.gov.om/english/

(വിവരങ്ങൾക്ക് കടപ്പാട്)

അന്തീക്കയുടെ മനോഹര ഗാനം

കണ്ണൂർ സിറ്റിയുടെ സ്വന്തം ഗായകൻ
എം എസ് അബ്ദുറഹ്മാൻ എന്ന അന്തീക്കയുടെ എക്കാലത്തെയും മികച്ച ക്ലാസിക്."സുജൂദ് ചെയ്തു നോക്ക്".

തോമസ് കുക്കിന്റെ തകർച്ച-ഒരു അപഗ്രഥനം








 178 വർഷം മുമ്പ് സ്ഥാപിതമായ കമ്പനിയാണ് തോമസ് കുക്ക്.
 കാബിനറ്റ് നിർമ്മാതാവും മുൻ ബാപ്റ്റിസ്റ്റ് ധർമ്മോപദേശകനുമായ തോമസ് കുക്ക് തൻറെ പേരിൽ 1841 -ൽ തോമസ് കുക്ക് &  സൺ എന്ന കമ്പനിക്ക് രൂപം കൊടുക്കുകയും ലീസെസ്റ്റർ ഷെയറിൽ യാഥാർത്ഥ്യമാക്കുകയും ചെയ്തു.  പ്രാദേശിക വിനോദയാത്രയ്ക്കായി  ആരംഭിച്ച ഈ ബിസിനസ്  മദ്യപാനത്തിന് ബദൽ വിനോദ സ്രോതസ്സുകൾ നൽകാമെന്ന പ്രതീക്ഷയിലായിരുന്നു മുന്നോട്ട് നീങ്ങിയത്.   തുടക്കത്തിൽ ലീസസ്റ്ററിൽ നിന്ന് ലോഫ്ബറോയിലേക്ക് 12 മൈൽ യാത്ര വാഗ്ദാനം ചെയ്തു. 2018- ൽ കമ്പനിയുടെ  റവന്യൂ വരുമാനം £ 9,584 ദശലക്ഷം , പ്രവർത്തന വരുമാനം million 250 ദശലക്ഷം , അറ്റ ​​വരുമാനം £ (-163) ദശലക്ഷം എന്നിവയാണ്.
21000 ജീവനക്കാരുണ്ടായിരുന്ന കമ്പനിക്ക്  9 അനുബന്ധ കമ്പനികൾ കൂടിയുണ്ട്. ലോകത്തിൻറെ ഇതരഭാഗങ്ങളിൽ അവ പ്രവർത്തിക്കുന്നു.

 തോമസ് കുക്കിലെ നേതൃത്വം

 2001-ൽ പീറ്റർ ഫ്രാന്ക്ഹൗസർ, തോമസ് കുക്ക് ബിസിനസ് ഗ്രൂപ്പിൽ ചേർന്നതോടെ രണ്ടുവർഷത്തിനുശേഷം   2013 നവംബറിൽ അദ്ദേഹത്തിന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2014 നവംബറിൽ ഹാരിയറ്റ് ഗ്രീൻ എന്ന സീ.ഇ.ഒ  തോമസ് കുക്ക് ഗ്രൂപ്പിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചപ്പോൾ  ഫ്രാന്ക്ഹൗസറിനായിരുന്നു   പ്രസ്തുത ചുമതല ലഭിച്ചത്.
 മുമ്പ് സെന്റ് ഗാലൻ സർവകലാശാലയിൽ നിന്ന് ഫ്രാങ്ക്ഹൗസർ പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

 ഹാരിയറ്റ് ഗ്രീൻ 2012 ജൂലൈ മുതൽ 2014 നവംബർ വരെ തോമസ് കുക്ക്   സി.ഇ.ഒ പദവി അലങ്കരിച്ചിരുന്നു.
വിരമിച്ചതിനുശേഷം
ഹാരിയറ്റ് ഐ.ബി.എം ഏഷ്യ- പസഫിക് ചെയർമാനും സി.ഇ.ഒ യുമായി മാറി.

 പുതിയ നിയമനം ഏറ്റെടുത്ത  തോമസ് കുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ്  പീറ്റർ ഫ്രാൻ‌ക് ഹൗസറിന്റെ അഭിപ്രായത്തിൽ
“തോമസ് കുക്കിന്റെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും അവരുടെ  ഭാവി സുരക്ഷിതമാക്കുന്നതിനുള്ള കരാറിലെ അവശേഷിക്കുന്ന എല്ലാ പ്രശ്നങ്ങളും  പരിഹരിക്കുന്നതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  സമഗ്രമായി ഇടപെടാൻ സാധിച്ചുയെന്നത്  ഒരു നേട്ടമായി കണക്കാക്കുന്നുണ്ട്. മാത്രമല്ല,   ഇതിൽ ഒരു കരാർ വലിയ തോതിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസത്തെ ചർച്ചകളിൽ അഭ്യർത്ഥിച്ച  അധിക സൗകര്യങ്ങൾ ഒരു വെല്ലുവിളിയായി അവതരിപ്പിച്ചതിനാൽ ആത്യന്തികമായി അത് പരിഹരിക്കാനാവില്ലെന്ന് തെളിഞ്ഞത് മൂലം ഉദ്ദേശിച്ച വിജയം നേടിയെടുക്കാനാവാത്തത് സി.ഇ.ഒ അടക്കമുള്ള  ബോർഡ് അംഗങ്ങൾക്ക് അഗാധമായ ദു:ഖമാണ് സമ്മാനിച്ചിട്ടുള്ളത്.  തോമസ് കുക്കിൻറെ  ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും നിരവധി വർഷങ്ങളായി അവരെ പിന്തുണച്ച ആയിരക്കണക്കിന് ജീവനക്കാരോടും വിതരണക്കാരോടും പങ്കാളികളോടും അദ്ദേഹം ക്ഷമ ചോദിക്കുകയുണ്ടായി. വരും വാരങ്ങളിൽ  വലിയ അനിശ്ചിതത്വം ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടിട്ടും കമ്പനി  ടീമുകൾ ഉപഭോക്താക്കളെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചുയെന്നത് ചാരിതാർത്ഥ്യ ജനകമാണെന്ന് പറഞ്ഞ അദ്ദേഹം
 എന്തുകൊണ്ടാണ് തോമസ് കുക്ക്  ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായി ഉപഭോക്താക്കിടയിൽ മാറിയതെന്ന് വിലയിരുത്തുകയുണ്ടായി.
ഞങ്ങളുടെ ജീവനക്കാർ  ഉപഭോക്താക്കളെ ബിസിനസിന്റെ ഹൃദയഭാഗത്ത് നിർത്തുകയും ഞങ്ങളുടെ സ്ഥാപകന്റെ പുതുമയോടുള്ള
 മനോഭാവം നിലനിർത്തുകയും ചെയ്തതിനാൽ പുതുതലമുറയിലെ  ഉപഭോക്താക്കൾ അവരുടെ വിശ്വാസം തോമസ് കുക്കിൽ സമർപ്പിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന കാര്യം അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം അടിവരയിട്ട് പറഞ്ഞു.

 “പാക്കേജ് അവധിദിനങ്ങൾക്ക് തുടക്കമിട്ടതും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് യാത്ര സാധ്യമാക്കിയതും കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് എത്തിച്ചത്.

 എന്താണ് തോമസ് കുക്കിന് സംഭവിച്ചത് (വസ്തുതകളും കാരണങ്ങളും)

 എയർലൈൻസ് ഉൾപ്പെടെ യു.കെ.യിലെ എല്ലാ കമ്പനികളുടെ വ്യാപാരവും നിർത്തിയതായി തോമസ് കുക്ക് സ്ഥിരീകരിച്ചു.  ഈ കമ്പനികൾ നൽകുന്ന എല്ലാ അവധിദിന ഫ്ലൈറ്റുകളും റദ്ദാക്കപ്പെട്ടു. അതോടെ  അവ പ്രവർത്തനരഹിതമായി.  തോമസ് കുക്ക് റീട്ടെയിൽ ഷോപ്പുകൾ എല്ലാം അടച്ചിട്ടു.
178 വർഷത്തിനുശേഷം ലോകത്ത് വന്ന മാറ്റങ്ങളും  ബിസിനസ് തകർച്ചയ്ക്ക് കാരണമായി.
 ബ്രിട്ടീഷ് ടൂർ ഓപ്പറേറ്റർ യാത്രാ ശീലങ്ങൾ മാറ്റി. ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ കടന്നുകയറ്റം ഒരു പ്രഹരമായി. ഇതൊക്കെ നിരവധി തിരിച്ചടികൾക്ക് കാരണമായിത്തീർന്നിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് അഭിപ്രായപ്പെടുന്നു.

 വിശകലന വിദഗ്ധരും ഗവേഷകരും പറഞ്ഞ പ്രധാന കാരണം

 3 ബില്യൺ ഡോളറിലധികം ബാലൻസ് ഷീറ്റ് കമ്മിയും
 എയർബൺബി, ഇൻറർനെറ്റ് ട്രാവൽ കമ്പനികൾ തുടങ്ങിയ ഓൺലൈൻ സേവനങ്ങളിലുമാണ് തോമസ് കുക്ക് പരാജയ രുചി അറിഞ്ഞത്.
 ബഡ്ജറ്റ് വിമാന യാത്ര, ഓൺലൈൻ യാത്രാ സേവനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സ്വകാര്യ താമസസൗകര്യങ്ങളിലേക്ക് എളുപ്പത്തിലെ പ്രവേശനം തുടങ്ങിയവ തോമസ് കുക്കിന് ഒരു പരിധിവരെ തിരിച്ചടിയായി.  ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിലെ മൊഫാറ്റ് സെന്റർ ഫോർ ട്രാവൽ ആൻഡ് ടൂറിസം ഡയറക്ടർ പ്രൊഫസർ ജോൺ ലെന്നൻ പറഞ്ഞു.
 "എയർടോഴ്‌സും മൈട്രാവെൽ ഗ്രൂപ്പുമായുള്ള ലയനം തോമസ് കുക്കിനെ ഒരു വലിയ കടബാധ്യതയിലെത്തിച്ചു. കൂടാതെ ബിസിനസ്സ് സേവനങ്ങളിലെ മത്സരവും ഉപഭോക്തൃ അനിശ്ചിതത്വവും വർദ്ധിച്ചു.
 ബ്രെക്സിറ്റിന്റെയും  വായ്പ നൽകാൻ സന്നദ്ധരായ സംഘടനകളുടെയും ഫലമായി ദുർബലമായ സ്റ്റെർലിംഗുണ്ടായി.
 വരുമാനം ഉണ്ടാക്കുന്നതിനും ഫലം കണ്ടെത്തുന്നതിനുമുള്ള പരിമിതമായ അവസരങ്ങളുടെ ചുരുങ്ങലും അതിന്റെ പ്രത്യാഘാതവും കമ്പനി നേരിടേണ്ടിവന്നു."

 2019 സെപ്റ്റംബറോടെ, തോമസ് കുക്ക് ഗ്രൂപ്പ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും താഴ്ന്ന കമ്പനിയായി മാറി. ഇതിനിടെ ഫോസുൻ ഏറ്റെടുക്കൽ അംഗീകരിക്കുന്നതിന് കമ്പനി ബോണ്ട് ഹോൾഡർമാരുമായി അവസാന നിമിഷം  നടത്തിയ ചർച്ച വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ആയിടക്ക്, ഒരാഴ്ചയ്ക്കുള്ളിൽ  കമ്പനി  വീഴ്ച തടയിടാൻ കമ്പനിയുടെ ധനകാര്യത്തിൽ 200 മില്യൺ ഡോളർ ഇളവ് നൽകണമെന്ന് തോമസ് കുക്ക് യുണൈറ്റഡ് കിംഗ്ഡം സർക്കാരിനോട് ആവശ്യപ്പെട്ടു. കടവും ഓഹരിയും  കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമായി കമ്പനി 900 മില്യൺ ഡോളർ ധനസഹായം തേടിയിരുന്നു.  ഫോസുനിൽ നിന്ന് 450 മില്യനാണ് ആവശ്യപ്പെട്ടത്.

 തോമസ് കുക്ക് ഗ്രൂപ്പിന്റെ  പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാൻ വേണ്ടിയും  സ്ഥാപനം നിർത്തലാക്കൽ തടയുന്നതിനു വേണ്ടിയും  2019 സെപ്റ്റംബർ 22 ന് വൈകുന്നേരം വരെ അവസാന ശ്രമം  നടന്നു. നിരാശയായിരുന്നു ഫലം.
സെപ്റ്റംബർ 23 അർദ്ധരാത്രിയോടെ യു.കെ യിലെ വിമാനത്താവള അധിക്രതർ തോമസ് കുക്ക് വിമാനങ്ങളെ പിടികൂടാൻ തുടങ്ങി.
വിമാനത്താവളത്തിലടക്കേണ്ട തുകകൾക്ക് വീഴ്ച വരുത്തി എന്നതാണ് കുറ്റം .  താമസിയാതെ സിവിൽ ഏവിയേഷൻ  തോമസ് കുക്ക് ഗ്രൂപ്പിനെ പാപ്പരായി പ്രഖ്യാപിച്ചതിന് പുറമേ  അവരുടെ പ്രവർത്തനം അവസാനിപ്പിച്ചതായും അറിയിച്ചു.
തുടർന്ന് 600,000 വിനോദസഞ്ചാരികളെ വിദേശത്തേക്ക് മാറ്റി. 
1841 മുതൽ തുടർച്ചയായി ഉപയോഗത്തിലുണ്ടായിരുന്ന ഒരു ബ്രാൻഡ് പൊടുന്നനെ നാമാവശേഷമായത് ഒരു അടയാളപ്പെടുത്തൽ തന്നെയാണ്.
ഇത്  യാദൃശ്ചികം ആണോ?
അല്ലെന്നാണ് മറ്റു വസ്തുതകൾ നമ്മോട് പറയുന്നത്.
  150,000  ബ്രിട്ടീഷ് പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചയക്കുകയെന്ന ലക്ഷ്യത്തോടെ സി‌.എ‌.എ  ഒരു ഓപ്പറേഷന് തുടക്കമിട്ടു.  ഇതിന് 'ഓപ്പറേഷൻ മാറ്റർഹോൺ' എന്ന രഹസ്യനാമം നൽകി.  ഈസി ജെറ്റ്, വിർജിൻ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെ വിവിധ എയർലൈനുകളിൽ നിന്നുള്ള 40 ഓളം വിമാനങ്ങൾ .മലേഷ്യ എയർലൈൻസിൽ നിന്നുള്ള ഒരു എയർബസ് എ 380  ചാർട്ടർ വിമാനം എന്നീ വിമാനങ്ങളെ  അവർ അതിനായി ഉപയോഗപ്പെടുത്തി.   ഏറെപ്പേരും ജർമ്മനിയിൽ നിന്നുള്ള യാത്രക്കാരാണ് . ഇവർക്ക് ഇൻഷുറൻസ് കമ്പനികളുടെ പരിരക്ഷ ലഭിക്കുമെന്ന  ഉറപ്പ് നൽകി തിരിച്ചയച്ചു.

 തോമസ് കുക്കിന്റെ സമീപകാല തകർച്ചയെക്കുറിച്ച് ഇപ്പോൾ യാത്രാ വിപണികളിൽ സംശയമുണ്ട്. അതുകൊണ്ടാവാം ഓൺ ലൈൻ ട്രാവൽസ് ആൻഡ് ടൂർസ് കമ്പനി വക്താവ് ഇങ്ങനെ വിവരിച്ചത്.
"സഞ്ചാരികളുടെ  ആവശ്യകതകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തി അവർക്ക് യാത്രാ പദ്ധതികൾ ഉറപ്പുവരുത്തുന്നതിനായി  നിരന്തര ആശയവിനിമയം നടത്താൻ ശ്രമിക്കാറുണ്ട്. ഒപ്പം താമസ സൗകര്യം സുസ്ഥിരവും തടസ്സമില്ലാത്തതുമാക്കാൻ പരമാവധി  ശ്രദ്ധിക്കാറുണ്ട്.  ഉപഭോക്തൃ യാത്രാ പദ്ധതികൾ പുന: സ്ഥാപിക്കുന്നതിനായി ഞങ്ങളുടെ എല്ലാ പ്രധാന ദാതാക്കളെയും ആഗോളതലത്തിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടി  ഞങ്ങളുടെ സേവന വകുപ്പുകൾ നിതാന്ത ജാഗ്രതയിലാണെന്നാണ്  ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന ട്രാവൽ ആൻഡ് ടൂര്സ് കമ്പനിയായ കിവി വെക്കേഷൻസ് ഡയറക്ടർ റെനിൽ ഹംസ പറഞ്ഞത്.

ആസൂത്രണത്തിലെ പിഴവ്, ബിസിനസ് തകർച്ച,ചില നടപടികളിലെ പോരായ്മ, ഓൺലൈൻ രംഗത്തെ വെല്ലുവിളികൾ, ഇവ മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകളും വിപണി സാഹചര്യങ്ങളിൽ നിലനിൽക്കാൻ കാരണമാകുന്ന ഘടകങ്ങളും  കണക്കിലെടുത്ത് ഓപ്പറേഷൻ മാനേജുമെന്റ് സംരംഭങ്ങൾക്ക് പ്രധാന്യം കൽപ്പിക്കാത്തതാണ്  ഏറ്റവും വലിയ ദുരന്തമായി തോമസ് കുക്കിനെ തേടിയെത്തിയത്.

പ്രവർത്തന മാനേജ്മെന്റിലെ വെല്ലുവിളികൾ

 ▪️ ആന്തരിക വിഭവത്തിനുള്ളിലെ പ്രശ്നങ്ങൾ കാരണം പ്രവർത്തന ഔട്ട്  പുട്ടിലെ വ്യത്യാസം (ആളുകൾ, മെറ്റീരിയൽ, പണമൊഴുക്ക് എന്നിവ).

 ▪️ന്യായമായ മാർക്കറ്റ് മൂല്യത്തിൽ കാര്യക്ഷമമായ പരിവർത്തന പ്രക്രിയയിലെ പരാജയം

▪️ പ്രവർത്തന മാനേജുമെന്റിലെ ട്രെൻഡുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളികൾ

▪️  ആഗോള മത്സരശേഷി നിയന്ത്രിക്കാനാവാത്തത്

 ▪️ ഉയർന്ന നിലവാരമുള്ള ആവശ്യങ്ങളുടെ കടന്നുകയറ്റം

 ▪️ വലിയ സാങ്കേതികവിദ്യയിൽ മാറ്റം വരുത്തിയത്

 ▪️ സമയത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തുന്നതിൽ പരാജയപ്പെട്ടത്

▪️സമയാടിസ്ഥാനമാക്കിയുള്ള മത്സരം

 ▪️ തൊഴിൽ ശക്തി വൈവിധ്യം

 ▪️ഓപ്പറേഷൻ മാനേജ്‌മെന്റിലെ തെറ്റായ തീരുമാനം

 തന്ത്രപരമായ തീരുമാനമെടുക്കൽ  കമ്പനിയുടെ വ്യവസ്ഥിതിയെ  ബാധിച്ചു എന്ന് വേണം കരുതാൻ. നയപരമായ തീരുമാനങ്ങൾ വ്യവസ്ഥിതിയുടെ  തന്ത്രപരമായ ആസൂത്രണ തീരുമാനങ്ങളുമായി ഒരിക്കലും  പൊരുത്തപ്പെട്ടിരുന്നില്ല. നയ രൂപീകരണത്തിലെ വെല്ലുവിളികൾ കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിനും വിപണി മത്സരത്തിന്റെ  സവിശേഷതകൾക്കും  മുറിവേൽപ്പിച്ചു.

തോമസ് കുക്കിൻ്റെ തകർച്ചയിൽ നിന്നും ഓരോ കമ്പനി മാനേജ് മെൻ്റും പഠിക്കേണ്ട പാഠം താഴെ വിവരിക്കുന്നു.

 ഓപ്പറേഷൻ മാനേജുമെൻ്റിൻ്റെ ആവശ്യകത!

 ദീർഘകാല സ്ഥിരതയുള്ള പ്രവർത്തനങ്ങൾക്കായി കമ്പനിയുടെ
 വളർച്ചയ്ക്ക് അനുസൃതമായി  മേഖലയിലെ പുതിയ മാർക്കറ്റ് സംഭവവികാസങ്ങൾ ഉൾക്കൊള്ളാൻ ഓപ്പറേഷൻ മാനേജ്മെൻറ്  ചില  മാനദണ്ഡങ്ങൾ പാലിക്കണം.

 ▪️ മികച്ച
ഗുണനിലവാരം

 ▪️പുനർ‌നിർമ്മാണം

 ▪️ആഗോള മത്സരം

▪️ ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ

 ▪️ഇ കൊമേഴ്‌സ്

 ▪️പുറംജോലി
 പ്രവർത്തന മാനേജ്മെന്റ്

▪️പരിസ്ഥിതി

▪️സേവന സന്നദ്ധത തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മാനേജ്മെൻറ് മുൻഗണന നൽകണം

. ▪️തടസ്സമില്ലാത്തതും മികച്ച നിലവാരവും ഉയർന്ന വേഗതയും കുറഞ്ഞ ചെലവും ആയിരിക്കണം കമ്പനിയുടെ മുഖമുദ്ര.

▪️ ചുരുങ്ങിയ  സംവിധാനം നടപ്പിൽ വരുത്തുകയും  കാര്യക്ഷമമായ പ്രവർത്തനങ്ങളിലെ സമീപനവും  വിവരങ്ങൾ‌ മികച്ച രീതിയിൽ‌ മാനേജുചെയ്യുന്നതിന് ആവശ്യമായ ഇആർ‌പി, സി‌ആർ‌എം ഉപകരണങ്ങളുടെ ഉപയോഗവും ക്രോസ് ഫംഗ്ഷണൽ തീരുമാനമെടുക്കലും
 പ്രവർത്തന മാനേജ്മെന്റിന്റെ മികച്ച രീതികളായി തീരണം.

പ്രവർത്തന രീതിയിൽ അവലംബിക്കേണ്ട മര്യാദകൾ

 👉 ഏതൊരു ബിസിനസ്സിലെയും ഏറ്റവും വൈവിധ്യമാർന്ന ഓർഗനൈസേഷണൽ പ്രവർത്തനം ഓപ്പറേഷൻ മാനേജുമെന്റ് വഹിക്കുന്നു
.
 👉ഫലപ്രദമായ പരിവർത്തന പ്രക്രിയ കൈകാര്യം ചെയ്യുന്നു
 പ്രക്രിയ വിലയിരുത്തുന്നതിനും ആവശ്യാനുസരണം മാറ്റങ്ങൾ ഉറപ്പാക്കുന്നതിനും കമ്പനിക്കുള്ളിൽ നിരവധി നേതൃപാടവങ്ങളെ നിയമിക്കുന്നു.

 👉എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ലക്ഷ്യങ്ങൾ അളക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നത് പ്രവചനത്തിനെതിരായ ആക്ച്വലുകളും കൃത്യസമയത്ത് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആശയവിനിമയ ചാനലുകളും സജ്ജമാക്കുക എന്നതാണ്.

👉 ധനകാര്യ ലക്ഷ്യങ്ങൾ പ്രവർത്തന ആവശ്യങ്ങൾക്കനുസൃതമാണ്, കൂടാതെ പദ്ധതികൾക്ക് ആവശ്യമായ മൂലധന നിക്ഷേപം നടത്തുകയും ചെയ്യണം

  👉കാര്യക്ഷമത മെച്ചപ്പെടുത്തുന്ന സപ്ലൈ ചെയിൻ ഫംഗ്ഷനുകൾ  മറ്റ് ബിസിനസ്സ് സാങ്കേതികതകളുമായി ഏകോപിപ്പിക്കുകയും വേണം.

 👉ടീം വർക്ക് സുഗമമാക്കുന്നതിന് തൊഴിലാളികളെ വികസിപ്പിക്കുകയും മൾട്ടി-ഫങ്ഷണൽ പരിശീലനം നൽകുകയുമാവും അഭികാമ്യം.

 ഉപസംഹാരം

 ഏത് ആധിപത്യമുള്ള കമ്പനിയും വേണ്ടത്ര അവധാനതയോടെ നീങ്ങിയില്ലെങ്കിൽ അതിന്റെ പ്രവർത്തന മാനേജ്മെൻറും ഓർഗനൈസേഷണൽ ഹെൽത്തും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുമെന്ന കാര്യം  തോമസ് കുക്കിന്റെ പരാജയം നമ്മെ ഓർമിപ്പിക്കുന്നു. ഉപഭോക്തൃ സേവനങ്ങളും വിപണി മത്സരപരതയും ബിസിനസിനെയും അതിന്റെ പരിതസ്ഥിതികളെയും നിർണ്ണയിക്കുന്നു.  പ്രകടനം നടത്തുന്ന ഏതൊരു ബിസിനസ്സിനും അതിന്റെ ക്ലയന്റുകൾക്ക് മാതൃകാപരമായ സേവനങ്ങൾ നൽകിക്കൊണ്ട് മാർക്കറ്റ് സെഗ്മെന്റ് ഏറ്റെടുക്കാൻ കഴിയും.  സ്ഥിരമായ പ്രവർത്തന മാനേജുമെന്റ് ഒരു നിർണായക പങ്ക് വഹിക്കുന്നു, ഒപ്പം ഓരോ ഘട്ടത്തിലും ഓർഗനൈസേഷന്റെ മൊത്തത്തിലുള്ള ആരോഗ്യം നിരീക്ഷിക്കുന്നതിന് തന്ത്രപരമായ നടപടികളും പ്രോഗ്രാമുകളും പ്രയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.


 ജമീൽ അഹമ്മദ് എ.ടി
Zerco International
America






(ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്)


വിവർത്തകൻ:-ഷംസു മാടപ്പുര

2020 ഏപ്രിൽ 20, തിങ്കളാഴ്‌ച

ഇത് ധന്യമുഹൂർത്തം!



20
2018 - ൽ മസ്കത്ത് മീലാദ് ഫോറം സംഘടിപ്പിച്ച "പ്രിയപ്പെട്ട നബി" എന്ന പ്രവാചക കീർത്തന സദസ്സിൽ നടന്ന ക്വിസ് മത്സരത്തിൽ രണ്ടാം സമ്മാനം പങ്കിട്ട എനിക്ക് 40 വർഷങ്ങൾക്ക് മുമ്പുള്ള മദ്രസ പഠന കാലഘട്ടം അനുസ്മരിക്കേണ്ടി വന്നു.



നബിദിന നാളിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടാറുള്ള ഞാൻ പ്രവാചക മദ്ഹുകൾ പാടിപ്പുകഴ്ത്തുന്ന ഈ സദസ്സിൽ വെച്ചുതന്നെ സമ്മാനത്തിന്നർഹനായി എന്നതിൽ അല്ലാഹുവിനെസ്തുതിക്കുന്നു. അൽഹംദുലില്ലാഹ്! 
ഇത്തവണ, ഞാനേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഫസൽ സാഹിബി ന്റെ സാന്നിധ്യത്തിൽ, ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ ബാഖവി സാഹിബിൽ നിന്നും ഈ സമ്മാനം കൈപ്പറ്റാൻ സാധിച്ചു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യ മുഹൂർത്തമായി ഞാൻ കണക്കാക്കുന്നു.



2020 ഏപ്രിൽ 19, ഞായറാഴ്‌ച

എന്തു കൊണ്ട് യു.എസ് കോഫി ഇഷ്ടപ്പെടുന്നു?





യു.എസിൽ ചായയേക്കാൾ കാപ്പിക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്തുകൊണ്ട്?
ഒരു കൗതുകത്തോടെ അത് നിരീക്ഷിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയ ചില വസ്തുതകൾ താഴെ കുറിച്ചിടട്ടെ.
 വിപ്ലവ യുദ്ധത്തിന്റെ വേരുകളുള്ള യു.എസ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. തേയില ഇറക്കുമതിക്കും മറ്റും നികുതി വർദ്ധിപ്പിച്ചപ്പോൾ, ജോൺ ആഡംസിന്റെ നേതൃത്വത്തിൽ ഒരു വലിയ ചായ സൽക്കാരത്തിൽ വെച്ച് ഒരു പറ്റം ആൾക്കാർ ചായ കോപ്പ്  വലിച്ചെറിഞ്ഞു. ഇതുകാരണം ജോൺ ആഡംസ് ചായയേ രാജ്യദ്രോഹിയുടെ പാനീയമായി പ്രഖ്യാപിച്ചു.  (1797-1801 വരെ അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച യുഎസിന്റെ സ്ഥാപക പിതാവാണിദ്ദേഹം)

 എന്തുകൊണ്ടാണ് ചായ ഇത്രയും ജനപ്രിയമായി മാറിയത്?
 1700 കളുടെ അവസാനത്തിൽ  ബ്രിട്ടീഷുകാരായിരുന്ന  രാജാവിനും രാജ്ഞിക്കും പ്രിയങ്കരമായിരുന്നു ചായ.എല്ലാ റോയൽറ്റിയും ചായ കുടിയാരംഭിച്ചു. മുഴുവൻ ജനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത  പാനീയമായിരുന്നു ചായ.
  ബിസിനസ്സ് രംഗത്ത്  ഈസ്റ്റ് ഇന്ത്യാ കമ്പനി തേയില വ്യാപാരം ആരംഭിക്കുകയും ബ്രിട്ടീഷുകാർ ശ്രീലങ്കയിലും (മുമ്പ് സിലോൺ) ഇന്ത്യയിലും സ്വന്തമായി തേയില ഫാമുകൾ സ്ഥാപിക്കുകയും ചെയ്തു.   ബ്രിട്ടനിൽ പ്രിയങ്കരമായ ചായയെ ബഹിഷ്കരിക്കുക  എന്നത് ബ്രിട്ടീഷ് സംസ്കാരത്തെ ബഹിഷ്കരിക്കുന്നതിന് തുല്യമായിരുന്നു.

 1773 ലാണ് ബോസ്റ്റൺ ടീ പാർട്ടി നടന്നത്. വിപ്ലവ യുദ്ധത്തിന്റെ അവസാനത്തിലായിരുന്നു അത്. ഇതിനിടെ കോളനി താമസക്കാരായ അമേരിക്കക്കാർ ഏകദേശം 10 വർഷത്തോളം ചായ ബഹിഷ്കരിച്ചിരുന്നു.  ഈ 10 വർഷത്തിനിടയിലാണ് ആളുകളിൽ കാപ്പിയോടുള്ള അഭിരുചി വളർന്നത്.  ദിവസവും കാപ്പി കുടിക്കാൻ തുടങ്ങിയതോടെ ചായ അവർക്ക് വേണ്ടാതായി. അതോടെ കാപ്പി  അമേരിക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി.
 ജോൺ ആഡംസും മറ്റുള്ളവരും ചായ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിൽ അമേരിക്ക  ചായ കുടിയന്മാരുടെ രാജ്യമായി പരിണമിച്ചേനേ.
 (വിവരങ്ങൾക്ക് കടപ്പാട്: ഓൺലൈൻ റഫറൻസുകൾ).












-എ.ടി ജമീൽ അഹ്മദ്-

2020 ഏപ്രിൽ 18, ശനിയാഴ്‌ച

എനിക്ക് ലഭിച്ച ജന്മദിന സമ്മാനം

2019 ഏപ്രിൽ 16ന് എൻറെ ജന്മദിനത്തിൽ  കവിയും അധ്യാപകനുമായ വി.ഹശ് ഹാശ് കണ്ണൂർ സിറ്റി എനിക്ക് സമർപ്പിച്ച ജന്മദിന കവിത
###############

ശബ്ദ ചാതുര്യൻ
ശബളിതഹൃത്തൻ
ശംസുവിനോതുന്നു
ശബളിതമാം
ശതായുസ്സിനാ-
ശംസകൾ


ശരണ ദാതാവേ
ശരണ്യമേകണേ
ശത്രു ബാധ
ശനിദശ
ശനിപ്പിഴ
ശനി ബാധ
ശരീര പീഢയില്ലാ-
ശിഷ്ടകാലമേകിടണേ


ശലഭം പോൽ
ശബളിതമാകട്ടെ
ശശാങ്കൻ പോൽ
ശോഭനമായിടട്ടെ
ശാരികപ്പൈതൽ
ശംസുവിൻ ജീവിതം



ജന്മദിന ആശംസകളോടെ
വി.ഹശ്ഹാശ്, കണ്ണൂർ സിറ്റി.

ഇത് റമദാനിലെ പുണ്യം!

ഇത് റമദാനിലെ പുണ്യം!
ഇക്കഴിഞ്ഞ റമദാനിൽ (2019) 


ഇന്ത്യൻ ഇസ്ലാഹി സെൻറർ ഒമാൻ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ സീബ് ഏരിയയിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കി ഞാൻ distinction നോടെ പാസായി.  15/11/2019 നു നടന്ന ചടങ്ങിൽ വെച്ച് എഞ്ചിനീയർ സെയ്ഫ് അൽ ജാബീരിയിൽ നിന്ന് സമ്മാനവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഷാഹി ഫുഡ് സിന്റെ എംഡിയും ഇന്ത്യൻ ഇസ്ലാഹി സെൻറർ അധ്യക്ഷനുമായ മുഹമ്മദ് അഷ്റഫ് ഷാഹിയുടെ സാന്നിധ്യത്തിലാണ് സമ്മാനം ഏറ്റുവാങ്ങിയത്.

2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ബ്രൂക്ലിൻ പാലത്തിൻറെ പ്രത്യേകത



-ജമീൽ അഹ്മദ് എ.ടി-

ഏറ്റവും മികച്ച വാസ്തു വിദ്യയിൽ, ആധുനിക യന്ത്ര സഹായത്തോടെ    നിരന്തരമായ ആശയ വിനിമയം നടത്തി സഹന ശക്തിയും കഠിന പ്രയത്നനവും മുഖമുദ്രയാക്കി പണിതുയർത്തിയതാണ് ബ്രൂക്ലിൻ ബ്രിഡ്ജ് സ്മാരകമെന്ന്  അതിൻറെ ഘടന സന്ദർശകരോട് വിളിച്ചോതുന്നു. ബ്രൂക്ലിൻ  ബ്രിഡ്ജ് രൂപകൽപ്പന ചെയ്തത എഞ്ചിനീയർ  വാഷിംഗ്ടൺ റോയ്ബ്ലിഗിന്റെ ഭാഷ കടമെടുത്താൽ 
യഥാർത്ഥത്തിൽ  മനുഷ്യന് ജോലിയിലും കഴിവിലും പരിമിതിയുണ്ട്. എന്നാൽ  ഒരു  ആസൂത്രണത്തിന്റെ കാര്യം വരുമ്പോൾ 1000 ജോലിക്കാരെ വെച്ച്  വർഷങ്ങളോളം ചെയ്യേണ്ട നിർമ്മാണ പ്രവർത്തി മണിക്കൂറുകൾക്കുള്ളിൽ പ്രാവർത്തികമാക്കാൻ മനുഷ്യന് സാധിക്കു മെന്നത്  തർക്കവിതർക്കമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
 ചിന്താ ശക്തി ആ നിലക്കാണത്രേ അവനുമായി സംവദിക്കുന്നത് .
നൂറ്റി മുപ്പത്താറ് വർഷം പഴക്കമുള്ള ഈ ബ്രിഡ്ജ് യാഥാർഥ്യമാകാൻ പതിനാലു വർഷം വേണ്ടിവന്നു.
ഇതിൻറെ രൂപകല്പന ചെയ്യുന്നതിനും പടുത്തുയർത്തുന്ന 
തിനും വേണ്ടി  രണ്ട് കുടുംബ തലമുറകളുടെ  സ്ഥിരോത്സാഹം എടുത്തുപറയേണ്ട ഒന്നാണ്. ഒരു ഗോപുരത്തിന്റെ ഭാരം 90000 ടണ്ണാണ്. തണുപ്പ് കാലാവസ്ഥയിൽ 3 ഇഞ്ച് ഉയരം പ്രാപിക്കുന്നത് ഇതിൻറെ സവിശേഷതയാണ്.
ബ്രൂക്ലിൻ പാലത്തിൽ 14,000 മൈലിലധികം വയർ ഉണ്ട്.  ഓരോ കേബിളും 19 വ്യത്യസ്ത സ്ട്രോണ്ടുകളാൽ നിർമ്മിച്ചതാണ്. അവയിൽ ഓരോന്നിനും 278 പ്രത്യേക വയറുകളുണ്ട്.  തൊഴിലാളികൾ വയറുകളെ ഒന്നിച്ച് വിഭജിച്ച് സ്ട്രോണ്ടുകൾ നിർമ്മിക്കാൻ തെരഞ്ഞെടുത്തത് മാൻഹട്ടൻ ഭാഗത്തുള്ള ബോട്ട് ഉപയോഗപ്പെടുത്തിയാണ്.  കാലാവസ്ഥ പ്രതികൂലമായതിനാൽരണ്ടുവർഷത്തെ പരിശ്രമം  വേണ്ടി വന്നു  പാലത്തിന് ബലം നൽകുന്ന ഈ പ്രക്രിയ പൂർത്തീകരിക്കാൻ. ഗോപുരങ്ങളുടെ പുറത്ത് ഒരു തടിയിൽ ഘടിപ്പിച്ച  ചങ്ങല യിലൂടെ  ഭാരങ്ങൾ ഉയർത്താനും താഴ്ത്താനുമുള്ള സംവിധാനം പാലത്തിൻറെ ഇരുവശങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൻറെ നിർമ്മാണവും  വളരെ നീണ്ടതും മടുപ്പിക്കുന്നതുമായ പ്രക്രിയയായിരുന്നു, 


ഒരു കാര്യം ഞാൻ എടുത്തു പറയട്ടെ,
നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ ബ്രൂക്ലിൻ പാലത്തിലൂടെ യാത്ര ചെയ്യണം. അതിശയകരമായ നിർമ്മാണ കാഴ്ച നിങ്ങളുടെ  നയനങ്ങളെ കുളിരണിയിക്കും-തീർച്ച.


2020 ഏപ്രിൽ 15, ബുധനാഴ്‌ച

ഉച്ചൂക്ക എന്ന ഹുസൈൻ കുഞ്ഞി


കണ്ണൂർ സിറ്റിയിലെ കോട്ടക്കായിലെ
പിലാട്ട് പുതിയപുരയിലെ സി.പി.മുഹമ്മദ് കുഞ്ഞിയുടെയും സുഹ്റാബിയുടെയും മൂത്തമകനായി 1954 ആഗസ്റ്റ് എട്ടിനാണ് ഹുസ്സൈൻകുഞ്ഞി എന്ന ഉച്ചൂക്കയുടെ ജനനം.
നാട്ടുകാർക്കിടയിൽ അരിപ്പ മമ്മൂഞ്ഞിയുടെ മകനെന്നറിയപ്പെടുന്നു.
ഒന്നാന്തരം കിടക്ക നിർമ്മാണ വിദഗ്ദനാണ് ഉച്ചൂക്ക.ഗൾഫിൽ നിന്ന് ലീവിന് വരുമ്പോഴും പ്രവാസത്തോട് വിട പറഞ്ഞ് തിരിച്ചെത്തിയ ആദ്യ നാളുകളിലും കണ്ണൂർ ടൗണിലെ എള്ളിൽ മൂസ്സക്കുട്ടി  ആന്റ് സൺസിലെ കിടക്ക നിർമ്മാണത്തിൽ മുഴുകിയിരുന്നു.
ചെന്നൈ,മുംബൈ,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ഉച്ചൂക്ക ഒരു പ്രവാസി കൂടിയാണ്.
സൗദി,ബഹറിൻ എന്നിവിടങ്ങളിൽ
റെഡിമെയ്ഡ് ഷോപ്പ് സെയിൽസ്മാൻ, ടൈലർ, കുഷ്യൻ മേക്കർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.ഉച്ചുക്കാന്റെ ആത്മാർത്ഥതയും സേവന മനസ്ഥിതിയും ഉത്തരവാദിത്വബോധവും തിരിച്ചറിഞ്ഞ കമ്പനി അധികൃതർ ജോലി കയറ്റം നൽകി.പിന്നീട് അദ്ദേഹം ലേബർ സൂപ്പർ വൈസറും ഗാരേജ് മേൽനോട്ടക്കാരനുമായി.
ഒടുവിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി കിടക്ക നിർമ്മാണം  ജീവിതോപാധിയായി സ്വീകരിച്ചു.
ഇതിനിടയിൽ ഹൃദയ സംബന്ധമായ രോഗം പിടികൂടി.ആൻജിയോ ഗ്രാം കഴിഞ്ഞു.
ഇപ്പോൾ കാടാച്ചിറക്കടുത്തുള്ള കോട്ടൂരിലെ സ്വന്തം വീട്ടിൽ പരിപൂർണ്ണ വിശ്രമത്തിലാണ്.
സിറ്റി സ്നേഹതീരം വാട്ട്സ്ആപ്പ് കൂട്ടായ്മയെ കുറിച്ച് പറയുമ്പോൾ ഉച്ചൂക്ക വികാരാധീനനായി.
ഒരിക്കൽ പുറത്തിറങ്ങി നടക്കാനോ,സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ  ഗൾഫിലുള്ള അംഗങ്ങൾ ഫോണിലൂടെയും നാട്ടിലുള്ള മെമ്പർമാർ നേരിട്ടും വന്ന് സമാശ്വസിപ്പിച്ചത് ഒരിക്കലും മറക്കാനാവാത്തതാണെന്ന് ഉച്ചൂക്ക അടിവരയിട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ സ്നേഹതീരത്തിന്റെ പിരിശകൂട്ടം പരിപാടിയിൽ സജീവമായി പങ്കെടുത്തത് സിറ്റിയുടെ സ്നേഹതീരം മക്കളെ നെഞ്ചോട് ചേർത്തുവച്ചത് കൊണ്ടാണത്രെ.
മറ്റൊരു പ്രധാന അറിവും ഉച്ചൂക്ക ഈ കുറിപ്പുകാരനോട് പങ്കുവെച്ചു.
സ്നേഹതീരത്തിന്റെ എല്ലാമെല്ലാമായ യൂനുസിന്റെ ഉമ്മയാണത്രെ  പ്രസവിച്ച ഉടനെ തന്നെ ഉച്ചൂക്കയെ ഏറ്റുവാങ്ങിയത്.  ഉച്ചൂക്കാക്കിത് പുതിയ അറിവായിരുന്നു.  പിരിശ കൂട്ടം പരിപാടിയിൽ  വെച്ച് യൂനുസിന്റെ ഉമ്മയുമായി കണ്ടുമുട്ടിയപ്പോൾ കിട്ടിയ അറിവ്.
അടിയുറച്ച ലീഗുകാരനാണ് ഉച്ചൂക്ക.
അക്കാലത്ത് സിറ്റി  ലീഗിലെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ പള്ളിചുമ്മാന്റവിടെ സെറീന.
സിദ്ദീഖ്,ഷൗക്കത്തലി,ആയിഷാബി,
ഫസീല എന്നിവർ സഹോദരങ്ങളാണ്.
മൂന്നു മക്കളാണ് ഉച്ചൂക്കാക്കുള്ളത്
മുഹമ്മദ് നൂറുദ്ധീൻ ജംഷീർ(ഒമാൻ),
റുഫീദ,ഹുസ്ന.
ജാമാതാവ്: സഹീർ,കുഞ്ഞിപള്ളി (അൽ ഐൻ)
പേരമക്കൾ: സുഹ,സെനു,സഹ് വ.
സ്നേഹതീരം ഗ്രൂപ്പ് അഡ്മിന്മാരിൽ ഒരാളായ ഹാഷിം ഭാര്യാ സഹോദരനാണ്.


✍ ശംസു മാടപ്പുര
(2018 ആഗസ്റ്റ് 8)

ചിലന്തി വല നമ്മെ പഠിപ്പിക്കുന്നത്

വ്യക്തിത്വ വികസനം
-----------------------------------


വീടിൻറെ നടുമുറ്റത്ത് ഒരു ചിലന്തി വല നെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു . ആകാംക്ഷയോടെ ഞാനത് നിരീക്ഷിച്ചു. ചിലന്തി, അതിന്റെ വല തന്ത്രപരമായി നെയ്തു കൊണ്ടിരുന്നു. അതിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള  പൂർത്തീകരണം എന്നെ വല്ലാതെ ആകർഷിച്ചു. നമ്മുടെ ജീവിതത്തിൽ പകർത്താൻ പര്യാപ്തമായ ചിലതൊക്കെ ചിലന്തിയുടെ ഈ നിർമ്മാണ പ്രക്രിയയിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന് മനസ്സിലാക്കി. ചിലന്തികൾ  ഏറ്റവും ബുദ്ധിമാനായ ഇഴ ജന്തുവാണ്,കൂടാതെ അവ മികച്ച നിർമ്മാണ പ്രവർത്തകരാണ്. എല്ലാ ചിലന്തികളും വല നിർമ്മിക്കുന്നില്ല, പക്ഷേ അവയെല്ലാം തന്ത്രം ഉപയോഗിക്കുന്നു.  വല നിർമ്മാണം  ചിലന്തികൾ  Y- ആകൃതിയിലുള്ള അടിസ്ഥാന ഘടനയിൽ നിന്ന് ആരംഭിക്കുന്നു. ഇതിനെ ശാസ്ത്രജ്ഞർ ഫ്രെയിം ത്രെഡുകൾ എന്ന് വിളിക്കുന്നുണ്ട്.  ഒരു മാർക്കറ്റിംഗ് തന്ത്രം പോലെ, ചിലന്തി അതിന്റെ ഇരയെ പിടിക്കാൻ ശ്രമിക്കുന്നതിനുമുമ്പ് ചിലന്തിവല  മികച്ചതാണോയെന്ന്  ഉറപ്പ് വരുത്തുന്നു. ഇനി, നിങ്ങളുടെ ബിസിനസ്സ് ചിലന്തിവല പോലെയാണെന്ന് സങ്കൽപ്പിക്കുക.
നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർഗനൈസ് ചെയ്യാനും നിങ്ങൾ അത് ഉപയോഗിക്കുക.  ഒരു വൈറ്റ് ബോർഡിൽ ഒരു ചിലന്തിവല വരയ്ക്കുക.  അതിൻറെ കേന്ദ്രബിന്ദു  നിങ്ങളുടെ പ്രധാന ബിസിനസിനെ പ്രതിനിധീകരിക്കുന്നു, ആ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ ഇഴയും നിങ്ങളുടെ ബിസിനസ്സിന്റെ മറ്റൊരു ക്ലയന്റ്, പ്രോജക്റ്റ് അല്ലെങ്കിൽ ഏരിയയെ പ്രതിനിധീകരിക്കുന്നു.  ഓരോ ഇഴകളും ഒരു പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ പേരുകളോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാക്കാൻ സ്വീകരിക്കേണ്ട നടപടികളോ ഉപയോഗിച്ച് ലേബൽ ചെയ്തിട്ടുള്ള മറ്റ് ഇഴകളുമായി കൂട്ടിയിണക്കണം.
ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും.
 ചിലന്തിവല എന്ന ആശയം നമ്മെ പഠിപ്പിക്കുന്നതിൽ പ്രധാനമായവ.
 a) പദ്ധതിക്ക് ആവശ്യമായ സമയം കണക്കാക്കുക / അനുവദിക്കുക.
 b)ഉപഭോകൃതാക്കളുമായി നല്ല ബന്ധം പുലർത്തുക.
 സി) പദ്ധതി നിലനിർത്താൻ വേണ്ടിയുള്ള  കഠിനാധ്വാനം ചെയ്യുക.
 d) മുൻകൂട്ടി ആസൂത്രണം ചെയ്ത് അഹോരാത്രം പരിശ്രമിക്കുക.

 e) ഒരു ദീർഘ വീക്ഷണത്തോടെ  പദ്ധതിയുമായി മുന്നോട്ട് പോകുക
എ.ടി.ജമീൽ അഹ്മദ്, അമേരിക്ക അ

നല്ലവനായ സഹപ്രവർത്തകൻ

ഓരോ തവണയും ഈസ്റ്റർ കടന്നു വരുമ്പോൾ  വേദനയോടെ ഞാൻ ഓർക്കും,  ഹാലിബർട്ടണിലെ ഉപദേഷ്ടാവും  എൻറെ സഹപ്രവർത്തകനും മികച്ച സുഹൃത്തുമായ  റോഫി ഫെർണാണ്ടസിനെ.  2004 മുതൽ 3 വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ  നിരവധി ജീവിത തത്വങ്ങൾ സ്വജീവിതത്തിൽ പകർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്.   ഞങ്ങളുടെ സൗഹൃദം ദൃഢമായിരുന്നു. പിന്നീട് ഞാൻ മറ്റൊരു സ്ഥലത്ത് ചേക്കേറിയപ്പോൾ പലപ്പോഴും ഉത്സവ സീസണുകളിൽ ഇ-മെയിലുകളയച്ചും മറ്റും  സൗഹൃദം പുതുക്കി.
 തന്റെ ഔദ്യോഗിക ജീവിതത്തിലെ  28 വർഷക്കാലം എച്ച്.ഇ.എസ്-ബറോയിഡിനൊപ്പം ചെലവഴിച്ച അദ്ദേഹം 2017 ൽ മലേഷ്യയിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. ഒമ്പത് മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റ വിയോഗം ഞാനറിഞ്ഞത്. അദ്ദേഹത്തിൻറെ മരണവാർത്തയറിയാതെ  ആഴ്ചകളോളം ഞാൻ ഇമെയിലുകളിലൂടെ അദ്ദേഹവുമായി ബന്ധപ്പെടാൻ  ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം . അവസാനം  അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് റിസപ്ഷനിസ്റ്റിലൂടെ ഞാൻ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.  തൻറെ ജോലി ഒരു ആരാധനയെന്നോണം ഇഷ്ടപ്പെട്ടിരുന്നതിനാൽ  ഓരോ കാര്യത്തിലും അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നു.ഒരിക്കലും തന്റെ ധാർമ്മികതയിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല, തത്ത്വങ്ങളിൽ അദ്വിതീയവും അതിശയകരവുമായ പ്രൊഫഷണലായിരുന്നു അദ്ദേഹം. ഞാൻ ആരംഭിക്കുന്ന പുതിയ സംരംഭത്തെ കുറിച്ച് അദ്ദേഹം അറിഞ്ഞപ്പോൾ അത്യുത്സാഹത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു.
 " ആവശ്യമുള്ളപ്പോൾ നിങ്ങൾ എന്നെ വിളിക്കണമെന്ന്."
 പുതിയ സംരംഭം തുടങ്ങുന്ന ഘട്ടത്തിൽ അദ്ദേഹത്തിൻറെ വിലപ്പെട്ട സഹകരണം ലഭിക്കാതെ പോയത് എന്നെ സംബന്ധിച്ചിടത്തോളം തീരാനഷ്ടം തന്നെയാണ്. അതിനിടയിലാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.
മരണം തൊട്ടടുത്താണെന്ന കാര്യം അദ്ദേഹത്തെ നിരന്തരം ഉണർത്തുന്നുണ്ടാവാം. അതാവാം  സഹപ്രവർത്തകരോട് അദ്ദേഹം  കരുണയോടെ വർത്തിച്ചത്.
ലോകം വിറങ്ങലിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ  അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ ആശിക്കുകയാണ് . ആ വേർപാട്  നികത്താനാവാത്ത വിടവ് തന്നെയാണ് എനിക്ക് സമ്മാനിച്ചത്. ഈ അവസരത്തിൽ  അദ്ദേഹത്തിന്റെ ഓർമ്മക്കു മുൻപിൽ കണ്ണീർപൂക്കൾ അർപ്പിക്കുന്നു.  പിൻകുറി -ഇതുപോലെ നല്ല  സുഹൃത്തുക്കൾ  നിങ്ങൾക്കുമുണ്ടാവാം.
അവരുമായുള്ള നിരന്തര സമ്പർക്കം കൈവിടാതെ സൂക്ഷിക്കുക. ജീവിതം ഒരിക്കലും രണ്ടാമത്തെ അവസരം നൽകുന്നില്ല എന്ന സത്യം അംഗീകരിക്കുക . നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിന്റെയും മൂല്യം നാം തിരിച്ചറിയുന്നത്.
_ എ.ടി.ജമീൽ അഹ്മദ്, അമേരിക്ക -

2020 ഏപ്രിൽ 13, തിങ്കളാഴ്‌ച

സിറ്റിയിലെ സ്വന്തം കവി

വ്യക്തിപരിചയം
#########

ജീർണ്ണതകളോട് കലഹിക്കുന്ന  സിറ്റിയുടെ സ്വന്തം കവി

സാമൂഹ്യ ജീർണതകളോട് എന്നും കലഹിച്ചു കൊണ്ടാണ് കണ്ണൂർ സിറ്റിയുടെ സ്വന്തം കവി തൂലിക പടവാളാക്കിയിരുന്നത്. ഉമ്മയും ഉപ്പയും കവിതയിലുടനീളം നിറഞ്ഞു നിൽക്കുമ്പോൾ  കവി എത്രമാത്രം തൻറെ  മാതാപിതാക്കളെ നെഞ്ചോടു ചേർത്തു നിർത്തി എന്നത് നമ്മുക്ക് വായിക്കാനാവും.
കാലത്തോട് തന്നെയാണ് അദ്ദേഹം തന്റെ സകല കവിതയിലും സംവദിച്ചിരുന്നത്.
ഒരുപാട് കഴിവുറ്റ എഴുത്തുകാരുള്ള കണ്ണൂർ സിറ്റിയിൽ തഴക്കവും പഴക്കവും ചെന്ന കവിതാ രചയിതാവാണ് സൈഫുദ്ദീൻ തൈക്കണ്ടി. കടലായി  സ്കൂളിലും സിറ്റി ഗവൺമെൻറ് ഹൈസ്കൂളിലുമാണ്  പഠനം പൂർത്തിയാക്കിയത്.
കടലായി ബ്രദേർസ് സ്പോർട്സ് ക്ലബിൻ്റെ അമരക്കാരൻ വിജയേട്ടനാണ് പുസ്തകവായന എന്ന കർമ്മത്തിലേക്ക് തന്നെ നയിച്ചതെന്ന് സെയ്ഫുദ്ദീൻ ഓർക്കുന്നു. വിജയേട്ടന്റെ ചെറിയ ലൈബ്രറിയിലുള്ള പുസ്തകം  ലോക നിലവാരം പുലർത്തുന്ന ഒന്നായിരുന്നു. പിന്നീട് വായനക്ക് തെരഞ്ഞെടുത്തത്  കുറുവ ശ്രീ നാരായണാ ഗ്രന്ഥശാല.
നിരന്തരമായ വായന കവിത എഴുത്തിന് പ്രേരിപ്പിച്ചു.

പിന്നീട്  പതിനെട്ടാം വയസ്സിൽ  പ്രവാസിയായി . ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ സോഷ്യൽ മീഡിയ തന്ന തുറന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി  മനസ്സിൽ തോന്നുന്ന ആശയങ്ങൾ  കവിതാ രൂപത്തിൽ വായനക്കാർക്ക് എത്തിച്ചു.

അങ്ങിനെ  വായനക്കാരുടെ  നിർലോഭമായ പ്രോത്സാഹനം
എടാറ എന്ന ഒറ്റ കവിതാ സമാഹാരത്തിന് ഹേതുവായി. ഇക്കഴിഞ്ഞ ഷാർജാ ബുക്ക് ഫേയറിൽ വെച്ച്  കവിതാസമാഹാരത്തിന് പ്രകാശനം നടന്നു.
ഇതിനകം  മനോരമ, റിസാല, മാധ്യമം ചെപ്പ് എന്നീ ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യം എന്ന കവിതക്ക് യു.എഫ്.കെ  പ്രഥമ അവാർഡായ "അസ്മോ പുത്തൻ  ചിറ"അവാർഡും ലഭിച്ചു.
തൈക്കണ്ടി കുഞ്ഞാമിനയുടെയും ഹുസൈൻ കുഞ്ഞിയുടെ മകനാണ് ആണ് സൈഫുദ്ദീൻ തൈക്കണ്ടി. ഭാര്യ മാങ്ങാടൻ സെക്കീറ
മക്കൾ: ശിയാസ്, സൽമ
കണ്ണൂർ സിറ്റിയിലെ ആദികടലായിയാണ് കവിയുടെ ജന്മദേശം .
-
ഷംസു മാടപ്പുര-

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...