2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

സിറ്റിയുടെ പ്രാണേതാവ്

👤വ്യക്തി പരിചയം

*സിറ്റിയുടെ പ്രാണേതാവ്*

കേരളമെന്ന് കേട്ടാൽ തിളക്കണം ചോര നരമ്പുകളിൽ എന്ന ആപ്തവാക്യത്തിന്ന് പുതിയ നിർ വചനം രചിക്കുന്നു പി.വി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന പി.വി അബ്ദുൾ റഹ്‌മാൻ.സിറ്റിയെന്ന് കേട്ടാൽ അദ്ദേഹത്തിന്റെ   നരമ്പുകളിൽ രക്തം തിളക്കും.അത്രക്കും കണ്ണൂർ സിറ്റി പി.വിക്ക് ദൗർബല്യമാണ്,വികാരമാണ്.  തന്റെ പോറ്റുമ്മയുടെ വിരിമാറിൽ നടക്കുന്ന ഏത് പരിപാടിയിലും നിറസാന്നിധ്യമായി പി.വിയുണ്ടാവും.സിറ്റി  ജീവനാണിദ്ദേഹത്തിന്.
ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന ഇടവേളകളിൽ സിറ്റിയിലെ മുക്കും മൂലയിലുമുള്ള ഇടവഴികളിലൂടെ നടന്ന് പഴയ ഓർമ്മകളിൽ മുഴുകും.സിറ്റി ദീനുൽ ഇസ്‌ലാം സഭക്ക്  ചുറ്റിലുമുള്ള അന്നത്തെ പരിചിതമായ പഴയ  വീടുകളുടെ ഗേറ്റിന്നരികിലും വലിയാകുളത്തിന്നടുത്തും ചെന്ന് അൽപസമയം ചെലവഴിക്കും.ഗതകാല സ്മരണകൾ അയവിറക്കി തെല്ലു നിരാശയോടെ മടങ്ങും.
തളിപ്പറമ്പിലെ തിരുവട്ടൂരിൽ ജനിച്ച പി.വി.പത്താം വയസ്സുമുതലാണ് ദീനുൽ ഇസ്‌ലാം സഭയുടെ  കീഴിൽ വിദ്യാഭ്യാസം നേടാനായി സിറ്റിയിലെത്തുന്നത്.പിന്നീടങ്ങോട്ടുള്ള ജീവിതം സിറ്റിയുമായി ബന്ധപ്പെട്ടതാണ്.കാലക്രമേണ സിറ്റിയുടെ ദത്തുപുത്രനായി മാറി.
സിറ്റിയിൽ പിറക്കാത്ത സിറ്റിക്കാരൻ എന്ന വിശേഷണത്തിന്നർഹനാണ് പി.വി.
ദീനുൽ ഇസ്‌ലാം സഭയും നമ്മുടെ പ്രിയങ്കരനായ മർഹൂം ഈ.അഹമ്മദ് സാഹിബും പി.വി യുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു.
1969 മുതൽ 1987 കാലഘട്ടം വരെ സിറ്റിയുടെ ഓരോ ചലനങ്ങളിലും നിഴലായി പി.വി കൂടെയുണ്ട്.
അക്കാലയളവിൽ നേടിയ മത/ഭൗതിക  വിദ്യാഭ്യാസം പി.വി യുടെ ജീവിതയാത്രയിൽ വഴിത്തിരിവായി.
പഠന കാലത്ത്  പത്താം ക്ലാസ്സിൽ  ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി എന്ന ഖ്യാതിയും നേടി.
പഠനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ നിലവാരം പുലർത്തി.
സിറാജുൽ ഉലൂം യു. പി.സ്‌കൂൾ,( തങ്ങളെ സ്‌കൂൾ) ,സിറ്റി ഗവണ്മെന്റ് ഹൈസ്‌കൂൾ,  സർസയ്യിദ്‌ കോളേജ്, എസ്.എൻ കോളേജ്‌, മഅദനുൽ ഉലൂം മദ്രസ്സ (തോപ്പ്),ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ എന്നിവിടങ്ങളിൽ നിന്നും മത,ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കി.ഫറൂഖ് കോളേജിൽ നിന്നും
അഫ്സലുൽ ഉലമ പാസ്സായി.
അറബി,ഇംഗ്ലീഷ് ഭാഷകളിൽ നല്ല അവഗാഹമുണ്ട്.
പി.വി യുടെ എല്ലാ കാര്യത്തിലും ഒരു രക്ഷകർത്താവിന്റെ റോൾ വഹിച്ച ഇ.അഹമ്മദ് സാഹിബ് 1982 ൽ വ്യവസായ മന്ത്രിയായപ്പോൾ പി.വി യെ പേർസണൽ അസിസ്റ്റന്റ് നിയമനം നൽകി കൂടെ നിർത്തി.അതോടെ പി.വി താൽക്കാലികമായി സിറ്റിയുടെ സജീവലോകത്തുനിന്നും വിടവാങ്ങി.ഇടക്കിടെ മന്ത്രിയോടൊപ്പം സിറ്റിയിലെത്തുമെങ്കിലും ഔദ്യോഗിക തിരക്കിനോടൊപ്പം സിറ്റിക്കാരിലൊരാളായി തീരാൻ പി.വി  ശ്രമിക്കാറുണ്ട്.
ദീർഘകാലം ഇ.അഹമ്മദ് സാഹിബിന്റെ പി.എ യായി പ്രവത്തിക്കുന്നതിനിടയിൽ ഗവർമെന്റ് സ്ഥാപനത്തിൽ ഉന്നതജോലിയും ലഭിച്ചു.
ഗവണ്മെന്റ് പൊതു മേഖല സ്ഥാപനത്തിൽ സ്‌പെഷ്യൽ ഗ്രേയ്ഡ് ഓഫീസർ എന്ന ഉയർന്ന തസ്തികയിലേക്ക് നിയമിതമായി.ഈ അടുത്ത കാലത്താണ് റിട്ടയേർഡ് ചെയ്തത്.
1986 ൽ  വൈവാഹികജീവിതത്തിലേക്ക്
പ്രവേശിച്ചു.അന്ന് വ്യവസായ മന്ത്രിയായ അഹമ്മദ് സാഹിബ്  തന്റെ വത്സല്യപുത്രനെ പോലെ കരുതുന്ന പി.എ കൂടിയായ പി.വിയുടെ കല്യാണദിവസം എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് സജീവമായി പങ്കെടുത്തു.ഒരു കാരണവരെപോലെ കല്യാണാഘോഷത്തിന്ന് ചുക്കാൻ പിടിച്ചു  .ലീഗ് നേതൃത്വത്തിലെ അന്നത്തെ പ്രഗത്ഭരും ലീഗ് മന്ത്രിമാരും എം.എൽ.എ മാരും  കല്യാണത്തിന്ന് സാന്നിഹിതരായത് പി.വി.അഭിമാനപൂർവ്വം ഓർക്കുന്നു

 1990 മുതലാണ് പി.വി പൂർണ്ണമായും സിറ്റിയോടകന്നത്.  ഡൽഹി ,സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ടു.
എവിടെയായിരുന്നാലും സിറ്റിയുടെ സ്പന്ദനം ക്യത്യമായി അറിയാൻ ശ്രമിക്കാറുണ്ട്.സ്നേഹതീരം വാട്‌സ്ആപ്പ് കൂട്ടായ്മയിൽ അംഗമായതോടെ  സിറ്റിയിലെ പഴയ സതീർഥ്യരും സഹപാഠികളും രാഷ്ട്രീയ സഹപ്രവർത്തകരും നാട്ടുകാരുമായും കൂടുതൽ ഇടപഴകാൻ സാധിച്ചുവെന്നുള്ളത് ഒരു വൻ നേട്ടമായി പി.വി കാണുന്നു.
അക്കാരണം കൊണ്ടുതന്നെയാണ് ഇക്കഴിഞ്ഞ 'സ്നേഹതീരം പിരിശകൂട്ടം' പരിപാടിയിൽ  പ്രായത്തെ പോലും വെല്ലുവിളിച്ച് പി.വി നിറഞ്ഞാടിയത്.
പി.വി.യുടെ പെർഫോമൻസ് കണ്ട ഒ.കെ സമദ് സാഹിബും കെ. സൈനുദ്ധീനും പി.വിയുടെ  മൈക്ക് മാനിയയെ കുറിച്ച് ഫലിതരൂപേണ വിലയിരുത്തിയത് ഒരംഗീകാരമായി കാണുന്നു പി.വി.
ചെറുപ്പം മുതലെ നല്ലൊരു പ്രാസംഗികകനാണ് പി.വി.
പ്രസംഗ കലയിൽ കഴിവ് തെളിയിച്ച് ജില്ലാതലത്തിലും മറ്റും  ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്.
 ഫുട്ബോൾ ,ക്രിക്കറ്റ് കളിയിലും നന്നായി തിളങ്ങിയ താരമാണ് പി.വി.
സിറ്റി എം.എസ്.എഫിലൂടെ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചു.
പിന്നീട് താലൂക്ക്,മണ്ഡലം, ജില്ലാ,സംസ്ഥാന നേതൃ പദവിയിൽ വരെയെത്തി .അവിഭക്ത ജില്ലാ എം.എസ്.എഫിന്റെ പ്രസിഡന്റ്,സെക്രട്ടറി സ്ഥാനങ്ങൾ അലങ്കരിച്ചു.
കണ്ണൂർ എസ്.എൻ.കോളേജിലെ പഠനകാലത്ത് ആദ്യമായി എം.എസ്.എഫ് യൂണിറ്റ് കോളേജിൽ രൂപീകരിച്ചു.
അതൊരു ചരിത്ര ദൗത്യമായിരുന്നു.കൊൺഗ്രെസിന്റെയും മാർകിക്സ്റ് പാർട്ടിയുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കുത്തക നിലനിൽക്കുന്ന കോളേജിൽ എം.എസ്.എഫ് രൂപീകരണത്തിന് മുൻകൈയെടുത്ത പി.വി യെ ഇ.അഹമ്മദ് സാഹിബ് അടക്കമുള്ള ലീഗ് നേതൃത്വം മുത്കണ്ഠം പ്രശംസിക്കുകയുണ്ടായി.
കോളേജിൽ വെച്ച് യു.യു. സിയിലേക്ക് മത്സരിച്ചു.
ഇപ്പോൾ സൗദി അറേബ്യയിലാണ് പി.വിയുടെ തട്ടകം.
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലുള്ള നാല് സി.ബി.എസ്.സി
സ്‌കൂളുകളുടെ ജനറൽ മാനേജരായ പി.വി  പ്രസ്തുത സ്‌കൂളുകളിൽ ലിഖിതമായ ബൈലോക്ക് രൂപം നൽകി.സ്‌കൂൾ ജീവനക്കാർക്ക് കേരളത്തിലെ പോലെയുള്ള കാഷ്യൽ ലീവ്,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ  നൽകാനുള്ള തീരുമാനം നടപ്പിൽ വരുത്തി.

തിരുവട്ടൂരിലെ പൗരപ്രമുഖരായ ഖാദർ ഹാജിയുടെ മകൻ അബ്ദുള്ളയുടെയും കുട്ടിഹാജിയുടെ മകൾ ആമിനയുടെയും മകനായാണ് പി.വി യുടെ ജനനം.
ഭാര്യ സമീറ.മക്കൾ
അഞ്ചുപേർ: ശഹസാദി,മുബശിർ,ദിൽഷാദ,ഷാന, തൻസീഹ്.
മക്കളിൽ മൂന്നുപേർ വിവാഹിതരാണ്.രണ്ടുപേർ പഠിക്കുന്നു.
നിലവിൽ  തളിപ്പറമ്പിന്നടുത്ത തിരുവട്ടൂരിലാണ് താമസം.
തന്നെ താനാക്കിയ സിറ്റിയെ മാറോടണച്ച് സിറ്റിയിലെ എല്ലാ തലമുറകളോടും പിരിശത്തോടെ ഇടപഴകി ജീവിതയാത്ര  തുടരുകയാണീ അമ്പത്തൊമ്പതുകാരൻ.

✍ *ശംസു മാടപ്പുര*

2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

സിറ്റിയിലെ നിമിഷകവി

വ്യക്തി പരിചയം

*സിറ്റിയിലെ നിമിഷകവി*

ജീവിത മുഹൂർത്തങ്ങൾ നിമിഷനേരം കൊണ്ട് കവിതയിൽ ചാലിച്ചെഴുതി പുറംലോകത്തേക്കെത്തിക്കുന്ന  സിറ്റിയിലെ നിമിഷകവിയാണ് സഹർ അഹമ്മദ്.

 ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്ന ഈ യുവ കവിക്ക് ചുറ്റും എപ്പോഴും അക്ഷരങ്ങളുടെ സാന്നിധ്യമുണ്ട്. നടന്നുനീങ്ങിയ ജീവിത ചുറ്റുപാടുകളിൽ നല്ല വായനയുടെ സുഗന്ധം പൂശിയ ഒരാൾ. പോയ ഭൂത~വർത്തമാന  കാലം ഒരേസമയം , തത്വചിന്താധിഷ്ഠിതമായും അനുഭവാത്മകമായും നോക്കി കണ്ട് അവയെ തന്റെ രചനകളാക്കി തീർക്കുന്നു  ഈ പ്രതിഭ. പ്രവാസ ജീവിതത്തിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലും എഴുത്തും ചിത്രരചനയുമൊക്കെ നെഞ്ചിലേറ്റി സദാ പുഞ്ചിരിക്കുന്ന മുഖവുമായി സഹർ സജീവമാണ്.

എഴുത്തിന്റെ പ്രണയലോകത്തേക്ക് ഈ യുവാവ് നടന്നെത്തിയ വഴികൾ കാലം അടയാളപ്പെടുത്തിയിരിക്കുന്നു.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൈയ്യും പിടിച്ചു കണ്ണൂർ ടൌണിലൂടെ നടക്കുമ്പോൾ വാഹനങ്ങളോടും കളിപ്പാട്ടങ്ങളോടും ആയിരുന്നു സഹർ അഹമ്മദിനു പ്രിയമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്. പിന്നെ എപ്പോഴാണ് പുസ്തകങ്ങളോട് ഇഷ്ടം തോന്നിയത് എന്ന് അറിയില്ല. എന്തായാലും ആദ്യമായി തനിക്ക് പുസ്തകം വാങ്ങിക്കൊടുത്തത് ഉപ്പയോ ഉമ്മയോ ആയിരിക്കുമെന്നു കരുതുന്നു. എങ്കിലും ആദ്യം വായിച്ച പുസ്തകം ഏതെന്നോ, ആരാണ് എഴുതിയതെന്നോ ഓർമ്മകളിൽ ഇല്ല. സ്ക്കൂൾ പഠനകാലത്ത്‌ അറബിയും മലയാളം സെക്കണ്ടുമാണ് പഠിച്ചത്, മദ്രസയിലെ ഇസ്ലാമിക കഥകളെയും മലയാളം സെകന്റിലെ മലയാള കഥകളും ഒത്തിരി ഇഷ്ടമായിരുന്നു. ഓരോ കഥയും വായിച്ചു കഴിഞ്ഞാൽ ഉമ്മാമയോടൊ ഉമ്മയോടോ ഉമ്മയുടെ അനുജത്തിമാരോടോ പറഞ്ഞു കൊടുക്കും. ഡിഗ്രി പഠന കാലയളവിൽ മൂന്നു വർഷത്തിലേറെ സഹർ പത്രവിതരണം നടത്തിയിരുന്നു. മലയാള മനോരമയും മാതൃഭുമിയും മാധ്യമവും സിറാജും ഒക്കെ. മലയാള മനോരമ ഇടുന്ന സമയത്തായിരുന്നു മനോരമ ആഴ്ച്ചപതപ്പിൽ വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വാക മരങ്ങളും സുനിൽ പരമേശ്വരിന്റെ അനന്തഭദ്രവും ഭദ്രാസനവും ഒക്കെ വായിച്ചത്.
 കണ്ണൂർ താഴെ ചൊവ്വയിലുള്ള എസ് എസ് എഫ്  ഇസ്ലാമിക്‌ ലൈബ്രറിയുടെ കീഴിലുള്ള മൊബൈൽ ലൈബ്രറിയുടെ ചുമതലയേറ്റ സഹറിന്  ഞായറാഴ്ചകളിൽ പുസ്തകങ്ങളും ഓഡിയോ കാസെറ്റും ചുമന്നു വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പതിവുണ്ട്., അതോടെ അഗ്നിസാക്ഷിയും ഗുൽസനോബർ എന്ന അറബി കഥയും വായിക്കാനുള്ള അവസരവും ലഭിച്ചു.


 പത്താം തരത്തിലെ പാഠ്യ വിഷയങ്ങളിൽ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പാത്തുമ്മയുടെ ആട്" എന്ന ക്യതിയും ഉൾപ്പെട്ടിരുന്നു. ആ പുസ്തകത്തിന്റെ അവസാന ഭാഗത്തായി ചില അഭ്യാസങ്ങൾ ചെയ്യേണ്ടതുണ്ട്. അതിലൊന്നാണ്  പാത്തുമ്മയുടെ ആടിനെ കുറിച്ച് ഒരു കവിതാരചന . അതുവരെ ഒരു വരി കവിത പോലും എഴുതിയിട്ടില്ലാത്ത സഹർ ഒന്നാനാം കൊച്ചു തുമ്പി എന്ന രണ്ടാം ക്ലാസ്സിൽ പഠിച്ച പദ്യത്തിന്റെ പാരഡി എഴുതിവെച്ചു. അതു ഓർത്ത
പ്പോൾ സഹറിന്റെ ചുണ്ടിൽ ചിരി വിടർന്നു.
ആ സമയത്താണ് ബാബരി ധ്വംസനം നടന്നത്.  ഡിസംബറിലേ കറുത്ത ഞായറാഴ്ച. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂരിന്റെ  തെരുവിൽ രാഷ്ട്രിയക്കാർ ഏറ്റുമുട്ടി.  ഒത്തിരി പേരുടെ മരണത്തിന്നിടയാക്കിയ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  കണ്ണൂർ എന്നൊരു കവിത പിറവിയെടുത്തു. അത് മലയാള അദ്ധ്യാപികയെ കാണിച്ചപ്പോൾ അത് കവിതയാണെന്നവർ തീർത്തുപറഞ്ഞു.  ഇവിടെവെച്ച്‌ സഹർ എന്ന നിമിഷകവി  പിറവിയെടുത്തു.
മികച്ചൊരു ചിത്രകാരൻ കൂടിയാണ് സഹർ. പിതാവിന്റെ എംബ്രൊയിഡറി ജോലി ചിത്ര രചന പഠിക്കാൻ സഹറിന് പ്രചോദനമായി. തനിക്കു സിദ്ധിച്ച വരയും എഴുത്തുമൊക്കെ പാരമ്പര്യമായി വന്നുചേർന്നതാണെന്നു വിശ്വസിക്കാൻ കൂടി ഈ പ്രതിഭ ഇഷ്ടപ്പെടുന്നു.

കവിതയെ പ്രണയിച്ച സഹറിൻ്റെ ജീവിതത്തിലുമുണ്ടായി ഒരു മധുര പ്രണയം.
 പക്ഷെ അതു അവളോട്‌ തുറന്നു പറയുവാനുള്ള ധൈര്യമില്ലാതെ ഏഴു വർഷങ്ങൾ കടന്നുപോയി. പറയാൻ ആഗ്രഹിച്ചതൊക്കെ ഒരു പുസ്തകത്തിൽ കുറിച്ചിട്ടു. കോഴിഞ്ഞുപോയ പ്രണയത്തിൽ നിന്നും ഉതിർന്നു വീണ വരികൾ പിന്നീട് സഹറിന്റെ കവിതകൾക്ക് അടിത്തറ പാകി.
സഹറിന്റെ ഉമ്മയും ഉപ്പയും വായനാപ്രിയരായിരുന്നു.
ഉർദു മാഗസിനിൽ നിന്നും   കണ്ടെത്തിയ പേരാണ് ഉപ്പ തനിക്കിട്ടതെന്ന് സഹർ ഓർക്കുന്നു.  വർഷങ്ങളോളം ഉപ്പ സൂക്ഷിച്ച  ആ പത്ര കട്ടിംഗ്  സമ്മാനമായി പിന്നീട് സഹറിന് നൽകി .  ഉപ്പ,ഉമ്മ,ഉമ്മാമ എന്നിവർ എഴുത്തിന്റെ വഴിയിൽ യുവകവിയെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മാമ്മയിൽ നിന്നാണ്  പ്രണയത്തെ കുറിച്ചും ലൈല മജ്നുവിനെ കുറിച്ചുമുള്ള ആദ്യപാഠം ലഭിച്ചത്. രജത് രാജ്, ലക്ഷ്മികാന്ത്, സജ്ന, വീണ വേണുഗോപാൽ, ജലീൽ, മിൻഹാസ് മൊയ്തുണ്ണി, സലീം അയ്യനത്ത്, വെള്ളിയോടൻ, സുബൈർ വെള്ളിയോട്, ഷാജി ഹനീഫ്, ഒ എം അബുബക്കർ, സഹധർമ്മിണി  സാദിയ സലാം , ഫേസ്ബുക്ക് സുഹൃത്തുക്കൾ എന്നിവർ  സഹറിനു  പ്രോത്സാഹനം നൽകിയവരിൽപ്പെടുന്നു.

കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വോയിസ്‌ ഓഫ് കണ്ണൂർ എന്ന സായാഹ്ന പത്രത്തിലാണ് ആദ്യത്തെ കവിത വന്നത്. പ്ലസ്‌ ടു വിൽ പഠിക്കുമ്പോൾ സ്ക്കൂൾ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം കിട്ടിയ സന്ധ്യ എന്ന കവിതയായിരുന്നു അത്. തുടക്കത്തിൽ കവിത ചങ്ങാതിമാർക്ക് കാണിച്ചു  കൊടുത്തപ്പോൾ ''നിനക്കും വട്ടായോ?'' എന്നായിരുന്നു അവരുടെ ചോദ്യം.ചുരുക്കം പേർ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു.
കാലക്രമേണ സഹറിന്റെ  കഥയും കവിതയും ലേഖനവുമെല്ലാം സുദിനം, പുഴ ഓണ്‍ലൈൻ മാഗസിൻ, വെട്ടം ഓണ്‍ലൈൻ മാഗസിൻ, ഗൾഫ്‌ മനോരമ ഓണ്‍ലൈൻ, കണ്ണൂർ മെട്രോ ന്യൂസ്‌, സിറാജ്, പ്രവാസി രിസാല, സിറ്റി മലയാളി മാഗസിൻ, ദുബൈ മെട്രോയിലെ റീഡ് മാഗസിൻ, സിംഗപ്പൂർ മലയാളി അസോസിയേഷന്റെ ഇതൾ മാഗസിൻ തുടങ്ങിയവയിലെല്ലാം പ്രസിദ്ധീക്യതമായി.

സഹറിന്റെ 'ഒരു പ്രണയിതാവിന്റെ കവിതകൾ' എന്ന ആദ്യ കവിത സമാഹാരം കൈരളി ബുക്ക്സാണ്‌ പ്രസിദ്ധീകരിച്ചത്. 2000 മുതൽ 2013 വരെയുള്ള കാലയളവിൽ  എഴുതിയ വരികൾ ഒരു പുസ്തക രൂപത്തിൽ പ്രകാശിതമായി.
ഇതിലെ പല കവിതകളും  പറഞ്ഞു തീരാതെ നിർത്തിയ വരികൾ പോലെയായിരുന്നു , നമ്മിൽ പലരുടെയും നഷ്ടപ്രണയങ്ങൾ പോലെ.

2013 മുതൽ 2016 വരെ എഴുതിയ 84 കവിതകൾ ഉൾപ്പെടുത്തിയ രണ്ടാമത്തെ കവിതാസമാഹാരം "പൂക്കാതെ പോയ വസന്തം" ബുക്ക്ബെറി ബുക്ക്സ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. രണ്ടു പതിപ്പുകൾ ഇറങ്ങിയ പുസ്തകത്തിന് സാധാരണ വായനക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

വെട്ടം ഫെയ്സ് ബുക്ക് ഗ്രൂപ്പ്‌ പ്രസിദ്ധികരിച്ച 'കവിതയാനം' എന്ന കവിത സമാഹാരത്തിൽ 'ആത്മഹത്യ' എന്ന കവിതയും ആൽത്തറ ഫെയ്സ് ബുക്ക് ഗ്രൂപ്പ്‌ പ്രസിദ്ധികരിച്ച "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന കവിത സമാഹാരത്തിൽ "ഇവർ നപുംസ്കർ" എന്ന കവിതയും സഹർ എഴുതിയിട്ടുണ്ട്.
2014 ലെ ഷാർജ ബുക്ക്‌ ഫെയറിൽ വെച്ച് പ്രശസ്ത കവി കൂരീപ്പുഴ മാഷിനു 'പ്രണയിതാവിന്റെ കവിതകൾ' സഹർ സമ്മാനിച്ചു.പി അന്ന് അദേഹത്തോട് കവിത എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചപ്പോൾ അദേഹം പറഞ്ഞത് തോന്നിയക്ഷരങ്ങൾ ആണ് കവിത. തോന്നുന്നത് എഴുതുക അതിൽ കവിത വരും എന്നാണദ്ദേഹത്തിന്റെ വാദം. പിന്നീടു രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം ഒരു പ്രഭാതത്തിൽ സഹർ ഉണരുമ്പോൾ കണ്ടത് കൂരീപ്പുഴ മാഷിന്റെ ഫെയ്സ് ബുക്ക് സന്ദേശമായിരുന്നു. ഒരു 'പ്രണയിതാവിന്റെ കവിതകളി'ലെ 'ഞാൻ സ്വപ്നം കാണാറില്ല' എന്ന കവിത ആയിരുന്നു, ഞാൻ ഇന്ന് വായിച്ച കവിത എന്ന നിലയിൽ അദേഹത്തിന്റെ ഫെയ്സ് ബുക്ക് പംക്തിയിൽ അന്നദ്ദേഹം പങ്കുവെച്ചത്. ഒരുപാട് പേരു അതു വായിച്ചു. കൂടാതെ സഹറിന്റെ മറ്റു കവിതകളും കൂടുതൽ വായനക്കാരിൽ എത്തുവാനും അതു സഹായിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മാസ് ഷാർജ നടത്തിയ സാഹിത്യോൽസവിൽ പ്രശസ്ത കവി സച്ചിദാനന്ദൻ മാഷ്‌ ആയിരുന്നു മുഖ്യ അതിഥി. അന്ന് കവിയരങ്ങിൽ അദേഹത്തിന്റെ മുൻപിൽ വെച്ച് കവിത അവതരിപ്പികുവാനുള്ള അവസരം സഹറിന് ലഭിച്ചത് സന്തോഷത്തോടെ ഓർക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ അസ് മോ, സുറാബ്, അനൂപ്‌ ചന്ദ്രൻ, കമറുദ്ദിൻ തുടങ്ങിയവരും അന്ന് സഹറിനോടൊപ്പം അവരുടെ കവിതകൾ അവതരിപ്പിച്ചിരുന്നു.

വളരെ കുറച്ചു വാക്കുകളിൽ ഒരു വലിയ ആശയത്തെ കാച്ചി കുറിക്കുന്ന കവിതകളോട് ആണ് എന്നും സഹറിന് ഏറെ ഇഷ്ടം. പി കെ പാറക്കടവിന്റെയും അഷ്‌റഫ്‌ ആഡൂരിന്റെയും ചെറിയ കഥകളെ ഒത്തിരി ഇഷ്ടമാണ്. മിക്ക കവിതകളും എഴുതാൻ വേണ്ടി സഹർ ഇരുന്നിട്ടില്ല. ചില ദൃശ്യങ്ങളോ കാഴ്ചകളോ വാർത്തകളോ യാത്രകളോ നൽകുന്ന ചിന്തകളെ എഴുതി പോവുക മാത്രമാണ് ചെയ്യാറ്. അതു ചിലപ്പോൾ ഒരു കടലാസിൽ ആവാം എല്ലെങ്കിൽ ഭാര്യക്കുള്ള വാട്ട്സ്ആപ്പ് സന്ദേശം ആവാം. ഇതിനു വീപരീതമായി വളരെ അപൂർവമായി എങ്കിലും ചില വിഷയങ്ങൾ എഴുതുവാനുള്ള ശ്രമങ്ങൾ സഹർ നടത്തിയിട്ടുണ്ട്. ചിലത് പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലത് ചാപിള്ളകളെ പോലെ പാതി വഴിയിൽ മരിച്ചു പോവുകയും ചെയ്തു. ഓരോ കവിതയും എഴുതി തീരുമ്പോഴും മനസ്സിൽ ഒത്തിരി സന്തോഷമാണ് സഹറിന് .

ചില കവിതകൾ എഴുതി തീർന്നാലും, അതിനു ഒരു പൂർണത വന്നോ എന്ന സംശയവും തോന്നാറില്ലാതില്ല.

മലയാളത്തിൽ സഹർ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാർ റഫീഖ് അഹമ്മദും വീരാൻ കുട്ടിയും ആണ്. റഫീഖ് അഹമ്മദിന്റെ തോരാമഴ ഒത്തിരി ഇഷ്ടമാണ്,.
ഉമ്മു കുൽസുവിന്റെ ഖബറും ഉമ്മ നിവർത്തി വെച്ച പൊട്ടിയ പുള്ളികുടയും മനസ്സിലേകിയ നൊമ്പരങ്ങളിൽ ഒന്നാണ്.

കാലാലയം യു.എ.ഇ യുടെ കവിതാപുരസ്കാരം, പാം പുസ്തകപ്പുരയുടെ അക്ഷരതൂലിക കവിതാപുരസ്‌കാരം, പേരക്ക ബുക്ക്‌സിന്റെ സാഹിത്യ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം തുടങ്ങിയ അംഗീകാരങ്ങൾ സഹറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ
സ്കൂൾ, കോളേജ് തലങ്ങളിലും എസ്. എസ്. എഫ്, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ നടത്തിയ മത്സരങ്ങളിലും സമ്മാനങ്ങൾ ധാരാളം വാരികൂട്ടിയിട്ടുണ്ട് സഹർ.

1985 നവംബർ 28നു പട്ടണത്തിൽ അഹമ്മദിന്റെയും കണ്ടത്തിൽ സഫൂറയുടെയും മൂത്ത മകനായി കണ്ണൂരിൽ ജനനം.  തായത്തെരു ഗവ: എൽ. പി. സ്കൂൾ, താഴെ ചൊവ്വ ഗവ: മാപ്പിള എൽ. പി. സ്കൂൾ, തെഴുകിൽ പീടിക ഗൗരിവിലാസം യു. പി. സ്കൂൾ, ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ, സിക്കിം മണിപാൽ യൂണിവേഴ്സിറ്റി സെന്റർ കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സഹറിന്റെ വിദ്യാഭ്യാസം. ഇപ്പോൾ ദുബൈ ഇസ്ലാമിക്‌ ബാങ്ക് ഷാർജയിൽ ജോലി ചെയ്യുന്നു. സാദിയ സലാം ഭാര്യ. സൈനബ് സഹർ മകൾ. സബ്രീനയും ഷഹബാസും സഹോദരങ്ങൾ. എഴുത്തും വായനയും ചിത്ര രചനയും യാത്രയും പാചകവും ഇഷ്ട വിനോദങ്ങൾ.

ഇ-മെയിൽ: saharknr@gmail.com
Mob: 00971 55 8451564

2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

സിറ്റിയിലെ കളിയെഴുത്തുകാരൻ

പരിചയം

*സിറ്റിയിലെ കളിയെഴുത്തുകാരൻ*

✍ ശംസു മാടപ്പുര

 മുഖവുര:
ലോകകപ്പ്  കാൽപന്തുകളിയുടെ അകതളവും പിന്നാമ്പുറ കഥകളും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമായ ലോങ് പാസ്സിന്റെ  കണ്ണൂർ സിറ്റിയുടെ കളിയെഴുത്തുകാരന് ആഗസ്ത് 13 നു കോഴിക്കോട് വെച്ച് അവാർഡ് സമ്മാനിക്കുന്ന പശ്‌ചാത്തലത്തിൽ പുസ്തകത്തെ കുറിച്ചും ഗ്രന്ഥകർത്താവ് സാലിമിനെ കുറിച്ചും പരിചയപ്പെടുത്തുന്നു.



ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പിനേ പരിചയപ്പെടാനുത കുമാറ് അതിന്റെ ചരിത്രവും വർത്തമാനവും തന്റേതായ വീക്ഷണത്തോടെ അവതരിപ്പിച്ച ടി.സാലിമിന്റെ 'ലോങ് പാസ്' എന്ന പുസ്തകം ഫുട്‌ബോൾ ആരാധകർക്കൊരു വഴികാട്ടി തന്നെയാണ്.
ലോകകപ്പ് ഫുട്ബോൾ ടീമുകളെയും അവയുടെ ചരിത്രത്തെയും പരിചയപ്പെടുത്തുന്നതോടൊപ്പം ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ പതിഞ്ഞ കളികളെയും കളിക്കാരെയും ഞെട്ടിച്ച അട്ടിമറികളിലേക്കും പുസ്തകം വിരൽചൂണ്ടുന്നു.
തിളങ്ങാൻ കഴിയാതെ പോയ കളിക്കാർ,അറിയപ്പെടാത്ത രസകരമായ വസ്തുതകൾ എന്നിവ കോർത്തിണക്കി  'ലോങ് പാസ്സ് / ലോകകപ്പിന്റെ ചരിത്രവും വർത്തമാനവും' എന്ന പുസ്തകം വായനക്കാരെ കളിയുടെ കൗതുക ലോകത്തേക്കാനയിക്കുന്നു.
ഫുട്‌ബോൾ പ്രേമികൾ അറിയേണ്ടതും ഓർത്തിരിക്കേണ്ടതുമായ കാര്യങ്ങൾ  അപൂർവ്വചിത്രങ്ങൾ സഹിതം കുറിപ്പുകളായി പല പേജുകളിലും വിന്യസിച്ചതായി പുസ്തകത്തിൽ കാണാം. ഇത് പുസ്തകത്തിന്ന് പത്തരമാറ്റ് കൂട്ടുന്നു.
ഇരുപത്ത് രണ്ട് വർഷത്തെ മാധ്യമ പ്രവർത്തനത്തിന്നിടയിൽ ഏഷ്യൻ ഗെയിംസും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പെടെ നിരവധി കായിക വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഗ്രന്ഥകാരൻ.
2016 ലെ ഗിഫ അവാർഡിന്ന്  ഈ ഗ്രന്ഥം തെരഞ്ഞെടുത്തു.
ആഗസ്ത് 13 നു കോഴിക്കോട് വെച്ച്
നടക്കുന്ന ചടങ്ങിൽ വെച്ച് സാലിമിന് അവാർഡ് സമ്മാനിക്കും.
ഡി. സി.ബുക്സാണ് പ്രസാധകർ.
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് മുൻ  ഖത്തീബ് പരേതനായ ഉമ്മർ ഹാജി- ഹഫ്സത്ത് ദമ്പതികളുടെ മകനാണ് ടി.സാലിം.
ഭാര്യ ശമീന ബി.ടി.
നവീദ് ഒമർ, നിദാൽ സെയ്‌ൻ,നയ്‌ല മറിയം,നസീൽ റഹ്മാൻ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ : റാഷിദ്,ഫായിസ,സുമയ്യ,സുസാൻ റംലത്ത്,നൗഫൽ,റമീസ,സുനൈജ.
സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മലയാളം ന്യൂസ് സ്പോർട്സ് എഡിറ്ററാണ് സാലിം.
💐 അവാർഡ് ജേതാവായ സാലിമിന് ബിഗ് സല്യൂട്ട് 💐

2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

പിരിശത്തോടെ പിരിഞ്ഞ പിരിശകൂട്ടം

സിറ്റി സ്നേഹതീരം പിരിശകൂട്ടം
ഏറെ പിരിശത്തോടെ പിരിഞ്ഞു എന്നറിയാൻ കഴിഞ്ഞു.
അൽഹംദുലില്ലാഹ്!
ഒരുപാട് പേരുടെ പ്രയത്നം,ഒരു മാസക്കാലത്തെ ത്യാഗപരിശ്രമം,അണിയറയിലും അരങ്ങത്തും ധാരാളം മുന്നൊരുക്കങ്ങൾ,കൂട്ടായ പ്രവർത്തനം,പ്രായത്തെ മറന്നുള്ള ചിലരുടെ ഓട്ടവും ചാട്ടവും.സ്‌ത്രീരത്നങ്ങളുടെ നിർലോഭമായ സഹകരണവും പങ്കാളിത്വവും,വ്യത്യസ്തമായ കലാ കായിക പ്രകടനങ്ങൾ,പരസ്പര കൂടിയാലോചനകൾ,ശക്തമായ സഹോദര്യബന്ധവും ബന്ധുക്കളേക്കാളുപരി ഹ്യദയങ്ങൾ തമ്മിലുള്ള യോജിപ്പും. ഇതെല്ലാം ഒത്തിണങ്ങിയ ഒരു സായാഹ്നമായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്.
പങ്കെടുത്തവർക്ക് കാലങ്ങളോളം മറക്കാനാവാത്ത ഒരു ഒന്നാന്തരം സംഗമം.
കാരണവന്മാരുടെ മേൽനോട്ടത്തിൽ ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും കുട്ടികളുടെയും സജീവപങ്കാളിത്വമാണ് ഈ വിജയത്തിന്ന് നിദാനമെന്ന തിരിച്ചറിവ് സ്നേഹതീരത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഒരു മുതൽകൂട്ടാവും, തീർച്ച.
ഒരുപാട് കഴിവുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഗായകരും ഈ കൂട്ടായ്മയിലുണ്ടെന്നത് ഒരിക്കൽ കൂടി പിരിശകൂട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഇവരുടെ സർഗ്ഗവാസനകൾ നിലനിറുത്താനുതകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ  സ്നേഹതീരത്തിന്റെ ആസൂത്രണ കമ്മിറ്റിക്കാർക്ക് ഇനിയും സാധിക്കട്ടെ
എന്നാശംസിക്കുന്നു.
പരിപാടി വൻ വിജയമാക്കാൻ വേണ്ടി ദിവസങ്ങളോളം ഉറക്കമൊഴിച്ചു അഹോരാത്രം പണിയെടുത്ത എല്ലാവർക്കും പങ്കാളിയായവർക്കും സാമ്പത്തിക,സാങ്കേതിക സഹായങ്ങൾ നൽകിയ എല്ലാവർക്കും പ്രത്യേകിച്ച് യൂനുസ്  സാഹിബിനും ഇക്കരെനിന്നും എന്റെ ആശംസകൾ, ഒപ്പം പ്രാർത്ഥനകൾ!
🌹🌹🌹🌷🌷🌷💐💐💐🎈🎈
By ശംസു മാടപ്പുര, ഒമാൻ

2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

മംഗള കവിത

ഇന്ന്  വൈകീട്ട് ബർണ്ണശേരിയിൽ
നടക്കുന്ന "സിറ്റി സ്നേഹതീരം പിരിശകൂട്ട"ത്തിന് ആശംസകൾ/പ്രാർത്ഥനകൾ!!!
ശംസു മാടപ്പുര, ഒമാൻ
6/08/2018
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

 ഒരു മംഗളകവിത

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

 സ്നേഹം വിളയുന്ന
സ്നേഹതീരത്ത്
സ്നേഹിതർ സകുടുംബം
സമ്പർക്കം പുലർത്തുമിന്ന്!

സന്തത സഹചാരികൾ സംഭാഷണത്തിലേർപ്പെടും
 സർഗ്ഗ ശേഷിക്കാർ
സകലകലയിലുമേർപ്പെടും

സഭയിൽ കൂടിയവർക്ക് സംഗീതവിരുന്നാസ്വദിക്കാം സന്തോഷത്തേരിലാറാടാനൊരു സായാഹ്‌നമാകുമീ സംഗമം

സംവത്സരങ്ങളോളം
സ്മരണയുണർത്തുമീ സംഗമം
സർവ്വേശ്വരന്റെ കാരുണ്യത്താൽ സമംഗളമായിത്തീരട്ടെ

സർവ്വയ്ശ്വര്യവും നേർന്നിടാം
സകലവിധ പിന്തുണയുമേകാം
സകല പങ്കാളികൾക്കും
സഹർഷം സ്വാഗതം!!!

2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

പരിചയം/ സിറ്റിയിലെ പുരാവസ്തു ശേഖരം

*പരിചയം*

സിറ്റിയിലെ സാഹിദിന്റെ വീട്ടിലുണ്ട്, പുരാവസ്തു ശേഖരം!!!

✍ ശംസു മാടപ്പുര

പ്രാചീന കാലത്തെ വസ്തുക്കളുടെ ശേഖരമുള്ള കണ്ണൂർ സിറ്റിയിലെ വിരലിലെണ്ണാവുന്ന വീടുകളിൽ ഒന്നാണ് കുറുവയിലെ "കോയാസ്".
സാഹിദ് പള്ളിവളപ്പിലിന്റെ ഉമ്മയുടെ വീട് സന്ദർശിക്കുന്നവർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫർണിച്ചറുകളും പൂച്ചട്ടികളും മിനിക്കോയ് ദ്വീപിൽ നിന്നും ചക്കരപുകയില കൊണ്ടുവന്ന മൺകുടവും തടിയിൽ തീർത്ത കലാരൂപവും അടങ്ങിയ പുരാവസ്തു കളുടെ ഒരു ശേഖരം തന്നെ കാണാനൊക്കും.
കാലത്തിന്റെ മാറ്റം ഉൾകൊണ്ട് അവയിലൊക്കെ ആവശ്യമായ മിനുക്ക് പണികളൊക്കെ സാഹിദ് നടത്തിയിട്ടുണ്ട്.ചിലതൊക്കെ ഇക്കാലയളവിൽ കൈമോശം വന്നിട്ടുണ്ടെന്നാണ് സാഹിദിന്റ അവകാശവാദം.അതിൽ പ്രധാനപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള പനിനീർ കുപ്പികളാണ്.
ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സാഹിദ് പുരാവസ്തു ശേഖരിക്കുന്നതിലും അത് നിലനിറുത്തുന്നതിലും അതീവ താല്പരനാണ്.ഉമ്മാമയുടെ ചെറുപ്പകാലം തൊട്ടിങ്ങോട്ടുള്ള വസ്തുക്കളാണ് സാഹിദിന്റെ ശേഖരത്തിലുള്ളത്.
ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് സാഹിദ് പള്ളിവളപ്പിൽ.
💐 ബിഗ് സല്യൂട്ട് സാഹിദ് ഭായ്💐
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സാഹിദിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കൾ താഴെ👇👇👇










2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

സിറ്റിയിലെ സകല കലാ വല്ലഭൻ

🤵 വ്യക്തി പരിചയം

*സിറ്റിയിലെ സകലകലാ വല്ലഭൻ*

✍ ശംസു മാടപ്പുര

നോവലിസ്റ്റ്,കവി,കഥാകൃത്ത്,
പത്രപ്രവർത്തകൻ,പ്രഭാഷകൻ,റേഡിയോ അവതാരകൻ,സബ് എഡിറ്റർ,ഗാന രചയിതാവ് ,ഫുട്‌ബോൾ/വോളിബോൾ താരം  തുടങ്ങിയ വിശേഷണത്തിന്നർഹനാണ് കണ്ണൂർ സിറ്റിയിലെ ജമാൽ.


അബുദാബിയിലെ വിദേശവാസത്തിന്നിടക്ക് കലയെ നെഞ്ചേറ്റി ,തൂലിക ചലിപ്പിച്ച് അതി പ്രശസ്തനായി കഴിഞ്ഞ ജമാൽ കാലം തന്നെ ഏൽപ്പിച്ച ചുമതലയുമായി അനുസ്യൂതം മുന്നോട്ട് നീങ്ങുകയാണിപ്പോൾ.
അക്ഷരകേരളത്തിന്ന് സമർപ്പിക്കാനായി ഏതാനും ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണി ദ്ദേഹം.
ഇതിനകം ഏതാനും രചനകൾ പ്രകാശിതമായിട്ടുണ്ട്.
വെയിൽ പൂക്കൾ (കഥാ സമാഹാരം)
കാലത്തിന്റെ അനിവാര്യത (ലേഖനം) എന്നിവ ശ്രദ്ധേയമായ കൃതികളാണ്.
ശരിക്കും ഒരു പ്രവാസി കലാകാരനാണ് ജമാൽ.
 കലക്കും സാഹിത്യത്തിനും കലാപരമായ സംഘടിത നീക്കങ്ങൾക്കും ഒഴിവുവേളകൾ നീക്കിവെക്കുന്ന ജമാലിനെ പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
2013 ൽ ഉത്തര കേരള കവിത സാഹിത്യവേദി പ്രവാസി അവാർഡ്,
  2014 ൽ വളർത്താനൊരു കുഞ്ഞ് എന്ന നോവലിന് ചിലങ്ക കേസരി അവാർഡ് , അതേവർഷം തന്നെ അമ്പടാ എന്ന കഥക്ക് യുഗദർശനം മാസിക അവാർഡ്,  2015 ൽ നാടോടി എന്ന കഥക്ക് ഗ്രന്ഥദീപ്തി ഉപഹാരം,  അനുഭവം മഹാഗുരു എന്ന ചെറുകഥക്ക് മദിരാശി സമാജം വക ഉപഹാരം എന്നിവ കരസ്ഥമാക്കുകയുണ്ടായി.
 കൂടാതെ അബുദാബി ഡിഫൻസ് ടൂർണ്ണമെന്റിൽ മൂന്നുവർഷം തുടർച്ചയായി ചാമ്പ്യൻ പട്ടവും നേടി.
ഗൾഫിലെ ആദ്യ മാസികയായ കാരക്കയുടെ സബ് എഡിറ്റർ,ഉമ്മുൽ ഖുവൈൻ റേഡിയോയിൽ കഥാ അവതാരകൻ,ഓണപ്പാട്ട് എന്ന ആൽബത്തിന്റെ രചയിതാവ്,ടി.വി.സീരിയലുകളിലേ പിന്നണി പ്രവർത്തകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഗൾഫിൽ ഏഴോളം കലാ സാംസ്‌കാരിക സംഘടനകളുടെ ചുക്കാൻ പിടിച്ചിരുന്നു.
കണ്ണൂർ ഫിലിം ചേംബർ ജനറൽ സെക്രട്ടറി,
ഷാഗ്രില ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, കണ്ണൂർ ചിലങ്ക രക്ഷാധികാരി, നോർത്ത് മലബാർ ട്രെയിൻ പാസഞ്ചെസ് ഓർഗനൈസ് എക്സിക്യൂട്ടീവ് മെമ്പർ, കേരള സംസ്ഥാന കണ്സ്യൂമർ കണ്ണൂർ ജില്ലാ സമിതി എക്സിക്യൂട്ടീവ് അംഗം, കണ്ണൂർ കവി മണ്ഡലം അംഗം, കേരള ഗ്രന്ഥാകാര സമിതി അംഗം,പയ്യന്നൂർ മലയാള പാഠശാല അംഗം, എം.എസ്.എസ്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ, സി.പി.ടി കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, തൊട്ടട സമാജ്‌വാദി കോളനി സംരക്ഷണ സമിതി അംഗം, മെട്രോ കേരള മാഗസിൻ കണ്ണൂർ കറസ്‌പോറൻറ്,അബ്ദുൽ കലാം ആസാദ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ, അഖില കേരള കലാകാർ  ക്ഷേമ സമിതി ട്രഷറർ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കണ്ണൂർ ജില്ലാ അംഗം,കേരള മാപ്പിള കലാ അക്കാദമി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
2016 മുതൽ കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മൈത്രീനാദം മാസികയുടെ എഡിറ്ററാണിദ്ദേഹം.
💐 ബിഗ് സല്യൂട്ട് ജമാൽ ഭായ് 💐
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സിറ്റിയുടെ അനുഗ്രഹീത ഗായകൻ (കണ്ണൂർ ഷാഫിയുടെ കൂടെ ജമാൽ കണ്ണൂർ സിറ്റി)👎

2018 ജൂലൈ 30, തിങ്കളാഴ്‌ച

കവിത/ വിശപ്പിന്റെ വിളി


കവിത

*വിശപ്പിന്റെ വിളി*

 തീറ്റയും കുടിയും മൂലം
തീറ്റപണ്ടാരമായവരെ
തീയാളുന്ന വയറിന്റെ
തീരാത്ത വിശപ്പൊന്നടക്കൂ
 തോരാത്ത കണ്ണുനീരിനു
തോർത്തല്ല വേണ്ടത്
തീരാത്ത പശിക്ക്
തീറ്റയാണാവശ്യം
 തീരദേശത്തിരുന്ന്
തിരയെണ്ണാതെ
തീപുകയിക്കാനൊരു
തീരുമാനത്തിലെത്തുക
 തിണ്ണ ബലവും
തടി മിടുക്കും
തൻ പൊരിമയും
തന്നിഷ്ടവും
തന്നിലൊരുത്തന്
തണ്ണീരേകാൻ
തടസ്സമാവരുതെ!
✍ ശംസു മാടപ്പുര

2018 ജൂലൈ 27, വെള്ളിയാഴ്‌ച

വ്യക്തി പരിചയം

👨‍👩‍👦‍👦 വ്യക്തി പരിചയം

സിറ്റിയിലെ സർഗ്ഗസദനം

✍ ശംസു മാടപ്പുര

കലാകൈരളിക്ക് തങ്ങളുടേതായ സംഭാവന നൽകിയ കുടുംബം കണ്ണൂർ സിറ്റിയിലുണ്ടെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.അതാണ് ബഷീറിന്റെ കുടുംബം!
കണ്ണൂർ സിറ്റി സ്വദേശി ബഷീർ അൽഐൻ സ്‌കൂളിലെ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്ത് സഹധർമ്മിണി സുബൈദയും സ്‌കൂൾ ജീവനക്കാരിയായിരുന്നു.
ഓഫീസ് സ്റ്റാഫ്,കുട്ടികളുടെ
മേൽനോട്ടക്കാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന സുബൈദ ബഷീർ തന്റെ നൈസർഗിക വാസനകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കാൻ ഒഴിവ് സമയങ്ങൾ വിനിയോഗിച്ചിരുന്നു.
പാഴ്വസ്തുക്കളിൽ നിന്നും കരകൗശല സാധനങ്ങൾ നിർമ്മിക്കുകയും കുട്ടികൾക്കത് പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ വിദഗ്ദയായ സുബൈദക്ക് പ്രോത്സാഹനം നൽകുന്നതിൽ ബഷീറിനോടൊപ്പം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അനൽപമായ പങ്ക് വഹിച്ചിരുന്നു.
പിന്നീട് അൽഐൻ വിട്ട്  നാട്ടിൽ സ്ഥിരതാമസമാക്കിയ സുബൈദ ബഷീർ തന്റെ കരവിരുത് നാട്ടിലുള്ള കുടുബശ്രീഅംഗങ്ങൾ,അയൽക്കൂട്ടക്കാർ,ജി.ഐ.ഒ പ്രവർത്തകരായ പ്ലസ് ടു വിദ്യാർത്ഥികൾക്കൊക്കെ പകർന്നു നല്കുന്നതിൽ അതീവശ്രദ്ധ പുലർത്തുകയുണ്ടായി.കൂടാതെ കണ്ണൂരിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ജില്ലാ സമ്മേളനത്തിൽ സുബൈദ ബഷീറിന്റെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.കണ്ണൂരിൽ നടന്ന
ജി.ഐ. ഒ യുടെ ക്യാമ്പുകളിൽ "ഉപയോഗശൂന്യമായ സാധനങ്ങളിൽ നിന്നും എങ്ങിനെ കരകൗശല വസ്തുക്കൾ നിർമ്മിക്കാം"
എന്നതിനെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ക്ലാസുകളെടുക്കുകയും ചെയ്തിട്ടുണ്ട്.
 തന്റെ കണ്ടെത്തലുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ അവർ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല.
ഒരു വിനോദമെന്ന നിലയിൽ ഒഴിവ് ദിനങ്ങളെ ധന്യമാക്കുന്ന ഈ പ്രവർത്തനത്തിന് യാതൊരു പ്രതിഫലവും അവർ കാംക്ഷി ച്ചിരുന്നില്ല.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ്  ബഷീറും കുടുംബവും അൽഐനിലുള്ള മകനെ സന്ദർശിച്ചു.
തന്നിലെ കലാകാരിയെ കണ്ടെത്തിയ അൽഐനിൽ വെച്ച് ഒരിക്കൽകൂടി സുബൈദ കരകൗശല നിർമ്മാണം ആരംഭിച്ചു.കുറഞ്ഞ മാസത്തെ സന്ദർശനത്തിനിടയിൽ പലരും സുബൈദയെ സമീപിച്ച് അവരിലെ കഴിവ് സ്വായത്തമാക്കി.ഇതിനിടയിൽ ഗൾഫ് മാധ്യമത്തിൽ സുബൈദയുടെ കരവിരുത് വാർത്ത ഇടം നേടി.
നല്ലൊരു ഗായിക കൂടിയാണ് സുബൈദ ബഷീർ.
സുബൈദയും മകൻ മുഹമ്മദും അൽഐനിൽ വെച്ച് ഈയിടെ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ല് അന്വർഥമാക്കിയത് പോലെ സുബൈദ ബശീർ ദമ്പതികളുടെ മക്കളെല്ലാവരും കലാകാരന്മാരാണ്.
മൂത്ത മകൾ സാജിദഷജീർ ഫാർമസിസ്റ്റാണ്.അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ സാജിദഷജീർ വെൽഫെയർ പാർട്ടിയുടെ ജില്ലാ സിക്രട്ടറിമാരിൽ ഒരാളാണ്.എഫ്.ഐ. ടി. യു എന്ന തൊഴിലാളി സംഘടനയുടെ കേരള ഘടകം സെക്രട്ടറി പദവിയും അലങ്കരിക്കുന്നു.
മീഡിയ വണ്ണിൽ "ഞാൻ സ്ത്രീ" എന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.അൽ ഐനിലെ വാസക്കാലത്ത് സ്‌കൂൾ കലാപരിപാടികളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിരുന്നു.മലർവാടി മാസികയിൽ എഴുതി തെളിഞ്ഞിട്ടുണ്ട്. ഭർത്താവ് ഷജീറിന്റെ നിർലോഭമായ പിന്തുണ സാജിദ ഷജീറിന്റെ കർമ്മവീഥിയിൽ വേണ്ടത്ര ഊർജ്ജമേകുന്നുണ്ട്.
 രണ്ടാമത്തെ മകൻ മുഹമ്മദ് അൽഐനിൽ അറിയപ്പെടുന്ന ഗായകനാണ്.ഭാര്യ ജുമാന ഷെറിൻ.
മൂന്നാമത്തെ മകനായ റാസ റസാഖും ഭാര്യ ഇംതിയാസ്  ബീഗവും ഗസൽ ഗായകരാണ്.
ശാസ്ത്രീയ സംഗീതം തപസ്യയായി സ്വീകരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ കഴിവ് നേടിയ ഇരുവരും ഗസൽ സ്റ്റേജുകളിലെ സജീവസാന്നിധ്യങ്ങളാണ്.
സൗദി,ബഹറിൻ എന്നിവിടങ്ങളിൽ ഗസൽ രാവ് വിരിയിക്കാൻ ഇതിനകം അവർ ചെന്നുകഴിഞ്ഞു.ഇനി ഏതാനും ദിനങ്ങൾക്കുള്ളിൽ യു.എ. ഇയിലെ ഗസൽ ആസ്വാദകർക്ക് ഇവരുടെ ഗസൽ കച്ചേരിക്ക് സാക്ഷ്യം വഹിക്കാനാവും.ഷഹബാസ് അമനോടൊപ്പം ഗസൽ രംഗത്ത് ചുവടുറപ്പിക്കുകയാണിരുവരും.
 ചിത്രകാരൻ കൂടിയാണ് റാസ റസാഖ്.
 ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയായ ഇളയ മകൻ  ഫഹീം ചിത്രകാരനും ഫുട്ബാൾ കളിക്കാരനുമാണ്.
ഭാര്യയുടെയും മക്കളുടെയും കലാ കായിക കഴിവുകൾ ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും ബഷീറെന്ന കുടുംബനാഥൻ സിറ്റിയിലൊരു സർഗ്ഗ ഭവനം തീർത്തിരിക്കയാണിപ്പോൾ.
ചെറുപ്പത്തിലെ ദാരിദ്രാവസ്ഥയിൽ തന്റെ കലാവാസനകൾ വേണ്ടത്ര പരിപോഷിക്കാനാവാത്തതിന്റെ സങ്കടങ്ങൾ പിൽകാലത്ത് കുടുംബത്തിലൂടെ  തീർത്ത ബഷീർ താമസിക്കുന്നത് കണ്ണൂർ സിറ്റി കുറുവയിലാണ്.
💐 ബഷീർ കുടുംബത്തിന് ബിഗ് സല്യൂട്ട് 💐

ചിത്രസംയോജനം : അഷറഫ് മൈലാഞ്ചി

2018 ജൂലൈ 26, വ്യാഴാഴ്‌ച

*കവിത* / ആദ്യവസാനം

*കവിത*

*ആദ്യാവസാനം*

✍ ശംസു മാടപ്പുര

ആദ്യമായ്
അനുരാഗമായി
അവളിലലിയാൻ
ആഗ്രഹമായി
അഭിസംബോധന
അഭികാമ്യമായി
അസുലഭ നിമിഷം
അതി വിദൂരമായി
അനന്തതയിൽ
അകകണ്ണുമിട്ട്
അണിയറയിൽ
അർമാദിച്ച്
അനന്തമായ് നീളുന്ന
ആലോചനയുമായി
അവിരാമം നീങ്ങവെ
അത് സംഭവിച്ചു
അക്കരപച്ചക്ക്
അന്ത്യമായ്!

2018 ജൂലൈ 24, ചൊവ്വാഴ്ച

കവിത/ മുദ്രവെക്കുന്നേരം

.
⚰⚰⚰⚰⚰⚰⚰⚰
😢.മുദ്രവെക്കും നേരം😰
🔥🔥🔥🔥🔥🔥🔥🔥


മുന്നറിയിപ്പില്ല
മുഖവുരയുമില്ല
മുൽകിൻ വിധിയായാൽ
മൂർത്തരൂപമായി
മുഖാമുഖം കാണും

മുറവിളിയുയർന്നിടും
മൂളിപ്പാട്ട് നിലച്ചീടും
മുക്രയിട്ട് മുരളീടും
മുഖശ്രീ പോയീടും


മുക്രി വന്നീടും
മുസഹഫ് ഒതീടും
മൂർദ്ധാവ്
മുതൽ
മുഴങ്കാൽ വരെ
മൂന്ന് ശീല
മുറിച്ചീടും
മുഴുകുപ്പായമാക്കീടും

മൂന്നു കെട്ടിൽ
മുറുക്കി വരിഞ്ഞീടും

മുകിൽ കരഞ്ഞീടും
മൂപ്പത്തി യലറീടും
മുത്തുമക്കൾ തേങ്ങീടും
മുർദ്ധാവ്
മുത്തി ചുവപ്പിച്ചീടും

മുക്കവലയും
മുറിയുമറയും
മുഴജനത്താൽ നിറഞീടും

മുളങ്കാട്ടിൽ വെച്ചീടും
മൂഖം പടം നീക്കീടും
മൂന്ന് പിടി മണ്ണ്
മുഖശ്രീയിൽ വെച്ചീടും

മൂട് കല്ല്
മുറപോലെ വെച്ചീടും
മുഖം കുനിച്ച്
മുഴുപ്രാർത്ഥനകളോതീടും


മുടന്തൻ ന്യായവിധികൾ
മുൻകോപയട്ടഹാസങ്ങൾ
മുൻപിൻ ചിന്തയില്ല -
മുഷിപ്പൻ ചെയതികൾ
മുച്ചൂടും ചെയ്തവൻ
മുടിചൂഢാമന്നവൻ
മുദ്രവെച്ച മയ്യിത്തായീടും

🕌🕌🕌🕌🕌🕌🕌🕌

വി.ഹശ്ഹാശ് .
കണ്ണൂർ സിറ്റി

സിറ്റിയുടെ സ്വന്തം ചിത്രകാരൻ

👤വ്യക്തി പരിചയം

✍ ശംസു മാടപ്പുര



കണ്ണൂർ സിറ്റിയുടെ കൂട്ടായ്മകളോടൊപ്പം ചേർന്നുനിന്ന് അവർക്കൊരു ഊർജ്ജം പകർന്നു നൽകുന്ന മഹാവ്യക്തിത്വമാണ് ഷംസീർ സൂപ്പിയാർ എന്ന സിറ്റിയുടെ സ്വന്തം വരക്കാരൻ.
സിറ്റിയുടെ പരിപാടികൾ കൊഴുപ്പിക്കാനുള്ള ലോഗോ തയ്യാറാക്കുന്നതിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നാണ്.
പഠന കാലയളവിൽ നാടകങ്ങളിലും ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുണ്ട് ശംശീർ. എഴുത്തുകാരനും ആർട്ടിസ്റ്റുമായ ബ്രദർ ഫിൽസർ സൂപ്യാറിൽ നിന്നും പകർന്നു കിട്ടിയ ചിത്രകല പിന്നീട് ജീവിതോപാധിയായി സ്വീകരിക്കുകയായിരുന്നു ഇദ്ദേഹം. കളർ മോണിറ്റർ അത്ര പ്രചാരത്തിലില്ലായിരുന്ന സമയത്താണ് ​ഗ്രാഫിക് ഡിസൈനിങ്ങിലേക്ക് തിരിയുന്നത്. കുറച്ചു കാലം കണ്ണൂർ സൂപ്പർ ബസാറിൽ ഐബാൾ ​ഗ്രാഫിക്സ് എന്ന പേരിൽ ഡിസൈനിം​ഗ് സ്ഥാപനം ന‌ടത്തി. പിന്നീട് ദുബായിലേക്ക് പറന്നു. നാട്ടിലുള്ള ഡിസൈനിം​​ഗ് സെന്റർ ഐഎസ്ഒ അം​ഗീകാരത്തോടെ അറബിക് കമ്പ്യൂട്ടർ എജുക്കേഷനാക്കി മാറ്റി. ഡിസൈനിം​ഗ് കോഴ്സിന്റെ സിലബസ് ഇദ്ദേഹം തന്നെ ചിട്ടപ്പെടുത്തി, പഠിച്ചിറങ്ങുന്നവർക്ക് ജോലി നേടാൻ സഹായിക്കുന്നതിനായി ജോബ് വേയ്സ് എന്ന പേരിൽ പ്ലേസ് മെന്റ് സെൽ രൂപീകരിച്ചു സൗജന്യമായി അനേകം പേർക്ക് ജോലി നേടാൻ സഹായിച്ചു.
സമകാലിക വിഷയങ്ങളിൽ വരയിലൂടെയുള്ള ഇടപെടൽ കൊണ്ടും നിരവധി ലോ​ഗോ ഡിസൈനിം​ഗ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയും ഈ അടുത്തകാലത്താണ് സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
കെഡിഎ മാ​ഗസിന്റെ ബെസ്റ്റ് ലേഔട്ട് അവാർഡ്,
അബൂദാബി അഡ്നോകിന്റെ ലോ​ഗോ മത്സരത്തിൽ കാശ് അവാർഡോടെ രണ്ടാം സ്ഥാനം, ഖത്തർ റാസ് ​​​ഗ്യാസ് ലോ​ഗോ കോമ്പറ്റീഷൻ അവാർഡ്‌, ദുബായ് കെഎംസിസി യുടെ ലോ​ഗോ കോംപറ്റീഷൻ അവാർഡ് തുടങ്ങി ചെറുതും വലുതുമായ സമ്മാനങ്ങളും അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.. ജോലി സമയം കഴിഞ്ഞുള്ള ഒഴിവുവേളകളിലാണ് വരികൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത്.
ദുബായിലെ സ്വകാര്യ ബിസിനസ്സ് ​ഗ്രൂപ്പിന്റെ ബ്രാന്റിം​ഗ് സൂപ്പർവൈസറായി ജോലിചെയ്യുന്ന ഇദ്ദേഹം കെ.സി.പി.കെയുടെ മീഡിയ കൺവിനർ, എഫ്ക ദുബായ് യൂനിറ്റ് സെക്രട്ടറി തുടങ്ങിയ പദവികളലങ്കരിക്കുന്നു.
അയാൾ കഥയെഴുതുകയാണ്,  ഒന്നാമൻ എന്നീ സിനിമകൾക്ക് വേണ്ടിയും വർക്ക് ചെയ്തിട്ടുണ്ട്.
നിരവധി പ്രശസ്തർ ഷംസീറിന്റെ വരകൾക്ക് കഥാപാത്രമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ fb പേജ് സന്ദർശിച്ചാൽ കാണാനൊക്കും.
കെ.വി സഹീദിന്റെയും സൂപ്യാറകത്ത് സഫിയത്തിന്റെയും രണ്ടാമത്തെ മകനാണ്. ഭാര്യ ബത്തക്കതലക്കൽ ശജിലാസ്, മക്കൾ ഷഹ്സിൽ ശംശീർ, സഹാൻ ശംശീർ, ആയിശ സുഹറ
🌹 ബിഗ് സല്യൂട്ട് ശംസീർ ഭായ് 🌷🌷

2018 ജൂലൈ 21, ശനിയാഴ്‌ച

ചൊറ

🔰 ഇന്നത്തെ എന്റെ ചിന്ത

ഒരേതൊടിയിലെ കൂട്ടുകാരാണ്
കൊടൂത്തയും തൊട്ടാവാടിയും.
ഒരിക്കൽ കൊടൂത്തയോട് തൊട്ടാവാടി ആരാഞ്ഞു.
നീന്നെ തൊടുമ്പോഴെന്താ മനുഷ്യൻ ചൊറിയുന്നത്?
മറുപടിക്ക് പകരം കൊടൂത്ത മറുചോദ്യമുന്നയിച്ചു.
മനുഷ്യൻ തൊടുമ്പോഴെന്താ നീ വാടുന്നത്?
"പൊതുവെ മനുഷ്യന് ചൊറിച്ചിൽ കൂടുതലാ,നല്ലവണ്ണം നിൽക്കുന്നവരെ തമ്മിൽ തെറ്റിക്കാനാവൻ കേമനാ"!
കൊടൂത്തയുടെ ഉത്തരം കേട്ട  തൊട്ടാവാടിയും വിട്ടില്ല.
 "പാപ പങ്കിലമായ മനുഷ്യന്റെ  സ്പര്ശനമേൽക്കുമ്പോൾ ഞാനെങ്ങിനെ വാടാതിരിക്കും"?
✍ ശംസു മാടപ്പുര

2018 ജൂലൈ 18, ബുധനാഴ്‌ച

കവിത

😷 മൗനം
✍ ശംസു മാടപ്പുര

എന്നിലെ
 അപരാധമെന്തെന്ന്
 പറഞ്ഞിടാതെ
 മൗനത്തിൽ ചാലിച്ച
 വദനവുമായി
കടന്നുപോയവളേ, ഞാനറിയുന്നു
 പ്രണയഭംഗത്തിൻ നോവിന്ന്!
മനതാരിൽ കോറിയിട്ട
സ്വപ്നങ്ങൾ
 സന്താപമായി
 ഉരുകി തീരുന്നു
 വയ്യ,സഹിക്ക വയ്യ!
 ഇതിലും ഭേദമെന്നെ
 ഇഞ്ചിഞ്ചായി
 കൊല്ലാമായിരുന്നു
 നിന്റെ നോട്ടത്തിൽ
എൻ സ്വത്വം
കൈവിട്ട്
 ചാഞ്ഞമരം പോൽ
 നിന്നിലലിയാൻ
കൊതിച്ചതാണോ
 എൻ തെറ്റ്!
മൗനം ഭഞ്ജിക്കൂ
പെണ്ണേ,
മനമൊന്ന് തുറക്കൂ
എൻ അപരാധക്കെട്ടഴിക്കൂ!

2018 ജൂലൈ 11, ബുധനാഴ്‌ച

ചെറുകഥ

മോഹഭംഗം ✍✍✍ ഷംസു മാടപ്പുര 👤👤👤

അയാനേ,എഴുന്നേൽക്ക്! നേരം എത്രയെന്നാ  വിചാരം. മണി പത്തായി''.
കാദർച്ചയുടെ ശബ്ദം കേട്ടതോടെ പുതപ്പ് മാറ്റി ചാടി എഴുന്നേറ്റു. ബാത്ത്റൂമിലേക്ക് നടക്കുന്നതിനിടയിൽ കാദർച്ച വിളിച്ചു പറഞ്ഞു. "ഇങ്ങിനെ കിടന്ന് ദിവസങ്ങൾ എണ്ണി തീർത്തിട്ടെന്ത് കാര്യം" ശരിയാണ്, ആ വാക്കുകൾക്ക് മുന്നറിയിപ്പിന്റെ, സഹതാപത്തിന്റെ,കരുതലിന്റെ തുടികൊട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് സന്ദർശന വിസയിൽ ഒമാനിലെത്തിയത്.നാട്ടിൽ  ഒഴപ്പി നടന്നപ്പോൾ അമ്മാവൻ "കടകടത്തിയ"താണിവിടെ. ഗൾഫ് എന്ന സങ്കൽപം വിശാലമായതായിരുന്നു. ഇവിടെ വിമാനമിറങ്ങിയപ്പോൾ അതിനും മങ്ങലേറ്റു.
എന്ത് ഗൾഫ് ? മാമലകളുടെ നാട്! എവിടെ നോക്കിയാലും മലനിരകൾ. നാട്ടിലെപോലത്തെ വീടുകൾ, ഗല്ലികൾ, കടമുറികൾ. ഏതോ ഗ്രാമീണപ്രദേശത്ത്‌ എത്തിയ പ്രതീതി. കാണുന്ന ഓരോ മുഖത്തും മ്ലാനത. ഗൾഫ് സാധാരണക്കാർക്ക്  ഒരു സന്തോഷവും നൽകുന്നില്ലെന്ന് ആ മുഖങ്ങൾ വിളിച്ചോതുന്ന പോലെ. മിക്കവരും വീട്ടുകാരുടെ ആവലാതികളും വേവലാതികളും കേൾക്കാൻ വിധിക്കപ്പെട്ടവർ! തികച്ചും ഒരു ബലിയാട്.
അംബര ചുംബികളായ കെട്ടിടങ്ങളൊക്കെയും കിലോമീറ്ററുകൾക്ക് അകലെയാണെന്നാണ് അമ്മാവൻ പറഞ്ഞത്. നാട്ടിൽ നിന്നും വരേണ്ടിയില്ലായിരുന്നു എന്ന് തോന്നി.  അതെങ്ങനെ സാധ്യമാകും. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെച്ച് എല്ലാവരും എന്നെ കയറ്റിവിടുകയല്ലേ ചെയ്തത്.
വർഷംതോറും നാട്ടിലെത്തുന്ന അമ്മാവൻ   അടിച്ചുപൊളിച്ചു മടങ്ങി പോകുമ്പോൾ അമ്മാവൻ ഗൾഫിൽ നല്ല നിലയിലാണെന്നാണ് കരുതിയത്. പാവം അമ്മായി അറിയുന്നുണ്ടോ, അമ്മാവൻ സാദാ ഒരു ഹോട്ടലിലെ പാചകക്കാരനാണെന്ന്.
"അയാനെ,നീ എന്താ കാട്ടികൂട്ടുന്നെ! വേഗം ഇറങ്ങ്‌.എനിക്ക് പോണം" കാദർച്ച കതകിന് മുട്ടിവിളിച്ചപ്പോഴാണ് അയാൻ ചിന്തയിൽ നിന്നുണർന്നത്. അമ്മാവന്റെ കൂട്ടുകാരനായ കാദർച്ചയുടെ പ്രായം അറുപതിനോടടുക്കും.എന്നിട്ടും കാദർച്ച വിശ്രമമില്ലാതെ പണിയെടുക്കുന്നു.അത്രക്കും കുടുംബ പ്രാരാബ്ധമുണ്ട്. മക്കളെ വളർത്താനും നല്ലനിലയിൽ പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും സ്വന്തമായൊരു  കുടിയുണ്ടാക്കാനും ജീവിതത്തിന്റെ സിംഹഭാഗവും കാദർച്ച ഒമാനിലെ മണ്ണിൽ ഹോമിച്ചത് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ മനുഷ്യന്റെ ജീവിതത്തിന്റെ നോവ് എന്റെ ഉപ്പയുടെ സ്മരണകളായി മാറി.
ഇതേപോലെ എന്റെ ഉപ്പയും എത്ര കഷ്ടപെട്ടാണ് എന്നെ ഇരുപത്തിയൊന്നു വയസ്സുവരെ വളർത്തി വലുതാക്കിയത്.  കണ്ണൂർ മാർക്കറ്റിലെ വഴിയോരത്തിരുന്ന് ഉന്തുവണ്ടിയിൽ പഴങ്ങൾ  വിറ്റ് ഉപജീവനം കണ്ടെത്തുന്ന എന്റെ ഉപ്പയും കാദർച്ചയെ പോലെയുള്ള ഒരു കഥാപാത്രം തന്നെയല്ലേ. 
ചിന്തക്ക് ചൂട് പിടിക്കവേ കാദർച്ചയുടെ പിറുപിറുപ്പ് സഹിക്കവയ്യാനാകാതെ വസ്ത്രങ്ങൾ മാറ്റി കാദർച്ചയുടെ കൂടെ പുറത്തിറങ്ങി നടന്നു . അമ്മാവൻ ജോലിയെടുക്കുന്ന ഹോട്ടലിനെ ലക്ഷ്യമാക്കിയാണ് നടത്തം. ശീതീകരിച്ച മുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ ചൂടിന്റെ കാഠിന്യം സഹിക്കവയ്യ.മെയ് മാസചൂട് കനത്തിരിക്കുന്നു. ഉഷ്ണക്കാറ്റേൽക്കാൻ ശരീരം വിമുഖത കാണിച്ചു.വിയർപ്പിൽ കുളിച്ചുകൊണ്ട് കാദർച്ചയുടെ പിന്നാലെ നടന്നു.
നാട്ടിലാണെങ്കിൽ നല്ല മഴ. പെയ്തിറങ്ങുന്ന മഴയിൽ ബൈക്കിലൊരു യാത്ര! ഹാവൂ എത്ര സുഖകരം. ഗൾഫുകാരന്റെ മക്കൾ അറിയുന്നുവോ? ബാപ്പ കനത്തചൂടിൽ വെന്തുരുകുന്നതിന്റെ ഫലമാണ് താൻ അനുഭവിക്കുന്ന സുഖയാത്രയെന്ന്‌!
കാദർച്ചയുടെ കൂടെയുള്ള നടത്തം അമ്മാവൻ ജോലിചെയ്യുന്ന ഹോട്ടലിനു മുമ്പിൽ അവസാനിച്ചു. വേഗം ഹോട്ടലിൽ കയറി. ചൂടിൽ നിന്നും താല്കാലിക വിരാമം. എ സി യുടെ തണുപ്പ് കിട്ടാനായി അതിനു മുമ്പിലെ മേശക്കരികിൽ ഇരുന്നു. വിയർപ്പിന്റെ ഗന്ധം അസഹനീയം. ഷർട്ടാകെ നനഞ്ഞിരിക്കുന്നു. എ. സിയുടെയും കറങ്ങുന്ന ഫാനിന്റെയും കാറ്റേറ്റ് വേണം ഷർട്ട് ഉണങ്ങാൻ.ബട്ടൺസ് അഴിച്ചിട്ടു. എന്റെ ഇത്തരം പ്രകടനങ്ങൾ കണ്ട കാദർച്ച ഊറിച്ചിരിച്ചു.എന്നെ ചൂണ്ടി കാണിച്ച്‌ താഴ്‌ന്നശബ്ദത്തിൽ കാദർച്ച അമ്മാവനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മാവന്റെ തിട്ടൂരം എന്ന് പറയാം പ്രാതൽ മേശയിലെത്തി. എനിക്കേറെ ഇഷ്ടപ്പെട്ട പൂരിബാജി. ഇപ്പോൾ അമ്മാവന്റെ ആശ്രിതനായി കഴിയുന്നു. ഇവിടെ എത്തിയതിന് ശേഷം വിശപ്പ് എന്താണെന്ന് അറിഞ്ഞില്ല. അമ്മാവന്റെ വിയർപ്പിന്റെ ഒരംശം പങ്കുപറ്റി ജീവിതം മുന്നോട്ട് നീങ്ങുന്നു.
ഒരു കണക്കിന് ഞാനെത്ര ഭാഗ്യവാൻ.റൂമും ഭക്ഷണവും സൗജന്യം. സന്ദർശന വിസയിലും ആസാദി വിസയിലും എത്തി തൊഴിലൊന്നുമില്ലാതെ കഴിയുന്ന പലരും ഈ മണ്ണിലുണ്ട്.അവർക്ക് പരസഹായത്തിനു ഉറ്റബന്ധുക്കൾ ഇല്ലെങ്കിൽ അവരുടെ കാര്യം കട്ടപ്പൊക. റൂം വാടക കൃത്യമായി നൽകിയില്ലെങ്കിൽ  റൂമിൽ നിന്നും പുറത്താക്കുമെന്ന സഹമുറിയന്മാരുടെ ഭീഷണിയുടെ വക്കിലും പട്ടിണിയുടെ രുചി തന്നെയാണ് അവർ നിത്യേന അനുഭവിക്കുന്നത്. അതിൽ നിന്നെല്ലാം എന്നെ വിത്യസ്തനാക്കിയത് അമ്മാവൻ തന്നെ. ഈ കടമൊക്കെ എങ്ങിനെയാണ് ഞാൻ വീട്ടിത്തീർക്കുക. "മോനെ,ജോലി കിട്ടിയില്ലാന്ന് കരുതി നീ ബേജാറാവേണ്ട.കുറെ കഷ്ടപെട്ടിട്ടാ ഗൾഫിൽ പലരും നല്ല നിലയിൽ എത്തിയത്." മനസ്സിൽ ആശ്വാസവും ആത്മധൈര്യം തന്ന അമ്മാവന്റെ വാക്കുകൾ. എനിക്കൊരു ജോലി ശരിയാക്കിത്തരാൻ വേണ്ടി അമ്മാവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇപ്പോൾ സുൽത്താന്റെ കൊട്ടാരത്തിലെ തൂപ്പുകാരന്റെ ജോലി ശരിയാക്കിത്തരാനുള്ള നെട്ടോട്ടത്തിലാണ് അമ്മാവൻ. ഇടനിലക്കാർക്ക് നൽകേണ്ട "ചില്ലറ" കൊടുക്കാൻ പോലും ആ പാവം തയ്യാറാണ്. "ചില്ലറ" നിസ്സാരമൊന്നുമല്ല, ഒമാൻ റിയാൽ ആയിരത്തി ഇരുനൂറ് അഥവാ ഇന്ത്യൻ  ഉറുപ്പിക രണ്ടുലക്ഷം. കൊട്ടാരത്തിലെ ജോലി കിട്ടിയിട്ടുവേണം അമ്മാവന്റെ ബാധ്യതതീർക്കാൻ.നല്ലൊരു വേതനം തന്നെ കിട്ടും.മുന്നൂറ്റി അറുപത് റിയാൽ.  നാട്ടിലെ അറുപതിനായിരം രൂപ! കണക്കുകൾ കൂട്ടികിഴിക്കുമ്പോൾ നല്ലൊരു സമ്പാദ്യത്തിനു വഴി കാണുന്നു. അമ്മാവനോടുള്ള കടമ നിർവ്വഹിക്കുന്നത് പോലെ ഉപ്പയോടും കുടുംബത്തോടുമുള്ള കടപ്പാടുകൾ തീർക്കുകയും വേണം,ഒപ്പം തൻ്റെ പ്രാണേശ്വരിയെ സ്വന്തമാക്കുകയും വേണം.
" അയാനെ ഞാൻ പോട്ടെ,എനിക്ക് പോയിട്ട് രണ്ടുമുക്കാലിനുള്ള വക കണ്ടെത്തണം" കാദർച്ച അതും പറഞ്ഞ് പുറത്തേക്കു പോയി. ഞാൻ പാത്രം കഴുകാനായി ഹോട്ടലിന്റെ അടുക്കള ഭാഗത്തേക്ക് നീങ്ങി . പാത്രം കഴുകുന്നത് കണ്ട അമ്മാവനത് സഹിച്ചില്ല. വാത്സല്യ സ്വരത്തിൽ അമ്മാവൻ പറഞ്ഞു " മോനേ,അതങ്ങ് വെച്ചേക്ക്. ആ ബംഗാളി അത് കഴുകിക്കൊള്ളും" അമ്മാവന്റെ വാക്കുകൾ കാര്യമാക്കാതെ പാത്രം കഴുകി യഥാസ്ഥാനത്ത് വെച്ച്  താമസസ്ഥലത്തേക്ക്‌ നീങ്ങി.
 ചൂടേറ്റ് വാടി തളർന്ന് ഒരുവിധം റൂമിലെത്തി. വേഗം  എ. സിയുടെ സ്വിച്ചിൽ വിരലമർത്തി . അടുക്കളയിൽ മേലെയും ചൂട് താഴെയും ചൂട് എന്ന പരുവത്തിൽ പണിയെടുത്ത് വിയർത്തൊലിക്കുന്ന അമ്മാവനെ കുറിച്ചോർത്തപ്പോൾ സഹതാപം തോന്നി. മൊബൈൽ എടുത്ത് നെറ്റ് ചാലുവാക്കി.  മുറിയിൽ വൈഫൈ സംവിധാനമുള്ളതിനാൽ നെറ്റിന് കാശൊന്നും മുടക്കേണ്ടതില്ല. വാട്‌സ് ആപ്പ്  സന്ദേശങ്ങൾ ചറപറ പെയ്തിറങ്ങുന്നു. ആദ്യ മുൻഗണന കാമുകിക്കാണ്. അവളുടെ സന്ദേശങ്ങൾ വായിക്കുമ്പോൾ ഇരുക്കപൊറുതി കിട്ടാറില്ല. എങ്ങിനെയും നാട്ടിൽ പോയാൽ മതിയെന്ന ചിന്ത. സന്ദർശന വിസയുടെ കാലാവധിതീരണം. ഒരു മാസം കൂടിബാക്കിയുണ്ട്‌.അതിനിടയിൽ കൊട്ടാരത്തിലെ ജോലി നേടണം. പ്രേമമാണ് എല്ലാത്തിനും കാരണം. നാട്ടിൽ ചെത്തി നടക്കുന്നതിനിടയിൽ ഹംനയെ കണ്ടുമുട്ടി. നിത്യവുമുള്ള കാണൽ അവസാനം പ്രേമത്തിന് വഴിമാറി. ഇരുവീട്ടുകാരും നാട്ടുകാരുമറിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹംനയെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്ന് വീട്ടുകാർ. എന്റെ മനസ്സുമാറ്റാൻ വീട്ടുകാർ കണ്ട പോംവഴിയാണ് ഒമാനിലേക്കുള്ള സന്ദർശന വിസ. കൊട്ടാരത്തിലെ പണികിട്ടിയാൽ രക്ഷപെടുമെന്ന പ്രതീക്ഷയാണ് ബാക്കി. സ്വന്തം കാലിൽനിൽക്കാനായാൽ വീട്ടുകാരൊക്കെ എന്റെ ഇംഗിതത്തിന് വഴങ്ങും. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ മിക്കതും അഭിനന്ദന പ്രവാഹങ്ങളും പ്രാർത്ഥനകളും ആയിരുന്നു. കൊട്ടാരത്തിൽ പണിക്ക് കയറി എന്നാണവരൊക്കെ ധരിച്ചുവശായിരിക്കുന്നത്. ഞാനായിട്ട് തിരുത്താനൊന്നും പോയില്ല. കൊട്ടാരത്തിൽ ജോലിക്ക് ശ്രമിക്കുന്ന കാര്യം അമ്മാവൻ വീട്ടുകാരെ അറിയിച്ചതാണ്.പക്ഷെ വീട്ടുകാരും നാട്ടുകാരും കൊട്ടാരത്തിൽ ജോലിക്ക് നിൽക്കുന്നതായി വരുത്തിതീർത്തു. ആടിനെ പട്ടിയാക്കുന്ന കാലമല്ലേ? അങ്ങിനെയും  അവരൊക്കെ സമാധാനിക്കട്ടെ. മൊബൈലിൽ നോക്കി നോക്കി ഉറക്കം തൂങ്ങി. കൺപോളകൾക്ക് കനം വെച്ചു. നിദ്ര തഴുകാൻ തുടങ്ങി. ഉറക്ക് വിസയിൽ അല്ലേ വന്നത്.ഉറങ്ങിത്തീർക്കുക തന്നെ. എത്രനേരമുറങ്ങിയെന്നറിയില്ല. മുറി തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അത്  സാബിർക്കയായിരുന്നു. ഉച്ച വിശ്രമത്തിന്ന് എത്തിയതായിരുന്നു സാബിർക്ക. അടുത്തുള്ള സൂപ്പർ മാർക്കറ്റിലെ കണക്കെഴുത്തുകാരനാണ് .  ഒമാനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ.  എല്ലാ മേഖലയിലും പിടിപാടുള്ളയാൾ. സാബിർക്കയുടെ ഫോണിന് വിശ്രമം കുറവാണ്. ആരോടും പരിഭവവും പരാതിയുമില്ലാത്തയാൾ. ഉറക്കിലും ഊണിലും ഫോൺ  ബെല്ലടി ശബ്ദം അയാൾക്കൊരു അലോസരമേയല്ല. "കുംഭ കർണ്ണൻ എഴുന്നേറ്റില്ലേ" ചെറു ചിരിയോടെ സാബിർക്ക ചോദിച്ചു. ഒരു മൂളലിൽ ഉത്തരമൊതുക്കി മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. വസ്ത്രം മാറുന്നതിനിടയിൽ സാബിർക്ക തുടർന്നു.
 "കൊട്ടാരത്തിലെ ജോലിയെ കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ചു. പുറമെ നിന്ന് ആരെയും ജോലിക്കായി ദീവാൻ എടുക്കുന്നില്ല. അതൊക്കെ ഇവിടുത്തെ വൻകിട ക്ളീനിംഗ് കമ്പനിക്കാരെ ഏല്പിച്ചിരിക്കയാണ്.എത്രയാ ശമ്പളമെന്നേറിയേണ്ടേ നിനക്ക്. നൂറ്റി ഇരുപത് റിയാൽ, വെറും നാട്ടിലെ ഇരുപതിനായിരം രൂപ .അതിൽ നിന്നും വേണം ഭക്ഷണവും മുറിവാടകയും നൽകാൻ.ഒപ്പം ചില്ലറ ചിലവുകളും കഴിയാൻ" "പിന്നെ ഒരു കാര്യം നിന്റെ അമ്മാവൻ ഹസ്സനിക്കാനോട് പറഞ്ഞേ.. ഇടനിലക്കാർക്ക് ചില്ലറയൊന്നും മുൻകൂട്ടി കൊടുത്തേക്കല്ലേയെന്ന്. പെട്ടുപോകും.ശുദ്ധ തട്ടിപ്പാണിത്." മുന്നറിയിപ്പ് നൽകികൊണ്ട് സാബിർക്ക പുതപ്പിനുള്ളിൽ വലിഞ്ഞു. ഞാൻ മെല്ലെ മുറിക്ക് പുറത്തിറങ്ങി.
 എന്റെ നെഞ്ചകം പൊട്ടി പിളർന്നപോലെ തോന്നി. തല കറങ്ങുന്നു. ചുറ്റും കൂരിരുൾ. എല്ലാം ആടിയുലയുന്നതായി തോന്നി. സർവ്വതും നഷ്ടപ്പെട്ടവനെപ്പോലെ നിലത്തിരുന്ന് വിങ്ങിപ്പൊട്ടി. കാർമേഘത്തിൽ തങ്ങിനിന്ന പേമാരി   ഭൂമിയിൽ പെയ്തിറങ്ങുന്നത് പോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ആശിച്ചതൊക്കെ നഷ്ടപ്പെട്ടവന്റെ വേദന അനുഭവിച്ചവനെ അറിയൂ. ഇനി ഞാനെങ്ങനെ നാട്ടിൽ ചെന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് നോക്കും. എന്റെ ഹംനക്ക് നൽകിയ വാഗ്ദാനങ്ങൾ ഞാനെങ്ങനെ നിറവേറ്റും. അമ്മാവാ ഇത് വല്ലാത്തതൊരു ചതിയായി പോയി. ഇതിലും ഭേദം എന്നെ ജീവനോടെ ഒമാന്റെ മണ്ണിൽ ഖബറടക്കാമായിരുന്നു. സുൽത്താന്റെ കൊട്ടാരത്തിലെ പണി,അഞ്ചക്ക ശമ്പളം! ഇതൊക്കെ ഓർത്ത് ഞാൻ അഹങ്കരിച്ചു പോയല്ലോ റബ്ബേ.. സ്വന്തം കാലിൽ നിന്ന് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നത് അതിമോഹമായി തീർന്നല്ലോ റബ്ബേ... യാ അല്ലാഹ്! എനിക്ക് മാപ്പു തരൂ....
 കരഞ്ഞു കരഞ്ഞ് അവസാനം വാഷ്‌ ബെയിസിൽ ചെന്ന് മുഖം കഴുകി അമ്മാവനെ കാണാനായി ഹോട്ടലിലേക്ക് ചെന്നു. എന്റെ മുഖഭാവം കണ്ടിട്ടാവണം "എന്റെ മോനെന്ത് പറ്റിയെന്നറിയാൻ അമ്മാവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. "ആറ്റാ, ഇനി ഒരു നിമിഷം എനിക്ക് നിൽക്കേണ്ട.ഇന്ന് തന്നെ നാട്ടിൽ പോകണം" "എന്റെ മോനു നാട്ടിൽ പോവ്വാല്ലോ? കാര്യം പറയ് മോനെ" അമ്മാവൻ നിർബന്ധിച്ചപ്പോൾ സാബിർക്ക നൽകിയ വിവരങ്ങൾ പറഞ്ഞു. "സാബിർ അത് അന്വേഷിച്ചത് നന്നായി.നമ്മൾ കുടുങ്ങിയില്ലല്ലോ.മോന് ഇതിൽ നല്ലത് അല്ലാഹു കണക്കാക്കിയിട്ടുണ്ടാകും"
"എനിക്കതൊന്നുമറിയേണ്ട,എന്റെ മടക്കയാത്രാ ടിക്കറ്റും പാസ്സ്പോർട്ടും താ.ഞാനിനി ഒരു നിമിഷം പോലും നിൽക്കില്ല." ദേഷ്യവും സങ്കടവും എന്നെ അന്ധനാക്കി. രോഷം കൊണ്ട്  അമ്മാവന്റെ നേരെ  വിരൽ ചൂണ്ടി പലതും പറഞ്ഞു. അമ്മാവൻ ചെയ്തു തന്ന എല്ലാ ഉപകാരങ്ങളും സൗകര്യങ്ങളും ഞാൻ പാടെ മറന്നു. അമ്മാവന്റെ പ്രായത്തെ മറന്ന് ഞാൻ ഉറഞ്ഞുതുള്ളി. എന്നെ സമാശ്വസിപ്പിക്കാനാവാതെ അമ്മാവൻ കാദർച്ചാക്ക് ഫോൺ  ചെയ്തു. ശേഷം ചോറ് വിളമ്പി മേശയിൽ നിരത്തി. ചോറ് കഴിക്കാൻ ഒരുപാട് നിർബന്ധിച്ചു.ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല. ഞാനെന്ത് പറഞ്ഞിട്ടും ഒരു കൂസലുമില്ലാത്ത മട്ടിൽ കഴിയുന്ന അമ്മാവന്റെ ക്ഷമയുടെ നെല്ലിപടിക്കുമുമ്പിൽ ഞാൻ കീഴടങ്ങി. പിന്നെ അനുസരണയുള്ള കുഞ്ഞിനെ പോലെ ചോറ് വാരി തിന്നു. "എന്താ ഹസ്സനെ കാര്യം" വേവലാതിയോടെയുള്ള ചോദ്യവുമായി കാദർച്ച അമ്മാവനരികിലെത്തി. അമ്മാവൻ നടന്ന കാര്യങ്ങൾ കദർച്ചയെ ധരിപ്പിച്ചു. എല്ലാം മൂളികേട്ടശേഷം എൻ്റെ മുഖത്തേക്ക് തറപ്പിച്ചുനോക്കി.
"ശൈത്താനെ... കാദർച്ച കോപാകുലനായി. "നീ ആരെയാ ചതിയനെന്ന് വിളിച്ചത്. സ്വന്തത്തെക്കാൾ ഉപരി നിന്നെയും നിന്റെ ഉമ്മകുടുംബത്തെയും അതിരറ്റു സ്നേഹിക്കുന്ന ഈ ഹസ്സനെയോ? വീഴടാ കാലിൽ,ഹസന്റെ കാലുപിടിച്ചു മാപ്പു പറ" അതൊരു താക്കീതായിരുന്നു.
ഞാൻ ആഹാരം മതിയാക്കി. കൈകഴുകാൻ പോലും മറന്നു.അമ്മാവന്റെ കാൽകീഴിൽ വീണു. കണ്ണീരോടെ മാപ്പ് അപേക്ഷിച്ചു. എന്നെ കെട്ടിപ്പിടിച്ചു അമ്മാവനും കരഞ്ഞു. (അവസാനിച്ചു)

നിസ്തുല സേവകൻ

👉 വ്യക്തി പരിചയം 💝 

 നിസ്തുല സേവകൻ


✍ ഷംസു മാടപ്പുര. 👤










സിറ്റിയുടെ പൊതുസമൂഹത്തിന്റെ ഭാഗമായി മുഹമ്മദ് റുഷ്ദി മാറിയത്. മുഖ്യമന്ത്രി,ജില്ലാ കലക്ടർ,എം.പി എന്നുവേണ്ട ആര് സിറ്റിയിൽ പരിപാടിക്ക് എത്തിയാലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ചാനലുകാരും സിറ്റിയുടെ കഥയറിയാൻ ഇദ്ദേഹത്തെ തന്നെയാണ് സമീപിക്കാറ്. അതുകൊണ്ട് സിറ്റിയുടെ കഥ പറയുന്ന ചാനൽ വാർത്തകളിലും പ്രമുഖരോടൊപ്പമുള്ള പടങ്ങളിലും റുഷ്‌ദി നിറഞ്ഞു നിന്നിരുന്നു.ഒരുപാട് വിഷയങ്ങളിൽ ഇടപ്പെട്ട് പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും ആശ്വാസം നൽകുന്നതിലും ഇദ്ദേഹം വഹിച്ച പങ്ക് നിസ്‌തുലമാണ്. ദുബായിൽ ചെന്ന റുഷ്ദി സ്വന്തം നാടിനോടുള്ള കൂറ് തെളിയിച്ചു. സിറ്റിക്കാരെ മുഴുവനും ഒരു കുടക്കീഴിൽ ഒരുമിച്ചു കൂട്ടി ഇദ്ദേഹം തന്റെ സംഘാടന പാടവം തെളിയിച്ചു.ഒപ്പം കണ്ണൂർ സിറ്റിക്കൊരു പുതുചരിതം കോറിയിട്ടു.




ഒരു ചരിത്ര നിയോഗം കണക്കെ കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ ജീവാത്മാവും പരമാത്മാവുമായി റുഷ്ദി മാറിക്കഴിഞ്ഞു. സിറ്റിയുടെ തനതായ ശീലങ്ങളും പരമ്പരാഗത ഭക്ഷണ വിഭവങ്ങളും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞ കാലങ്ങളിൽ ദുബായിൽ സംഘടിപ്പിച്ച രണ്ട് സിറ്റി ഫെസ്റ്റും ഹേതുവായി എന്നത് നിസ്സംശയമില്ല. ഇനി ഇദ്ദേഹവും കൂട്ടരും സ്വന്തം നാട്ടിലേക്ക് വലിയൊരു പരിപാടിയുമായി വരികയാണ്. കണ്ണൂർ സിറ്റിയിൽ ഒരു "ആഗോള പ്രവാസി സംഗമം" വരുന്ന ഓഗസ്റ്റ് മാസം അരങ്ങേറാൻ പോകുന്നു എന്നാണ് കേൾവി. 
ഈ അവസരത്തിൽ റുഷ്ദിക്ക് എന്റെ അഭിനന്ദനങ്ങൾ 


💐 ബിഗ് സല്യൂട്ട് മുഹമ്മദ്‌ റുഷ്ദി 💝

2018 ജൂലൈ 9, തിങ്കളാഴ്‌ച

ജന്മജന്മാന്തരം



ഒരു ജന്മം
കരിങ്കാക്കയായ്‌ പറക്കണം,
 കയ്യടി വാങ്ങണം
ബലിച്ചോർ തിന്നണം
കൂടിനു കാവലിരിക്കണം
കള്ളക്കുയിലിന്റെ
കരണത്തടിക്കണം.
 ഒരു ജന്മം
സൗമ്യയായ്‌ ജനിക്കണം
 ആയുധം കരുതണം
 ഗോവിന്ദചാമിയെ കാണണം
സൗമ്യത വെടിഞ്ഞൊരു
രുദ്രയായ്‌ മാറണം,
അവന്റെ ലിംഗം മുറിക്കണം.
 പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം
 ഒരു കവണ വാങ്ങണം
ഇസ്രയേൽ ടാങ്കിനെ‌ കല്ലെറിയണം
 തലയുയർത്തി നിൽക്കണം
 വെടിയേറ്റ്‌ വാങ്ങണം
ഗാസയിൽ എൻ ചോര വീഴണം.
 പിന്നൊരീ ജന്മം
 ആസിഫ ആയി ജനിക്കണം
 തട്ടമൊന്നു മാറ്റണം
 കയ്യിലൊരു മഴു കരുതണം
 വെട്ടി വീഴ്ത്തണം
 ഈ നിയമത്തിനെ
 എന്നെ കൊന്നവരുടെ
 മുഖത്തു കർക്കിച്ചുതുപ്പണം.
 ഇനിയൊരു ജന്മം
 പള്ളിക്കൂട മുറ്റത്തെ
മാവായി വളരണം
 തണലൊരുക്കണം
കലപില കേൾക്കണം
,കല്ലേറു കൊള്ളണം
 കനിയൊന്നു കനിയണം
വെട്ടേറ്റ്‌ മറിയണം.
 അവസാന ജന്മം
 വീണ്ടും ഞാൻ തന്നെയാവണം
അമ്മയുടെ മുലപ്പാൽ
വീണ്ടും നുണയണം
അച്ഛന്റെ കൂടെ ഉത്സവം കാണണം.
 തെറ്റ്‌ തിരുത്തണം
ചിലരോട്‌ മാപ്പ്‌ ചോദിക്കണം
പറയാൻ മറന്ന പ്രണയം പറയണം
മരിക്കണം.

2018 ജൂലൈ 8, ഞായറാഴ്‌ച

സ്നേഹതീരത്തെ വല്യേട്ടൻ

✍ ഷംസു മാടപ്പുര 👤
അയാൾ അങ്ങിനെയാണ്.
ഒരു ഗൗരവക്കാരൻ!
 ഒറ്റ നോട്ടത്തിൽ വിലയിരുത്തി.
 തൊട്ടറിഞ്ഞപ്പോൾ
അയാളിൽ ഒരു വല്യേട്ടനുണ്ടെന്നറിഞ്ഞു.
ആളും അർത്ഥവും നോക്കി
 പെരുമാറാൻ കഴിയുന്ന
ഒരു മനുഷ്യനേ
 മികച്ച ഒരു സംഘാടകനാകാൻ കഴിയൂ.
 സ്നേഹത്തിന്റെ തീരത്തേക്ക് എഴുത്തുകാരും പത്രപ്രവർത്തകരും കക്ഷി രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ ഉന്നതരും പ്രവാസികളും കായിക പ്രതിഭകളും വീട്ടമ്മമാരും ഒന്നിച്ച് ഒഴുകണമെങ്കിൽ അയാളിലെ സംഘാടന പാടവം അപാരം തന്നെ.
സ്നേഹതീരത്തിന്റെ അവസാനവാക്കാണ് അദ്ദേഹം.
അയാളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
തട്ടിയും മുട്ടിയും കലപില കൂടിയും നീങ്ങുന്ന മക്കളെ വേണ്ടിടത്ത് ശാസിച്ചും കണ്ണുരുട്ടി മാറ്റി നിർത്തിയും അവരോടോപ്പം അന്തിച്ചർച്ചയിൽ പങ്കെടുത്തും അവരുടെ വലിയേട്ടനായി അദ്ദേഹം മാറി..
അയാളുടെ ആശയത്തിൽ പലതും പിറവിയെടുത്തു.
എല്ലാറ്റിനും കട്ട സപ്പോട്ടുമായി അനുയായികൾ. കാലികവിഷയങ്ങളിൽ ഇടപ്പെട്ടും
നിർധരരായ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചും ഇലക്ട്രോണിക് മാസിക ഇറക്കിയും
ഉമ്മ,ഉമ്മാമമാരെ ആദരിച്ചും അയാളും അനുയായികളും ജൈത്രയാത്ര തുടരുകയാണിന്ന്.
അടുത്ത അയാളുടെ പ്ലാനിംഗ് സമ്പൂർണ്ണ കുടുംബ സംഗമമാണ്. അതിനുള്ള തീയതിയും അയാളും സഹപ്രവർത്തകരും കൂടി കണ്ടുവെച്ചിട്ടുണ്ട്. മുൻകാല പദ്ധതികളൊക്കെയും വിജയകരമായി പൂർത്തീകരിച്ച സ്ഥിതിക്ക് വരാനിരിക്കുന്ന ആഗസ്ത് ആറിന്റെ സംഗമം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണദ്ദേഹം.

 💝 ബിഗ്‌ സല്യൂട്ട് യൂനുസ് ഭായ് 💐

2018 ജൂലൈ 5, വ്യാഴാഴ്‌ച

ബഷീർ സ്മരണ

ബഷീർ സ്മരണ "എല്ലാ മനുഷ്യന്മാരുടേയും മനുഷ്യത്തികളുടേയും ഹൃദയങ്ങളിൽ ദിവ്യമായ ശാന്തി നിറയട്ടെ" 1908 ജനുവരി 19ന് ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത്(5ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിലസുകയായിരുന്നു ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്നും അക്ഷരസുല്‍ത്താനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കി. കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു താമ്രപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇവകൂടാതെ പൊന്നാടകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട് 1994 ജൂലൈ 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ✍ അഷറഫ് മലയിൽ👆

ബേപ്പൂർ സുൽത്താ ൻ

1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിനം.ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ലാത്തതിനാൽ ഇലക്ഷൻ ബഹിഷ്‌കരിച്ച് ഞാനും സുഹൃത്ത് യൂനുസും മൂവക്കാട്ട് റഷീദും കോഴിക്കോടേക്ക് യാത്ര തിരിച്ചു. അൽപം സാഹിത്യത്തിന്റെയും പൊടിക്ക് എഴുത്തിന്റെയും അസ്കിതയുള്ള ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താനെ കാണുക എന്നത്. കോഴിക്കോട് സ്റ്റാൻഡിൽ നിന്നും ബേപ്പൂർ ലക്ഷ്യമാക്കി നീങ്ങി.വൈലാലിൽ വീട്ടു മുറ്റത്തെ മാഞ്ചുവട്ടിൽ  ചാരുകസേരയിൽ ഇരുന്ന് ഗ്രാമഫോണിലൂടെ ഹിന്ദുസ്ഥാനി സംഗീതം ആസ്വദിച്ചിരിക്കുന്ന ബേപ്പൂർ സുൽത്താന്റെ അരികിലാണ്   ആ യാത്ര അവസാനിച്ചത്. വലിപ്പചെറുപ്പമെന്ന വ്യത്യാസമില്ലാതെ ആരെയും സ്വീകരിക്കുന്ന സുൽത്താ നരികിൽ ഞങ്ങളിരുന്നു. സുൽത്താൻ മനസ്സു തുറന്നു.സാഹിത്യചർച്ചയിൽ പലപ്പോഴും ഖുർആൻ വചനങ്ങളിലെ സഹിത്യതലങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.വിശുദ്ധ ഖുർആനിലെ "അല്ലാഹു നൂറുസ്സമാവത്തി" എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്ന നിരവധി അർത്ഥങ്ങൾ അദ്ദേഹം നമുക്ക് പകർന്നു തന്നു. ഇസ്റാഅ്‌ - മിഹ്റാജിനെക്കുറിച്ച് ഞങ്ങൾക്ക് അതിന് മുമ്പ് കിട്ടിയിട്ടില്ലാത്ത അറിവ് തന്നു. മുറ്റത്തെ മണലിലേക്ക് നീട്ടിത്തുപ്പിയും കിതച്ചും നിർത്താതെ ഞങ്ങളോട് സംസാരിച്ചു. ഒരു മഹാ ജ്ഞാനിതന്നെയാണദ്ദേഹം.അദ്ദേഹത്തിന്റെ കൊച്ചുവീടിനുള്ളിലെ ഒരു മുറി നിറയെ പുസ്തകകൂമ്പാരമായിരുന്നു. ഇടക്ക് എടിയേയെന്ന് ഭാര്യയെ വിളിച്ച് ഞങ്ങൾക്ക് കട്ടൻ ചായ തരാൻ ഉത്തരവിട്ടു.ഏതാനും മണിക്കൂറുകൾ അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഒരു മഹാഭാഗ്യമായി ഇന്നും കരുതുന്നു. സർവശക്തൻ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)

2018 ജൂൺ 27, ബുധനാഴ്‌ച

വേട്ടക്കാരൻ

നമ്മ അങ്ങിനെയാണ്, സ്ത്രീലമ്പടൻ എന്നൊക്കെ അസൂയാക്കാൾ നമ്മളെക്കുറിച്ച് പറയാറുണ്ട്. സത്യത്തോട് നീതിപുലർത്താതെ നമ്മ അതൊക്കെ പാടെ അവഗണിക്കും. ഒരിക്കൽ ഇന്റർവ്യൂക്കിടയിൽ ചോദ്യകർത്താവ് പരസ്ത്രീ ബന്ധം മറ്റുള്ളവർ ആരോപിക്കുന്നുണ്ടല്ലോ എന്നന്വേഷിച്ചപ്പോൾ നമ്മ ആരോപിതരുടെ അമ്മക്കിട്ടൊന്നു താങ്ങി. ഇപ്പോൾ നമ്മ അമ്മയുടെ അമരത്താണ്. നമ്മക്കിഷ്ടമുള്ളവരുടെ വാ അടപ്പിക്കാനും ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് വരുത്തിത്തീർക്കാനും നമ്മക്കിന്ന് കഴിയും. അതിനുള്ള മണി പവറും മസിൽ പവറും അധികാര പവറും നമ്മക്കിന്നുണ്ട്. ഇരയെക്കാൾ വേട്ടക്കാരനോടാണ് നമ്മക്ക് കൂറ്. അതുകൊണ്ടാണ് നെറിക്കേടിനൊക്കെ നമ്മ കൂട്ടു നിൽക്കുന്നത്. ലവനേ തിരിച്ചെടുത്താൽ ആകാശം ഇടിഞ്ഞു വീഴിലല്ലോ? വിരലിൽ എണ്ണാവുന്ന താരകങ്ങൾ കൊഴിഞ്ഞു പോയത് നമ്മ കാര്യമാക്കുന്നില്ല. അവളുമാരെ നമ്മ ഒരു പാഠം പഠിപ്പിക്കും. കാര്യസ്ഥൻ നമ്മടെ കൂടെയുണ്ട്.

അനുഭവക്കുറിപ്പ്

ചെക്ക് പോസ്റ്റ് വഴി അനധികൃതമായി കടത്തിയ നിരോധിത സിഗരറ്റിന്റെ ഉറവിടം കണ്ടെത്താനായി നിയമപാലകരോടൊപ്പം ഞാനും ഇറങ്ങിത്തിരിച്ചു. കർശന നിയമങ്ങളുള്ള അറബ് നാട്ടിൽ അയൽ രാജ്യങ്ങളിൽ നിന്നും ചരക്കുമായി വരുന്ന ട്രക്കിൽ നിരോധിത സാധനങ്ങൾ ഒളിപ്പിച്ചു കടത്തി ലാഭം കൊയ്യുന്ന വിരുതന്മാരുണ്ട്. കുറ്റവാളിയെ കയ്യാമം വെച്ചു തെളിവെടുപ്പിനായി അയാളുടെ താമസസ്ഥലത്ത് എത്തിച്ചു.പോലീസ് വാഹനം കണ്ടതോടെ അടുത്തുള്ള വീട്ടിൽ നിന്നും ഒരു ബംഗാളി പയ്യൻ ഇറങ്ങിയോടി. അവനു പിറകെ പോലീസും. ഒടുവിൽ പോലീസിന്റെ കയ്യിൽ അകപ്പെട്ട ബംഗാളിയെ ചോദ്യം ചെയ്യവേ " അല്ലാഹു ചൂഫ്‌" മുറിഅറബി ഭാഷയിൽ ബംഗാളി പറഞ്ഞതും കരണകുറ്റിക്ക് അടിവീണു. അടികിട്ടിയ ബംഗാളി വീണ്ടും അതാവർത്തിച്ചു.ഫലമോ, "അല്ലാഹു എല്ലാവരുടെ പ്രവർത്തികളും നോക്കുന്നുണ്ട്." എന്നർത്ഥം വരുന്ന അറബി വാക്യം മൊഴിഞ്ഞുകൊണ്ട് പോലീസ് വീണ്ടും തല്ലി. ഇടിയുടെ വേദനയിൽ വായടച്ച ബംഗാളിയെ കയ്യാമം വെച്ച് പോലീസ് കാറിൽ ഇരുത്തി. മൂന്നു മണിക്കൂറിന്ന് ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങവേ കയ്യാമം അഴിച്ച് പോലീസ് ബംഗാളിയെ സ്വതന്ത്രനാക്കി. ഒപ്പം ഒരു മുന്നറിയിപ്പും നൽകി. " ഇനി മുതൽ പോലീസിനെ കണ്ടാൽ ഓടരുത്." സത്യത്തിൽ ബംഗാളി പാവമായിരുന്നു എന്ന് പൊലീസിന് ചോദ്യം ചെയ്യലിൽ മനസ്സിലായിരുന്നു. പോലീസിനെ കണ്ട ബംഗാളി ഓടിയത് പേടിമൂലമായിരുന്നു. പക്ഷെ ആ ഓട്ടം കണ്ട പോലീസും ഞാനും തെറ്റിദ്ധരിച്ചത് ബംഗാളി ഈ കള്ളക്കടത്തിന്റെ കണ്ണിയാണെന്നാണ്. അതല്ലെങ്കിൽ അനധികൃത താമസക്കാരൻ ആണെന്നാണ്. നോക്കണേ, ബംഗാളിയുടെ "അതിബുദ്ധി"😃

2018 ജൂൺ 26, ചൊവ്വാഴ്ച

അനുസ്മരണം/ അറക്കൽ ബീവി

അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു . കണ്ണൂർ സിറ്റിയെയും പ്രദേശവാസികളെയും ജീവനുതുല്യം സ്നേഹിച്ച ബീവിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞത് . കഴിഞ്ഞ വെക്കേഷനിൽ തലശ്ശേരിയിലെ ആദിരാജാസിൽ പ്രിയ പുത്രൻ റാഫി സാഹിബിന്റെ കൂടെ കാണാൻ പോയ സന്ദർഭം മനസ്സിൽ ഇപ്പോഴും മായാതെയുണ്ട് . സിറ്റിയുടെ പ്രതാപകാല ചരിത്രങ്ങൾ പലതും അന്ന് അവർ അയവിറക്കുകയുണ്ടായി , മുത്ത് നബിയുടെ പുണ്യ റബീഹ് മാസം ആഗതമായാൽ അറക്കൽ കെട്ടിനകത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഉണ്ടാവാറുള്ളതായി അവർ പറഞ്ഞു , അന്ന് എല്ലാദിവസവും നാട്ടുകാർക്ക് സ്പെഷ്യൽ പായസം കൊടുത്തിരുന്നതായും ബീവി മൊഴിഞ്ഞു ; പ്രായവും ,വാർദ്ധക്യസഹജമായ അസുഖവും വേട്ടയാടിയപ്പോഴും അവർക്കുണ്ടായിരുന്ന അപാര ഓർമശക്തി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു . മുതവല്ലി സ്ഥാനത്തിന് സമൂഹത്തിൽ പുതിയ മാനം നൽകിയ മകൻ റാഫി ആദിരാജയായിരുന്നു അവർക്ക് താങ്ങും തണലുമായി മരണം വരേയും നിലകൊണ്ടത് .റബ്ബ് അവർക്ക് മഗ് ഫിറത്ത് നൽകിയനുഗ്രഹിക്കട്ടേ . ആമീൻ രാജ്ഞിമാരുടെ നീണ്ട ഭരണത്തിന് ശേഷം അറക്കൽ പരമ്പരയിൽ ഉശിരുള്ള ഒരു രാജാവായി ഹമീദ് ഹുസൈൻ കോയമ്മയും വരാനിരിക്കുന്നു . പുതിയ ബീവിയായി ചുമതലയേൽക്കുന്ന സുൽത്താൻ ഫാതിമ മുത്തുബീവിക്ക് ഹൃദയാഭിവാദ്യങ്ങൾ
✍ മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്‌

2018 ജൂൺ 24, ഞായറാഴ്‌ച

മുന?

സ്നേഹത്തിന്റെ മുനയൊടിച്ചവളെ
മുൾകിരീടം ചൂടിച്ചവളെ
തേച്ചുമിനുക്കി കൂർപ്പിച്ചവളെ
നീയാണ് മുന,നീ നീതന്നെയാണ് മുന!
ആദാ യനമുന!

മനസ്സ്

ആടികളിക്കുന്ന മനസ്സ്!
സ്വന്തം കയ്യിൽ ഒതുങ്ങാത്ത മനസ്സ്!
മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാത്ത മനസ്സ്!
ദേഹേച്ഛയുടെ ഹിതത്തിന്നനുസരിച്ച് നീങ്ങുന്ന മനസ്സ്!
പിശാചിന്റെ സ്പർശനമേറ്റ കുടില മനസ്സ്!
മനസ്സ് വല്ലാത്തൊരു പ്രതിഭാസം തന്നെ!
മനസ്സിന്റെ ചാഞ്ചാട്ടം അപാരം തന്നെ!
അതുകൊണ്ടാണല്ലോ പുണ്യ റസൂൽ നമ്മോട് കല്പിച്ചത്,ദുഹാ ചൊല്ലാൻ!
" ഹ്യദയങ്ങൾ മാറ്റി മറിക്കുന്ന നാഥാ,എന്റെ ഹ്യദയത്തെ പരിശുദ്ധ ദീനിൽ പിടിച്ചു നിർത്തണമേ"

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...