വ്യക്തി പരിചയം
*സിറ്റിയിലെ നിമിഷകവി*
ജീവിത മുഹൂർത്തങ്ങൾ നിമിഷനേരം കൊണ്ട് കവിതയിൽ ചാലിച്ചെഴുതി പുറംലോകത്തേക്കെത്തിക്കുന്ന സിറ്റിയിലെ നിമിഷകവിയാണ് സഹർ അഹമ്മദ്.
ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്ന ഈ യുവ കവിക്ക് ചുറ്റും എപ്പോഴും അക്ഷരങ്ങളുടെ സാന്നിധ്യമുണ്ട്. നടന്നുനീങ്ങിയ ജീവിത ചുറ്റുപാടുകളിൽ നല്ല വായനയുടെ സുഗന്ധം പൂശിയ ഒരാൾ. പോയ ഭൂത~വർത്തമാന കാലം ഒരേസമയം , തത്വചിന്താധിഷ്ഠിതമായും അനുഭവാത്മകമായും നോക്കി കണ്ട് അവയെ തന്റെ രചനകളാക്കി തീർക്കുന്നു ഈ പ്രതിഭ. പ്രവാസ ജീവിതത്തിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലും എഴുത്തും ചിത്രരചനയുമൊക്കെ നെഞ്ചിലേറ്റി സദാ പുഞ്ചിരിക്കുന്ന മുഖവുമായി സഹർ സജീവമാണ്.
എഴുത്തിന്റെ പ്രണയലോകത്തേക്ക് ഈ യുവാവ് നടന്നെത്തിയ വഴികൾ കാലം അടയാളപ്പെടുത്തിയിരിക്കുന്നു.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൈയ്യും പിടിച്ചു കണ്ണൂർ ടൌണിലൂടെ നടക്കുമ്പോൾ വാഹനങ്ങളോടും കളിപ്പാട്ടങ്ങളോടും ആയിരുന്നു സഹർ അഹമ്മദിനു പ്രിയമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്. പിന്നെ എപ്പോഴാണ് പുസ്തകങ്ങളോട് ഇഷ്ടം തോന്നിയത് എന്ന് അറിയില്ല. എന്തായാലും ആദ്യമായി തനിക്ക് പുസ്തകം വാങ്ങിക്കൊടുത്തത് ഉപ്പയോ ഉമ്മയോ ആയിരിക്കുമെന്നു കരുതുന്നു. എങ്കിലും ആദ്യം വായിച്ച പുസ്തകം ഏതെന്നോ, ആരാണ് എഴുതിയതെന്നോ ഓർമ്മകളിൽ ഇല്ല. സ്ക്കൂൾ പഠനകാലത്ത് അറബിയും മലയാളം സെക്കണ്ടുമാണ് പഠിച്ചത്, മദ്രസയിലെ ഇസ്ലാമിക കഥകളെയും മലയാളം സെകന്റിലെ മലയാള കഥകളും ഒത്തിരി ഇഷ്ടമായിരുന്നു. ഓരോ കഥയും വായിച്ചു കഴിഞ്ഞാൽ ഉമ്മാമയോടൊ ഉമ്മയോടോ ഉമ്മയുടെ അനുജത്തിമാരോടോ പറഞ്ഞു കൊടുക്കും. ഡിഗ്രി പഠന കാലയളവിൽ മൂന്നു വർഷത്തിലേറെ സഹർ പത്രവിതരണം നടത്തിയിരുന്നു. മലയാള മനോരമയും മാതൃഭുമിയും മാധ്യമവും സിറാജും ഒക്കെ. മലയാള മനോരമ ഇടുന്ന സമയത്തായിരുന്നു മനോരമ ആഴ്ച്ചപതപ്പിൽ വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വാക മരങ്ങളും സുനിൽ പരമേശ്വരിന്റെ അനന്തഭദ്രവും ഭദ്രാസനവും ഒക്കെ വായിച്ചത്.
കണ്ണൂർ താഴെ ചൊവ്വയിലുള്ള എസ് എസ് എഫ് ഇസ്ലാമിക് ലൈബ്രറിയുടെ കീഴിലുള്ള മൊബൈൽ ലൈബ്രറിയുടെ ചുമതലയേറ്റ സഹറിന് ഞായറാഴ്ചകളിൽ പുസ്തകങ്ങളും ഓഡിയോ കാസെറ്റും ചുമന്നു വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പതിവുണ്ട്., അതോടെ അഗ്നിസാക്ഷിയും ഗുൽസനോബർ എന്ന അറബി കഥയും വായിക്കാനുള്ള അവസരവും ലഭിച്ചു.
പത്താം തരത്തിലെ പാഠ്യ വിഷയങ്ങളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ "പാത്തുമ്മയുടെ ആട്" എന്ന ക്യതിയും ഉൾപ്പെട്ടിരുന്നു. ആ പുസ്തകത്തിന്റെ അവസാന ഭാഗത്തായി ചില അഭ്യാസങ്ങൾ ചെയ്യേണ്ടതുണ്ട്. അതിലൊന്നാണ് പാത്തുമ്മയുടെ ആടിനെ കുറിച്ച് ഒരു കവിതാരചന . അതുവരെ ഒരു വരി കവിത പോലും എഴുതിയിട്ടില്ലാത്ത സഹർ ഒന്നാനാം കൊച്ചു തുമ്പി എന്ന രണ്ടാം ക്ലാസ്സിൽ പഠിച്ച പദ്യത്തിന്റെ പാരഡി എഴുതിവെച്ചു. അതു ഓർത്ത
പ്പോൾ സഹറിന്റെ ചുണ്ടിൽ ചിരി വിടർന്നു.
ആ സമയത്താണ് ബാബരി ധ്വംസനം നടന്നത്. ഡിസംബറിലേ കറുത്ത ഞായറാഴ്ച. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂരിന്റെ തെരുവിൽ രാഷ്ട്രിയക്കാർ ഏറ്റുമുട്ടി. ഒത്തിരി പേരുടെ മരണത്തിന്നിടയാക്കിയ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ എന്നൊരു കവിത പിറവിയെടുത്തു. അത് മലയാള അദ്ധ്യാപികയെ കാണിച്ചപ്പോൾ അത് കവിതയാണെന്നവർ തീർത്തുപറഞ്ഞു. ഇവിടെവെച്ച് സഹർ എന്ന നിമിഷകവി പിറവിയെടുത്തു.
മികച്ചൊരു ചിത്രകാരൻ കൂടിയാണ് സഹർ. പിതാവിന്റെ എംബ്രൊയിഡറി ജോലി ചിത്ര രചന പഠിക്കാൻ സഹറിന് പ്രചോദനമായി. തനിക്കു സിദ്ധിച്ച വരയും എഴുത്തുമൊക്കെ പാരമ്പര്യമായി വന്നുചേർന്നതാണെന്നു വിശ്വസിക്കാൻ കൂടി ഈ പ്രതിഭ ഇഷ്ടപ്പെടുന്നു.
കവിതയെ പ്രണയിച്ച സഹറിൻ്റെ ജീവിതത്തിലുമുണ്ടായി ഒരു മധുര പ്രണയം.
പക്ഷെ അതു അവളോട് തുറന്നു പറയുവാനുള്ള ധൈര്യമില്ലാതെ ഏഴു വർഷങ്ങൾ കടന്നുപോയി. പറയാൻ ആഗ്രഹിച്ചതൊക്കെ ഒരു പുസ്തകത്തിൽ കുറിച്ചിട്ടു. കോഴിഞ്ഞുപോയ പ്രണയത്തിൽ നിന്നും ഉതിർന്നു വീണ വരികൾ പിന്നീട് സഹറിന്റെ കവിതകൾക്ക് അടിത്തറ പാകി.
സഹറിന്റെ ഉമ്മയും ഉപ്പയും വായനാപ്രിയരായിരുന്നു.
ഉർദു മാഗസിനിൽ നിന്നും കണ്ടെത്തിയ പേരാണ് ഉപ്പ തനിക്കിട്ടതെന്ന് സഹർ ഓർക്കുന്നു. വർഷങ്ങളോളം ഉപ്പ സൂക്ഷിച്ച ആ പത്ര കട്ടിംഗ് സമ്മാനമായി പിന്നീട് സഹറിന് നൽകി . ഉപ്പ,ഉമ്മ,ഉമ്മാമ എന്നിവർ എഴുത്തിന്റെ വഴിയിൽ യുവകവിയെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മാമ്മയിൽ നിന്നാണ് പ്രണയത്തെ കുറിച്ചും ലൈല മജ്നുവിനെ കുറിച്ചുമുള്ള ആദ്യപാഠം ലഭിച്ചത്. രജത് രാജ്, ലക്ഷ്മികാന്ത്, സജ്ന, വീണ വേണുഗോപാൽ, ജലീൽ, മിൻഹാസ് മൊയ്തുണ്ണി, സലീം അയ്യനത്ത്, വെള്ളിയോടൻ, സുബൈർ വെള്ളിയോട്, ഷാജി ഹനീഫ്, ഒ എം അബുബക്കർ, സഹധർമ്മിണി സാദിയ സലാം , ഫേസ്ബുക്ക് സുഹൃത്തുക്കൾ എന്നിവർ സഹറിനു പ്രോത്സാഹനം നൽകിയവരിൽപ്പെടുന്നു.
കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വോയിസ് ഓഫ് കണ്ണൂർ എന്ന സായാഹ്ന പത്രത്തിലാണ് ആദ്യത്തെ കവിത വന്നത്. പ്ലസ് ടു വിൽ പഠിക്കുമ്പോൾ സ്ക്കൂൾ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം കിട്ടിയ സന്ധ്യ എന്ന കവിതയായിരുന്നു അത്. തുടക്കത്തിൽ കവിത ചങ്ങാതിമാർക്ക് കാണിച്ചു കൊടുത്തപ്പോൾ ''നിനക്കും വട്ടായോ?'' എന്നായിരുന്നു അവരുടെ ചോദ്യം.ചുരുക്കം പേർ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു.
കാലക്രമേണ സഹറിന്റെ കഥയും കവിതയും ലേഖനവുമെല്ലാം സുദിനം, പുഴ ഓണ്‍ലൈൻ മാഗസിൻ, വെട്ടം ഓണ്‍ലൈൻ മാഗസിൻ, ഗൾഫ് മനോരമ ഓണ്‍ലൈൻ, കണ്ണൂർ മെട്രോ ന്യൂസ്, സിറാജ്, പ്രവാസി രിസാല, സിറ്റി മലയാളി മാഗസിൻ, ദുബൈ മെട്രോയിലെ റീഡ് മാഗസിൻ, സിംഗപ്പൂർ മലയാളി അസോസിയേഷന്റെ ഇതൾ മാഗസിൻ തുടങ്ങിയവയിലെല്ലാം പ്രസിദ്ധീക്യതമായി.
സഹറിന്റെ 'ഒരു പ്രണയിതാവിന്റെ കവിതകൾ' എന്ന ആദ്യ കവിത സമാഹാരം കൈരളി ബുക്ക്സാണ് പ്രസിദ്ധീകരിച്ചത്. 2000 മുതൽ 2013 വരെയുള്ള കാലയളവിൽ എഴുതിയ വരികൾ ഒരു പുസ്തക രൂപത്തിൽ പ്രകാശിതമായി.
ഇതിലെ പല കവിതകളും പറഞ്ഞു തീരാതെ നിർത്തിയ വരികൾ പോലെയായിരുന്നു , നമ്മിൽ പലരുടെയും നഷ്ടപ്രണയങ്ങൾ പോലെ.
2013 മുതൽ 2016 വരെ എഴുതിയ 84 കവിതകൾ ഉൾപ്പെടുത്തിയ രണ്ടാമത്തെ കവിതാസമാഹാരം "പൂക്കാതെ പോയ വസന്തം" ബുക്ക്ബെറി ബുക്ക്സ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. രണ്ടു പതിപ്പുകൾ ഇറങ്ങിയ പുസ്തകത്തിന് സാധാരണ വായനക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
വെട്ടം ഫെയ്സ് ബുക്ക് ഗ്രൂപ്പ് പ്രസിദ്ധികരിച്ച 'കവിതയാനം' എന്ന കവിത സമാഹാരത്തിൽ 'ആത്മഹത്യ' എന്ന കവിതയും ആൽത്തറ ഫെയ്സ് ബുക്ക് ഗ്രൂപ്പ് പ്രസിദ്ധികരിച്ച "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന കവിത സമാഹാരത്തിൽ "ഇവർ നപുംസ്കർ" എന്ന കവിതയും സഹർ എഴുതിയിട്ടുണ്ട്.
2014 ലെ ഷാർജ ബുക്ക് ഫെയറിൽ വെച്ച് പ്രശസ്ത കവി കൂരീപ്പുഴ മാഷിനു 'പ്രണയിതാവിന്റെ കവിതകൾ' സഹർ സമ്മാനിച്ചു.പി അന്ന് അദേഹത്തോട് കവിത എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചപ്പോൾ അദേഹം പറഞ്ഞത് തോന്നിയക്ഷരങ്ങൾ ആണ് കവിത. തോന്നുന്നത് എഴുതുക അതിൽ കവിത വരും എന്നാണദ്ദേഹത്തിന്റെ വാദം. പിന്നീടു രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം ഒരു പ്രഭാതത്തിൽ സഹർ ഉണരുമ്പോൾ കണ്ടത് കൂരീപ്പുഴ മാഷിന്റെ ഫെയ്സ് ബുക്ക് സന്ദേശമായിരുന്നു. ഒരു 'പ്രണയിതാവിന്റെ കവിതകളി'ലെ 'ഞാൻ സ്വപ്നം കാണാറില്ല' എന്ന കവിത ആയിരുന്നു, ഞാൻ ഇന്ന് വായിച്ച കവിത എന്ന നിലയിൽ അദേഹത്തിന്റെ ഫെയ്സ് ബുക്ക് പംക്തിയിൽ അന്നദ്ദേഹം പങ്കുവെച്ചത്. ഒരുപാട് പേരു അതു വായിച്ചു. കൂടാതെ സഹറിന്റെ മറ്റു കവിതകളും കൂടുതൽ വായനക്കാരിൽ എത്തുവാനും അതു സഹായിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മാസ് ഷാർജ നടത്തിയ സാഹിത്യോൽസവിൽ പ്രശസ്ത കവി സച്ചിദാനന്ദൻ മാഷ് ആയിരുന്നു മുഖ്യ അതിഥി. അന്ന് കവിയരങ്ങിൽ അദേഹത്തിന്റെ മുൻപിൽ വെച്ച് കവിത അവതരിപ്പികുവാനുള്ള അവസരം സഹറിന് ലഭിച്ചത് സന്തോഷത്തോടെ ഓർക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ അസ് മോ, സുറാബ്, അനൂപ് ചന്ദ്രൻ, കമറുദ്ദിൻ തുടങ്ങിയവരും അന്ന് സഹറിനോടൊപ്പം അവരുടെ കവിതകൾ അവതരിപ്പിച്ചിരുന്നു.
വളരെ കുറച്ചു വാക്കുകളിൽ ഒരു വലിയ ആശയത്തെ കാച്ചി കുറിക്കുന്ന കവിതകളോട് ആണ് എന്നും സഹറിന് ഏറെ ഇഷ്ടം. പി കെ പാറക്കടവിന്റെയും അഷ്‌റഫ് ആഡൂരിന്റെയും ചെറിയ കഥകളെ ഒത്തിരി ഇഷ്ടമാണ്. മിക്ക കവിതകളും എഴുതാൻ വേണ്ടി സഹർ ഇരുന്നിട്ടില്ല. ചില ദൃശ്യങ്ങളോ കാഴ്ചകളോ വാർത്തകളോ യാത്രകളോ നൽകുന്ന ചിന്തകളെ എഴുതി പോവുക മാത്രമാണ് ചെയ്യാറ്. അതു ചിലപ്പോൾ ഒരു കടലാസിൽ ആവാം എല്ലെങ്കിൽ ഭാര്യക്കുള്ള വാട്ട്സ്ആപ്പ് സന്ദേശം ആവാം. ഇതിനു വീപരീതമായി വളരെ അപൂർവമായി എങ്കിലും ചില വിഷയങ്ങൾ എഴുതുവാനുള്ള ശ്രമങ്ങൾ സഹർ നടത്തിയിട്ടുണ്ട്. ചിലത് പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലത് ചാപിള്ളകളെ പോലെ പാതി വഴിയിൽ മരിച്ചു പോവുകയും ചെയ്തു. ഓരോ കവിതയും എഴുതി തീരുമ്പോഴും മനസ്സിൽ ഒത്തിരി സന്തോഷമാണ് സഹറിന് .
ചില കവിതകൾ എഴുതി തീർന്നാലും, അതിനു ഒരു പൂർണത വന്നോ എന്ന സംശയവും തോന്നാറില്ലാതില്ല.
മലയാളത്തിൽ സഹർ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാർ റഫീഖ് അഹമ്മദും വീരാൻ കുട്ടിയും ആണ്. റഫീഖ് അഹമ്മദിന്റെ തോരാമഴ ഒത്തിരി ഇഷ്ടമാണ്,.
ഉമ്മു കുൽസുവിന്റെ ഖബറും ഉമ്മ നിവർത്തി വെച്ച പൊട്ടിയ പുള്ളികുടയും മനസ്സിലേകിയ നൊമ്പരങ്ങളിൽ ഒന്നാണ്.
കാലാലയം യു.എ.ഇ യുടെ കവിതാപുരസ്കാരം, പാം പുസ്തകപ്പുരയുടെ അക്ഷരതൂലിക കവിതാപുരസ്‌കാരം, പേരക്ക ബുക്ക്‌സിന്റെ സാഹിത്യ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം തുടങ്ങിയ അംഗീകാരങ്ങൾ സഹറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ
സ്കൂൾ, കോളേജ് തലങ്ങളിലും എസ്. എസ്. എഫ്, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ നടത്തിയ മത്സരങ്ങളിലും സമ്മാനങ്ങൾ ധാരാളം വാരികൂട്ടിയിട്ടുണ്ട് സഹർ.
1985 നവംബർ 28നു പട്ടണത്തിൽ അഹമ്മദിന്റെയും കണ്ടത്തിൽ സഫൂറയുടെയും മൂത്ത മകനായി കണ്ണൂരിൽ ജനനം. തായത്തെരു ഗവ: എൽ. പി. സ്കൂൾ, താഴെ ചൊവ്വ ഗവ: മാപ്പിള എൽ. പി. സ്കൂൾ, തെഴുകിൽ പീടിക ഗൗരിവിലാസം യു. പി. സ്കൂൾ, ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ, സിക്കിം മണിപാൽ യൂണിവേഴ്സിറ്റി സെന്റർ കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സഹറിന്റെ വിദ്യാഭ്യാസം. ഇപ്പോൾ ദുബൈ ഇസ്ലാമിക് ബാങ്ക് ഷാർജയിൽ ജോലി ചെയ്യുന്നു. സാദിയ സലാം ഭാര്യ. സൈനബ് സഹർ മകൾ. സബ്രീനയും ഷഹബാസും സഹോദരങ്ങൾ. എഴുത്തും വായനയും ചിത്ര രചനയും യാത്രയും പാചകവും ഇഷ്ട വിനോദങ്ങൾ.
ഇ-മെയിൽ: saharknr@gmail.com
Mob: 00971 55 8451564

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ