*പരിചയം*
സിറ്റിയിലെ സാഹിദിന്റെ വീട്ടിലുണ്ട്, പുരാവസ്തു ശേഖരം!!!
✍ ശംസു മാടപ്പുര
പ്രാചീന കാലത്തെ വസ്തുക്കളുടെ ശേഖരമുള്ള കണ്ണൂർ സിറ്റിയിലെ വിരലിലെണ്ണാവുന്ന വീടുകളിൽ ഒന്നാണ് കുറുവയിലെ "കോയാസ്".
സാഹിദ് പള്ളിവളപ്പിലിന്റെ ഉമ്മയുടെ വീട് സന്ദർശിക്കുന്നവർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫർണിച്ചറുകളും പൂച്ചട്ടികളും മിനിക്കോയ് ദ്വീപിൽ നിന്നും ചക്കരപുകയില കൊണ്ടുവന്ന മൺകുടവും തടിയിൽ തീർത്ത കലാരൂപവും അടങ്ങിയ പുരാവസ്തു കളുടെ ഒരു ശേഖരം തന്നെ കാണാനൊക്കും.
കാലത്തിന്റെ മാറ്റം ഉൾകൊണ്ട് അവയിലൊക്കെ ആവശ്യമായ മിനുക്ക് പണികളൊക്കെ സാഹിദ് നടത്തിയിട്ടുണ്ട്.ചിലതൊക്കെ ഇക്കാലയളവിൽ കൈമോശം വന്നിട്ടുണ്ടെന്നാണ് സാഹിദിന്റ അവകാശവാദം.അതിൽ പ്രധാനപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള പനിനീർ കുപ്പികളാണ്.
ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സാഹിദ് പുരാവസ്തു ശേഖരിക്കുന്നതിലും അത് നിലനിറുത്തുന്നതിലും അതീവ താല്പരനാണ്.ഉമ്മാമയുടെ ചെറുപ്പകാലം തൊട്ടിങ്ങോട്ടുള്ള വസ്തുക്കളാണ് സാഹിദിന്റെ ശേഖരത്തിലുള്ളത്.
ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് സാഹിദ് പള്ളിവളപ്പിൽ.
💐 ബിഗ് സല്യൂട്ട് സാഹിദ് ഭായ്💐
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സാഹിദിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കൾ താഴെ👇👇👇

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ