പരിചയം
*സിറ്റിയിലെ കളിയെഴുത്തുകാരൻ*
✍ ശംസു മാടപ്പുര
മുഖവുര:
ലോകകപ്പ് കാൽപന്തുകളിയുടെ അകതളവും പിന്നാമ്പുറ കഥകളും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമായ ലോങ് പാസ്സിന്റെ കണ്ണൂർ സിറ്റിയുടെ കളിയെഴുത്തുകാരന് ആഗസ്ത് 13 നു കോഴിക്കോട് വെച്ച് അവാർഡ് സമ്മാനിക്കുന്ന പശ്‌ചാത്തലത്തിൽ പുസ്തകത്തെ കുറിച്ചും ഗ്രന്ഥകർത്താവ് സാലിമിനെ കുറിച്ചും പരിചയപ്പെടുത്തുന്നു.
ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പിനേ പരിചയപ്പെടാനുത കുമാറ് അതിന്റെ ചരിത്രവും വർത്തമാനവും തന്റേതായ വീക്ഷണത്തോടെ അവതരിപ്പിച്ച ടി.സാലിമിന്റെ 'ലോങ് പാസ്' എന്ന പുസ്തകം ഫുട്‌ബോൾ ആരാധകർക്കൊരു വഴികാട്ടി തന്നെയാണ്.
ലോകകപ്പ് ഫുട്ബോൾ ടീമുകളെയും അവയുടെ ചരിത്രത്തെയും പരിചയപ്പെടുത്തുന്നതോടൊപ്പം ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ പതിഞ്ഞ കളികളെയും കളിക്കാരെയും ഞെട്ടിച്ച അട്ടിമറികളിലേക്കും പുസ്തകം വിരൽചൂണ്ടുന്നു.
തിളങ്ങാൻ കഴിയാതെ പോയ കളിക്കാർ,അറിയപ്പെടാത്ത രസകരമായ വസ്തുതകൾ എന്നിവ കോർത്തിണക്കി 'ലോങ് പാസ്സ് / ലോകകപ്പിന്റെ ചരിത്രവും വർത്തമാനവും' എന്ന പുസ്തകം വായനക്കാരെ കളിയുടെ കൗതുക ലോകത്തേക്കാനയിക്കുന്നു.
ഫുട്‌ബോൾ പ്രേമികൾ അറിയേണ്ടതും ഓർത്തിരിക്കേണ്ടതുമായ കാര്യങ്ങൾ അപൂർവ്വചിത്രങ്ങൾ സഹിതം കുറിപ്പുകളായി പല പേജുകളിലും വിന്യസിച്ചതായി പുസ്തകത്തിൽ കാണാം. ഇത് പുസ്തകത്തിന്ന് പത്തരമാറ്റ് കൂട്ടുന്നു.
ഇരുപത്ത് രണ്ട് വർഷത്തെ മാധ്യമ പ്രവർത്തനത്തിന്നിടയിൽ ഏഷ്യൻ ഗെയിംസും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പെടെ നിരവധി കായിക വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഗ്രന്ഥകാരൻ.
2016 ലെ ഗിഫ അവാർഡിന്ന് ഈ ഗ്രന്ഥം തെരഞ്ഞെടുത്തു.
ആഗസ്ത് 13 നു കോഴിക്കോട് വെച്ച്
നടക്കുന്ന ചടങ്ങിൽ വെച്ച് സാലിമിന് അവാർഡ് സമ്മാനിക്കും.
ഡി. സി.ബുക്സാണ് പ്രസാധകർ.
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് മുൻ ഖത്തീബ് പരേതനായ ഉമ്മർ ഹാജി- ഹഫ്സത്ത് ദമ്പതികളുടെ മകനാണ് ടി.സാലിം.
ഭാര്യ ശമീന ബി.ടി.
നവീദ് ഒമർ, നിദാൽ സെയ്‌ൻ,നയ്‌ല മറിയം,നസീൽ റഹ്മാൻ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ : റാഷിദ്,ഫായിസ,സുമയ്യ,സുസാൻ റംലത്ത്,നൗഫൽ,റമീസ,സുനൈജ.
സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മലയാളം ന്യൂസ് സ്പോർട്സ് എഡിറ്ററാണ് സാലിം.
💐 അവാർഡ് ജേതാവായ സാലിമിന് ബിഗ് സല്യൂട്ട് 💐

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ