സിറ്റി സ്നേഹതീരം പിരിശകൂട്ടം
ഏറെ പിരിശത്തോടെ പിരിഞ്ഞു എന്നറിയാൻ കഴിഞ്ഞു.
അൽഹംദുലില്ലാഹ്!
ഒരുപാട് പേരുടെ പ്രയത്നം,ഒരു മാസക്കാലത്തെ ത്യാഗപരിശ്രമം,അണിയറയിലും അരങ്ങത്തും ധാരാളം മുന്നൊരുക്കങ്ങൾ,കൂട്ടായ പ്രവർത്തനം,പ്രായത്തെ മറന്നുള്ള ചിലരുടെ ഓട്ടവും ചാട്ടവും.സ്‌ത്രീരത്നങ്ങളുടെ നിർലോഭമായ സഹകരണവും പങ്കാളിത്വവും,വ്യത്യസ്തമായ കലാ കായിക പ്രകടനങ്ങൾ,പരസ്പര കൂടിയാലോചനകൾ,ശക്തമായ സഹോദര്യബന്ധവും ബന്ധുക്കളേക്കാളുപരി ഹ്യദയങ്ങൾ തമ്മിലുള്ള യോജിപ്പും. ഇതെല്ലാം ഒത്തിണങ്ങിയ ഒരു സായാഹ്നമായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്.
പങ്കെടുത്തവർക്ക് കാലങ്ങളോളം മറക്കാനാവാത്ത ഒരു ഒന്നാന്തരം സംഗമം.
കാരണവന്മാരുടെ മേൽനോട്ടത്തിൽ ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും കുട്ടികളുടെയും സജീവപങ്കാളിത്വമാണ് ഈ വിജയത്തിന്ന് നിദാനമെന്ന തിരിച്ചറിവ് സ്നേഹതീരത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഒരു മുതൽകൂട്ടാവും, തീർച്ച.
ഒരുപാട് കഴിവുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഗായകരും ഈ കൂട്ടായ്മയിലുണ്ടെന്നത് ഒരിക്കൽ കൂടി പിരിശകൂട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഇവരുടെ സർഗ്ഗവാസനകൾ നിലനിറുത്താനുതകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ സ്നേഹതീരത്തിന്റെ ആസൂത്രണ കമ്മിറ്റിക്കാർക്ക് ഇനിയും സാധിക്കട്ടെ
എന്നാശംസിക്കുന്നു.
പരിപാടി വൻ വിജയമാക്കാൻ വേണ്ടി ദിവസങ്ങളോളം ഉറക്കമൊഴിച്ചു അഹോരാത്രം പണിയെടുത്ത എല്ലാവർക്കും പങ്കാളിയായവർക്കും സാമ്പത്തിക,സാങ്കേതിക സഹായങ്ങൾ നൽകിയ എല്ലാവർക്കും പ്രത്യേകിച്ച് യൂനുസ് സാഹിബിനും ഇക്കരെനിന്നും എന്റെ ആശംസകൾ, ഒപ്പം പ്രാർത്ഥനകൾ!
🌹🌹🌹🌷🌷🌷💐💐💐🎈🎈
By ശംസു മാടപ്പുര, ഒമാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ