1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2018 ജൂൺ 27, ബുധനാഴ്‌ച
അനുഭവക്കുറിപ്പ്
ചെക്ക് പോസ്റ്റ് വഴി അനധികൃതമായി കടത്തിയ നിരോധിത സിഗരറ്റിന്റെ ഉറവിടം കണ്ടെത്താനായി നിയമപാലകരോടൊപ്പം ഞാനും ഇറങ്ങിത്തിരിച്ചു.
കർശന നിയമങ്ങളുള്ള അറബ് നാട്ടിൽ അയൽ രാജ്യങ്ങളിൽ നിന്നും ചരക്കുമായി വരുന്ന ട്രക്കിൽ നിരോധിത സാധനങ്ങൾ ഒളിപ്പിച്ചു കടത്തി ലാഭം കൊയ്യുന്ന വിരുതന്മാരുണ്ട്. കുറ്റവാളിയെ കയ്യാമം വെച്ചു തെളിവെടുപ്പിനായി അയാളുടെ താമസസ്ഥലത്ത് എത്തിച്ചു.പോലീസ് വാഹനം കണ്ടതോടെ അടുത്തുള്ള വീട്ടിൽ നിന്നും ഒരു ബംഗാളി പയ്യൻ ഇറങ്ങിയോടി.
അവനു പിറകെ പോലീസും.
ഒടുവിൽ പോലീസിന്റെ കയ്യിൽ അകപ്പെട്ട ബംഗാളിയെ ചോദ്യം ചെയ്യവേ " അല്ലാഹു ചൂഫ്" മുറിഅറബി ഭാഷയിൽ ബംഗാളി പറഞ്ഞതും കരണകുറ്റിക്ക് അടിവീണു.
അടികിട്ടിയ ബംഗാളി വീണ്ടും അതാവർത്തിച്ചു.ഫലമോ,
"അല്ലാഹു എല്ലാവരുടെ പ്രവർത്തികളും നോക്കുന്നുണ്ട്." എന്നർത്ഥം വരുന്ന അറബി വാക്യം മൊഴിഞ്ഞുകൊണ്ട് പോലീസ് വീണ്ടും തല്ലി.
ഇടിയുടെ വേദനയിൽ വായടച്ച ബംഗാളിയെ കയ്യാമം വെച്ച് പോലീസ് കാറിൽ ഇരുത്തി.
മൂന്നു മണിക്കൂറിന്ന് ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങവേ കയ്യാമം അഴിച്ച് പോലീസ് ബംഗാളിയെ സ്വതന്ത്രനാക്കി.
ഒപ്പം ഒരു മുന്നറിയിപ്പും നൽകി.
" ഇനി മുതൽ പോലീസിനെ കണ്ടാൽ ഓടരുത്."
സത്യത്തിൽ ബംഗാളി പാവമായിരുന്നു എന്ന് പൊലീസിന് ചോദ്യം ചെയ്യലിൽ മനസ്സിലായിരുന്നു.
പോലീസിനെ കണ്ട ബംഗാളി ഓടിയത് പേടിമൂലമായിരുന്നു. പക്ഷെ ആ ഓട്ടം കണ്ട പോലീസും ഞാനും തെറ്റിദ്ധരിച്ചത് ബംഗാളി ഈ കള്ളക്കടത്തിന്റെ കണ്ണിയാണെന്നാണ്. അതല്ലെങ്കിൽ അനധികൃത താമസക്കാരൻ ആണെന്നാണ്.
നോക്കണേ, ബംഗാളിയുടെ "അതിബുദ്ധി"😃
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ