👨👩👦👦 വ്യക്തി പരിചയം
സിറ്റിയിലെ സർഗ്ഗസദനം
✍ ശംസു മാടപ്പുര
കലാകൈരളിക്ക് തങ്ങളുടേതായ സംഭാവന നൽകിയ കുടുംബം കണ്ണൂർ സിറ്റിയിലുണ്ടെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.അതാണ് ബഷീറിന്റെ കുടുംബം!
കണ്ണൂർ സിറ്റി സ്വദേശി ബഷീർ അൽഐൻ സ്‌കൂളിലെ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്ത് സഹധർമ്മിണി സുബൈദയും സ്‌കൂൾ ജീവനക്കാരിയായിരുന്നു.
ഓഫീസ് സ്റ്റാഫ്,കുട്ടികളുടെ
മേൽനോട്ടക്കാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന സുബൈദ ബഷീർ തന്റെ നൈസർഗിക വാസനകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കാൻ ഒഴിവ് സമയങ്ങൾ വിനിയോഗിച്ചിരുന്നു.
പാഴ്വസ്തുക്കളിൽ നിന്നും കരകൗശല സാധനങ്ങൾ നിർമ്മിക്കുകയും കുട്ടികൾക്കത് പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ വിദഗ്ദയായ സുബൈദക്ക് പ്രോത്സാഹനം നൽകുന്നതിൽ ബഷീറിനോടൊപ്പം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അനൽപമായ പങ്ക് വഹിച്ചിരുന്നു.
പിന്നീട് അൽഐൻ വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയ സുബൈദ ബഷീർ തന്റെ കരവിരുത് നാട്ടിലുള്ള കുടുബശ്രീഅംഗങ്ങൾ,അയൽക്കൂട്ടക്കാർ,ജി.ഐ.ഒ പ്രവർത്തകരായ പ്ലസ് ടു വിദ്യാർത്ഥികൾക്കൊക്കെ പകർന്നു നല്കുന്നതിൽ അതീവശ്രദ്ധ പുലർത്തുകയുണ്ടായി.കൂടാതെ കണ്ണൂരിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ജില്ലാ സമ്മേളനത്തിൽ സുബൈദ ബഷീറിന്റെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.കണ്ണൂരിൽ നടന്ന
ജി.ഐ. ഒ യുടെ ക്യാമ്പുകളിൽ "ഉപയോഗശൂന്യമായ സാധനങ്ങളിൽ നിന്നും എങ്ങിനെ കരകൗശല വസ്തുക്കൾ നിർമ്മിക്കാം"
എന്നതിനെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ക്ലാസുകളെടുക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ കണ്ടെത്തലുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ അവർ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല.
ഒരു വിനോദമെന്ന നിലയിൽ ഒഴിവ് ദിനങ്ങളെ ധന്യമാക്കുന്ന ഈ പ്രവർത്തനത്തിന് യാതൊരു പ്രതിഫലവും അവർ കാംക്ഷി ച്ചിരുന്നില്ല.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ബഷീറും കുടുംബവും അൽഐനിലുള്ള മകനെ സന്ദർശിച്ചു.
തന്നിലെ കലാകാരിയെ കണ്ടെത്തിയ അൽഐനിൽ വെച്ച് ഒരിക്കൽകൂടി സുബൈദ കരകൗശല നിർമ്മാണം ആരംഭിച്ചു.കുറഞ്ഞ മാസത്തെ സന്ദർശനത്തിനിടയിൽ പലരും സുബൈദയെ സമീപിച്ച് അവരിലെ കഴിവ് സ്വായത്തമാക്കി.ഇതിനിടയിൽ ഗൾഫ് മാധ്യമത്തിൽ സുബൈദയുടെ കരവിരുത് വാർത്ത ഇടം നേടി.
നല്ലൊരു ഗായിക കൂടിയാണ് സുബൈദ ബഷീർ.
സുബൈദയും മകൻ മുഹമ്മദും അൽഐനിൽ വെച്ച് ഈയിടെ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ല് അന്വർഥമാക്കിയത് പോലെ സുബൈദ ബശീർ ദമ്പതികളുടെ മക്കളെല്ലാവരും കലാകാരന്മാരാണ്.
മൂത്ത മകൾ സാജിദഷജീർ ഫാർമസിസ്റ്റാണ്.അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ സാജിദഷജീർ വെൽഫെയർ പാർട്ടിയുടെ ജില്ലാ സിക്രട്ടറിമാരിൽ ഒരാളാണ്.എഫ്.ഐ. ടി. യു എന്ന തൊഴിലാളി സംഘടനയുടെ കേരള ഘടകം സെക്രട്ടറി പദവിയും അലങ്കരിക്കുന്നു.
മീഡിയ വണ്ണിൽ "ഞാൻ സ്ത്രീ" എന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.അൽ ഐനിലെ വാസക്കാലത്ത് സ്‌കൂൾ കലാപരിപാടികളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിരുന്നു.മലർവാടി മാസികയിൽ എഴുതി തെളിഞ്ഞിട്ടുണ്ട്. ഭർത്താവ് ഷജീറിന്റെ നിർലോഭമായ പിന്തുണ സാജിദ ഷജീറിന്റെ കർമ്മവീഥിയിൽ വേണ്ടത്ര ഊർജ്ജമേകുന്നുണ്ട്.
രണ്ടാമത്തെ മകൻ മുഹമ്മദ് അൽഐനിൽ അറിയപ്പെടുന്ന ഗായകനാണ്.ഭാര്യ ജുമാന ഷെറിൻ.
മൂന്നാമത്തെ മകനായ റാസ റസാഖും ഭാര്യ ഇംതിയാസ് ബീഗവും ഗസൽ ഗായകരാണ്.
ശാസ്ത്രീയ സംഗീതം തപസ്യയായി സ്വീകരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ കഴിവ് നേടിയ ഇരുവരും ഗസൽ സ്റ്റേജുകളിലെ സജീവസാന്നിധ്യങ്ങളാണ്.
സൗദി,ബഹറിൻ എന്നിവിടങ്ങളിൽ ഗസൽ രാവ് വിരിയിക്കാൻ ഇതിനകം അവർ ചെന്നുകഴിഞ്ഞു.ഇനി ഏതാനും ദിനങ്ങൾക്കുള്ളിൽ യു.എ. ഇയിലെ ഗസൽ ആസ്വാദകർക്ക് ഇവരുടെ ഗസൽ കച്ചേരിക്ക് സാക്ഷ്യം വഹിക്കാനാവും.ഷഹബാസ് അമനോടൊപ്പം ഗസൽ രംഗത്ത് ചുവടുറപ്പിക്കുകയാണിരുവരും.
ചിത്രകാരൻ കൂടിയാണ് റാസ റസാഖ്.
ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയായ ഇളയ മകൻ ഫഹീം ചിത്രകാരനും ഫുട്ബാൾ കളിക്കാരനുമാണ്.
ഭാര്യയുടെയും മക്കളുടെയും കലാ കായിക കഴിവുകൾ ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും ബഷീറെന്ന കുടുംബനാഥൻ സിറ്റിയിലൊരു സർഗ്ഗ ഭവനം തീർത്തിരിക്കയാണിപ്പോൾ.
ചെറുപ്പത്തിലെ ദാരിദ്രാവസ്ഥയിൽ തന്റെ കലാവാസനകൾ വേണ്ടത്ര പരിപോഷിക്കാനാവാത്തതിന്റെ സങ്കടങ്ങൾ പിൽകാലത്ത് കുടുംബത്തിലൂടെ തീർത്ത ബഷീർ താമസിക്കുന്നത് കണ്ണൂർ സിറ്റി കുറുവയിലാണ്.
💐 ബഷീർ കുടുംബത്തിന് ബിഗ് സല്യൂട്ട് 💐
ചിത്രസംയോജനം : അഷറഫ് മൈലാഞ്ചി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ