2014 മേയ് 12, തിങ്കളാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മയ്ക്ക്‌ !!! (പതിനൊന്ന്)


ഇസ്ലാമില്‍ യുദ്ധം നിര്‍ബന്ധിതമായ ഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സ:അ) അനുചരന്‍മാരോട് കൂടിയാലോചനകള്‍ നടത്തിയാണ്  യുദ്ധ തന്ത്രങ്ങള്‍ മെനയുക പതിവ്‌.
ഖന്തക്ക് യുദ്ധ സമയം.പ്രവാചകന്റെ അനുയായിയായ സല്‍മാനുല്‍ ഫാരിസി പ്രകടിപ്പിച്ച അഭിപ്രായം പ്രവാചകന്‍ അപ്പടി സ്വീകരിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ഉപായം കണ്ടെത്തുകയും ചെയ്തു.
അങ്ങിനെ ദിവസങ്ങളോളം പാറക്കല്ലുകള്‍ തുരന്നു കിടങ്ങ്‌ കുഴിച്ചു.ഇതിനിടയില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ ഒരു സഹാബി പ്രവാചകന് മുമ്പില്‍ ധരിച്ചിരുന്ന മേല്‍ വസ്ത്രം പൊക്കി കാണിച്ചു.സഹാബി വിശപ്പിന്റെ കാഠിന്യം കുറക്കാന്‍ വയറിനു മുകളില്‍ ഒരു കഷ്ണം പാറക്കല്ല് കെട്ടി വെച്ചിരിക്കുന്നു.പ്രവാചകന്‍ തന്റെ മേല്‍ വസ്ത്രം പൊക്കി.സഹാബി ആശ്ചര്യപ്പെട്ടു.പ്രവാചകന്‍ രണ്ട് കഷ്ണം പാറക്കല്ല് കെട്ടിവേച്ചിരിക്കുന്നു.
വലിയൊരു ത്യാഗത്തിന്‍റെ പരിസമാപ്തിയില്‍ ഖന്തക്ക് യുദ്ധം നടന്നു.ശത്രുപക്ഷം പുതിയൊരു യുദ്ധമുറ കണ്ട്‌ അമ്പരന്നു.
തീര്‍ഥാടകരായ ഞങ്ങള്‍ എല്ലാവരും ചരിത്ര പ്രധാനമായ ഖന്തക്ക് യുദ്ധ ഭൂമിയിലെത്തി.അവിടെ ഒരു കൊച്ചു കുന്നിന്‍ മുകളില്‍ പുരാതനമായ  മസ്ജിദ്‌ കാണാം.മസ്ജിദുല്‍ ഫത്തഹ്.
അവിടെ വെച്ച് വിശ്വാസികള്‍ രണ്ട് റകഹത്ത് സുന്നത്ത്‌ നമസ്ക്കാരം നിര്‍വ്വഹിക്കാനുള്ള തിരക്കിലാണ്.പലരും പള്ളിക്കകത്തും പുറത്തും വെച്ച്  പ്രാര്‍ത്ഥനയില്‍ മുഴുകി.
കുന്നിനു താഴെ വിശാലമായ മൈതാനത്ത്‌ ഇസ്ലാമിലെ നാല് ഖലീഫമാരുടെ നാമധേയത്തിലും റസൂലിന്റെ പ്രിയ പുത്രി ഫാത്തിമ ബീബി (റ) യുടെ പേരിലും അഞ്ച് കവാടങ്ങളുള്ള മസ്ജിദ് കണ്ടു. ഓരോന്നും തൊട്ടുരുമ്മി കിടക്കുന്നു.
അബൂബക്കര്‍ സിദ്ദീഖ്‌ (റ ),ഉമറുബ്നു ഖത്താബ് (റ),ഉസ്മാനിബ്നു ഹഫ്ഫാന്‍ (റ) ,അലിയ്യുബ്നു അബീ ത്വാലിബ്‌ (റ ),ഫാത്തിമത്ത് സഹ് റ (റ) എന്നീ നാമങ്ങള്‍  പള്ളിയുടെ കവാടങ്ങളില്‍  ഉല്ലേഖനം ചെയ്തിരിക്കുന്നു.
പള്ളിയില്‍ വെച്ച് ളുഹര്‍ നമസ്ക്കാരം നിര്‍വ്വഹിച്ചു . നമസ്ക്കരാനന്തരം യാത്ര തുടര്‍ന്ന ഞങ്ങള്‍ എത്തിപ്പെട്ടതോ കണ്ണുനീരിന്റെ താഴ്വാരത്തായിരുന്നു. (തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...