മദീനയിലേക്കുള്ള
പാത തെരഞ്ഞെടുക്കും മുമ്പ് പറയാന്‍ വിട്ടു പോയ ചില കാര്യങ്ങളിലൂടെ സഞ്ചരിക്കാം.
ഒമാനില്‍
നിന്നും ഉംറ തീര്‍ഥാടന യാത്രക്കൊരുങ്ങുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ഇന്ത്യാ
ഫ്രറ്റെണിറ്റി ഫോറം യാത്രികര്‍ക്ക് സ്റ്റഡി ക്ലാസ്സ് നല്‍കി.ഉംറ കര്‍മ്മം നിര്‍വ്വഹിക്കേണ്ട
രീതി, മനുഷ്യ ജീവിതത്തിലെ നിര്‍ണ്ണായക ഘടകമായ ഉംറ ഓരോ വ്യക്തിയിലും ഉളവാക്കുന്ന സാംസ്കാരിക
ചൈതന്യം, ആത്മീയമായ ഊര്‍ജ്ജം കൈവരിക്കാന്‍
ഉതകുന്ന കര്‍മ്മങ്ങള്‍, ഉംറ യാത്രക്കുള്ള തയ്യാറെടുപ്പില്‍ കയ്യില്‍ കരുതേണ്ട
സാധനങ്ങള്‍ തുടങ്ങി വിഷയാധിഷ്ടിത
ക്ലാസ്സുകള്‍ ഒരു വഴികാട്ടിയെന്നോണം യാത്രികര്‍ക്ക് ലഭിച്ചു .ഒപ്പം ഉംറ ലഘുലേഖയും
അത്താഴവിരുന്നും നല്‍കി ഹ്യദ്യമായ യാത്രയയപ്പിന് ഐ.എഫ്.എഫ് കളമൊരുക്കി.
#################################################################
ഉംറക്ക്
പുറപ്പെട്ടതിന്റെ രണ്ടാം നാള്‍ സൗദി മണല്‍ കാട്ടിലൂടെ വാഹനം ഓടുകയാണ്.സുബഹി
നമസ്കാര സമയം അവസാനിക്കാറായിട്ടും ഒരു പള്ളി പോലും കണ്ടെത്താനായില്ല.ഒടുവില്‍
നേതാവ് യാത്രക്കാരുമായി കൂടി ആലോചിച്ചു.അങ്ങിനെ ജീവിതത്തില്‍ ആദ്യമായി
മരിഭൂമിയില്‍ വെച്ച് തയമ്മം ചെയ്ത് സുബഹി ജമാ അത്തായി നിര്‍വ്വഹിച്ചു.
#################################################################
സൌദിയില്‍
പാതയോരത്ത് കാണുന്ന ഭക്ഷണ ശാലകളില്‍
നിന്നും മന്തി ബിരിയാണി മാത്രമേ യാത്രികര്‍ക്ക്
ലഭിച്ചുള്ളൂ. മക്കയിലെത്തിയപ്പോള്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും പൂതി.മുമ്പ് മക്ക സന്ദര്‍ശിച്ച
നേതാവിന്റെ ഭാര്യ ഉമ്മു അമില്‍ ഞങ്ങളെയും കൂട്ടി ഹറം ശരീഫിന്റെ വികസനം നടക്കുന്ന
പാതയിലൂടെ ഏറെ നേരം നടന്ന് ഹറമിന് പിന്നിലെ മാര്‍ക്കറ്റിലുള്ള മലയാളി ഹോട്ടലിലെത്തിച്ചു.
എല്ലാ നാവുകളും തനി നാടന്‍ ഭക്ഷണ രുചിയറിഞ്ഞു.
#################################################################
യാത്രക്കാര്‍ക്കാവശ്യമുല്ല ലഘു ഭക്ഷണ പാനീയങ്ങള്‍ വിതരണം
ചെയ്യുന്നവരുടെ കൂട്ടത്തില്‍ കൊച്ചുമിടുക്കന്‍ അദ്നാന്‍ അന്‍വറിന്റെ സാന്നിധ്യം
ശ്രദ്ധേയമായി.
#################################################################
ശാരീരിക അവശതകള്‍ വകവെക്കാതെ ഉംറ കര്‍മ്മങ്ങളില്‍
മുഴുകിയ മധ്യവയസ്ക്കരായ മഹതികള്‍ ,ഗര്ഭാരംഭത്തിലെ അസ്വസ്ഥകള്‍ മറികടന്ന് നമ്മോടൊപ്പം
പുണ്യഭൂമിയിലെത്തിയ സഹോദരി,കൈകുഞ്ഞുമായി
ഉംറ ചെയ്ത അംഗനകള്‍,ഭര്‍ത്താവിന്റെയും മകന്റെയും ആശിര്‍വാദത്തോടെ ചിരകാലാഭിലാഷം
സാക്ഷാല്കരിച്ച ഉമ്മ ഇവരൊക്കെ
ഐ.എഫ്.എഫ് എന്ന സംഘടനയോട് എന്നെന്നും
കടപ്പെട്ടിരിക്കും.തീര്‍ച്ച.
#################################################################
ഹറം ശരീഫില്‍ ഓരോ വക്തിലും ജമാഅത്ത്
നമസ്കാരത്തിന് ശേഷം മയ്യത്ത് നമസ്കാരങ്ങള്‍ നടക്കാറുണ്ട്ട്.ഓരോ വക്തിന്റെ ഇടയിലും
ഒന്നിലധികം പേര്‍ ഈ ലോകത്തോട് വിട പറയുന്ന സത്യ സാക്ഷ്യം.നമസ്കാരം കഴിഞ്ഞ ഉടന്‍
ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മയ്യിത്ത് ചുമന്നു പോകുന്ന കാഴ്ച നിത്യ സംഭവമാണ്.
വാല്‍ കഷ്ണം
ഉംറ കഴിഞ്ഞ് വര്ഷം
ഒന്ന് കഴിഞ്ഞ് എഴുതികൊണ്ടിരിക്കുന്ന ഈ കുറിപ്പില്‍ ഓര്‍മ്മ പിശക് കാരണം വല്ല
അപാകതയും വരികയാണെങ്കില്‍ എന്റെ സഹ യാത്രികര്‍ തെറ്റ് ചൂണ്ടി കാണിച്ച് തിരുത്താന്‍ എന്നെ സഹായിക്കണമെന്ന് വിനയത്തിന്റെ
ഭാഷയില്‍ അപേക്ഷിക്കുന്നു .
സഹോദരന്‍ അയ്യൂബ്
സൈദലവി ചൂണ്ടി കാണിച്ച തെറ്റ് തിരുത്താന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.പുസ്തക
രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന സമയത്ത് തെറ്റ് തിരുത്തുമെന്ന ഉറപ്പോടെ
നിങ്ങളുടെ
സഹോദരന്‍ -ശംസ് (തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ