2014 മേയ് 11, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പത്ത്‌)

പിറ്റേന്ന്  ബുധനാഴ്ച.ഒന്‍പത് മണിയോടെ യാത്രികര്‍ ഒരുങ്ങി ഹോട്ടല്‍ ലോബിയിലെത്തി. അനന്തരം ബസില്‍ കയറി യാത്രയാരംഭിച്ചു.
പതിമൂന്ന് വര്‍ഷക്കാലത്തെ മക്കാ ജീവിതത്തിനിടയില്‍ ശത്രുക്കളുടെ ഒരുപാട് മര്‍ദ്ദന മുറകള്‍ക്ക്‌ വിധേയരായ  നബിയും സഹാബാക്കളും അല്ലാഹുവിന്റെ കല്പന പ്രകാരം മദീനയിലേക്ക്‌ പാലായനം ചെയ്യുകയുണ്ടായി.മദീനയിലേക്ക്‌ യാത്ര തിരിച്ച  നബിയേയും അനുയായികളെയും വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളും യുവാക്കളും വ്യര്ധന്മാരും അടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഈന്തപനയുടെ മുകളിലും വീടിന്റെ മട്ടുപാവിലും വഴിയോരത്തും മണിക്കൂറുകളോളം കാത്തു നില്‍ക്കുകയുണ്ടായി.
“വിദാഹ് പര്‍വ്വതത്തിന്റെ വിടവിലൂടെ ഞങ്ങള്‍ക്ക്‌ മുകളിലിതാ പൌര്‍ണ്ണമി ചന്ദ്രന്‍ ഉദയം ചെയ്തിരിക്കുന്നു....എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ആലപിച്ച് അവര്‍ നബിയെ അതിരറ്റ ആദരവോടെ സ്വീകരിച്ചാനയിച്ചു.
നബിയെ അതിഥിയായി കിട്ടാന്‍ അന്സാറുകള്‍ പരസ്പരം മത്സരിച്ചു.ഒടുവില്‍ നബിയുടെ ഒട്ടകം ആരുടെ വീടിനു മുമ്പിലാണ് മുട്ടുകുത്തുന്നത് അവര്‍ നബിക്ക്‌ ആതിഥ്യമരുളട്ടെ  എന്ന നിലപാടിലെത്തി.
അനന്തരം അബു അയ്യുബ് അന്‍സാരിയുടെ വീടിനു മുമ്പില്‍ നബിയുടെ ഒട്ടകം മുട്ടുകുത്തി.ആ സ്ഥലത്ത്‌ ഇന്ന് മനോഹരമായ മസ്ജിദ്‌ തലയുയര്‍ത്തി നില്‍ക്കുന്നു.”മസ്ജിദുല്‍ ഖുബാ” .


ഞങ്ങള്‍ മസ്ജിദ്‌ ഖുബയിലാണാദ്യം എത്തിയത്. വുദൂ ചെയ്ത്‌ പള്ളിക്കകത്ത് കയറി.
ഇവിടെ പവിത്രമായ ഒരു കാര്യം കിടപ്പുണ്ട്. ഇവിടെ നിന്നും രണ്ടു റകഹത്ത് സുന്നത്ത്‌ നമസ്കരിച്ചാല്‍ ഒരു ഉംറ ചെയ്ത കൂലികിട്ടും.
പള്ളിക്കകത്ത് അറബി ഭാഷയില്‍ ഈ സംഗതി ആലേഖനം ചെയ്തതായി കാണാനൊത്തു.
നമസ്കാരത്തിനു ശേഷം അടുത്ത പുണ്യ സ്ഥലത്തേക്ക് .
പ്രവാചകന്‍ ആദ്യ കാലത്ത്‌ നമസ്കരിച്ചത് മസ്ജിദുല്‍ അഖ്‌സയിലേക്ക്‌ മുഖം തിരിച്ചായിരുന്നു.മുസ്ലിങ്ങളുടെ ആദ്യ ഖിബ്‌ല അതായിരുന്നു.ഒടുവില്‍ അല്ലാഹുവിന്റെ ആജ്ഞ പ്രകാരം നമസ്കരിച്ചു കൊണ്ടെയിരിക്കെ നബി കഅബയിലേക്ക് മുഖം തിരിച്ചു.അതാണ് ലോകാവസാനം വരെ മുസ്ലിംകളുടെ ഖിബ്‌ല. ഈ ഖിബ്‌ല മാറ്റം നടന്ന പള്ളിയില്‍ ഞങ്ങളെത്തി.”മസ്ജിദുല്‍ ഖിബ്‌ലതൈന്‍”.
പള്ളിയില്‍ കയറി ഖിബ്‌ല മാറ്റം നടന്ന സ്ഥലം ശ്രദ്ധിച്ചു.ഇപ്പോഴത്തെ ഖിബ്‌ലക്ക് നേരെ അഭിമുഖമായി പഴയ ഖിബ്‌ല കണ്ടു.പള്ളിയിലേക്ക്‌ പ്രവേശിക്കുന്ന ഒരു വാതിലിനു നേരെ മുകളിലായി അകത്തളത്തില്‍ പഴയ ഖിബ്‌ല യുടെ ചിഹ്നം (മിഹ് റാബ്) കണ്ടു.

കേട്ടും വായിച്ചും അറിഞ്ഞ ചരിത്രത്തിലെ പ്രധാനയേടുകള്‍ തൊട്ടറിയാന്‍ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങള്‍  മസ്ജിദില്‍ നിന്നും പുറത്തിറങ്ങി. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...