2014 മേയ് 12, തിങ്കളാഴ്‌ച

മാത്യദിന ഓര്‍മ്മകള്‍ ....

2002 ഒക്ടോബര്‍ 25
ഉമ്മയുടെ ചരമദിനം.
ഈ ലോകത്തോട്‌ ഉമ്മ വിട പറഞ്ഞിട്ട് പന്ത്രണ്ട് സംവത്സരങ്ങള്‍ കഴിഞ്ഞു.
ഉമ്മയെ കുറിച്ചോര്‍ക്കാത്ത വക്തുകള്‍ കുറവ്‌.
ഓരോ വക്തിലും ദൈവസന്നിധിയില്‍ ദുഹാ ഇരക്കുന്നു ഞാന്‍;
പാപമോചനത്തിനും അനുഗ്രഹത്തിനും പിന്നെ
ബര്‍സഖി ജീവിത ശാന്തിക്കും വേണ്ടി.
ഉമ്മയുടെ വേര്‍പാടിന്റെ നാല്പത്തെട്ടു മണിക്കൂര്‍ മുമ്പേ
മരണ ലക്ഷണങ്ങള്‍ പ്രകടമായി.
എന്നിട്ടും നാട്ടില്‍ പറന്നെത്താന്‍ കഴിയാതെ പോയ ഹാതഭാഗ്യന്‍ ഞാന്‍.
അവസാനമായി ഉമ്മയെ ഒരുനോക്ക്‌ കാണാനും ജനാസയില്‍ പങ്കെടുക്കാനും
വിധിയില്ലാത്ത  പ്രവാസികളില്‍ ഒരുവനായി തീര്‍ന്നു ഞാന്‍.
നാട്ടില്‍ നിന്നും നിരന്തര ഫോണ്‍ കോളുകള്‍ ക്ഷണ രൂപത്തിലെത്തി.
പക്ഷെ,
ലേബര്‍ കാര്‍ഡും ഇക്കാമയും തീര്‍ന്ന് സലാലയുടെ മണ്ണിലകപ്പെട്ട
ഞാനെങ്ങിനെ എയര്‍പോര്‍ട്ട് എന്ന കടമ്പ കടക്കും.
ഉമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് റൂമിലിരുന്ന് തലയണ കെട്ടിപിടിച്ച്
കരയാന്‍ മാത്രമായിരുന്നു എന്റെ വിധി.
പ്രാര്‍ത്ഥനയും കണ്ണീരുമായി കഴിഞ്ഞ നിമിഷങ്ങളില്‍ സാന്ത്വനങ്ങളുമായി
എത്തി നിരവധി കൂട്ടുകാര്‍.
മറമാടിയ ഉമ്മയുടെ മയ്യിത്തിനു വേണ്ടി
ഗള്‍ഫ്‌ സുഹൃത്തുക്കളോടൊപ്പം
മയ്യിത്ത്‌ നമസ്കാരം നിര്‍വ്വഹിച്ച്  ഉമ്മയോടുള്ള കടപ്പാടിലോരംശം വീട്ടി ഞാന്‍.
ഒരു മാത്യദിനം കൂടി ഇന്നലെ കൊഴിഞ്ഞപ്പോള്‍ ഓര്‍ക്കുന്നു; ഞാനെന്‍റെ ഉമ്മയെ
കണ്ണീരോടെ !!!
ഒപ്പം
ഗള്‍ഫു ജീവിതം എനിക്ക് സമ്മാനിച്ച വിരഹവേദനകളും.


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...