മുറ്റത്തേക്ക് മുറുക്കി തുപ്പി
കോലായില്‍ കുന്തിച്ചിരുന്ന
അറുപതുവയസിന്റെ പിറുപിറുപ്പിനെത്തേടി
നടവഴിയെ വടിയിടിച്ചുവന്ന
താടി നരച്ച ആ നോട്ടം
പ്രണയത്തിന്റെ കാല്ക്കുലേറ്ററില്
കൂട്ടിയും കുറച്ചും
അവര്‍ ഒരു പച്ചവരയിട്ടു വെട്ടികളയുന്നു.
[നിസ്കാര തഴമ്പുള്ള നെറ്റികള്‍
മുല്ലപൂചൂടിയ മുടിയിഴകള്‍ കണ്ടു മോഹിക്കരുത്.
കുരിശു തൂക്കിയ കഴുത്തുകള്‍
പര്‍ദയ്ക്കുള്ളിലെ രഹസ്യങ്ങള്‍ അന്വേഷിക്കരുത്.
കാരണം, ഇത് ലൌ ജിഹാദിന്റെ കാലമാണ്,
പ്രണയത്തിന്റെ എതിരാളികള്‍ക്ക് വയറിളക്കം പിടിച്ച കാലം.]
ലൌ ജിഹാദിന് എന്റെ നിര്‍വചനം - പ്രണയത്തെ മതത്തിന്റെ പേരില്‍ എഴുതി തള്ളാന്‍ ശ്രമിക്കുന്ന സംഘടിതമായ ഏത് ശ്രമവും, പ്രണയിക്കുന്നവരെ അവരുടെ വഴിക്ക് വിടാന്‍ തയാറാവാത്ത ഏതു സമൂഹവും ലൌ ജിഹാദികളുടെ കൂട്ടായ്മയാണ്. ജിഹാദിന്റെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അര്‍ഥം കണക്കില്‍ എടുത്ത്, ലൌ ജിഹാദ് എന്നാല്‍ മതത്തിന് വേണ്ടി പ്രണയത്തെ കൊല്ലുക എന്ന് അര്‍ഥം.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 നവംബർ 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ