
ലണ്ടന്‍: നീണ്ട സെല്‍ഫോണ്‍ സംഭാഷണം ചെവിയ്ക്കു മാത്രമല്ല, തലച്ചോറിനും അപകടമെന്നു പഠനം. ദൈര്‍ഘ്യമേറിയ സെല്‍ഫോണ്‍ സംഭാഷണം ബ്രെയിന്‍ ട്യൂമറിനു കാരണമായേക്കാമെന്നാണു പുതിയ പഠനം പറയുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച 12,000 രോഗികളിലും രോഗമില്ലാത്ത 25,000 പേരിലും നടത്തിയ ദീര്‍ഘകാല ഗവേഷണ ഫലമായാണ് പഠനം പുറത്തു വന്നിരിക്കുന്നത്. പത്തു വര്‍ഷത്തിലും അതില്‍ കൂടുതലും കാലമായി സെല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ ട്യൂമര്‍ വരാനുള്ള സാധ്യത 34 ശതമാനം കൂടുതലാണത്രെ. റേഡിയേഷന്‍ വിദഗ്ധനായ ഡോ. ജോര്‍ജ് കാര്‍ലോയാണ് പഠനത്തിനു നേതൃത്വം നല്‍കിയിരിക്കുനത്. 'ജേര്‍ണല്‍ ഒാഫ് ക്ളിനിക്കല്‍
ഒാങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് .
ഖൽജാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ