അവസാനം ഒക്ടോബര്‍ 22^ന് മൈക്രോസോഫ്റ്റ് ആ വാതിലും തുറന്നു ^ വിന്‍ഡോസ് 7. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതോടെ വിപണിയിലെത്തിയത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന വിന്‍ഡോസ് വിസ്റ്റയുടെ പോരായ്മകള്‍ തിരുത്തിയാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപഭോക്താക്കളെ തേടിയെത്തുന്നത്. രണ്ടായിരാമാണ്ടിനു ശേഷം വിവരസാങ്കേതിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും സുപ്രധാന മുന്നേറ്റമായാണ് മൈക്രോസോഫ്റ്റ് ഈ നീക്കത്തെ വിലയിരുത്തുന്നത്. എങ്കിലും ഇതിനോടുള്ള സാങ്കേതിക ലോകത്തിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ അറിയാം.
കാര്യക്ഷമതയിലും ലാളിത്യത്തിലും വിന്‍ഡോസ് 7 ഏറെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് മൈക്രോസോഫ്റ്റിനുള്ളത്. വിസ്റ്റയിലെ ഗ്രാഫിക്സിന്റെ അതിപ്രസരം കുറക്കാന്‍ വിന്‍ഡോസ് 7^ല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടാസ്ക്ബാറും ലളിതമാണ്. അനായാസത്തോടെ ഉപയോഗിക്കാനാവുമെന്ന മെച്ചവുമുണ്ട്. ഇക്കാലമത്രയും ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന കാല്‍ക്കുലേറ്ററിന്നും പെയിന്റിനും പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജമ്പ് ലിസ്റ്റ്, എയ്റോ ഷെയ്ക്ക്, സ്നാപ് തുടങ്ങിയ ഫീച്ചറുകളും ഇതോടൊപ്പം ഉപയോഗത്തില്‍ വരുത്തിയിരിക്കുന്നു. ഹാന്‍ഡ് റൈറ്റിംഗ് റെകഗ്നിഷനു പുറമെ കാര്യക്ഷമമായ ഫയല്‍ റിക്കവറി സംവിധാനവും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
2001^ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് എക്സ്.പിയുടെ പ്രചാരത്തെ ഭേദിക്കാന്‍ 2006^ല്‍ എത്തിയ വിസ്റ്റക്ക് സാധിച്ചില്ല. കഴിഞ്ഞ ജനുവരിയില്‍ എക്സ്.പിക്കുള്ള സാങ്കേതിക സഹായം നിര്‍ത്തിയിട്ടുപോലും വിസ്റ്റ കരകയറിയില്ല. ആഗോള സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന അവസരത്തിലാണ് വിന്‍ഡോസ് 7 പുറത്തിറങ്ങുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ നിന്നുയരുന്ന കടുത്ത വെല്ലുവിളിയും പെട്ടെന്നു തന്നെ വിസ്റ്റക്ക് ബദലായുള്ള ഓപറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് വിന്‍ഡോസ് 7 പിറക്കുന്നത്. ഇതിന്റെ ബീറ്റാ പതിപ്പ് കഴിഞ്ഞ വര്‍ഷം പ്രത്യേകം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. അവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഫൈനല്‍ വേര്‍ഷന്‍ നിലവില്‍ വന്നിട്ടുള്ളത്.
കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാനെടുക്കുന്ന സമയം കുറവാണെന്ന് മാത്രമല്ല ഫയലുകള്‍ ഓപ്പന്‍ ചെയ്യാനായി ഒരു ക്ലിക്ക് തന്നെ മതിയാവും. മറ്റു പതിപ്പുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോരായ്മകള്‍ കുറവാണ്. ഒരു വര്‍ഷംകൊണ്ട് ഇതിന്റെ 17.7 കോടി പതിപ്പുകള്‍ വിറ്റഴിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനി നോട്ടമിടുന്നത് 14,40,000 കോടി രൂപയാണ്. ഇന്ത്യയില്‍ നിലവിലുള്ള 3.8 കോടി കമ്പ്യൂട്ടറുകളില്‍ 98 ശതമാനത്തിലും വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ 20 ശതമാനമെങ്കിലും പുതിയ പതിപ്പിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നത്. 2009 ജൂണ്‍ 26^ന് ശേഷം വിസ്റ്റ ലോഡ് ചെയ്ത കമ്പ്യൂട്ടറോ അല്ലെങ്കില്‍ വിസ്റ്റ മാത്രമായോ വാങ്ങിയവര്‍ക്ക് സൌജന്യമായി പുതിയ പതിപ്പിലേക്ക് മാറാനുള്ള സൌകര്യം മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്. വിസ്റ്റ മാത്രം വാങ്ങിയവര്‍ക്ക് കമ്പനിയുടെ സൈറ്റിലെത്തിയാല്‍ നേരിട്ട് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാനുള്ള ലിങ്കുകളും ലഭിക്കും. വിസ്റ്റ, എക്സ്.പി പതിപ്പുകളില്‍ സൃഷ്ടിച്ച ഫയലുകളും ആപ്ളിക്കേഷനുകളും വിന്‍ഡോസ് 7^ല്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് അറിയിപ്പ്.
വ്യത്യസ്ത ഉപയോഗം ലക്ഷ്യമാക്കി ആറ് വിഭാഗമായിട്ടാണ് വിന്‍ഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വിസ്റ്റയെ പോലുള്ള അനുഭവം വരാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കും.
ടി.വി. സിജു
tvsiju@gmail.com
കടപ്പാട് : ഇൻഫോ മാധ്യമം
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ