സയന്‍സ് അങ്കിള്‍
http://scienceuncle.blogspot.com/
സയന്‍സിന്റെ മാന്ത്രികച്ചെപ്പെന്നാണ് ബ്ലോഗ് സ്വയം വിശേഷിപ്പിക്കുന്നത്. ചെറുപ്പകാലത്തിന്റെ കുസൃതികളാണ് ശാസ്ത്ര കൌതുകമായി വളരുന്നതത്രെ. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്ക് കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഉപഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഏറെ സ്നേഹത്തോടെ സയന്‍സ് അങ്കിള്‍ പറയുന്നത്. ബ്ലോഗ് സന്ദര്‍ശിക്കുന്ന ആരും ഇതും സമ്മതിക്കുക തന്നെ ചെയ്യും. സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായൊരു ബ്ലോഗ്.
എനിക്ക് പറയാനുള്ളത്
http://rehnaliyu.blogspot.com/
അത്ര പാവമൊന്നുമല്ലാത്ത ഒരു തൃശൂര്‍ക്കാരി 'വല്യമ്മായി'യുടെ ബ്ലോഗാണിത്. തനിക്ക് പറയാനുള്ളതെല്ലാം തുറന്നെഴുതുന്ന ഇടം. അത് ഓര്‍മ്മക്കുറിപ്പ്, കവിത, കഥ, പലവക, ആത്മീയം, ചിന്ത, വായനാനുഭവം, സ്വകാര്യം, വിവര്‍ത്തനം, ദുബായ്, ബ്ലോഗ് ഇവന്റ്, വിജ്ഞാനം ഇവയിലേതെങ്കിലുമൊന്നാവാം. എല്ലാം ബ്ലോഗില്‍ ചിട്ടയായി അടുക്കിവച്ചിരിക്കുന്നു. 2006 ജൂലൈ മുതല്ക്കുതന്നെ ഇവര്‍ ബ്ലോഗിലുണ്ട്. കറുത്ത പശ്ചാത്തലത്തിലുള്ള ബ്ലോഗ് പേജ് അത്ര സുഖകരമായി തോന്നുന്നില്ല. അതേതായാലും വല്യമ്മായിക്കു പറയാനുള്ളത് എന്താണെന്നറിയാന്‍ വായക്കാരെയും ക്ഷണിക്കുകയാണ്.
അഞ്ചല്‍
http://anchalkaran.blogspot.com/
ജയം കാംക്ഷിച്ച് തോല്‍വി സ്വന്തമാക്കുന്നവന്. പരാജയം പണം കൊടുത്ത് നേടുന്നവന്. അപജയത്തില്‍ അഹങ്കരിക്കുന്നവന്. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്. അതാണ് അഞ്ചല്ക്കാരന്. ബ്ലോഗിലെ പോസ്റ്റുകളിലെ മുഖ്യധാര സാമൂഹ്യ വിമര്‍ശനമാണ്. കവിതകളും ഉണ്ട്. ആകെ 151 പോസ്റ്റുകളും 2145 കമന്റുകളുമാണ് ബ്ലോഗിന്റെ മുതല്‍ക്കൂട്ട്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു ബ്ലോഗ് കൂടി അഞ്ചല്ക്കാരന്റേതായി ബൂലോകത്തുണ്ട്.
കുഞ്ഞന്‍സ് ലോകം
http://kunjantelokam.blogspot.com/
ബഹ്റൈനില്‍ കുടുംബ സമേതം താമസിക്കുന്ന കുഞ്ഞനാണ് ബ്ലോഗര്‍. പെരുമ്പാവൂര്‍ സ്വദേശി. പേര് പ്രവീണ്‍. സര്‍ഗപരമായ യാതൊരു കഴിവുമില്ലെന്ന് സ്വയം ബോധ്യമുണ്ടെന്നാണ് കുഞ്ഞന്‍ പറയുന്നത്. ഈ വാക്കുകളിലെ വിനയവും ആത്മാര്‍ഥതയും നമുക്ക് മാനിക്കാം. ഇത് തയ്യാറാക്കുമ്പോള്‍ 52 രാജ്യങ്ങളില്‍ നിന്നായി 9448 പേര് കുഞ്ഞന്‍സ് ലോകം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. 'വീണ്ടുമൊരു സ്വര്‍ണ്ണച്ചതിക്കുഴി' എന്നതാണ് ഏറ്റവും പുതിയ പോസ്റ്റ്. നാട്ടില്‍ വരുന്ന ഗള്ഫുകാര് സ്വര്‍ണാഭരണം വാങ്ങുന്നതിന് മുമ്പായി ഈ പോസ്റ്റ് വായിക്കേണ്ടതാണ്.
നീര്വിളാകന്
http://neervilakan.blogspot.com/
ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം സ്വദേശിയും ശുദ്ധ ഗ്രാമീണനനുമാണ് ബ്ലോഗര്‍. ഇപ്പോള്‍ ജിദ്ദയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മിനിക്കഥകളിലാണ് ബ്ലോഗര്‍ക്ക് താല്പര്യം. ഒരു സംഭവ കഥയെ അല്പം ഭാവുകത്വം ചേര്‍ത്ത് അവതരിപ്പിച്ച 'നാടകമേ ഉലകം!' എന്ന കഥയാണ് പുതിയ പോസ്റ്റ്. കഥകളെല്ലാം നന്നായിട്ടുണ്ടെന്നാണ് സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആശംകള്‍.
വി.കെ. അബ്ദു
vkabdu@gmail.com
കടപ്പാട് : ഇൻഫോ മാധ്യമം
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 നവംബർ 19, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ