2014 ഏപ്രിൽ 26, ശനിയാഴ്‌ച

ഒരു ഉംറയുടെ ഓര്മ്മക്ക് ! - അഞ്ച്

ഉറങ്ങാൻ കിടന്നിട്ടും ഉറക്കം കൺപോളകളെ തഴുകുന്നതേയില്ല.ഉംറ നല്കിയ അനുഭൂതി മനസ്സിന്റെ ഉള്ളറകളിൽ മായാതെ കിടക്കുകയാണ് .എങ്ങിനെ വിവരിക്കണമെന്നറിയില്ല.ഏത് പദങ്ങൾ കൊണ്ട് നിർവചിക്കണം? വിവരണങ്ങൾക്കപ്പുറത്താണത്.മനസ്സിൽ സൗരഭ്യം പടർത്തിയ നിശാ വേള.മനസ്സ് ഇതുവരെ അനുഭവിക്കാത്ത ഒരു മാസ്മരികത ഈ രാത്രിയിൽ സ്വായത്തമാക്കിയ പോലെ.
മനസ്സ് ഉംറക്ക് തൊട്ടുള്ള ദിനങ്ങളിലേക്ക് ഊളിയിട്ടു പറന്നു.
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഉംറ യാത്ര സംഘടിപ്പിക്കുന്നതറിഞ്ഞ് ഐ.എഫ്,എഫ് സഹയാത്രികനായ ഞാൻ കുടുംബത്തെ അയക്കാൻ തീരുമാനിച്ചു.കടക്കെണിയില്പ്പെട്ട് കിടക്കുന്നതിനാൽ ഉംറ എനിക്ക് ബാലികേറാ മലയാണെന്ന തിരിച്ചറിവാണ് അതിനു  കാരണം.
ഭർത്താവില്ലാതെ ഭാര്യയെ കൊണ്ടൂപൊവാനുള്ള നിയമ തടസ്സം മൂലം കട ബാധ്യത അനന്തരവനെ ഏല്പിച്ച് ഞാനും യാത്രക്കൊരുങ്ങി.
അപ്പൊഴാണു മറ്റൊരു പ്രശ്നം ഉടലെടുത്തത്.നിലവിലുള്ള ഇക്കാമ തീരാൻ രണ്ടു മാസമേ ഉള്ളൂ.ദുബായ് അതിർത്തി കടക്കാൻ ബുദ്ധിമുട്ടാവും.
നേതാവ് അബ്ദുൽ മജീദ് സാഹിബും മൂൺ ട്രാവൽസ് ജീവനക്കാരനും ധൈര്യം നല്കി.
അങ്ങിനെ ഞാനും കുടുംബവും തീർത്ഥാടകരായി.ദുബായ് ബോർഡർ എത്തി.എല്ലാവരുടേയും  വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുത്തു.നീണ്ട കാത്തിരിപ്പിന്റെ മണിക്കൂറുകൾ.സഹ യാത്രികർ മുഴുവനും എനിക്കു വെണ്ടി പ്രാർത്ഥിച്ചു.മജീദ് സാഹിബും എന്റെ ഭാര്യയും ടെൻഷന്റെ നിഴലിലാണ് .അല്ലാഹുവിന്റെ കാരുണ്യം:പുണ്യ ഭൂമിയിലേക്ക് ചെല്ലാൻ എനിക്കും നറുക്ക് വീണിരിക്കുന്നു.അൽ ഹംദുലില്ലാഹ് !എല്ലാവർക്കും ശ്വാസം നേരേ വീണു.
48 മണിക്കൂർ യാത്രക്കിടയിൽ ബസിൽ വെച്ച് എല്ലാവരും പരസ്പരം അടുത്തു.തിന്നാൻ ഭക്ഷണത്തിനോ കുടിക്കാൻ പാനീയങ്ങൾക്കോ യതൊരു പഞ്ഞവുമില്ല.ആവശ്യക്കാർക്ക് അത് എത്തിച്ചു  കൊടുക്കാൻ മജീദ് സാഹിബിന്റെ മൂന്നു മക്കളും (അമിൽ മജീദ്,അഫ്ഫാൻ മജീദ്,ഹിബ ഫാത്തിമ) സദാ ജാഗരൂഗരായിരുന്നു.14 കുടുംബവും അവരുടെ മക്കളും പ്രായമായ ഒരുമ്മയും കൂടാതെ ഭൂരിപക്ഷം യുവാക്കളാണ്  നമ്മോടൊപ്പം തീർത്ഥാടനത്തിന്നയുള്ളത്.എല്ലാവരും ഒരുമ്മ പെറ്റ മക്കളെ പോലെയായി.എല്ലാ ഹ്യദയങ്ങളേയും അല്ലാഹു കൂട്ടിയിണക്കി.അത്രക്കും ശക്തമായ സാഹോദര്യ ബന്ധം യാത്രയിലുടനീളം കാണാനൊത്തു.
മസ്ജിദുൽ ഹറമിൽ നിന്നും പുലർച്ചെ 3 മണിക്ക് ബാങ്ക് വിളി കേട്ടു.അപ്പോഴേക്കും ഞാൻ ഓർമ്മകളിൽ നിന്നും മുക്തമായി.
മസ്ജിദുൽ ഹറമിൽ നിന്നും 6 പ്രാവശ്യം ബാങ്കൊലി ഉയരുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.തഹജ്ജുദ് നമസ്കാരത്തിന്നായുള്ള ബാങ്ക് വിളി.ഞാൻ എഴുന്നേറ്റു.സഹധർമ്മിണിക്കൊപ്പം ഹറം ശരീഫിലേക്ക് ഹോട്ടൽ ബസിൽ യത്ര തിരിച്ചു.(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...