1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2014 ഏപ്രിൽ 23, ബുധനാഴ്ച
ഏപ്രില്‍ പതിനാറ്
ധന കമ്മിയുടെ നാളുകളില്‍ ദാരിദ്രത്തിന്റെ കയിപുനീര് കുടിച്ച് കഴിയവേ എനിക്കൊരു ജന്മം നല്കി് സാഫല്യമടഞ്ഞ മാതാപിതാക്കളെ.....
മണ്ണോടുചേര്ന്നറ നിങ്ങളുടെ ഓര്‍മ്മ യ്ക്ക് മുമ്പില്‍ .തീര്ത്താ ല്‍ തീരാത്ത കടപ്പാടും പേറി ഞാന്‍ കുറിക്കട്ടെ!
ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്നും ഏപ്രില്‍ പതിനാറിന് നാല്പത്തിയേഴ് താളുകള്‍ കൂടി കൊഴിഞ്ഞു.നാല്പത്തിയെട്ടിന്റെ നിറവില്‍ ഭൂതകാലം പരതവേ ഗള്ഫുറജീവിതം ഒരു വട്ട പൂജ്യമായി മുമ്പില്‍ തെളിയുന്നു.
ഭൂതകാലമേ നീ എനിക്ക് സമ്മാനിച്ചെതെന്ത്?
വര്ത്ുനമാനത്തിന്റെ ചടുതലക്കെന്തു പ്രസക്തി?
ഭാവി ഒരാശങ്കയായി മാറുന്നുവോ?
നിശ്ചയദാര്ഢ്യംാ,ഉദ്ദേശശുദ്ധി,മനക്കരുത്ത്,അദ്ധ്വാനശീലം,കഠിനപ്രയത്നം എന്നിത്യാദി ഗുണങ്ങള്‍ക്ക് മുന്ഗ്ണന നല്കിര നീങ്ങിയാല്‍ ദൈവ സഹായം ഉറപ്പാണെന്ന് മതം.
എങ്കിലും
മറക്കാനാവുമോ കഴിഞ്ഞതൊക്കെയും, ഇല്ല ഒരിക്കലും ഇല്ല .
ഗള്ഫുാജീവിത നാള്വയഴി ദുര്ഘലടം പിടിച്ച വഴിയാണെന്ന് സാരം.
ഇമ്മിണി ബാല്യ കടക്കാരനായി ഓരോ ദിനങ്ങളും കഴിച്ചു കൂട്ടുന്നു.
കട ബാധ്യതയില്‍ നിന്നും മോചനം നേടാന്‍ തുടങ്ങുന്ന ഓരോ കച്ചവടവും എട്ടു നിലയില്‍ പൊട്ടുന്നു.
വീണ്ടും വീണ്ടും കടക്കാരന്റെ മേലങ്കി അണിയേണ്ടിവരുമ്പോള് മാനസിക നില തകരാത്തത് ദൈവ കാരുണ്യം.
ഊണും ഉറക്കവും നഷ്ടപ്പെട്ട് അപമാനിതനായി നടക്കേണ്ട ഒരവസ്ഥ.
മാറ്റം അനിവാര്യം.വഴി ദുര്ഘതടം.
പിന്നിടുന്ന ദിനങ്ങളില്‍ ഒരു സമ്പാദ്യവും വന്നു ചേരുന്നില്ല.
നല്ല ശമ്പളമുള്ള ജോലി അഭികാമ്യം.
ജോലി തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.
എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന പ്രതീഷയോടെ
ജന്മദിന കുറിപ്പിന് തല്ക്കാപലം വിട!
അനുബന്ധം – കാശ് തന്നു സഹായിച്ച് എന്റെ ചെയ്തികള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത എല്ലാ നല്ല സഹോദരങ്ങള്‍ക്കും പ്രതിഫല നാളില്‍ അര്ഹികക്കുന്ന പ്രതിഫലം നല്കിങ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍) ഒപ്പം എത്രയും പെട്ടെന്ന് ഓരോരുത്തരുടെയും കടങ്ങള്‍ വീട്ടി പോരുത്തപ്പെടുവിക്കാന് അല്ലാഹു എന്നെ തുണക്കട്ടെ – ദുഹായോടെ
നിങ്ങളുടെ സ്വന്തം
ശംസ് മാടപ്പുര
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ