“ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ,ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ,ലഹുൽ മുല്ക്കു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഹിൻ ഖദീർ,ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു,വനസറ അബ്ദഹു,വഹസമൽ അഹ്സാബു വഹ്ദഹു”
സഫയിൽ നിന്ന് ഖിബലക്ക് അഭിമുഖമായി നിന്നുകൊണ്ട് മഹത്തായ ഈ പ്രാർത്ഥന ഉരുവിട്ടു.തുടർന്ന് “ഉംറയുടെ ഫർളായ സഅയ് കർമ്മം അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിർവ്വഹിക്കുന്നു” എന്ന നിയ്യത്തോടെ മർവ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.നടത്തത്തിൽ തല്ബിയത്തും തസ്ബീഹും ദുഹായും അധികരിപ്പിച്ചു.അല്പം പിന്നിട്ടപ്പോൾ പച്ച സിഗ്നൽ കണ്ടു.ആഭാഗത്തൂടെ ധ്യതിയിൽ നടന്നു.പച്ച വെളിച്ചം കഴിഞ്ഞപ്പോൾ പഴയ പടിയിൽ നടന്നു മർവയിലെത്തി.വീണ്ടും സഫായിലേക്ക്.പിന്നെ മർവ്വയിലേക്ക്.നടത്തം ഏഴു പ്രാവശ്യം പൂർത്തീകരിച്ചതോടെ മർവ്വയിൽ വെച്ച് സഅയ് കർമ്മം അവസാനിച്ചു.കഅബയെ വലയം വെക്കുമ്പൊഴും സഫാ മർവ്വയിൽ നടക്കുമ്പോഴും ഇസ്ലാമിക ചരിത്രത്തിലെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു.
ഇനി ഉംറയിൽ നിന്നൊഴിവാകാനുള്ള മുടി മുറിക്കൽ കർമ്മത്തിലേക്ക്.മർവ്വയിൽ വെച്ച് മുടിയിൽ നിന്നല്പം വെട്ടി മാറ്റി.അതോടെ ഉംറ കർമ്മത്തിന് തിരശ്ശീല വീണു.
ഹറം ശരീഫിന്റെ മുക്കിലും മൂലയിലും ശീതീകരിച്ച സംസം വെള്ളം ജാറുകളിൽ ലഭ്യമാണ് .ജാറിനുകീഴെയുള്ള ടാപ്പിലൂടെ പ്ലാസ്റ്റിക് ഗ്ഗ്ലാസുപയോഗിച്ച് യഥേഷ്ടം കുടിക്കാം.മഹത്തായ ആ വെള്ളം കഴിക്കുന്നവർക്ക് നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു .ആയിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച സംസം ഇന്നും അനുസ്യൂതം ഒഴുകുകയാണ് .കോടിക്കണക്കിന് ജനങ്ങൾ അത് പാനം ചെയ്യുന്നു.ലോകാവസാനംവരേ ആ തെളിനീരിന്റെ ഉറവ ഉത്ഭവിച്ചുകൊണ്ടേയിരിക്കും. ഞാൻ ജാറിന്നരികിലെ പ്ളാസ്റ്റിക് കൂടിൽ നിന്നും ഒരു ഗ്ലാസ്സെടുത്ത് സംസം മതിയാവോളം കുടിച്ചു.ഉംറ കഴിഞ്ഞതോടെ യാത്രാ ക്ഷീണം വല്ലാതെ അലട്ടി.48 മണീക്കൂർ താണ്ടീ പുണ്യ നഗരിയിലെത്തിയതാണ് . ഇതേവരെ വിശ്രമിച്ചിട്ടില്ല.ഹറം ശരീഫിൽ പലയിടത്തായി നിലകൊണ്ട സഹ തീർത്ഥാടകരെ തേടി പിടിച്ച് ഹോട്ടൽ ബസിൽ തിരികെ മുറിയിലെക്ക്.അതിനിടയിൽ നേതാവിന്റെ സന്ദേശം.ഒരു ഉംറ ഇവിടെ ഞങ്ങൾ ഒന്നിച്ച് പൂർത്തിയാക്കി.ഇനി അവരവർക്ക് എത്ര ഉംറ വേണമെങ്കിലും സ്വന്തം നിലയിൽ ചെയ്യാം.ഓരൊ ഉംറക്കു മുമ്പേ മീക്കാത്തിൽ വെച്ച് കുളി സുന്നത്താണ് .ആയിഷ പള്ളിയിൽ ചെന്ന് കുളി നിർവ്വഹിച്ച് ഇഹ്റാം കെട്ടാം .ആ സന്ദേശം ചെവികൊണ്ടപ്പോൾ
മരണപ്പെട്ടവർക്ക് വേണ്ടി ഉംറ ചെയ്യണമെന്ന ആഗ്രഹം മനസ്സില് അന്കുരിച്ചു
.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ