2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഒരു ഉംറയുടെ ഓർമ്മക്ക്! (ഭാഗം -ഒന്ന്)


2013 മാർച്ച് 17, 
ബന്ധു മിത്രാദികളുടെ സ്നേഹ നിർഭരമായ ആശിർവാദവും ദുഹായോടെയുള്ള യാത്രയയപ്പും ഏറ്റുവാങ്ങി  വിശുദ്ധ ഗേഹം ലക്ഷ്യമാക്കി ഇന്ത്യാ  ഫ്രറ്റെണിറ്റി ഫോറം യാത്രാ സംഘം റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്നും പുറപ്പെട്ടു.സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രാ സംഘത്തിൽ പുരുഷന്മാരടക്കം 47 പേരുണ്ടായിരുന്നു .മത്ര,റൂവി,വാദി അത്താത്ത്,തർമത്ത്,കദറ,സോഹാർ,സലാല എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്  ഉം റ സംഘത്തിലുണ്ടായിരുന്നത്.47 പേരിൽ നിന്നും റൂവിയിൽ നിന്നുള്ള തീർത്ഥാടകരേയും വഹിച്ചു കൊണ്ടാണ്  ബസ് പുറപ്പെട്ടത്.സംഘം നേതാവ് അബ്ദുൽ മജീദ് നല്കിയ  നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് ദൈവ സ്മരണയിൽ മുഴുകി യാത്രാ സംഘം മുന്നോട്ടു നീങ്ങി.
സീബിലെത്തിയ സംഘത്തിന്‌  അത്താഴ വിരുന്നൊരുക്കി ഐ.എഫ്.എഫ് പ്രവർത്തകർ  വരവേറ്റു.ഒപ്പം ലക്ഷ്യ സാഫല്യം നേടാനുള്ള പ്രാർത്ഥനയും.
നല്ലവരായ പ്രവർത്തകരുടെ ഊഷ്മളമായ സ്വീകരത്തിനു നന്ദി പറഞ്ഞു ലക്ഷ്യ സ്ഥാനത്തേക്കുള്ള ഓട്ടം തുടർന്നു.
കദറയിലെത്തിയപ്പോൾ ഐ.എഫ്.എഫ് പ്രവർത്തകരുടെ വക ലഘു ഭക്ഷണ കിറ്റ്‌  ലഭിച്ചു.ഒപ്പം യാത്രയ്ക്കാവശ്യമായ  പഴവർഗ്ഗങ്ങളും വെള്ളവും അവർ ബസിൽ കയറ്റി.
സൊഹാറിലെത്തിയതോടെ യാത്രാ സംഘത്തിലെ മുഴുവൻ പേരും ബസിൽ ഇടം പിടിച്ചു.
 ദുബായ് ബോർഡറും സൗദി ബോർഡറും താണ്ടി മാർച്ച്  19 സന്ധ്യയൊടെ യാത്രാ സംഘം പുണ്യഭൂമിയിലത്തി.തീർത്ഥാടകരുടെ കണ്ട്ടങ്ങളിൽ നിന്നും തക്ബീർ ധ്വനികൾ അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു. "ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് ,ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...........                                                               (തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...