സുബഹി നമസ്ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ് സംഘത്തിലുള്ളവർ മുഴുവനും ഹോട്ടൽ മുറിയിൽ തിരിച്ചെത്തി.
ഇന്ന് വെള്ളിയാഴ്ച്ച .ഹറം ശരീഫിൽ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വൈകീട്ട് ടാക്സിയിൽ കയറി ആയിഷ മസ്ജിദിലെത്തി.മരണമടഞ്ഞ മാതാവിനു വേണ്ടി ഉംറ ചെയ്യാൻ നിയ്യത്തുവെച്ച് സുന്നത്തായ കുളി നിർവ്വഹിച്ച് ഇഹ്റാം കെട്ടി തിരികെ കഅബാലയത്തിലെത്തി.ഉംറയുടെ കർമ്മങ്ങൾ ഒന്നൊന്നായി നിർവ്വഹിച്ചു.മുടിയിൽ നിന്നല്പം വെട്ടി കളഞ്ഞ് ഉംറയിൽ നിന്നൊഴിവായി.
നേതാവ് നേരത്തെ നല്കിയ സൂചന അനുസരിച്ച് മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട് കിടക്കുന്ന മക്കാ പട്ടണത്തിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ മക്കയിൽ അവശേഷിക്കുന്ന 3 ദിവസങ്ങളിലെ പകലുകൾ തെരഞ്ഞെടുത്തു.പകൽ മുഴുവൻ കറക്കം.
രാത്രികളിൽ ഹറം ശരീഫിൽ പ്രാർത്ഥനയിലും ത്വവാഫിലും മുഴുകി. മരണമടഞ്ഞ പിതാവിനും സഹോദരിക്കും വേണ്ടി ഉംറ ചെയ്ത് സമയം പ്രയോജനപ്പെടുത്തി.തുടക്കത്തില്‍
ഞങ്ങൾ സംസം ഫാക്ടറി സന്ദര്‍ശിച്ചു .ഒരാൾക്ക് 5 സൗദി റിയാലിനു 10 ലിറ്ററിന്റെ ഒരു ബോട്ടിൽ തീർത്ഥ ജലം ലഭിക്കുന്ന ഇടമാണ് ഈ ഫാക്ടറി.ബസ് ഡ്രൈവറായ പാകിസ്താനി പൌരൻ തീർത്ഥാടകരുടെ പാസ്പോർട്ടും റിയാലുമായി ഫാക്ടറിക്കകത്തുചെന്നു.നിമിഷങ്ങൾക്കകം ഫാക്ടറി ജീവനക്കാർ സംസം വെള്ളം ബസിന്റെ താഴെ തട്ടിലുള്ള ലഗ്ഗേജ് കാബിനിൽ എത്തിച്ചു.ആധുനിക ലോകത്തെ തീർത്ഥാടകർക്ക് സംസം കിണർ കാണാനുള്ള ഭാഗ്യമില്ല.സഫാ മർവ്വയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന്റെ ഏറ്റവും താഴേ ഭദ്രമായി സൗദി ഭരണകൂടം സംസമിന്റെ ഉറവ സംരക്ഷിച്ചു വരികയാണെന്ന അറിവ് അന്വേഷണത്തിന്നോടുവിൽ എനിക്ക് ലഭിച്ചു .
ഇന്ന് വെള്ളിയാഴ്ച്ച .ഹറം ശരീഫിൽ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വൈകീട്ട് ടാക്സിയിൽ കയറി ആയിഷ മസ്ജിദിലെത്തി.മരണമടഞ്ഞ മാതാവിനു വേണ്ടി ഉംറ ചെയ്യാൻ നിയ്യത്തുവെച്ച് സുന്നത്തായ കുളി നിർവ്വഹിച്ച് ഇഹ്റാം കെട്ടി തിരികെ കഅബാലയത്തിലെത്തി.ഉംറയുടെ കർമ്മങ്ങൾ ഒന്നൊന്നായി നിർവ്വഹിച്ചു.മുടിയിൽ നിന്നല്പം വെട്ടി കളഞ്ഞ് ഉംറയിൽ നിന്നൊഴിവായി.
നേതാവ് നേരത്തെ നല്കിയ സൂചന അനുസരിച്ച് മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട് കിടക്കുന്ന മക്കാ പട്ടണത്തിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ മക്കയിൽ അവശേഷിക്കുന്ന 3 ദിവസങ്ങളിലെ പകലുകൾ തെരഞ്ഞെടുത്തു.പകൽ മുഴുവൻ കറക്കം.
രാത്രികളിൽ ഹറം ശരീഫിൽ പ്രാർത്ഥനയിലും ത്വവാഫിലും മുഴുകി. മരണമടഞ്ഞ പിതാവിനും സഹോദരിക്കും വേണ്ടി ഉംറ ചെയ്ത് സമയം പ്രയോജനപ്പെടുത്തി.തുടക്കത്തില്‍
![]() |
| സംസം ഫാക്ടറി |
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ