മുറിയിൽ സാധനങ്ങൾ വെച്ച് ഹോട്ടൽ ലോഞ്ചിലെത്തി.ഹോട്ടൽ വകയായുള്ള ബസിൽ കയറി ഹറം ശരീഫ് പരിസരത്തെത്തി.തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിനു തീർത്ഥാടകർ ഹറം ശരീഫിലേക്കൊഴുകകയാണ് .അവരിൽ ഞങ്ങളുടെ സംഘവും ഇഴുകി ചെർന്നു.
മസ്ജിദിൽ ഹറമിൽ നിന്നും ഇശാ ബാങ്കൊലി ഉയർന്നു.വലതുകാൽ മുന്തിച്ച് ഞങ്ങൾ ഹറമിൽ പ്രവേശിച്ചു.
ഹറം മുഴുവനും വിശ്വാസികളാൽ വലയം ചെയ്യപ്പെട്ടു.
ഇതര പള്ളികളെ അപേക്ഷിച്ച് ജമാ അത്ത് നമസ്കാരത്തിനു പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മസ്ജിദുൽ ഹറമിലെ നിസ്ക്കാരത്തിൽ പങ്കുകൊണ്ടു .
നമസ്ക്കാരാനന്തരം ശ്രേഷ്ടമായ കവാടത്തിലൂടെ കഅബാലയത്തിന്നടുത്തേക്ക് നീങ്ങി.
“അല്ലാഹുമ്മ അന്ത സലാം വമിൻ ക സലാം വദ്ഖൽന ജന്നത ദാറസ്സലാം,തബാറക് ത വത ആലൈത യാദൽ ജലാലി വൽ ഇക് റാം,അല്ലഹുമ്മഫ്ത ഹ്ലി അബവാബ റഹ മ്മത്തിക് ” കവാടത്തിന്നരികിൽ നിന്നും അകത്തേക്ക് കടക്കുന്നതോടെ വിശ്വാസിയുടെ ചുണ്ടിൽ നിന്നും ഉതിരുന്ന പ്രാർത്ഥന.
കഅബ കണ്ണില്പ്പെട്ടു. വിശ്വാസിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.അവരുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രൂ നീർച്ചാലുകളായി ഒഴുകി.അവരുടെ ആവശ്യങ്ങൾ നാഥനു മുമ്പിൽ നിരത്തി.കഅബ കാണും നേരം പ്രാർത്ഥിക്കുന്ന ഏത് പ്രാർത്ഥനക്കും ഫലമുണ്ടെന്നാണു വിശ്വാസം.
ഉംറയുടെ രണ്ടാമത്തെ കർമ്മമായ ത്വവാഫ് ചെയ്യാൻ വേണ്ടി എല്ലാവരും ക അബക്കരികിലെത്തി.
നേതാവ് ത്വവാഫിന്റെ രൂപം പറഞ്ഞു തന്നു.
"ഉംറയുടെ ത്വവാഫ് ചെയ്യുന്നു"എന്ന നിയ്യത്ത് വെച്ച് കഅബയെ ഇടതു ഭാഗത്താക്കി ഹജറുൽ അസ വദിന്റെ നേരേ നിന്ന് ത്വവാഫ് തുടങ്ങണം .വലതു വശം ഗ്രീൻ സിഗ്നൽ ലൈറ്റ് കാണാനൊക്കും.ത്വവാഫ് ആരംഭ സൂചന നല്ക്കുന്നു പച്ച വെളിച്ചം.
ഏഴു വട്ടം പ്രദക്ഷണം വെക്കണം.ഓരോ ചുറ്റലും അവസാനിക്കേണ്ടതും ആരംഭിക്കേണ്ടതും ഈ സ്ഥലത്തു നിന്നാവണം.ത്വവാഫ് സമയത്ത് കഅബ ഇടതുവശത്തുനിന്നുംതെറ്റാൻ പാടില്ല.ത്വവാഫിൽ മെല്മുണ്ട് കൊണ്ട് ഇടതു ചുമൽ പൂർണ്ണമായും മറയ്ക്കണം.നേതാവിന്റെ വാക്കുകൾ ഹ്യദയത്തിൽ ആവാഹിച്ച് ത്വവാഫെന്ന പുണ്യ കർമ്മത്തിലേർപ്പെട്ടു.
കഅബയെ വലയം വെച്ച് പ്രാർത്ഥനകൾ അധികരിപ്പിച്ച് സ്യഷ്ടാവായ അല്ലാഹുവിനു സ്തുതികീർത്തനം പാടിയും അവനെ പ്രകീർത്തിച്ചും ജീവിതത്തിന്റെ ഒരഭിലാഷം പൂവണിയിച്ചു ഞാൻ . നമസ്കാര സമയം ഒഴിച്ച് 24 മണിക്കൂറുംനാനാതുറയിൽ പെട്ടവർ കഅബയെ വലയം വെക്കുന്ന കാഴ്ച്ച അഴകോടെ ഞാൻ നോക്കി കണ്ടു.
ത്വവാഫിനു ശേഷം രണ്ട് റക്കഹത്ത് സുന്നത്ത് നിസ്ക്കരിക്കാൻ വേണ്ടി മഖാമു ഇബ്രാഹിമിലെത്തി.നിസ്ക്കാരം കഴിഞ്ഞ് അറിയാവുന്ന ഭാഷയിൽ ദുഹാ ചെയ്തു.അനന്തരം മെല്മുണ്ട് കൊണ്ട് ശരീരം മറച്ചു.ഇനി ഉം റയുടെ മറ്റൊരു കർമ്മമായ സ അയ് നിർ വ്വഹിക്കണം.അതിനു വേണ്ടി സഫാ മർവക്കരികിലേക്ക് പാദങ്ങൾ ചലിപ്പിച്ചു.
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ