2012 ജൂൺ 9, ശനിയാഴ്‌ച

വിഷപാമ്പിനെ വെടിവെച്ചുകൊന്നു


ഞങ്ങള്‍ കുട്ടികളെ കൊല്ലും! കാരണം അവര്‍ വളര്‍ന്നു വലുതായാല്‍ നക്‌സലൈറ്റുകളാകും. ഞങ്ങള്‍ സ്ത്രീകളെ കൊല്ലും! കാരണം അവര്‍ നക്‌സലൈറ്റുകളെ പ്രസവിക്കും. -ബ്രഹ്മേശ്വര്‍ സിംഗ് ബീഹാറിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ഭൂപ്രഭുക്കളുടെ കൊലയാളി സംഘമായ രണ്‍വീര്‍സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിംഗിനെ പ്രഭാത സവാരിക്കിടെ അജ്ഞാത തോക്കുധാരികള്‍ വെടിവെച്ചു കൊന്നു. രണ്‍വീര്‍സേനയുടെ കൂട്ടക്കൊലകളില്‍ ചിലത്. 1995ല്‍ ബീഹാര്‍ തിരഞ്ഞെടുപ്പിനിടെ 50 പേരെ കൊലപ്പെടുത്തി. 1997മാര്‍ച്ച് മാസത്തില്‍ ഹൈബാസ്പൂരില്‍ 10 തൊഴിലാളികളെ കൊന്നു. 1996ജൂലൈയില്‍ മൂന്നു നവജാത ശിശുക്കളും ആറുകുട്ടികളുമുള്‍പ്പെടെ 11 ദലിതുകളെ കൂട്ടക്കൊല ചെയ്തു. 1997ഡിസംബര്‍ ഒന്നിനു 16 കുട്ടികളും 27 സ്ത്രീകളും 18 പുരുഷന്‍മാരുമുള്‍പ്പെടെ 61 ദലിതുകളെ കൊന്നു. അന്നു രാത്രി തന്നെ അഞ്ചു പെണ്‍കുട്ടികളെ വെടിവെച്ചു കൊല്ലുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...