2012 ജൂൺ 26, ചൊവ്വാഴ്ച

ഉമ്മൂമ്മ - സൈഫു കണ്ണൂര്‍


________________ കസവ് തട്ടത്തിന്റെ മറവില്‍ വെളുത്ത പ്രൌഡമായ മുഖം മറച്ചു കാണുന്ന ഉമ്മൂമ്മ പതിനൊന്നു മക്കളാല്‍ സമൃദ്ധമായ കുടുംബത്തെ സ്നേഹംപുരട്ടിയ താക്കീതിന്റെ ലക്ഷ്മണരേഖ കണ്ണുകൊണ്ട് തീര്‍ത്തു കൈയില്‍മുറുകെ പിടിച്ചു നേര്വഴികാട്ടിയ ഉമ്മൂമ്മ വെളുത്ത മുഖത്ത് സൌന്ധര്യമായ് മുരിക്കി ചുവപ്പിച്ച വായ കുലുങ്ങി ചിയിക്കുമ്പോള്‍ നൃത്തം വെക്കുന്ന കാതിലെ നിറഞ്ഞ അലിക്കതുള്ള ഉമ്മൂമ്മ പേരമക്കള്‍ക്ക്‌ മധുരമെകാന്‍ കാചിക്കൊന്തലയില്‍ മിഡായിയും വാല്സല്യതിന്‍ അതിരുകളില്ലാത്ത സ്നേഹം മനസ്സിലുംഉള്ള ഉമ്മൂമ്മ അവസാന നിമിഷത്തില്‍ ആ സ്നേഹം തിരിച്ചുപിടിക്കാന്‍ മത്സരിക്കുന്ന മക്കളെ അരികില്വിളിച്ചു ..മതി ഇനി പരക്കംപായണ്ട എനിക്ക് പോകാന്‍ സമയമായി എന്ന് ദൃടനിശ്ചയത്തോടെ മൊഴിഞ്ഞ ഉമ്മൂമ്മ എന്നും മനസ്സില്‍ ആ മുഖം കണ്ണുനീരിന്റെ നനവില്ലാതെ ഓര്‍ക്കാന്‍ കഴിയാത്തത്ര സ്നേഹം വീടിന്റെ ഓരോ മൂലയിലും ചൊരിഞ്ഞു പോയ സ്നേഹത്തിന്റെ നിറകുടം

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...