2012 ജൂൺ 28, വ്യാഴാഴ്‌ച

സുഗതകുമാരിയുടെ പോയ്മുഖം

വന്നു വന്നു ഗാന്ധിയെ വിമര്‍ശികാനേ പാടില്ല എന്നൊരു അന്ധവിശ്വാസം പൊതു സമൂഹത്തില്‍ ഇന്ന് വളരെ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നു തോനുന്നു. സ്വന്തം ജനതയോടുള്ള സ്നേഹത്തെളേക്കാറെ ഗാന്ധിയില്‍ എന്നും മുഴച്ചു നിന്നിരുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്തമായിരുന്നു എന്നുള്ള കാര്യം ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകാവുന്നതെയൊള്ളൂ... ചിന്ത്രാദിപെട്ടയിലെ സമ്മേളനത്തില്‍ വെച്ച് ഒരു ദളിതന്‍ മാലയിടാന്‍ ചെന്നപോള്‍ "ഒരു ചണ്ടാളന്‍ തോട്ടശുധമാക്കിയ പൂമാല എന്റെ കഴുത്തിലിടുന്നോ "എന്ന് കയര്‍ത്തു കയ്യിലിരുന്ന വടി കൊണ്ട് മാല തട്ടി തെരിപിച്ചവനാണ് ഗാന്ധി..ആ ചണ്ടാല സമൂഹം ഗാന്ധിയെ തള്ളി പറയുമ്പോള്‍ മഹാത്മാ എന്ന് വിളിക്കാതിരിക്കുമ്പോള്‍ ഗാന്ധിയുടെ പൊള്ളത്തരങ്ങള്‍ കവിതയാക്കുമ്പോള്‍ ജാതി ഹിന്ദുവിന് പൊള്ളും.അതിന്റെ ഉത്തമ ഉദാഹരണമാണ് ദളിത്‌ കവിയിത്രി മീന കന്തസാമിയുടെ സ്പര്‍ശം എന്നാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സുഗതകുമാരി പങ്കെടുക്കാതിരുന്നത്. ദൈവങ്ങള്‍ പോലും വിമര്‍ശന വിധേയമാകുന്ന ഇക്കാലത് ഗാന്ധിയെ വിമര്സിക്കുന്നതില്‍ എന്താണിത്ര തെറ്റ്.ഗാന്ധിയെ വിമര്‍ശിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല മീന.ബാബാ സാഹെബ് അംബേദ്‌കര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിച്ചു എഴുതിയിട്ടുണ്ട്.വിമര്‍ശനങ്ങള്‍ എപ്പോളും മറുപടി അര്‍ഹിക്കുന്നുണ്ടല്ലോ..ഗാന്ധി ജീവിച്ച അതേ കാലഘട്ടത്തില്‍ തന്നെ തനിക്കെതിരെ ബാബാ സാഹെബ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല.കാരണം ആ വിമര്‍ശനങ്ങള്‍ സത്യസന്ധമായിരുന്നു.ഗാന്ധിയുടെ ദളിത്‌ വിരുദ്ധത തുറന്നു കാണിച്ചവയാണ് ആ വിമര്‍ശനങ്ങള്‍.അത് പോലെ തന്നെ ഒരു വിമര്‍ശനമായിരുന്നു മീനയുടെ.അതില്‍ സുഗതകുമാരിക്ക് വിയോജിപ്പുണ്ടായിരുന്നെങ്ങില്‍ ആ ചടങ്ങില്‍ പങ്കെടുത് അവിടെ പറയാമായിരുന്നു അതിനുള്ള മറുപടി.ആ സമ്മേളന സ്ഥലത്ത് വെച്ച് പ്രകടിപിക്കനമായിരുന്നു തന്റെ വിയോജിപ്പ്.മീനയുടെ കവിതയില്‍ എഴുതിയിരിക്കുന്നത് തെറ്റാണു എങ്കില്‍ അവിടെ വെച്ച അത് ചൂണ്ടി കാണിക്കണമായിരുന്നു.അതായിരുന്നില്ലേ ശെരിയായ തീരുമാനം..എന്ത് കൊണ്ടാണ് അതിനു മുതിരാതിരുന്നത്..? അപ്പോള്‍ മനപൂര്‍വം അതില്‍ എഴുതിയിരിക്കുന്നത് കണ്ടില്ല എന്ന് വെക്കാനുള്ള ശ്രെമം.ദളിതര്‍ക്കെതിരെ ഗാന്ധി ചെയ്ത അക്രമങ്ങള്‍ എല്ലാം ശെരിയാണെന്ന് വെക്കുന്ന ഒരു തീരുമാനം.അതാണ്‌ ആ പിന്മാടത്തിന്റെ പുറകില്‍..അതല്ല എങ്കില്‍ അവര്‍ ഈ കവിതക്കെതിരെയുള്ള മറുപടി പറയണമായിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...