മക്കയിൽ അവശേഷിച്ച 3 ദിനങ്ങളിൽ പ്രവാചകന്റെ പാദ സ്പർശനമേറ്റ സ്ഥലങ്ങൾ കാണാനുള്ള അവസരം നേതാവ് സ്യഷ്ടിച്ചു തന്നു.
അറഫാ മൈതാനം,അറഫാ സമ്മേളനത്തിൽ പ്രഭാഷണം നടത്താറുള്ള മസ്ജിദ് നമിറ,പ്രവാചകൻ വിടവാങ്ങൽ പ്രസംഗം നടത്തിയ ജബലു റഹ് മ, മുസ്ദലിഫ, മിന,ജംറ (കല്ലെറിയുന്ന സ്ഥലം),ഹിറാ ഗുഹ,സൗർ ഗുഹ,മസ്ജിദ് ജിന്ന്,വാദി മഹസ്സറ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ കാണാനൊത്തു.
ഹറം ശരീഫിൽ വികസനം നടന്നു കൊണ്ടിരിക്കയാണ് .2020 ൽ വികസന പ്രക്രിയ അവസാനിക്കുന്നതോടെ ലക്ഷകണക്കിനു തീർത്ഥാടകരെ ഉൾകൊള്ളാൻ ഹറമിനു സാധിക്കും.ദിനേന നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തീർത്ഥാടകരെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് നേര് .
ഹറം ശരീഫിന്റെ ശുചീകരണ പ്രവർത്തനങ്ങൾ അത്ഭുതത്തോടെ അല്ലാതെ ആർക്കും വീക്ഷിക്കാനാവില്ല.തിങ്ങി നിറഞ്ഞ തീർത്ഥാടകരെ ഓരോ ഭാഗത്തേക്കും മാറ്റി യന്ത്രത്തിന്റെ സഹായത്തോടെ നിമിഷങ്ങൾക്കകം ക്ലീൻ ചെയ്യുന്ന പ്രക്രിയയാണ് ഇടവിട്ടിടവിട്ട് നടന്നു കൊണ്ടിരിക്കുന്നത്.
കഅബയെ വലയം വെക്കുമ്പോഴും സഫാ മർവ്വയിലൂടെ സഅയ് നിർവ്വഹിക്കുമ്പോഴും ജമാ അത്ത് നമസ്ക്കാരം തുടങ്ങുമ്പോൾ കർമ്മത്തിൽ നിന്നും തല്ക്കാലം വിട പറഞ്ഞ് എവിടെയാണൊ ഉള്ളത് ആ സ്ഥലത്ത് നമസ്ക്കരിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഇതിനിടയിൽ ലഭിക്കുകയുണ്ടായി.
കഅബയെ ചുറ്റും വലം വെക്കുമ്പോൾ കഅബയുടെ കില്ല,വാതിലുകൾ,അതിന്റെ പൂട്ട്,സ്വർണ്ണ പാത്തി,ഹജറുൽ അസ് വദ് ,ഹിജ്റു ഇസ്മായിൽ എന്നിവ എന്നിൽ നവ്യാനുഭൂതിയുടെ കളം ഒരുക്കി.
സ്വർണ്ണപാത്തിക്ക് കീഴെയുള്ള ഹിജ്റു ഇസ്മായിലിൽ നിന്ന് രണ്ട് റക്കഹത്ത് സുന്നത്ത് നമസ്കരിച്ച് പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചു.
അതിനിടയിൽ സംഘത്തിലെ എല്ലാവരും തിങ്കളാഴ്ച്ച ദിവസം സുന്നത്ത് നൊമ്പെടുക്കുകയും മസ്ജിദ് ഹറമിൽ വെച്ച് നൊമ്പ് മുറിക്കുക
യും ചെയ്തു.ഇങ്ങിനെ നിരവധി പുണ്യങ്ങൾ കരഗതമാക്കി ഞങ്ങളുടെ സംഘം അഞ്ച് രാത്രിയും നാലു പകലും പിന്നിട്ട് മക്കയോട് യാത്ര പറയാൻ ഒരുങ്ങി . അവസാനത്തെ ദിവസം സുബഹി നിസ്ക്കാരത്തിനു ശേഷം വിടവാങ്ങൽ ത്വവാഫ് ചെയ്യുമ്പോൾ എല്ലാവരും വിങ്ങിപൊട്ടി. ദീർഘ നേരത്തെ പ്രാർത്ഥനക്ക് ശേഷം കഅബ മന്ദിരം കണ്ണിൽ നിന്നും മായും വരെ തിരിഞ്ഞു നോക്കിയും മറ്റും ഹറം ശരീഫിനു പുറത്തുകടക്കുമ്പോൾ ഇനിയെന്നാണു ക അബയെ നിന്നരികിൽ ഞാൻ ഓടിയെത്തുക എന്ന് ഓരോ മനവും മന്ത്രിക്കുകയായിരുന്നു.ഇബ്രാഹിം നബിയും മകൻ ഇസ്മായിലും പടുത്തുയർത്തിയ പുണ്യ ക അബയേ...നിനക്ക് ഒരായിരം സലാം.ഒപ്പം എനിക്ക് ഇവിടം വരാൻ മഹത്തായ അനുഗ്രഹം നല്കിയ അല്ലാഹുവേ നിനക്ക് സ്തുതി.
വിശിഷ്യാ എന്നെയും കുടുംബത്തേയും ഈ യാത്രയിൽ ഒന്നിച്ചു കൂട്ടിയ മജീദ് സാഹിബിന് പ്രതിഫല നാളിൽ അർഹിക്കുന്ന പ്രതിഫലം അല്ലാഹു നല്കുമാറാകട്ടെ (ആമീൻ) എന്ന പ്രാർത്ഥനയും.(തുടരും)