ലേബർ കാർഡും വിസയുമില്ലാതെ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന്ന്
വേണ്ടി ഒമാനിലെ ഇന്ത്യൻ എമ്പസി പരിസരത്ത് അപേക്ഷ ഫോറം സ്വീകരിക്കുന്ന
നടപടി ഇന്നാരംഭിച്ചു.(20-12-09)
കൈരളി,കെ.എം.സി.സി,പ്രിയദർശിനി ഫോറം,ഇന്ത്യാ ഫ്രെറ്റേർണ്ണിറ്റി ഫോറം
എന്നീ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ആയിരകണക്കിന്ന് പേരേ അപേക്ഷ ഫോറം
പൂരിപ്പിക്കാൻ സഹായിച്ചു.
അപേകഷ ഫോറത്തോടൊപ്പം അപേക്ഷകന്റെ രണ്ട് ഫോട്ടോയും മുമ്പ് വിസ
പതിച്ച പാസ്പോർട്ട് കോപ്പിയും ലേബർ കാർഡ് കോപ്പിയും അറ്റാച്ച്
ചെയ്തിരിക്കണം.അഥവാ,ഇവയൊന്നുമില്ലെങ്കിൽ രണ്ട് ഫോട്ടോയോടൊപ്പം നാട്ടിലെ
റേഷൻ കാർഡിന്റെ കോപ്പി വെച്ചാലും മതിയാവും.
ഒരാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന ഈ സംരംഭം ശരിക്കും പ്രയോജനപെടുത്താൻ
അനധിക്യത കുടിയേറ്റക്കാർ മുന്നോട്ടുവരണമെന്ന് എംബസി വ്യത്തങ്ങൾ
അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ
അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ഒരു മാസത്തിന്നകം രാജ്യം
വിടാനാവുമെന്നാൺ എംബസി അധിക്യതരുടെ വാദം.
തിരിച്ചുപോക്കിനുള്ള അനുമതി ലേബർ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടും
നാട്ടിലേക്ക് കയറി പോകാതെ ഇരിക്കുന്ന നൂറുകണക്കിന്നാളുകൾക്ക് പിഴ
അടച്ചിട്ടു പോകാനെ സധിക്കുള്ളൂവേന്നും അധിക്യതർ ചൂണ്ടിക്കാട്ടി.
ഇപ്പൊഴത്തെ ഈ സംവിധാനം മൂലം ലഭിക്കുന്ന അപേക്ഷകൾ ലേബർ മന്ത്രാലയത്തിൽ
പിന്നീട് സമർപ്പിക്കുമെന്നും സത്വര നടപടി
സ്വീകരിക്കാൻ എല്ലാവിധ ശ്രമങ്ങളിലുമേർപ്പെടുമെന്നും എംബസി സന്നദ്ധ
സംഘടനകൾക്ക് ഉറപ്പ് നൽകി.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ