
ഓസ്കാർ അവാർഡ് ജേതാവ് എ.ആർ റഹമാന്റെ സംഗീതനിശക്ക് മസ്ക്കറ്റ് വേദിയാവുന്നു.
2010 ജനുവരി 21ന്ന് വൈകീട്ട് എട്ടുമണിക്ക് ആരംഭിക്കുന്ന സംഗീത
വിരുന്ന് ആസ്വദിക്കാൻ പതിനായിരക്കണക്കിൻ സംഗീത പ്രേമികൾ എത്തുമെന്നാൺ
സംഘാടകരുടെ കണക്കുക്കൂട്ടൽ.15000 പേരേ ഉൾക്കൊള്ളാവുന്ന പാകത്തിലുള്ള
വത്തയ്യയിലെ ആർ.ഓ.പി സ്റ്റേഡിയത്തിൽ 120 അടിയിലുള്ള വിശാലമായ
മൾട്ടി-ലെവെൽ സ്റ്റേജാൺ ഇതിനുവേണ്ടി ഒരുക്കുന്നത്.ഡോക്ടർ സതീഷ്
നമ്പ്യാരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശക്ക് കൊഴുപ്പേകാൻ
എ. ആർ റഹമാനെ കൂടാതെ ഹരിഹരൻ,സാധനസർഗ്ഗം,ശിവമണി,റാശിദ് അലി,ജാവേദ് അലി
തുടങ്ങിയ തൊണ്ണൂറോളം സംഗീതജ്ഞർ മസ്ക്കറ്റിൽ
എത്തിച്ചേരും.സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കുന്ന
പത്തൊമ്പത് ഇഞ്ച് എൽ.ഇ.ഡി സ്ക്രീൻ വഴി പരിപാടി കാണികൾക്ക്
ആസ്വദിക്കാനാവും.
പത്ത് റിയാൽ മുതൽ ഇരുന്നൂർ റിയാൽ വരേയാൺ ടിക്കറ്റ് നിരക്ക്.ഇരുന്നൂർ
രിയാലിന്റെ ടിക്കറ്റ് എടുക്കുന്നവർക്ക് എ.ആർ റഹമാന്റെ കൂടെ
അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ടിക്കറ്റുകൾ
മസ്ക്കറ്റിലെ എല്ലാ ഐപ്പർ മാർക്കറ്റുകളിലും പീസാ ഹുട്ടിലും
ലഭ്യമാകുമെന്ന് സംഘാടകർ
പത്രസമ്മേളനത്തിൽ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ