
ഹാപ്പിദാസ് എന്ന ബംഗ്ലാദേശ് യുവതി പേരു സൂചിപ്പിക്കുന്നത് പോലെ
സന്തോഷവതിയല്ല.മറിച്ച് തന്റെ ഭർത്താവ് അജിത്തിനെ നഷ്ടപ്പെട്ട തീരാ
വേദനയാൽ രണ്ടാൺ മക്കളോടോപ്പം വാദിയത്താത്തിലെ ഫ്ലാറ്റിൽ കഴിയുകയാണവർ.
കഴിഞ്ഞാഴ്ച്ച മസ്കറ്റിലെ അമറാത്തിൽ ശക്തിയായി പെയ്ത പേമാരിയെ തുടർന്ന്
മലവെള്ളം ഒലിച്ചിറങ്ങി മസ്കത്ത്-വാദി അത്താത്ത് റോഡിൽ ജലപ്രളയം
ബാധിച്ച് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടപ്പോൾ അജിത്തും മകനും ഡ്രൈവറും
അപകടത്തിൽപ്പെടുകയാണുണ്ടായത്.അത്ഭുതകരമായി രക്ഷപ്പെട്ട മൂത്തമകൻ
പ്രാത്തൊയെ ഒമാനികൾ അടുത്തുള്ള ഇബ്നു സീന ഹോസ്പിറ്റലിൽ
എത്തിക്കുകയാണുണ്ടായത്.പിന്നീട് അജിത്തിന്റെയും ഡ്രൈവർ ഷിബുകുമാർ
ദേയയുടെയും മ്യതദേഹങ്ങൾ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തി.
മസ്കത്തിലെ ആർ.ഒ.പി മോർച്ചറിയിൽ സൂക്ഷിച്ച മ്യതദേഹങ്ങൾ ഹൈന്ദവ ആചാര
പ്രകാരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കണമെന്നാണാഗ്രമെങ്കിലും മക്കളുടെ
തുടർവിദ്യാഭ്യാസം കണക്കിലെടുത്ത് ഒമാനിൽ തന്നെ ദഹിപ്പിക്കാനുള്ള
തീരുമാനത്തിലാൺ ബന്ധുക്കൾ.മ്യതദേഹവുമായി നാട്ടിൽ പോയാൽ ഒമാനിൽ
തിരിച്ചെത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടാൺ അതിനു കാരണം. അസോസിയേഷൻ ഓഫ്
ചാർട്ടേർഡ് സർട്ടിഫിക്കറ്റ് അക്കൗണ്ടന്റ് കോഴ്സിനു പഠിക്കുന്ന
മൂത്തമകൻ പ്രത്തോയെയും എട്ടാം തരത്തിൽ പഠിക്കുന്ന ഇളയ മകൻ അങ്കനേയും
സഹായിക്കാൻ ബംഗ്ലദേശ് സോഷ്യൽ
ക്ലബ്ബും സ്കൂൾ പ്രിൻസിപ്പലും മുന്നോട്ടൂവന്ന സ്ഥിതിക്ക്
പ്രതേകിച്ചും.ഇരുപത് വർഷത്തോളമായി ഒമാനിൽ ചെറുകിട കച്ചവടം നടത്തുകയാൺ
അജിത്ത്.
കഠിന്വാദ്ധ്വാനിയായ അജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം കൂടിയാണത്രെ മകനെ
എ.സി.സി.അക്കൗണ്ടന്റാക്കുകയെന്നത്.അതിനുവേണ്ടി എന്ത് ത്യാഗവും
സഹിക്കാനുള്ള തയ്യാറെടുപ്പിലാൺ ഹാപ്പിദാസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ