"നീർച്ചാലിയൻസിൻ്റെ സ്വന്തം മുനീർ
ഐക്കോടിച്ചി"
- ശംസു മാടപ്പുര -
ദുബായ് കെ എം സി സി യുടെ ശക്തനായ വക്താവ്. പൊതുപ്രവർത്തനരംഗത്ത് സ്വന്തം ദേശത്തും ദുബായിയിലും തൻ്റെതായ സംഭാവന അർപ്പിച്ച എളിയ പ്രവർത്തകൻ. സിറ്റിയിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം.
ഇതാണ് നീർച്ചാലിയൻസിൻ്റെ സ്വന്തം മുനീർ ഐക്കോടിച്ചി.
ഇരുപത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിന്നിടയിൽ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ സംഘടനയിൽ അംഗമായി കണ്ണൂർ ജില്ലയ്ക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇദ്ദേഹം ദുബായ് കണ്ണൂർ മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ട്രെഷറർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്, ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ കോളേജ് യുഎഇ ചാപ്റ്റർ സെക്രട്ടറി, സ്വന്തം ദേശത്തിൻ്റെ പേരിലുള്ള കൂട്ടായ്മയായ നീർച്ചാലിയൻസ് യുഎഇ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.
ദുബൈ - കണ്ണൂർ ജില്ലാ കെഎംസിസി സെക്രട്ടറി,
നിർച്ചലിയൻസ് യു എ ഇ യുടെ സീനിയർ വൈസ് പ്രസിഡണ്ട് , കണ്ണൂർ സിറ്റി ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിലവിൽ സജീവം. ഇദ്ദേഹത്തിൻറെ കർമ്മമണ്ഡലം യുഎ ഇ തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.
ദുബായ് ലൈബ്രറി ഡിസ്‌ട്രിബ്യുട്ടേഴ്‌സ്, അബുദാബി അൽ മസൂദ് ഷിപ്പിങ്, ഡിപി വേൾഡ് (ജബൽ അലി കപ്പൽ തുറമുഖം) എന്നിവിടങ്ങളിൽ
ജോലി ചെയ്തു.
നിലവിൽ ജബൽ അലി പോർട്ടിൽ പോർട്ട് കണ്ട്രോൾ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു.
നാട്ടിലും ഇദ്ദേഹത്തിൻറെ പ്രവർത്തനരംഗം വിപുലമായിരുന്നു.
നീർച്ചാൽ മഹല്ല് കമ്മിറ്റി സിക്രട്ടറിയായും മുസ്‌ലിം യൂത്ത് ലീഗ് ശാഖ, മുനിസിപ്പാലിറ്റി, മണ്ഡലം കമ്മിറ്റികളിൽ സെക്രട്ടറിയായും നീർച്ചാൽ ഇസ്ലാമിക് ലൈബ്രറി ആൻഡ് റീഡിങ് റൂം കമ്മിറ്റിയിൽ ജനറൽ സിക്രട്ടറിയായും ലൈബ്രറിയനായും റണ്ണിംഗ് സ്റ്റാർ സ്പോർട്സ് ക്ലബ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ഇദ്ദേഹം നാനാ തുറകളിലുള്ള സാമൂഹ്യ സേവന രംഗത്ത് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ്.
നീർച്ചാൽ ഗവണ്മെന്റ് യു പി സ്കൂൾ, മുനിസിപ്പൽ സ്കൂൾ, ജയ്ബീസ് കോളേജ്, യൂറോടെക് മാറീടൈം അക്കാദമി (കൊച്ചി) എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്.
നീർച്ചാൽ മദ്രസ, അരട്ടക്ക പള്ളി, ഹൈദ്രോസ് പള്ളി എന്നിവടങ്ങളിൽ മത പഠനവും നടത്തി.
ഇദ്ദേഹത്തിൻറെ ഇടപെടലുകൾ സമൂഹനന്മക്കായതുകൊണ്ടുതന്നെ
നിരവധി പുരസ്കാരങ്ങൾ
ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ദുബായിലെ
ജബൽ അലി പോർട്ടിൽ കപ്പലുകൾ തമ്മിൽ കൂട്ടിയടിയുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനു ദുബായ് പോലീസിന്റെ ധീരതക്കുള്ള അവാർഡ് നേടിയിരുന്നു. അന്നത്തെ ദുബായ് പോലീസ് ചീഫ് ദാഹി ഖൽഫാൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അടക്കം മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി യുടെ ആദരം, കോവിഡ് കാലത്ത് ഫ്രണ്ട് ലൈൻ വർക്കറായതിനു ഡിപി വേൾഡിന്റെ ആദരം, പി ആൻഡ് ഒ യുടെ ആദരം, പി ആൻഡ് ഒ യുടെ ഇന്നോവറ്റീവ് സൊല്യൂഷൻ അവാർഡ് എന്നിവക്കു പുറമേ നിരവധി ആദരങ്ങളും ഏറ്റുവാങ്ങി.
ദുബൈ ബ്രില്ല്യയൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
നല്ലൊരു വായനയുടേയും എഴുത്തിൻ്റെയും കൂട്ടുകാരനാണ് ഇദ്ദേഹം.
ഉമ്മർ (മർഹൂം) ബീവി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. നസീമ സഹോദരിയാണ്.
ഭാര്യ സഫ്രീന,
മക്കളായ
ഹിബ, ഇഹാബ് വിദ്യാർത്ഥികളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ