സംസം പബ്ലിക്കേഷൻസിൻ്റെ ലോഗോ ഒമാൻ ഗോബ്രയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ പ്രകാശനം ചെയ്തു.ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒമാൻ)വൈസ് ചെയർമാൻ ഷുഹൈബ് വാഴകുളങ്ങരയും ഓ.കേ സി. കെ ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിലും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ജോയിൻ സെക്രട്ടറി ജുനൈദ് മൈതാനപ്പള്ളി, ട്രഷറർ സഹദ് ഖലീൽ, സംസം പബ്ലിക്കേഷൻസ് ഡയറക്ടർ ശംസു മാടപ്പുര തുടങ്ങിയവർ സംബന്ധിച്ചു.
സംസം പബ്ളിക്കേഷൻസിൻ്റെ പ്രഥമ സംരംഭമായ "നോമ്പനുഭവം" എന്ന പുസ്തകം ഏതാനും ദിവസങ്ങൾക്കകം വായനക്കാരുടെ കൈകളിലെത്തിച്ചേരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ