സിറ്റിയുടെ സ്വന്തം ഡിസൈനർ
✍ ഷംസു മാടപ്പുര
വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിവിധ രൂപത്തിലുള്ള മൈലാഞ്ചി ചോപ്പ് മറ്റുള്ളവരുടെ കൈ തടങ്ങളിൽ വിരിയിക്കാനുള്ള മോഹം. ആദ്യമൊക്കെ വീട്ടിലുള്ളവരുടെ കൈകളിലായിരുന്നു പരീക്ഷണം. നിരന്തരമായ പരിശ്രമം മൂലം വിവിധ ഡിസൈനുകളിലുള്ള മൈലാഞ്ചി ഇടൽ ആരംഭിച്ചു. മണവാട്ടിയുടെ കരങ്ങളിൽ മൈലാഞ്ചി പൂക്കളിടാനും പെരുന്നാൾ പോലുള്ള വിശേഷ ദിനങ്ങളിൽ പരിചയമുള്ളവരുടെ കൈകളിൽ മൈലാഞ്ചി ചോപ്പണിയിക്കാനും സാധിച്ചു. മൈലാഞ്ചിയിടൽ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് സമ്മാനങ്ങൾ കരസ്ഥമാക്കി. കൂടാതെ സ്കൂൾ കോളേജ് തലത്തിൽ നടക്കുന്ന മൈലാഞ്ചിയിടൽ മത്സരങ്ങളിൽ ജഡ്ജിയാകാനുള്ള അവസരങ്ങളും ലഭിച്ചു. ഇതോടെ ഷറഫു മൈലാഞ്ചിയുടെ ഭാര്യ ഷഹനാസ് പള്ളി വളപ്പിൽ മൈലാഞ്ചി പ്രിയരുടെ കണ്ണിലുണ്ണിയായി. പിന്നീട് മറ്റ് മേഖലയിലേക്ക് കണ്ണുനട്ടു. വരയോടും ഗ്ലാസ്, ഓയിൽ പെയിൻറിംഗിനോടും താല്പര്യം വർദ്ധിച്ചതോടെ ഇൻറീരിയൽ ഗ്ലാസ് ഷോപ്പിൽ ആർട്ടിസ്റ്റായി സേവനമനുഷ്ഠിച്ചു. രണ്ടുവർഷം ഗ്ലാസ് ഡിസൈനറായി ആ സ്ഥാപനത്തിൽ കഴിഞ്ഞുകൂടി.
ഇതിനിടെ ഫാഷൻ രംഗത്ത് വഴിതെളിഞ്ഞു. സ്റ്റിച്ചിംഗിനോടും ഡിസൈനിംഗിനൊടുമുള്ള കമ്പം തിരിച്ചറിഞ്ഞ പ്രിയതമൻ ഷറഫു മൈലാഞ്ചി ഡിസൈൻ പഠിക്കാനയച്ചു. ഭർത്താവിൻറെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും ഫാഷൻ ഡിസൈനിംഗ് രംഗത്ത് ചുവടുറപ്പിക്കാൻ സാധിച്ചു. വീട്ടിൽനിന്നും തുടക്കം കുറിച്ച ഡിസൈനിംഗ് കണ്ണൂർ ടൗണിലെ ഒരു സ്ഥാപനത്തിൽ നിന്നും വന്ന ഓഫർ സ്വീകരിച്ച് അവർക്ക് വേണ്ടിയുള്ള വർക്കുകൾ ചെയ്യാൻ തുടങ്ങി. രണ്ടര വർഷം പിന്നിട്ടതോടെ മറ്റൊരു സ്ഥാപനത്തിലേക്ക് ചേക്കേറി. ഈ രംഗത്ത് ചുവടുറപ്പിച്ചതോടെ വിപണിയുടെ സാധ്യത മനസ്സിലാക്കാൻ പറ്റി. ഫാഷൻ ഡിസൈനറായ അഞ്ചുവർഷത്തെ അനുഭവങ്ങളിലേക്ക് ഊളിയിടുമ്പോൾ ഒരുപാട് പാഠങ്ങൾ പഠിച്ചു. ചൂടാവുന്ന കസ്റ്റമറോട് മയത്തിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിന്റെ നിദാനം.അത് കൊണ്ടാവാം കസ്റ്റമറിൽ പലരും തന്റെ അടുത്ത ചങ്ങാതിമാരുടെ ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ഷഹനാസ് ഷറഫു. കുട്ടികൾ മുതൽ 80 വയസ്സ് പ്രായമുള്ളവർ വരെ അടുത്ത സുഹൃത്തുക്കളായി മാറി. ഒന്നാം ക്ലാസ് മുതൽ ഉയർന്ന ക്ലാസ്സ് വരെ തൻറെ കൂടെ പഠിച്ച പലരും വഴികാട്ടിയായി രംഗത്തുണ്ട്. പല ഗ്രൂപ്പുകളിലും സജീവ സാന്നിധ്യമുള്ളത് കൊണ്ടുതന്നെ വലിയൊരു സുഹൃത്തുക്കളുടെ വലയം തന്നെ തനിക്കുണ്ട്. സിറ്റിയുടെ തനത് സംസാരഭാഷ കേൾക്കാൻ വേണ്ടി പ്രായമേറിയ ആൾക്കാരോട് സംസാരിച്ചിരിക്കാൻ ഏറെ ഇഷ്ടമാണ്. ഉമ്മയുടെയും ഉമ്മാമയുടെയും കാരണവരുടെയും ഭാഷാശൈലി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
അവരുടെ ഭാഷ കടമെടുത്തിട്ടാണ് സിറ്റി ഭാഷയിൽ തൂലിക ചലിപ്പിക്കുന്നത്. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും അനുഭവങ്ങൾ ചെറുകഥ രൂപത്തിൽ എഴുതാറുള്ളതും സിറ്റി ഭാഷയിൽ തന്നെ. വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവരോടൊന്നിച്ച് സമയം ചിലവഴിക്കാൻ കിട്ടുന്ന അവസരങ്ങൾ മനസ്സിന് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.
ഡിസൈനിംഗ് സംബന്ധമായ സംശയങ്ങളുമായി തൻറെ അരികിലെത്തുന്നവർക്ക് നിവാരണം നൽകുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ പതിപ്പിക്കുന്ന ഷഹനാസിന് എല്ലാവിധ പിന്തുണയും നൽകുന്നത് സ്വന്തം വീട്ടുകാരും ഭർത്താവിൻറെ വീട്ടുകാരുമാണ്. ഓർമ്മ തോപ്പിന്റെ എക്സിക്യൂട്ടീവ് അംഗംകൂടിയാണ്. കണ്ണൂർ സിറ്റി പള്ളി വളപ്പിൽ ഖദീജ ബീവിയുടെയും കുറുവയിലെ പുതിയപുരയിൽ ഇബ്രാഹിം ഹാജിയുടെയും ഒമ്പതാമത്തെ മകൾ. ഭർത്താവ് മൈലാഞ്ചിക്കൽ ഷറഫുദ്ദീൻ. മക്കൾ രണ്ടുപേർ. അമൻ പർവീസ് ഒമ്പതാം തരത്തിലും സോയാ മെഹ്സബീൻ അഞ്ചാം തരത്തിലും പഠിക്കുന്നു. സഹോദരങ്ങൾ:
ഷമീമമുസ്തഫ,അസ്ഗറലി,നാസ്നിൻ സഫറുള്ള, വാഹിദസലിം,ആസിഫ്,
നസ്റീൻ മഷൂദ്(ഒമാൻ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ വനിതാ ഗ്രൂപ്പ് മെമ്പർ),അഫ്സൽ, അക്തർഷ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ