2009 ഡിസംബർ 29, ചൊവ്വാഴ്ച

സംസ്ക്കരിച്ചു

മസ്ക്കത്തിലെ അമറാത്തിലുണ്ടായ വെള്ളപൊക്ക ദുരന്തത്തിൽ മരിച്ച ബംഗ്ലാദേശ്‌
സ്വദേശികളായ അജിത്തിന്റെയും ഷിബുകുമാർ ദേയയുടെയും മ്യതദേഹങ്ങൾ സോഹാറിലെ
ഇലക്ട്രിക്‌ ശ്‌മശാനത്തിൽ സംസ്ക്കരിച്ചു.
അജിത്തിന്റെ ഉടമസ്ഥതയിലുള്ള അമറാത്തിലെ ഓട്ടോ ഇലക്ട്രീഷൻ വർക്ക്‌
ഷോപ്പിന്റെയും അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിന്റെയും നടത്തിപ്പിന്റെ
ചുമതല ഭാര്യ ഹാപ്പിദാസ്‌ ഏറ്റെടുത്തു.നിലവിലെ ഫാമിലി വിസ മാറ്റി തൊഴിൽ
വിസ നൽകാനാൺ സ്പോൺസറുടെ തീരുമാനം.അതിനാൽ കുട്ടികളുടെ തുടർ
വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കക്ക്‌ വിരാമമായി.

2009 ഡിസംബർ 28, തിങ്കളാഴ്‌ച

ദുരന്തത്തില്‍ പൊലിഞ്ഞത് പ്രാണനാഥന്‍്




ഹാപ്പിദാസ്‌ എന്ന ബംഗ്ലാദേശ്‌ യുവതി പേരു സൂചിപ്പിക്കുന്നത്‌ പോലെ
സന്തോഷവതിയല്ല.മറിച്ച്‌ തന്റെ ഭർത്താവ്‌ അജിത്തിനെ നഷ്ടപ്പെട്ട തീരാ
വേദനയാൽ രണ്ടാൺ മക്കളോടോപ്പം വാദിയത്താത്തിലെ ഫ്ലാറ്റിൽ കഴിയുകയാണവർ.
കഴിഞ്ഞാഴ്ച്ച മസ്കറ്റിലെ അമറാത്തിൽ ശക്തിയായി പെയ്ത പേമാരിയെ തുടർന്ന്
മലവെള്ളം ഒലിച്ചിറങ്ങി മസ്കത്ത്‌-വാദി അത്താത്ത്‌ റോഡിൽ ജലപ്രളയം
ബാധിച്ച്‌ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടപ്പോൾ അജിത്തും മകനും ഡ്രൈവറും
അപകടത്തിൽപ്പെടുകയാണുണ്ടായത്‌.അത്ഭുതകരമായി രക്ഷപ്പെട്ട മൂത്തമകൻ
പ്രാത്തൊയെ ഒമാനികൾ അടുത്തുള്ള ഇബ്നു സീന ഹോസ്പിറ്റലിൽ
എത്തിക്കുകയാണുണ്ടായത്‌.പിന്നീട്‌ അജിത്തിന്റെയും ഡ്രൈവർ ഷിബുകുമാർ
ദേയയുടെയും മ്യതദേഹങ്ങൾ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തി.
മസ്കത്തിലെ ആർ.ഒ.പി മോർച്ചറിയിൽ സൂക്ഷിച്ച മ്യതദേഹങ്ങൾ ഹൈന്ദവ ആചാര
പ്രകാരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കണമെന്നാണാഗ്രമെങ്കിലും മക്കളുടെ
തുടർവിദ്യാഭ്യാസം കണക്കിലെടുത്ത്‌ ഒമാനിൽ തന്നെ ദഹിപ്പിക്കാനുള്ള
തീരുമാനത്തിലാൺ ബന്ധുക്കൾ.മ്യതദേഹവുമായി നാട്ടിൽ പോയാൽ ഒമാനിൽ
തിരിച്ചെത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടാൺ അതിനു കാരണം. അസോസിയേഷൻ ഓഫ്‌
ചാർട്ടേർഡ്‌ സർട്ടിഫിക്കറ്റ്‌ അക്കൗണ്ടന്റ്‌ കോഴ്സിനു പഠിക്കുന്ന
മൂത്തമകൻ പ്രത്തോയെയും എട്ടാം തരത്തിൽ പഠിക്കുന്ന ഇളയ മകൻ അങ്കനേയും
സഹായിക്കാൻ ബംഗ്ലദേശ്‌ സോഷ്യൽ
ക്ലബ്ബും സ്കൂൾ പ്രിൻസിപ്പലും മുന്നോട്ടൂവന്ന സ്ഥിതിക്ക്‌
പ്രതേകിച്ചും.ഇരുപത്‌ വർഷത്തോളമായി ഒമാനിൽ ചെറുകിട കച്ചവടം നടത്തുകയാൺ
അജിത്ത്‌.
കഠിന്വാദ്ധ്വാനിയായ അജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം കൂടിയാണത്രെ മകനെ
എ.സി.സി.അക്കൗണ്ടന്റാക്കുകയെന്നത്‌.അതിനുവേണ്ടി എന്ത്‌ ത്യാഗവും
സഹിക്കാനുള്ള തയ്യാറെടുപ്പിലാൺ ഹാപ്പിദാസ്‌.

2009 ഡിസംബർ 22, ചൊവ്വാഴ്ച

1953-ലെ ഹജ്ജ്‌ ചിത്രങ്ങൾ














മസ്ക്കത്തില്‍ മഴ

മസ്കറ്റ്‌ :ഇന്നലെ വൈകീട്ട്‌ മൂന്നുമണിയോടെയുണ്ടായ ശക്തമായ ഇടിയും
തുടർന്നുണ്ടായ കനത്ത മഴയും മൂലം മസ്കറ്റിലേയും പ്രാന്തപ്രദേശങ്ങളിലേയും
റോഡുകൾ വെള്ളതിന്നടിയിലായി.ചിലയിടങ്ങളിൽ വാഹന ഗതാഗതം നിലച്ചു.
മത്രാസൂക്കിനേയും കോർണീഷിനേയും ബന്ധിപ്പിക്കുന്ന റോഡിൽ വെള്ളം
കുത്തിയൊലിച്ചതിനാൽ മത്രസൂക്കിലെ കടകമ്പോളങ്ങൾ വൈകീട്ട്‌
തുറന്നുപ്രവർത്തിച്ചില്ല.ഏതാനും കടകളിൽ ഭാഗികമായി വെള്ളം കയറി.
വാദി അദൈ,വാദി അത്താത്ത്‌,കൊറിയാത്ത്‌ എന്നീ ഭാഗങ്ങളിലെ വാദികൾ
കവിഞ്ഞൊഴുകിയതിനാൽ ആ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ ഇത്‌ രണ്ടാം തവണയാൺ മസ്കറ്റിൽ മഴപെയ്യുന്നത്‌
ഇ-ഗവർമന്റ്‌ പ്രോജക്റ്റ്‌
പ്രദർശനം


ജി.സി.സി ഇ-ഗവർമന്റ്‌ പ്രോജക്റ്റുകളുടെ പ്രദർശനവും സമ്മേളനവും ഡിസംബർ
21ന്ന്(തിങ്കളാഴ്ച്ച) മസ്കറ്റിൽ ആരംഭിച്ചു.
ഹിസ്‌ ഹൈനസ്സ്‌ സയ്യിദ്‌ ആസാദ്‌ ബിൻ താരീഖ്‌ ബിൻ തൈമൂർ അൽ സൈദി
മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി (ഐ.ടി.എ) സംഘടിപ്പിക്കുന്ന ഈ ത്രിദിന
സമ്മേളനം ജി.സി.സി.രാജ്യങ്ങൾ ഇ-ഗവർമന്റ്‌ പ്രോജക്റ്റുകൾ കൈവരിച്ച
നേട്ടങ്ങളേകുറിച്ചുള്ള ചർച്ചക്ക്‌ വേദിയാവുമെന്ന് ഐ.ടി.എ.സി.ഇ.ഒ ഡോക്ടർ
സാലിം ബിൻ സുൽത്താൻ അൽ റുസൈഖി ഒമാൻ ന്യൂസ്‌ ഏജൻസിക്ക്‌ അനുവദിച്ച
പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

റഹമാന്‍ ഒമാനില്‍ ?




ഓസ്കാർ അവാർഡ്‌ ജേതാവ്‌ എ.ആർ റഹമാന്റെ സംഗീതനിശക്ക്‌ മസ്ക്കറ്റ്‌ വേദിയാവുന്നു.
2010 ജനുവരി 21ന്ന് വൈകീട്ട്‌ എട്ടുമണിക്ക്‌ ആരംഭിക്കുന്ന സംഗീത
വിരുന്ന് ആസ്വദിക്കാൻ പതിനായിരക്കണക്കിൻ സംഗീത പ്രേമികൾ എത്തുമെന്നാൺ
സംഘാടകരുടെ കണക്കുക്കൂട്ടൽ.15000 പേരേ ഉൾക്കൊള്ളാവുന്ന പാകത്തിലുള്ള
വത്തയ്യയിലെ ആർ.ഓ.പി സ്റ്റേഡിയത്തിൽ 120 അടിയിലുള്ള വിശാലമായ
മൾട്ടി-ലെവെൽ സ്റ്റേജാൺ ഇതിനുവേണ്ടി ഒരുക്കുന്നത്‌.ഡോക്ടർ സതീഷ്‌
നമ്പ്യാരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശക്ക്‌ കൊഴുപ്പേകാൻ
എ. ആർ റഹമാനെ കൂടാതെ ഹരിഹരൻ,സാധനസർഗ്ഗം,ശിവമണി,റാശിദ്‌ അലി,ജാവേദ്‌ അലി
തുടങ്ങിയ തൊണ്ണൂറോളം സംഗീതജ്ഞർ മസ്ക്കറ്റിൽ
എത്തിച്ചേരും.സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കുന്ന
പത്തൊമ്പത്‌ ഇഞ്ച്‌ എൽ.ഇ.ഡി സ്ക്രീൻ വഴി പരിപാടി കാണികൾക്ക്‌
ആസ്വദിക്കാനാവും.
പത്ത്‌ റിയാൽ മുതൽ ഇരുന്നൂർ റിയാൽ വരേയാൺ ടിക്കറ്റ്‌ നിരക്ക്‌.ഇരുന്നൂർ
രിയാലിന്റെ ടിക്കറ്റ്‌ എടുക്കുന്നവർക്ക്‌ എ.ആർ റഹമാന്റെ കൂടെ
അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ടിക്കറ്റുകൾ
മസ്ക്കറ്റിലെ എല്ലാ ഐപ്പർ മാർക്കറ്റുകളിലും പീസാ ഹുട്ടിലും
ലഭ്യമാകുമെന്ന് സംഘാടകർ
പത്രസമ്മേളനത്തിൽ അറിയിച്ചു.

അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ലേബർ കാർഡും വിസയുമില്ലാതെ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന്ന്
വേണ്ടി ഒമാനിലെ ഇന്ത്യൻ എമ്പസി പരിസരത്ത്‌ അപേക്ഷ ഫോറം സ്വീകരിക്കുന്ന
നടപടി ഇന്നാരംഭിച്ചു.(20-12-09)
കൈരളി,കെ.എം.സി.സി,പ്രിയദർശിനി ഫോറം,ഇന്ത്യാ ഫ്രെറ്റേർണ്ണിറ്റി ഫോറം
എന്നീ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ആയിരകണക്കിന്ന് പേരേ അപേക്ഷ ഫോറം
പൂരിപ്പിക്കാൻ സഹായിച്ചു.
അപേകഷ ഫോറത്തോടൊപ്പം അപേക്ഷകന്റെ രണ്ട്‌ ഫോട്ടോയും മുമ്പ്‌ വിസ
പതിച്ച പാസ്പോർട്ട്‌ കോപ്പിയും ലേബർ കാർഡ്‌ കോപ്പിയും അറ്റാച്ച്‌
ചെയ്തിരിക്കണം.അഥവാ,ഇവയൊന്നുമില്ലെങ്കിൽ രണ്ട്‌ ഫോട്ടോയോടൊപ്പം നാട്ടിലെ
റേഷൻ കാർഡിന്റെ കോപ്പി വെച്ചാലും മതിയാവും.
ഒരാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന ഈ സംരംഭം ശരിക്കും പ്രയോജനപെടുത്താൻ
അനധിക്യത കുടിയേറ്റക്കാർ മുന്നോട്ടുവരണമെന്ന് എംബസി വ്യത്തങ്ങൾ
അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ
അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക്‌ ഒരു മാസത്തിന്നകം രാജ്യം
വിടാനാവുമെന്നാൺ എംബസി അധിക്യതരുടെ വാദം.
തിരിച്ചുപോക്കിനുള്ള അനുമതി ലേബർ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടും
നാട്ടിലേക്ക്‌ കയറി പോകാതെ ഇരിക്കുന്ന നൂറുകണക്കിന്നാളുകൾക്ക്‌ പിഴ
അടച്ചിട്ടു പോകാനെ സധിക്കുള്ളൂവേന്നും അധിക്യതർ ചൂണ്ടിക്കാട്ടി.
ഇപ്പൊഴത്തെ ഈ സംവിധാനം മൂലം ലഭിക്കുന്ന അപേക്ഷകൾ ലേബർ മന്ത്രാലയത്തിൽ
പിന്നീട്‌ സമർപ്പിക്കുമെന്നും സത്വര നടപടി
സ്വീകരിക്കാൻ എല്ലാവിധ ശ്രമങ്ങളിലുമേർപ്പെടുമെന്നും എംബസി സന്നദ്ധ
സംഘടനകൾക്ക്‌ ഉറപ്പ്‌ നൽകി.

അപേക്ഷകരെ നിയന്ത്രിക്കുന്ന വോളന്റിയര്‍മാര്‍


ഒമാനിലെ അനധിക്യത താമസക്കാര്‍ തിരിച്ചു പോക്കിനുള്ള അപേക്ഷ നല്‍കാന്‍ വേണ്ടി ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ തടിച്ചു കൂടിയപ്പോള്‍ (ഫോട്ടോ : സംസം )




2009 ഡിസംബർ 6, ഞായറാഴ്‌ച

ഇന്ത്യാ ഫ്രെറ്റേര്‍്ണിറ്റി കായിക മീറ്റ്

കറുത്ത ഞായറാഴ്ച്ച വീണ്ടും...




ലാദനെ കണ്ടു



തേജസ്‌ ഓൺ ലൈനിനോട്‌ കടപ്പാട്‌ (ഡിസം-5,2009)

ഓര്‍മ്മക്കായ്



തേജസ്‌ ഓൺ ലൈനിനോട്‌ കടപ്പാട്‌ (ഡിസം-5,2009)

നീരാടാനൊരു കേന്ദ്രം



തേജസ്‌ ഓൺ ലൈനിനോട്‌ കടപ്പാട്‌ (ഡിസം-5,2009)

പട്ടാളം



തേജസ്‌ ഓൺ ലൈനിനോട്‌ കടപ്പാട്‌ (ഡിസം-5,2009)

ഒരു കൈ നോക്കാം



തേജസ്‌ ഓൺ ലൈനിനോട്‌ കടപ്പാട്‌ (ഡിസം-5,2009)

2009 നവംബർ 30, തിങ്കളാഴ്‌ച

കുവൈറ്റ്‌ ഫ്രെറ്റേര്‍്ണിറ്റി

പുരുഷന്‍ ദുര്‍ബലന്‍

അങ്ങിനെ ഒരുവിഭാഗം മൊബൈലുകള്‍ക്ക് വിശ്രമം

അല്‍പ്പം ആരോഗ്യചിന്തകള്‍



അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...