കണ്ണന്‍
നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും തിരിച്ചാണെങ്കില്‍ അതൊരു സംഭവം തന്നേയാണെന്നുമാണ് ജേര്‍ണലിസം അധ്യാപകര്‍ ഭാവി പത്ര പ്രവര്‍ത്തകരെ പഠിപ്പിച്ചു വരുന്നത്.എന്നാല്‍ ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായി വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് മേല്‍പറഞ്ഞ രണ്ടും വാര്‍ത്തയാണ്.പോരാത്തതിനു പട്ടിവിചാരം,ഡി ഫോര്‍ ഡോഗ്,നന്ദിയുള്ളവന്‍ നായ തുടങ്ങിയ പ്രത്യേക പരിപാടിക്കും സ്കോപ്പുണ്ട്.ഇരുപത്തിനാലു മണിക്കൂര്‍ സമ്പ്രേഷണമായതിനാല്‍ രഹസ്യങ്ങളും പരസ്യങ്ങളുമൊക്കെ കഴിഞ്ഞിട്ടും ബാക്കി വരുന്ന സമയം ഫില്‍ ചെയ്യാന്‍ അതിനാല്‍ തന്നെ വല്ലാതങ്ങു മെനക്കെടേണ്ടിയും വരില്ല.വര്‍ത്തമാന പത്രങ്ങളേയും ചാനല്‍ പുതിയാപ്പിളമാരെയും കുറിച്ച് നാലു വര്‍ത്തമാനം പറയാന്‍ തക്ക പ്രകോപനം പെട്ടെന്നുണ്ടായിട്ടില്ലെങ്കിലും പറയാന്‍ തോന്നുന്നത് നേരവും കാലവും നോക്കാതെ അപ്പപ്പോള്‍ പറഞ്ഞില്ലെങ്കില്‍ വല്ലവനും അതുവെച്ച് എക്സ്ക്ലൂസീവ് ചെയ്യുമോ എന്നൊരു ആശങ്ക ഇല്ലാതില്ല.
അതേ, നമ്മുടെ മാധ്യമങ്ങള്‍ക്ക് ചില കാര്യങ്ങള്‍ വാര്‍ത്തകളേയല്ല.അതിനു ന്യൂസ് വാല്യൂ ഇല്ലാത്തത്കൊണ്ടോ ജനങ്ങൾക്കു താല്‍പ്പര്യ്മില്ലാത്തത്കൊണ്ടോ ഒന്നുമല്ല കേട്ടോ. വി.ടി. രാജശേഖറുടെയും സിവിക് ചന്ദ്രന്റെയുമൊക്കെ ഭാഷയില്‍ പറഞ്ഞാല്‍,ഒരു തരം തമസ്കരണം.ആനയുള്ള ഉത്സവങ്ങളോ നേര്‍ച്ചയോ നടക്കുമ്പോല്‍ അവറ്റകളുടെ അടുത്തേക്ക് ഇടയുന്നുണ്ടോ എന്നു നോക്കി കാമറയും തിരിച്ചുവെച്ച് മണിക്കൂറുകളോളം പ്രേക്ഷകരേ മുള്‍മുനയില്‍ നിര്‍ത്തുകയും ഇരുത്തുകയും കിടത്തുകയും ചെയ്യുന്ന കാലമാണേ.ആഡംബര ഫ്ലാറ്റുകള്‍ സ്വപ്നം കണ്ട് ഉള്ള കിടപ്പാടവും വിറ്റുതുലച്ചെത്തുന്നവരോട് 'സംഭവമൊക്കെ കൊള്ളാം പക്ഷേ,സംഗതി വന്നില്ലല്ലോ കുട്ടാ' എന്നു പറഞ്ഞു തിരിച്ചയക്കാനും എസ്.എം.എസ്സുകള്‍ വിറ്റ് കാശുണ്ടാക്കാനുമൊക്കെ ഇവര്‍ക്കു വേണ്ടുവോളം സമയമുണ്ട്.
ആരെങ്കിലും അറിഞ്ഞോ ആവോ, ഈയിടെ പൊപ്പുലര്‍ ഫ്രണ്ടുകാര്‍ സൊഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി എന്നൊരു രാഷ്‌ടീയപ്രസ്ഥാനത്തിനു രൂപം നല്‍കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ അതു വലിയ വാര്‍ത്തയായി.അതിന്റെ മലയാളിയായ അദ്ധ്യക്ഷന് നൂറുക്കണക്കിന്നുപേരുടെ സാന്നിധ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കൊടികെട്ടുകയോ മാധ്യമ പ്രവര്‍ത്തകരേ(അങ്ങിനെയൊരു വിഭാഗം അങ്ങോട്ട് വന്നിരുന്നോ എന്നറിയില്ല) വളഞ്ഞിട്ടു തല്ലുകയോ ചെയ്യാതിരുന്നത് കൊണ്ടാണോ എന്നറിയില്ല,എല്ലാവരും ഒന്നടങ്കം കണ്ണടച്ചു കളഞ്ഞു.പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പോലീസിന്റെ തല പൊളിക്കുകയും കെ.എസ്.ആര്‍.ടി.സി.ബസ്സിനു തീവെക്കുകയും
ചെയ്താല്‍ മാത്രമേ ആ സമരത്തിനു പബ്ലിസിറ്റി കൊടുക്കാവൂ എന്ന് ജേര്‍ണലിസം എത്തിക്സിലുണ്ടോ? പഴയ എന്‍.ഡി.എഫാണ് പോപ്പുലറായത് എന്ന് വായനക്കാരാരും
അറിയരുതുന്നുണ്ടോ? ഈ കണ്ടുകാണപ്പെട്ട സംഗതികളൊന്നും ആരും അറിഞ്ഞിട്ടില്ലെന്ന് വല്ലവനും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ സുഹൃത്തേ, താങ്കള്‍ ഇപ്പോഴുള്ളത് വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലോ ബുദ്ധിമാന്മാരുടെ നരകത്തിലോ അല്ല.എസ്.ഡി.പി.ഐ എന്ന പാര്‍ട്ടിക്കെതിരെ ആരെങ്കിലും പ്രസ്താവന നടത്തുകയോ അതിനെ ചോദ്യം ചെയ്തു കോടതിയിലോ
ഇലക്ഷന്‍ കമ്മീഷനിലോ ഒന്നു പോയി നോക്കുകയോ ചെയ്യൂ.ആ നിമിഷം കാണാം ബ്രേക്കിങ്ങ് ന്യൂസ്.പിറ്റേ ദിവസത്തെ പത്രത്തില്‍ എട്ടു കോളം വാർത്തയിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട.ഫോര്‍ വേണ്ട, വണ്‍ എക്സാമ്പിള്‍ പറയാം.പോപ്പുലര്‍ ഫ്രണ്ട് വര്‍ഷാവര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിവരുന്നതാണ് ഫ്രീഡം പരേഡ്.
ആയിരക്കണക്കിനു കേഡറുകളും അതിന്റെ നാലിരട്ടി കാണികളുമുണ്ടാവുമതിന്. എന്നിട്ടോ,ആ സംഭവം ചുരുക്കത്തിലുള്ള വാര്‍ത്തയിലോ പത്രങ്ങളുടെ ലോക്കല്‍ പേജിലോ ഉള്‍പ്പേടുത്തിയാല്‍ തന്നേ ഔദാര്യം.സംഗതി കിടക്കുന്നത് അവിടെയല്ല.ഫ്രീഡം പരേഡിന് വല്ലപ്പോഴും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയോ മറ്റോ ചെയ്തെന്നിരിക്കട്ടെ.എങ്കില്‍ പ്രധാന വാര്‍ത്തയായി; ചര്‍ച്ചയായി;എല്ലാമായി.തീര്‍ന്നില്ല,പരേഡിന്റെ ലോങ്,മിഡില്‍ ഷോട്ടുകളും ക്ലോസപ്പുമെല്ലാം ഇടതടവില്ലാതെ കാണിക്കുമ്പോഴാണ് അംപട കള്ളാ,അന്ന് ഇതൊക്കെ അകത്താക്കിയിട്ടു മിണ്ടാതിരിക്കുയായിരുന്നുവല്ലേയെന്ന് ശരാശരി പ്രേക്ഷകന്‍ ചോദിച്ചു പോകുക.കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നഗരം കണ്ടതിലേറ്റവും വലിയ സമ്മേളനങ്ങളിലൊന്ന് അരങ്ങേറിയപ്പോഴും (ഇക്കാര്യം തമസ്കരണ സാഹിത്യകാരന്മാര്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്.)
തഥൈവ.ഈര്‍ക്കില്‍ പാര്‍ട്ടിപോലും പത്താളെ വെച്ച് ടൌണിലൊരു പ്രകടനം നടത്തിയാല്‍ ഉജ്ജ്വലം,പ്രൌഡോജ്വലം,ഗംഭീരം,പ്രൌഡഗംഭീരം തുടങ്ങിയ വാക്കുകളില്‍ കുറഞ്ഞതൊന്നും ഉപയോഗിക്കാതെയാണ് അവ റിപ്പോര്‍ട്ട് ചെയ്യുക.പക്ഷേ, ഈ സംഭവവും അതത് എഡിഷനുകളിലൊതുങ്ങി.എന്നു പറഞ്ഞാല്‍ എങ്ങിനെയാ? സമ്മേളനം കഴിഞ്ഞു മടങ്ങുന്നവര്‍ സഞ്ചരിച്ച ബസ്സിനു തീ പിടിച്ചപ്പോള്‍ അതിനുള്ളില്‍ നിറയേ ദുരൂഹതയായിരുന്നുവെന്ന് പറഞ്ഞ് ചിതൃമടക്കം ഓള്‍ എഡിഷന്‍ വാര്‍ത്ത െകാടുത്തില്ലേ.സമ്മേളനം കഴിഞ്ഞ ഉടനെത്തന്നെ വോളണ്ടിയര്‍മാര്‍ ചേര്‍ന്നു കൂട്ടിവെച്ച വേസ്റ്റുകള്‍ കൊണ്ടുപോവാന്‍ കോര്‍പറേഷന്‍ അതിക്രതര്‍ അല്‍പ്പസമയം വൈകിയ തക്കം നോക്കി എത്തി ഫോട്ടോയെടുത്ത് കോഴിക്കോട് ചീഞ്ഞുനാറുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തില്ലേ.അതാ പറഞ്ഞത്, നോസ് ഫോര്‍ ന്യൂസ് വേണമെന്ന്‍.എങ്കിലല്ലേ ഇത്തരം കാര്യങ്ങള്‍ മണത്തു ോനാക്കാന്‍ പറ്റൂ.
(തേജസ് ദിനപത്രം)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ