1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2018 ജൂൺ 27, ബുധനാഴ്‌ച
വേട്ടക്കാരൻ
നമ്മ അങ്ങിനെയാണ്,
സ്ത്രീലമ്പടൻ എന്നൊക്കെ അസൂയാക്കാൾ നമ്മളെക്കുറിച്ച് പറയാറുണ്ട്.
സത്യത്തോട് നീതിപുലർത്താതെ നമ്മ അതൊക്കെ പാടെ അവഗണിക്കും.
ഒരിക്കൽ ഇന്റർവ്യൂക്കിടയിൽ ചോദ്യകർത്താവ് പരസ്ത്രീ ബന്ധം മറ്റുള്ളവർ ആരോപിക്കുന്നുണ്ടല്ലോ എന്നന്വേഷിച്ചപ്പോൾ നമ്മ ആരോപിതരുടെ അമ്മക്കിട്ടൊന്നു താങ്ങി.
ഇപ്പോൾ നമ്മ അമ്മയുടെ അമരത്താണ്.
നമ്മക്കിഷ്ടമുള്ളവരുടെ വാ അടപ്പിക്കാനും ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് വരുത്തിത്തീർക്കാനും നമ്മക്കിന്ന് കഴിയും.
അതിനുള്ള മണി പവറും മസിൽ പവറും അധികാര പവറും നമ്മക്കിന്നുണ്ട്.
ഇരയെക്കാൾ വേട്ടക്കാരനോടാണ് നമ്മക്ക് കൂറ്.
അതുകൊണ്ടാണ് നെറിക്കേടിനൊക്കെ നമ്മ കൂട്ടു നിൽക്കുന്നത്.
ലവനേ തിരിച്ചെടുത്താൽ ആകാശം ഇടിഞ്ഞു വീഴിലല്ലോ?
വിരലിൽ എണ്ണാവുന്ന താരകങ്ങൾ കൊഴിഞ്ഞു പോയത് നമ്മ കാര്യമാക്കുന്നില്ല.
അവളുമാരെ നമ്മ ഒരു പാഠം പഠിപ്പിക്കും.
കാര്യസ്ഥൻ നമ്മടെ കൂടെയുണ്ട്.
അനുഭവക്കുറിപ്പ്
ചെക്ക് പോസ്റ്റ് വഴി അനധികൃതമായി കടത്തിയ നിരോധിത സിഗരറ്റിന്റെ ഉറവിടം കണ്ടെത്താനായി നിയമപാലകരോടൊപ്പം ഞാനും ഇറങ്ങിത്തിരിച്ചു.
കർശന നിയമങ്ങളുള്ള അറബ് നാട്ടിൽ അയൽ രാജ്യങ്ങളിൽ നിന്നും ചരക്കുമായി വരുന്ന ട്രക്കിൽ നിരോധിത സാധനങ്ങൾ ഒളിപ്പിച്ചു കടത്തി ലാഭം കൊയ്യുന്ന വിരുതന്മാരുണ്ട്. കുറ്റവാളിയെ കയ്യാമം വെച്ചു തെളിവെടുപ്പിനായി അയാളുടെ താമസസ്ഥലത്ത് എത്തിച്ചു.പോലീസ് വാഹനം കണ്ടതോടെ അടുത്തുള്ള വീട്ടിൽ നിന്നും ഒരു ബംഗാളി പയ്യൻ ഇറങ്ങിയോടി.
അവനു പിറകെ പോലീസും.
ഒടുവിൽ പോലീസിന്റെ കയ്യിൽ അകപ്പെട്ട ബംഗാളിയെ ചോദ്യം ചെയ്യവേ " അല്ലാഹു ചൂഫ്" മുറിഅറബി ഭാഷയിൽ ബംഗാളി പറഞ്ഞതും കരണകുറ്റിക്ക് അടിവീണു.
അടികിട്ടിയ ബംഗാളി വീണ്ടും അതാവർത്തിച്ചു.ഫലമോ,
"അല്ലാഹു എല്ലാവരുടെ പ്രവർത്തികളും നോക്കുന്നുണ്ട്." എന്നർത്ഥം വരുന്ന അറബി വാക്യം മൊഴിഞ്ഞുകൊണ്ട് പോലീസ് വീണ്ടും തല്ലി.
ഇടിയുടെ വേദനയിൽ വായടച്ച ബംഗാളിയെ കയ്യാമം വെച്ച് പോലീസ് കാറിൽ ഇരുത്തി.
മൂന്നു മണിക്കൂറിന്ന് ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങവേ കയ്യാമം അഴിച്ച് പോലീസ് ബംഗാളിയെ സ്വതന്ത്രനാക്കി.
ഒപ്പം ഒരു മുന്നറിയിപ്പും നൽകി.
" ഇനി മുതൽ പോലീസിനെ കണ്ടാൽ ഓടരുത്."
സത്യത്തിൽ ബംഗാളി പാവമായിരുന്നു എന്ന് പൊലീസിന് ചോദ്യം ചെയ്യലിൽ മനസ്സിലായിരുന്നു.
പോലീസിനെ കണ്ട ബംഗാളി ഓടിയത് പേടിമൂലമായിരുന്നു. പക്ഷെ ആ ഓട്ടം കണ്ട പോലീസും ഞാനും തെറ്റിദ്ധരിച്ചത് ബംഗാളി ഈ കള്ളക്കടത്തിന്റെ കണ്ണിയാണെന്നാണ്. അതല്ലെങ്കിൽ അനധികൃത താമസക്കാരൻ ആണെന്നാണ്.
നോക്കണേ, ബംഗാളിയുടെ "അതിബുദ്ധി"😃
2018 ജൂൺ 26, ചൊവ്വാഴ്ച
അനുസ്മരണം/ അറക്കൽ ബീവി
അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു . കണ്ണൂർ സിറ്റിയെയും പ്രദേശവാസികളെയും ജീവനുതുല്യം സ്നേഹിച്ച ബീവിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞത് .
കഴിഞ്ഞ വെക്കേഷനിൽ തലശ്ശേരിയിലെ ആദിരാജാസിൽ പ്രിയ പുത്രൻ റാഫി സാഹിബിന്റെ കൂടെ കാണാൻ പോയ സന്ദർഭം മനസ്സിൽ ഇപ്പോഴും മായാതെയുണ്ട് .
സിറ്റിയുടെ പ്രതാപകാല ചരിത്രങ്ങൾ പലതും അന്ന് അവർ അയവിറക്കുകയുണ്ടായി ,
മുത്ത് നബിയുടെ പുണ്യ റബീഹ് മാസം ആഗതമായാൽ അറക്കൽ കെട്ടിനകത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഉണ്ടാവാറുള്ളതായി അവർ പറഞ്ഞു , അന്ന് എല്ലാദിവസവും നാട്ടുകാർക്ക് സ്പെഷ്യൽ പായസം കൊടുത്തിരുന്നതായും ബീവി മൊഴിഞ്ഞു ;
പ്രായവും ,വാർദ്ധക്യസഹജമായ അസുഖവും വേട്ടയാടിയപ്പോഴും അവർക്കുണ്ടായിരുന്ന അപാര ഓർമശക്തി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു .
മുതവല്ലി സ്ഥാനത്തിന് സമൂഹത്തിൽ പുതിയ മാനം നൽകിയ മകൻ റാഫി ആദിരാജയായിരുന്നു അവർക്ക് താങ്ങും തണലുമായി മരണം വരേയും നിലകൊണ്ടത് .റബ്ബ് അവർക്ക് മഗ് ഫിറത്ത് നൽകിയനുഗ്രഹിക്കട്ടേ . ആമീൻ
രാജ്ഞിമാരുടെ നീണ്ട ഭരണത്തിന് ശേഷം അറക്കൽ പരമ്പരയിൽ ഉശിരുള്ള ഒരു രാജാവായി ഹമീദ് ഹുസൈൻ കോയമ്മയും വരാനിരിക്കുന്നു .
പുതിയ ബീവിയായി ചുമതലയേൽക്കുന്ന സുൽത്താൻ ഫാതിമ മുത്തുബീവിക്ക് ഹൃദയാഭിവാദ്യങ്ങൾ
✍ മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്
2018 ജൂൺ 24, ഞായറാഴ്‌ച
മുന?
സ്നേഹത്തിന്റെ മുനയൊടിച്ചവളെ
മുൾകിരീടം ചൂടിച്ചവളെ
തേച്ചുമിനുക്കി കൂർപ്പിച്ചവളെ
നീയാണ് മുന,നീ നീതന്നെയാണ് മുന!
ആദാ യനമുന!
മുൾകിരീടം ചൂടിച്ചവളെ
തേച്ചുമിനുക്കി കൂർപ്പിച്ചവളെ
നീയാണ് മുന,നീ നീതന്നെയാണ് മുന!
ആദാ യനമുന!
മനസ്സ്
ആടികളിക്കുന്ന മനസ്സ്!
സ്വന്തം കയ്യിൽ ഒതുങ്ങാത്ത മനസ്സ്!
മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാത്ത മനസ്സ്!
ദേഹേച്ഛയുടെ ഹിതത്തിന്നനുസരിച്ച് നീങ്ങുന്ന മനസ്സ്!
പിശാചിന്റെ സ്പർശനമേറ്റ കുടില മനസ്സ്!
മനസ്സ് വല്ലാത്തൊരു പ്രതിഭാസം തന്നെ!
മനസ്സിന്റെ ചാഞ്ചാട്ടം അപാരം തന്നെ!
അതുകൊണ്ടാണല്ലോ പുണ്യ റസൂൽ നമ്മോട് കല്പിച്ചത്,ദുഹാ ചൊല്ലാൻ!
" ഹ്യദയങ്ങൾ മാറ്റി മറിക്കുന്ന നാഥാ,എന്റെ ഹ്യദയത്തെ പരിശുദ്ധ ദീനിൽ പിടിച്ചു നിർത്തണമേ"
സ്വന്തം കയ്യിൽ ഒതുങ്ങാത്ത മനസ്സ്!
മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാത്ത മനസ്സ്!
ദേഹേച്ഛയുടെ ഹിതത്തിന്നനുസരിച്ച് നീങ്ങുന്ന മനസ്സ്!
പിശാചിന്റെ സ്പർശനമേറ്റ കുടില മനസ്സ്!
മനസ്സ് വല്ലാത്തൊരു പ്രതിഭാസം തന്നെ!
മനസ്സിന്റെ ചാഞ്ചാട്ടം അപാരം തന്നെ!
അതുകൊണ്ടാണല്ലോ പുണ്യ റസൂൽ നമ്മോട് കല്പിച്ചത്,ദുഹാ ചൊല്ലാൻ!
" ഹ്യദയങ്ങൾ മാറ്റി മറിക്കുന്ന നാഥാ,എന്റെ ഹ്യദയത്തെ പരിശുദ്ധ ദീനിൽ പിടിച്ചു നിർത്തണമേ"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...

