മണ്ണില്‍ നിന്നും സ്യഷ്ടിച്ചു
മണ്ണിലേക്ക് തന്നെ മടക്കം
മൂന്നുപിടി മണ്ണുവാരി
കുഴിയിലിട്ടവര്‍
യാത്രാമൊഴി ചൊല്ലി പിരിഞ്ഞു
ഈ ആറടി മണ്ണിലിടം തേടി
വര്‍ഷങ്ങളെത്ര കഴിഞ്ഞു
എണ്ണിതിട്ടപെടുത്താന്‍
കഴിയില്ലിന്നെനിക്ക്
ഇസ്രാഫിലിന്റെ സൂറന്ന
കാഹളമോത്ത് കേള്‍ക്കുംവരെ
ഖബര്‍ തന്നെയാണെനിക്കഭയം
ഭൌതിക ജീവിതത്തില്‍
ഉണ്ടാക്കിയ സ്വത്തൊക്കെ
മരണത്തോടെ
കൈവിട്ടു പോയെനിക്ക്
സ്വത്ത് സമ്പാദന വഴികളുടെ
കണക്കെണ്ണി പറയേണ്ട
ഗതികേടിലാണിപ്പോള്‍ ഞാന്‍
ഞാന്‍ വിട്ടേച്ചുപോയ
സമ്പത്ത് കൈക്കലാക്കാന്‍
മക്കളും മരുമക്കളും
പടപോരുതുകയാണിപ്പോള്‍
എന്റെ ഖബറിന്നരികിലൂടെ
കടന്നുപോകുന്ന മക്കള്‍
ഒരിക്കലെങ്കിലും ഈ
ബാപ്പാക്കുവേണ്ടി
ദുഹാ ഇരന്നെങ്കില്‍...
ആശ ഒരു നിരാശയായി
വഴിമാറമ്പോഴും
അകന്നുപോയ മക്കളുടെ
പരാജയം നിറഞ്ഞ
ആഖിറം ഓര്‍ത്ത്
നെടുവീര്‍പ്പിടുന്നു ഞാന്‍
മനുഷ്യന്‍ ദുര്‍ബലനായി
ഖബറിടത്തിലെത്തുമ്പോഴുള്ള
അവസ്ഥ വല്ലാത്ത
ഒരവസ്ഥ തന്നെ
ജീവിച്ചിരിക്കുന്നവര്‍
അതോര്ത്താല്‍ എത്ര നന്ന് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ