2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

അല്‍പ്പം സ്വതന്ത്ര ചിന്തകള്‍


ഇന്ത്യക്ക് സ്വതന്ത്രം ലഭിച്ചിട്ട് അറുപത്തിരണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു.അറുപത്തിരണ്ടു വര്‍ഷം മുമ്പ് എണ്ണമറ്റ ജീവത്യാഗങ്ങളുടെ ചുടു ചോരകളങ്ങള്‍ നീന്തികയറിയ തലമുറ ഒന്നൊന്നായി ഓര്‍മകളാകുമ്പോള്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ അനുഭവം പങ്കുവക്കുന്നത് സംഭവഗതികളുടെ ഒരു യഥാര്‍ഥ ചിത്രം ലഭിക്കാന്‍ സഹായകമാവും- എഡിറ്റര്‍ വിഭജന കാലത്തെ കലാപത്തെ കുറിച്ച് അദ്ദേഹം ഇങ്ങിനെ എഴുതി:"അതിര്‍ത്തി പിന്നെയും അകലേയായിരുന്നു.ഇരുട്ടാവുന്നതിനു മുമ്പ് ലക്ഷ്യസ്ഥലത്തെത്താന്‍ മേജര്‍ ബന്ധപ്പെട്ടു. ഞാന്‍ തിരിഞ്ഞു നോക്കി.സ്ഥിതിഗതികള്‍ സാധാരന നിലയിലാവുമെന്ന എന്റെ പ്രത്യാശക്ക് ഇളക്കം തട്ടി.പ്രധാന നിരത്തുകളിലൂടെ ജീപ്പോടുമ്പോള്‍ ഇരിവശത്തും മ്രതശരീരങ്ങളും കത്തികരിഞ്ഞ വാഹനങ്ങളില്‍ നിന്നുയരുന്ന പുകയും ചിതറികിടക്കുന്ന പാത്ര സാമാനങ്ങളുമാണ് കണ്ണില്‍പ്പെട്ടത്.സ്ത്രീ പുരുഷന്മാരുടെ വെട്ടിനുറുക്കപ്പെട്ട ശരീരങ്ങളും വാളുകള്‍കൊണ്ടും കുന്തങ്ങള്‍ കൊണ്ടും കുത്തിതുളച്ച കുട്ടികളുടെ ദേഹങ്ങളും ഭയാനകമായ കാഴ്ച്ചകളായിരുന്നു.ഇരിഭാഗത്തെയും ആളുകള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ചോതുന്നവയായിരുന്നു ആ കാഴ്ച്ചകള്‍.ഇതെല്ലാം നടന്നത് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മതത്തിന്‍ടെ പേരിലായിരുന്നു എന്നോര്‍ക്കണം.ഈ ഉപവന്‍‌കരയിലെ നൂറ്റാണ്ടുകള്‍ക്ക് പഴക്കമുള്ള നാനാത്വത്തിലധിഷ്ഠിതമായ സംസ്കാരങ്ങളും സാമൂഹിക വ്യവസ്ഥിതിയുമാണ് തകര്‍ന്നു കണ്ടത്."

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

നോക്ക്‌ ഈ വാക്ക്‌


ഇന്ത്യ വിവിധ മതങ്ങളുടെ സംഗമഭൂമിയാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍് ഹിന്ദുക്കളാണെങ്കിലും മുസ്ലിംകളും ക്രിസ്‌താനികളുമെല്ലാം അവഗണിക്കാന്‍് കഴിയാത്ത എണ്ണത്തിലും ശക്തിയിലും നമ്മുടെ രാജ്യത്തുണ്ട്‌.ഇന്ത്യ ഒരു മതേതരരാജ്യമാണ്.എല്ലാ മതങ്ങളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അംഗീകരിച്ചു കൊടുക്കേണ്ടതുണ്ട്‌.മതപരമായ വിവേചനം നമ്മുടെ ഭരണഘടനാവിരുദ്ധമായുള്ള ഒന്നാണ്.ഭരണ ഘടനയുടെ അടിത്തറ തന്നേ മതേതരത്തില്‍് ഊന്നിയതാണ്.


ജി. സുഗുണന്‍്

നിരോധനം നീക്കി


ആഗസ്റ്റ്‌ 15 നു കണ്ണൂരില്‍് നടത്താനിരുന്ന പോപ്പുലര്‍് ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഫ്രീഡംപരേഡിന്ടെനിരോധനം നീക്കിയതായി കണ്ണൂര്‍് മേഖല ഐ.ജി.ടോമിന്‍് ജെ തച്ചങ്കരി മാധ്യമ പ്രവര്‍്ത്തകരെ അറിയിച്ചു. സ്വാതന്ത്ര ദിനത്തില്‍് ഡി.വൈ.എഫ്‌.ഐ യും പോപ്പുലര്‍് ഫ്രണ്ടും ഒരേ സമയത്ത്‌ പ്രകടനമടക്കമുള്ള പരിപാടികള്‍് നടത്തുന്നത്‌ ക്രമസമാധാന പ്രശ്നങ്ങള്‍്ക്കിടയാക്കിയേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍് ഡി.വൈ.എഫ്‌.ഐ.യുടെയും പി.എഫ്‌.ഐ യുടെയും പരിപാടി പോലീസ്‌ നിരോധിക്കുകയായിരുന്നു.സമയം ക്രമീകരിച്ചാണ് ഇനി രണ്ടു പരിപാടികളും നടക്കുക.

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

താജ്‌ മഹല്‍്




ശനീഷ ശാനിയുടെ ആല്ബത്തില്‍് നിന്ന്



w മീശക്കാരന്‍്


ആനുകാലികം


വഴി വാണിഭം


ദൈവത്തിന്റെ സ്വന്തം നാട്ടില്‍് ഇന്ന് തഴച്ചു വളരുന്ന ബിസ്സിനസ്സായി മാറിയിരിക്കുന്നു മാംസ വില്പ്പന.സ്കൂള്‍് കുട്ടികളും കോളേജു കുമാരികളും ആഡംഭരപൂര്‍്ണ്ണമായ ജീവിതം കാംക്ഷിച്ച്‌ പലപ്പോഴും ഇത്തരം കെണിയില്‍് വീണു പോകുന്നു എന്നതാണ് നേര്.ഇതില്‍് ലക്ഷങ്ങള്‍് കൊയ്യുന്നതോ സമൂഹത്തിലെ വമ്പന്മാര്‍്.കൂട്ടികൊടുപ്പുകാരനു ലഭിക്കുന്നത്‌ നക്കാ പിച്ചയും.മറ്റുള്ളവന്റെ വിഴുപ്പലക്കലനു വഴങ്ങികൊടുക്കുന്നവൾക്ക്‌ വയറു നിറയേ മുന്തിയ ഹോട്ടല്‍് ഭക്ഷണവും വിലകൂടിയ വസ്‌ത്രങ്ങളും പിന്നെ മൊബെയിലും കൈ നിറയേ കാശും.പട്ടിണി കിടന്നാലും തന്റെ മാനം ഒരുത്തന്റെ മുമ്പിലും അടിയറവെക്കില്ലെന്ന് തീരുമാനിച്ചുറച്ച അനേകായിരങ്ങള്‍് ഇന്നും ജീവിക്കുന്ന ഈ നാട്ടില്‍എട്ടും പൊട്ടും തിരിയാത്ത ഈ പൈതങ്ങളേ പാട്ടിലാക്കി നാലു കാശു സമ്പാദിക്കുന്ന കശ്‌മലാ നിനക്കുമില്ലേ അമ്മയും പെങ്ങളും എന്നൊക്കെ ചോദിക്കണമെങ്കില്‍് സമൂഹത്തിലേ മൂല്യച്യൂതി കണ്ടില്ലെന്നു നടിക്കുന്ന പകല്‍് മാന്യന്മാര്‍് ഒരു മാറ്റത്തിന്നു തയാറാകേണ്ടി വരും.അതാണ് കഴിഞ്ഞ കാല വാണിഭ കേസില്‍് പ്രതികളായ പല വമ്പന്മാരുടെയും പിന്നാമ്പുറ കഥകള്‍് നമ്മേ തെര്യപ്പെടുത്തുന്നത്‌.മറ്റൊന്ന്, ഈശ്വര വിശ്വാസം ഇന്ന് കൈവിട്ടുപോയിരിക്കുന്നു.മുമ്പൊക്കെ സന്ധ്യയായാല്‍് ഏത്‌ മതക്കാരായാലും അവരുടെ വീട്ടില്‍് നിന്നും അലയടിച്ചുയര്ന്നിരുന്നത് ദൈവ നാമ കീര്‍്ത്തനങ്ങളായിരുന്നു.ഇന്ന് ആ സമയത്ത്‌ കണ്ണീര്‍് സീരിയലുകള്‍് രംഗം കയ്യടക്കി.കുട്ടികള്‍്ക്ക് ഈശ്വര ചിന്ത പകര്‍്ന്നു നല്കാന്‍് അമ്മമാര്‍് സമയം കണ്ടെത്തുന്നില്ല.അവര്‍് കരഞ്ഞും മൂക്കു പിഴിഞ്ഞും സീരിയല്‍് ലോകത്താണേ! പിന്നെങ്ങിനെ വളര്ന്നു വലുതാവുന്ന പേണ്മക്കളേ അവര്‍് ശ്രദ്ധിക്കാന്‍്.കുട്ടികള്‍് വഴിതെറ്റുന്നത്‌ തടയിടാന്‍്.

2009 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ധൈര്യശാലി,ബുദ്ധിമാന്‍്,കഠിനാദ്ധ്വാനി

രണ്ടാം തവണയും ഇറാന്‍് പ്രസിഡന്റായി ഇന്നലെ സ്ഥാനമേറ്റെടുത്ത അഹ്‌മദ്‌ നജ്ജാദ്‌

സമൂഹ മന:സാക്ഷിയെ പിടിച്ചുലക്കിയ രംഗം

ഈ നിലവിളി ഫലസ്‌തീനിലെ ഗസയില്‍് നിന്നല്ല;കേരളത്തിലെ ബീമാ പള്ളിയില്‍് നിന്നാണ്

ആറടി മണ്ണിലേക്ക്‌


ഷിഹാബ്‌ തങ്ങളുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍്











വിദ്യാര്‍്ത്ഥിയായ ഷിഹാബ്‌ തങ്ങള്‍്


ഷിഹാബ്‌ തങ്ങളുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍്
















ഫോട്ടോ കടപ്പാട്‌ : തേജസ്‌ ദിനപത്രം

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഖുര്‍‌ആന്‍


മനസ്സുകള്‍ തെളിഞ്ഞുകുളിരുതൂകിഖുര്‍‌ആന്‍ വെളിച്ചത്തില്‍സത്യമറിഞ്ഞുഫുര്‍ഖാന്റെ
പഠനത്തില്‍തഖ് വ നിറഞ്ഞു
നരകത്തിന്നദാബിന്ടെമോചനത്തിന്നായി
ദുആശ്രമിക്കുക കൂട്ടരേഖുര്‍‌ആനായി
ജീവിക്കാന്‍നാഥനുമായി ചേര്‍ന്നീടാന്‍!
സുല്‍ത്താന്‍ പി.എന്‍

വിധികര്‍്ത്താവ് വിട പറഞ്ഞു;മേശ അനാഥമായി

കൊടപ്പനക്കല്‍് പൂമുഖത്തെ നാട്ടു കോടതിയുടെ ഒഴിഞ്ഞ വട്ടമേശ

ചേരമാന്‍് ജുമാ മസ്‌ജിദ്‌ : അന്നും ഇന്നും




മിശ്ഖാല്‍് മസ്‌ജിദ്‌,കുറ്റിച്ചിറ


പെണ്ണൊരുമ്പെട്ടാല്‍്







2009 ഓഗസ്റ്റ് 2, ഞായറാഴ്‌ച

സ്ഥിരം പല്ലവി

സംഭവമൊക്കെ കൊള്ളാം പക്ഷേ,സംഗതി വന്നില്ലല്ലോ കുട്ടാ

പുനര്‍ വായന (കണ്ണേറ്)







കണ്ണന്‍

നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും തിരിച്ചാണെങ്കില്‍ അതൊരു സംഭവം തന്നേയാണെന്നുമാണ് ജേര്‍ണലിസം അധ്യാപകര്‍ ഭാവി പത്ര പ്രവര്‍ത്തകരെ പഠിപ്പിച്ചു വരുന്നത്.എന്നാല്‍ ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായി വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് മേല്‍പറഞ്ഞ രണ്ടും വാര്‍ത്തയാണ്.പോരാത്തതിനു പട്ടിവിചാരം,ഡി ഫോര്‍ ഡോഗ്,നന്ദിയുള്ളവന്‍ നായ തുടങ്ങിയ പ്രത്യേക പരിപാടിക്കും സ്കോപ്പുണ്ട്.ഇരുപത്തിനാലു മണിക്കൂര്‍ സമ്പ്രേഷണമായതിനാല്‍ രഹസ്യങ്ങളും പരസ്യങ്ങളുമൊക്കെ കഴിഞ്ഞിട്ടും ബാക്കി വരുന്ന സമയം ഫില്‍ ചെയ്യാന്‍ അതിനാല്‍ തന്നെ വല്ലാതങ്ങു മെനക്കെടേണ്ടിയും വരില്ല.വര്‍ത്തമാന പത്രങ്ങളേയും ചാനല്‍ പുതിയാപ്പിളമാരെയും കുറിച്ച് നാലു വര്‍ത്തമാനം പറയാന്‍ തക്ക പ്രകോപനം പെട്ടെന്നുണ്ടായിട്ടില്ലെങ്കിലും പറയാന്‍ തോന്നുന്നത് നേരവും കാലവും നോക്കാതെ അപ്പപ്പോള്‍ പറഞ്ഞില്ലെങ്കില്‍ വല്ലവനും അതുവെച്ച് എക്സ്ക്ലൂസീവ് ചെയ്യുമോ എന്നൊരു ആശങ്ക ഇല്ലാതില്ല.
അതേ, നമ്മുടെ മാധ്യമങ്ങള്‍ക്ക് ചില കാര്യങ്ങള്‍ വാര്‍ത്തകളേയല്ല.അതിനു ന്യൂസ് വാല്യൂ ഇല്ലാത്തത്കൊണ്ടോ ജനങ്ങൾക്കു താല്‍പ്പര്യ്മില്ലാത്തത്കൊണ്ടോ ഒന്നുമല്ല കേട്ടോ. വി.ടി. രാജശേഖറുടെയും സിവിക് ചന്ദ്രന്റെയുമൊക്കെ ഭാഷയില്‍ പറഞ്ഞാല്‍,ഒരു തരം തമസ്കരണം.ആനയുള്ള ഉത്സവങ്ങളോ നേര്‍ച്ചയോ നടക്കുമ്പോല്‍ അവറ്റകളുടെ അടുത്തേക്ക് ഇടയുന്നുണ്ടോ എന്നു നോക്കി കാമറയും തിരിച്ചുവെച്ച് മണിക്കൂറുകളോളം പ്രേക്ഷകരേ മുള്‍മുനയില്‍ നിര്‍ത്തുകയും ഇരുത്തുകയും കിടത്തുകയും ചെയ്യുന്ന കാലമാണേ.ആഡംബര ഫ്ലാറ്റുകള്‍ സ്വപ്നം കണ്ട് ഉള്ള കിടപ്പാടവും വിറ്റുതുലച്ചെത്തുന്നവരോട് 'സംഭവമൊക്കെ കൊള്ളാം പക്ഷേ,സംഗതി വന്നില്ലല്ലോ കുട്ടാ' എന്നു പറഞ്ഞു തിരിച്ചയക്കാനും എസ്.എം.എസ്സുകള്‍ വിറ്റ് കാശുണ്ടാക്കാനുമൊക്കെ ഇവര്‍ക്കു വേണ്ടുവോളം സമയമുണ്ട്.
ആരെങ്കിലും അറിഞ്ഞോ ആവോ, ഈയിടെ പൊപ്പുലര്‍ ഫ്രണ്ടുകാര്‍ സൊഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി എന്നൊരു രാഷ്‌ടീയപ്രസ്ഥാനത്തിനു രൂപം നല്‍കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ അതു വലിയ വാര്‍ത്തയായി.അതിന്റെ മലയാളിയായ അദ്ധ്യക്ഷന് നൂറുക്കണക്കിന്നുപേരുടെ സാന്നിധ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കൊടികെട്ടുകയോ മാധ്യമ പ്രവര്‍ത്തകരേ(അങ്ങിനെയൊരു വിഭാഗം അങ്ങോട്ട് വന്നിരുന്നോ എന്നറിയില്ല) വളഞ്ഞിട്ടു തല്ലുകയോ ചെയ്യാതിരുന്നത് കൊണ്ടാണോ എന്നറിയില്ല,എല്ലാവരും ഒന്നടങ്കം കണ്ണടച്ചു കളഞ്ഞു.പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പോലീസിന്റെ തല പൊളിക്കുകയും കെ.എസ്.ആര്‍.ടി.സി.ബസ്സിനു തീവെക്കുകയും
ചെയ്താല്‍ മാത്രമേ ആ സമരത്തിനു പബ്ലിസിറ്റി കൊടുക്കാവൂ എന്ന് ജേര്‍ണലിസം എത്തിക്സിലുണ്ടോ? പഴയ എന്‍.ഡി.എഫാണ് പോപ്പുലറായത് എന്ന് വായനക്കാരാരും
അറിയരുതുന്നുണ്ടോ? ഈ കണ്ടുകാണപ്പെട്ട സംഗതികളൊന്നും ആരും അറിഞ്ഞിട്ടില്ലെന്ന് വല്ലവനും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ സുഹൃത്തേ, താങ്കള്‍ ഇപ്പോഴുള്ളത് വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലോ ബുദ്ധിമാന്മാരുടെ നരകത്തിലോ അല്ല.എസ്.ഡി.പി.ഐ എന്ന പാര്‍ട്ടിക്കെതിരെ ആരെങ്കിലും പ്രസ്താവന നടത്തുകയോ അതിനെ ചോദ്യം ചെയ്തു കോടതിയിലോ
ഇലക്ഷന്‍ കമ്മീഷനിലോ ഒന്നു പോയി നോക്കുകയോ ചെയ്യൂ.ആ നിമിഷം കാണാം ബ്രേക്കിങ്ങ് ന്യൂസ്.പിറ്റേ ദിവസത്തെ പത്രത്തില്‍ എട്ടു കോളം വാർത്തയിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട.ഫോര്‍ വേണ്ട, വണ്‍ എക്സാമ്പിള്‍ പറയാം.പോപ്പുലര്‍ ഫ്രണ്ട് വര്‍ഷാവര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിവരുന്നതാണ് ഫ്രീഡം പരേഡ്.
ആയിരക്കണക്കിനു കേഡറുകളും അതിന്റെ നാലിരട്ടി കാണികളുമുണ്ടാവുമതിന്. എന്നിട്ടോ,ആ സംഭവം ചുരുക്കത്തിലുള്ള വാര്‍ത്തയിലോ പത്രങ്ങളുടെ ലോക്കല്‍ പേജിലോ ഉള്‍പ്പേടുത്തിയാല്‍ തന്നേ ഔദാര്യം.സംഗതി കിടക്കുന്നത് അവിടെയല്ല.ഫ്രീഡം പരേഡിന് വല്ലപ്പോഴും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയോ മറ്റോ ചെയ്തെന്നിരിക്കട്ടെ.എങ്കില്‍ പ്രധാന വാര്‍ത്തയായി; ചര്‍ച്ചയായി;എല്ലാമായി.തീര്‍ന്നില്ല,പരേഡിന്റെ ലോങ്,മിഡില്‍ ഷോട്ടുകളും ക്ലോസപ്പുമെല്ലാം ഇടതടവില്ലാതെ കാണിക്കുമ്പോഴാണ് അംപട കള്ളാ,അന്ന് ഇതൊക്കെ അകത്താക്കിയിട്ടു മിണ്ടാതിരിക്കുയായിരുന്നുവല്ലേയെന്ന് ശരാശരി പ്രേക്ഷകന്‍ ചോദിച്ചു പോകുക.കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നഗരം കണ്ടതിലേറ്റവും വലിയ സമ്മേളനങ്ങളിലൊന്ന് അരങ്ങേറിയപ്പോഴും (ഇക്കാര്യം തമസ്കരണ സാഹിത്യകാരന്മാര്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്.)
തഥൈവ.ഈര്‍ക്കില്‍ പാര്‍ട്ടിപോലും പത്താളെ വെച്ച് ടൌണിലൊരു പ്രകടനം നടത്തിയാല്‍ ഉജ്ജ്വലം,പ്രൌഡോജ്വലം,ഗംഭീരം,പ്രൌഡഗംഭീരം തുടങ്ങിയ വാക്കുകളില്‍ കുറഞ്ഞതൊന്നും ഉപയോഗിക്കാതെയാണ് അവ റിപ്പോര്‍ട്ട് ചെയ്യുക.പക്ഷേ, ഈ സംഭവവും അതത് എഡിഷനുകളിലൊതുങ്ങി.എന്നു പറഞ്ഞാല്‍ എങ്ങിനെയാ? സമ്മേളനം കഴിഞ്ഞു മടങ്ങുന്നവര്‍ സഞ്ചരിച്ച ബസ്സിനു തീ പിടിച്ചപ്പോള്‍ അതിനുള്ളില്‍ നിറയേ ദുരൂഹതയായിരുന്നുവെന്ന് പറഞ്ഞ് ചിതൃമടക്കം ഓള്‍ എഡിഷന്‍ വാര്‍ത്ത െകാടുത്തില്ലേ.സമ്മേളനം കഴിഞ്ഞ ഉടനെത്തന്നെ വോളണ്ടിയര്‍മാര്‍ ചേര്‍ന്നു കൂട്ടിവെച്ച വേസ്റ്റുകള്‍ കൊണ്ടുപോവാന്‍ കോര്‍പറേഷന്‍ അതിക്രതര്‍ അല്‍പ്പസമയം വൈകിയ തക്കം നോക്കി എത്തി ഫോട്ടോയെടുത്ത് കോഴിക്കോട് ചീഞ്ഞുനാറുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തില്ലേ.അതാ പറഞ്ഞത്, നോസ് ഫോര്‍ ന്യൂസ് വേണമെന്ന്‍.എങ്കിലല്ലേ ഇത്തരം കാര്യങ്ങള്‍ മണത്തു ോനാക്കാന്‍ പറ്റൂ.

(തേജസ് ദിനപത്രം)

നന്മ നിറഞ്ഞ തങ്ങള്‍് മണ്മറഞ്ഞു


മലപ്പുറത്തെ പാണക്കാട്‌ ജുമാ മസ്ജിദില്‍് ഇന്ന് വൈകീട്ട്‌ മൂന്നുമണിയോടെ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ഷിഹാബ്‌ തങ്ങളുടെ ഖബറടക്കം നടന്നു.മത-രാഷ്‌ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍്ക്കു പുറമേ വമ്പിച്ച ജനാവലി തങ്ങളുടെ അന്ത്യകര്‍്മ്മ ചടങ്ങില്‍് സംബന്ധിക്കാനെത്തിയിരുന്നു.

താഴത്തങ്ങാടി പള്ളി


2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഇന്നത്തേ വാചകം


ജയില്‍് മൊചനത്തിന്റെ രണ്ടാം വാര്‍്ഷികദിനമായ ഇന്ന് അബ്ദുന്നാസര്‍് മഅദനി അഭ്യന്തര മന്ത്രിയോട്‌ അഭ്യര്‍്ത്ഥിക്കുന്നതിങ്ങനേ!"എന്നേ ജയിലിലടക്കൂ,ജയില്‍്സെല്ലും രണ്ടുഗ്ലാസ്‌ പച്ചവെള്ളവും രണ്ടു ചപ്പാത്തിയും കിടക്കാന്‍് ഒരു ഷീറ്റും തന്നാല്‍് ഞാന്‍് തൃപ്തനായിക്കൊള്ളാം.ഈ വേട്ടയാടലും പീഢനവും നികൃഷ്ടമായ ആരോപണങ്ങളും എന്നേ ശ്വാസം മുട്ടിക്കുന്നു."

ഇഹലോകവാസം വെടിഞ്ഞു.

മുസ്ലിം ലീഗ്‌ സംസ്ഥാന അദ്ധ്യക്ഷന്‍് പാണക്കാട്‌ മുഹമ്മദലി ഷിഹാബ്‌ തങ്ങള്‍് അന്തരിച്ചു.ഇന്നുരാത്രി 8-45 ന്നായിരുന്നു അന്ത്യം.മരിക്കുമ്പോള്‍് 73 വയസ്സായിരുന്നു പ്രായം.

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...