പരിശുദ്ധ ഖുർആൻ മനോഹരമായി എഴുതി ജനശ്രദ്ധ നേടിയ ഫാത്തിമ ശെഹബക്കും നോമ്പനുഭവം അവലോകന രചയിതാവ് പ്രവചന മത്സര വിജയി സലാം കനീലകത്തിനും ബഷീർ സ്മരണ ദിനത്തിൽ സിറ്റി സ്നേഹതീരം വാട്സപ്പ് ഗ്രൂപ്പിൽ ബഷീറായി വേഷമിട്ട മുഹമ്മദ് ഇബ്രാഹിം ഹസീബിനും സിറ്റി സ്നേഹതീരം-പിരിശകൂട്ടം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് സംസം പബ്ലിക്കേഷൻസിൻ്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് കണ്ണൂർ സിറ്റിയിലെ ലബനിൽ വെച്ച് നടന്ന സംഗമത്തിൽ സിറ്റി സ്നേഹതീരം- പിരിശകൂട്ടം വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളെ സാക്ഷിനിർത്തി ഫാത്തിമ ശെഹബക്ക് പിരിശ കൂട്ടം അഡ്മിൻ ശെഹന സിറാജ് വാഴയിൽ മെമൻറോ നൽകി ആദരവ് പ്രകടിപ്പിച്ചു.
ബേപ്പൂർ സുൽത്താനെ അനുകരിച്ച മുഹമ്മദ് ഇബ്രാഹിം ഹസീബിനുള്ള ക്യാഷ് അവാർഡ്
ഗ്രൂപ്പ് അംഗം HK സിറാജ് സമ്മാനിച്ചു.
പ്രവചന മത്സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാർഡ് പ്രവാസിയായ സലാം കനീലകത്തിന് പകരം മകൾ സന സാബിറ ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി.
ഈ അസുലഭ മുഹൂർത്തത്തിന് അവസരമൊരുക്കിയ സിറ്റി സ്നേഹതീരം-പിരിശകൂട്ടം അഡ്മിൻ മാർക്കും ഗ്രൂപ്പ് അംഗങ്ങൾക്കും സഹകാരികൾ ക്കും സംസം പബ്ലിക്കേഷൻസ് ഡയറക്ടർ ശംസു മാടപ്പുര നന്ദിയും കടപ്പാടും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രേഖപ്പെടുത്തി.




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ