നാളെ ഒക്ടോബർ 14, വ്യാഴാഴ്ച
സംസം e മാസിക നാലാം ലക്കം വായനക്കാരുടെ വിരൽത്തുമ്പിലെത്തുകയാണ്.
കഴിഞ്ഞ മൂന്ന് ലക്കങ്ങൾ (പിഡിഎഫ് വേഷൻ) വായിച്ചു മാസികയെ നെഞ്ചേറ്റിയ മാന്യവായനക്കാർ നാലാം ലക്കവും സ്വീകരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഈ ലക്കം മാസിക മനോഹരമാക്കാൻ വേണ്ടി ലേഔട്ട് നിർവഹിച്ച പിക്സൽ ബേഡ് (pixel Bird) വിനീഷ്, കവർ ഡിസൈൻ ചെയ്തു തന്ന ശംസീർ സൂപ്പ്യാർ, കവർ ആർട് ഭംഗിയായി നിർവ്വഹിച്ച സാഹിർ പുത്തലത്ത്, മുഖ ചിത്രത്തിനുവേണ്ടി പുരസ്കാരങ്ങളുടെ ഫോട്ടോ നൽകിയ ഫാത്തിമ ശെഹബയുടെ പിതാവ് അബ്ദുൽ റഹൂഫ്, പരസ്യം നൽകി സഹകരിച്ച മെറിഡിയൻ ഗ്രൂപ്പ് എംഡി ഡോ. നസീർ പള്ളി വളപ്പിൽ, സംഗമം ഗ്രൂപ്പ് എംഡി അബ്ദുസ്സലാം, എഴുത്തുകാരായ ജമാൽ കണ്ണൂർ സിറ്റി, നിഥിൻ പത്തനാപുരം, ജാബിർ പിലാക്കീൽ, റാഫി. സി മുന്നിയൂർ, സൈതലവി വിളയൂർ, അഷ്റഫ് പൂച്ചാടിയൻ. അഷ്റഫ് തായത്തെരു, ശെഹന സിറാജ്, ഷീബ സനീഷ്, ബഷീർ സി.കെ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
സിറ്റിയുടെ സ്വന്തം മക്കൾ ഫേസ്ബുക്ക് പേജിൻ്റെ മുഖപത്രമായ സംസം e മാസികയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനത്തിന് വരും കാലങ്ങളിൽ എല്ലാവരുടെയും പൂർണ പിന്തുണയും സഹകരണവും കാംക്ഷിച്ചുകൊണ്ട് ഈ ലക്കം നാളെ അഭിമാനപൂർവം സമർപ്പിക്കുകയാണ്.
ശംസു മാടപ്പുര
മാനേജിങ് എഡിറ്റർ,
സംസം പബ്ലിക്കേഷൻസ്
കണ്ണൂർ സിറ്റി
9916158894
zamzamemagazine@gmail.com
(13-10-2021)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ