2010 ജനുവരി 13, ബുധനാഴ്‌ച

ഗ്രീന്‍ ഒമാനില്‍


മസ്ക്കത്ത്‌: അന്താരഷ്ട്ര പ്രഭാഷകൻ അബ്ദുറഹീംഗ്രീൻ ഒമാനിലെത്തുന്നു.
ദീവാൻ ഓഫ്‌ റോയൽ കോർട്ടും സുൽത്താൻ ഖാബൂസ്‌ സെന്റർ ഫോർ ഇസ്ലാമിക്‌
സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പ്രഭാഷണ
പരിപാടിയിൽ സംബന്ധിക്കാനാൺ ഗ്രീൻ ഒമാനിൽ എത്തുന്നത്‌.
താൻസാനിയയിലെ ദാറുസ്സലാമിൽ ജനിച്ച അന്തോണി 1987-ലാൺ ഇസ്ലാം
ആശ്ലേഷിച്ചത്‌. അതോടെ അന്തോണി അബ്ദുറഹീമായി.
ജനുവരി പതിമൂന്നാം തിയതി വൈകീറ്റ്‌ 7-45 നു ഗാലയിലെ സുൽത്താൻ ഖാബൂസ്‌
ഗ്രാന്റ്‌ മോസ്കിൽ നടക്കുന്ന പ്രഥമ പ്രഭാഷണ ചടങ്ങിൽ "ഇസ്ലാം ഇൻ ദ ലൈറ്റ്‌
ഓഫ്‌ കണ്ടമ്പററി ചാലഞ്ചേഴ്സ്‌ " എന്ന വിഷയത്തിലൂന്നി സംസാരിക്കും.
" ദ ബെസ്റ്റ്‌ വേ ഇൻ ലൈഫ്‌ " എന്ന പ്രഭാഷണം ജനുവരി പതിനാലാം തിയതി കുറം
സിറ്റി ആമ്പി തിയേറ്ററിൽ വൈകീട്ട്‌ 7-45 ന്ന് നടക്കും.
ജനുവരി പതിനഞ്ചിന്ന് വൈകീട്ട്‌ 7-45 ന്ന് കുറം സിറ്റി ആമ്പി തിയേറ്ററിൽ
നടക്കുന്ന സമാപന പ്രഭാഷണ ചടങ്ങിലെ വിഷയം "ഹാപ്പിനസ്സ്‌ " എന്നാൺ.
ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്താൻ എല്ലാ മതവിശ്വാസികളും മുന്നോട്ടു
വരണമെന്ന് സംഘാടകർ പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...