1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2010 മേയ് 29, ശനിയാഴ്‌ച
2010 മേയ് 22, ശനിയാഴ്‌ച
കര്‍ക്കരെയേ കൊന്നതാര്‍ ?
മുഷരിഫ്; ഏറ്റവും നല്ല രാജസ്നേഹി
മസ്കത്ത്: കാപട്യം എല്ലാ മേഖലകളിലും മുഖമുദ്രയാവുമ്പോൾ സത്യം വിളിച്ചു പറയുന്നതുപോലും വിപ്ളവമാണെന്നടിവരയിട്ടുകൊണ്ടാൺ മഹാരാഷ്ട്ര മുൻ പോലീസ് ഐ.ജി.എസ്.എം.മുഷരിഫ് “കർക്കരെയെ കൊന്നതാർ” എന്ന പുസ്തകരചന നടത്തിയത്.അതുകൊണ്ട് തന്നെ എസ്.എം.മുഷരിഫ് ഏറ്റവും നല്ല രാജ്യസ്നേഹിയും സാഹസികനായ എഴുത്തുകാരനുമായിതീരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് വ്യക്തമാക്കി.
ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം റൂവി ഹൊറൈസൺ ഹോട്ടലിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന സമ്രാജത്വ-ഫാഷിസ്റ്റ് ശക്തികളുടെ കുടിലതന്ത്രങ്ങൾ വെളിച്ചത്തു കൊണ്ടുവരിക വഴി രാജ്യത്തിന്ന് മഹത്തായ സന്ദേശമാൺ പുസ്തകത്തിലൂടെ മുഷരിഫ് നല്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അനസ് പത്തനംതിട്ട പുസ്തകത്തെ പരിചയപ്പെടുത്തി.ഒരുമ സെക്രട്ടറി സത്യപാലൻ പുസ്ത്കത്തിന്റെ ഒരു കോപ്പി പി.അബ്ദുൽ ഹമീദിൽ നിന്നും ഏറ്റുവാങ്ങി.സമൂഹ്യ പ്രവർത്തകൻ ഹസ്സൻകുട്ടി,എം.ഇ.എസ്.മുൻ പ്രസിഡന്റ് നൂറുൽഅമീൻ,ഒരുമ സെക്രട്ടറി സത്യപാലൻ എന്നിവർ സംസാരിച്ചു.
വി.എ.ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു.ആശിഖ് സ്വാഗതവും ശംസു മാടപ്പുര നന്ദിയും പറഞ്ഞു.
ആദരാജ്ഞലികള്‍
2010 ജനുവരി 19, ചൊവ്വാഴ്ച
2010 ജനുവരി 15, വെള്ളിയാഴ്ച
2010 ജനുവരി 14, വ്യാഴാഴ്‌ച
ലോകത്തെവിടേക്കും വിളിക്കാം... സൌജന്യമായി!
മൊബൈല്‍ ഫോണ്‍ വിപ്ലവം എങ്ങോട്ടാണ് പോകുന്നത്്? ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഇന്ന് നമ്മെ പുതിയൊരു ലോകത്തിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന അതിന്റെ സംവിധാനങ്ങള്‍ മനുഷ്യനെ എങ്ങോട്ട് നയിക്കുന്നു എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായ സൌകര്യങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ഇവ ഉണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചില്ലറയല്ല. വാര്‍ത്താവിനിമയ ലോകത്തെ ഇത്തിരികുഞ്ഞനായ ഈ ഉപകരണം ആദ്യകാലങ്ങളില്‍ ഇന്‍കമിംഗിനും ഔട്ട്ഗോയിംഗിനും വന്‍തുക നല്‍കി വേണ്ടിയിരുന്നു ഒന്നുപയോഗിക്കാന്‍. എന്നാല്‍ ഇന്ന് ലോകത്തെവിടേക്കും ഏതാണ്ട് സൌജന്യമായി വിളക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. ഇതിന് ഒരുപരിധി വരെ ഇന്റര്‍നെറ്റ് സഹായകമായി വര്‍ത്തിക്കുന്നു.
സാറ്റലൈറ്റ് ഫോണ്‍ നിലവില്‍ വന്ന സമയത്ത് എസ്.ടി.ഡി, ഐ.എസ്.ഡി വേര്‍തിരിവുകളില്ലാതെ ഏതു കോളിനും ഒരേനിരക്ക് എന്ന സംവിധാനം നിലവില്‍ വന്നു. പക്ഷേ അന്ന് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കിയിരുന്നത്. അതിനാല്‍ ഈ ഫോണ്‍ ജനകീയമായില്ല. എന്നാല്‍ ഇന്ന് ഈ സൌകര്യം വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാണ്. അതായത് ഇപ്പോള്‍ പല കോളുകളും ഇന്‍ര്‍നെറ്റ് വഴിയാണ് ലഭ്യമാകുത് എന്നര്‍ത്ഥം. അതുപോലെ ഇന്റര്‍നെറ്റ് എസ്.എം.എസ് സന്ദേശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം സംവിധാനങ്ങളുടെ കുഴപ്പം നമ്മെ വിളിക്കുന്നയാളിന്റെയോ സന്ദേശം അയക്കുന്നയാളിന്റെയോ ശരിയായ വിവരങ്ങള്‍ നമുക്ക് ലഭക്കില്ല എന്നതാണ്.
ഇന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ചില കമ്പനികള്‍ പ്രത്യേകതരം സിം കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കമ്പനിയുടെ സേവനം നമ്മുടെ നാട്ടിലും ലഭ്യമാണ്. സാറ്റലൈറ്റിന് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ലോകത്തെങ്ങുമുള്ള മൊബൈല്‍ കമ്പനികളോട് സഹകരിച്ചാണ് ഇവര്‍ ആഗോളതലത്തില്‍ സേവനം നല്‍കുന്നത്. റോമിംഗ് ചാര്‍ജോ ഇന്‍കമിംഗ് ചാര്‍ജോ ഈടാക്കാതെ തന്നെ ലോകത്തെവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്ന ഈ സിം കാര്‍ഡ് നമ്പര്‍ ലണ്ടന്‍ കോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഏത് രാജ്യത്താണെങ്കിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതില്‍ നിന്ന് ഏത് നമ്പറിലേക്കുമുള്ള കോള്‍ ചിലവ് നിലവിലെ ഐ.എസ്.ഡി താരിഫിനെ അപേക്ഷിച്ച് നന്നേ കുറവാണ്. അതായത് ഏതാണ്ട് സൌജന്യം എന്നര്‍ഥം. ഈ കണക്ഷന്‍ സ്വന്തമാക്കാന്‍ ഐ.ഡി. പ്രൂഫ് ആയി നല്‍കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡാണ്. ഇന്റര്‍നെറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബില്ലടക്കുന്നതും മറ്റെല്ലാ ഇടപാടുകളും നെറ്റ് വഴി തന്നെ. ഈ സംവിധാനം വ്യാപകമാകുന്നതോടെ അന്താരാഷ്ട്ര മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചിലവ് കുറഞ്ഞ നിലയിലേക്കെത്തും.
ഹംസ അഞ്ചുമുക്കില്‍
britco@britcoresearch.com

മിസ്ഡ് കാളുകള്‍ നീരീക്ഷണത്തില്‍
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെസ്സംബന്ധിച്ചേടത്തോളം ഇപ്പോള്‍ ഒരു മിസ്ഡ് കാളെങ്കിലും ലഭിക്കാത്ത ദിവസം അപൂര്‍വമായിരിക്കും. ഈ മിസ്ഡ് കാളുകള്‍ ആരെങ്കിലും പിന്തുടര്‍ന്നാലോ. അതേ, ഇത്തരം കാളുകള്‍ നിരീക്ഷണ വിധേയമാക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറെടുക്കുയാണ്. ഭീകര പ്രവര്‍ത്തകര്‍ തങ്ങളുടെ ആശയവിനിമയ കോഡുകളായും സിഗ്നലുകളായും മിസ്ഡ് കോളുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.
നമ്മളില്‍ പലരും പലപ്പോഴും മിസ്ഡ് കാളുകള്‍ ചെയ്യാറുണ്ട്. ഈ കാളുകളുടെ എണ്ണം വളരെ അധികമായതിനാലും ഇതില്‍ നിന്ന് വരുമാനമില്ലാത്തതിനാലും നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇവ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാറില്ല. എന്നാല്‍ ഇത്തരം കോളുകള്‍ ട്രാക്ക് ചെയ്യാന്‍ ഇനി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ ആശയവിനിമയോപാധികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.എം അസോസിയേഷനില്‍ നിന്നുള്ള അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന സിം കാര്‍ഡുകള്‍ നിരോധിക്കാനും ആലോചനയുണ്ട്. കമ്മ്യൂണിക്കേഷന്‍ മേഖലയുടെ ദുരുപയോഗം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ദിലീപ് സേനാപതി
dileep.senapathy@gmail.com

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.
ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.
ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.
ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?
ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!
വിനീത് നാരായണന്‍ നമ്പൂതിരി

ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും Posted by Chithrakaran
.അച്ചടി മാധ്യമത്തിന്റെ വിവരസാങ്കേതികമായ പുതിയൊരു പരിഭാഷയായി ബ്ലോഗിനെ കാണാനാണ് അച്ചടി-ദൃശ്യ മാധ്യമഭക്തര്‍ എന്നും ആഗ്രഹിക്കുക. നാം ഇന്നു സമൂഹത്തില്‍ കാണുന്ന വിഗ്രഹങ്ങളെല്ലാം മാധ്യമ ദൈവത്തിന്റെ സൃഷ്ടികളാണ്. മാധ്യമ ദൈവത്തിന്റെ ശക്തമായ സൃഷ്ടി-സ്ഥിതി-സംഹാര നിയമങ്ങള്‍ക്കകത്ത് ഭക്തിപൂര്‍വ്വം ജീവിതം ആഘോഷിച്ചു തീര്‍ക്കുക എന്നത് മാന്യ ലക്ഷണമായും കണക്കാക്കപ്പെടുന്നു.പ്രജകള്‍ എന്തു വായിക്കണം ? എന്തു കാണണം ? എന്തു ചിന്തിക്കണം? എന്തൊക്കെ ചെയ്യണം ? ആരോട് ഇണചേരണം ? ആരോട് ശത്രുത പുലര്‍ത്തണം ? ഏത് രാഷ്ട്രീയകക്ഷി ബ്രാന്‍ഡ് ഉപയോഗിക്കണം ? ഏതു നേതാവിനെ/നടനെ/താരത്തെ/ദൈവത്തെ ആരാധിക്കണം എന്നെല്ലാം നിശ്ചയിക്കുന്ന, സമൂഹത്തിന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തിയാണ് അച്ചടി ദൃശ്യ മാധ്യമങ്ങള്‍. സത്യത്തില്‍ നമ്മുടെ ഭരണാധികാരികളും,ഉടമകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ റിമോട്ട് കണ്ട്രോളിലൂടെ ഗവണ്മെന്റിനേയും,രാഷ്ട്രീയ നേതൃത്വത്തേയും,സമൂഹത്തെ ഒന്നാകെയും അടിമപ്പെടുത്തിയിരിക്കുന്ന ഉടമസ്ത സംവിധാനമാണ് അച്ചടി-ദൃശ്യ മാധ്യമങ്ങള്‍.ജനാധിപത്യവും,രാജഭരണവും,സോഷ്യലിസവും,കുടുംബ വാഴ്ച്ചയും,വേഴ്ച്ചകളും എല്ലാം മയാസൃഷ്ടം! ഇത്രയും ശക്തമായ അച്ചടി-ദൃശ്യ മാധ്യമത്തെ നിയന്തിക്കുന്നതാരാണ് ? സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രസ്സ് ഉടമകളും അവരുടെ കൂലികളായ (കൂലികള്‍ ആദരണീയരാണെന്ന് സ്ഥാപിക്കാനാണ് ചിത്രകാരന്റെ ശ്രമം)പത്രപ്രവര്‍ത്തകരും,പിന്നെ കുറച്ച് എഴുത്തുതൊഴിലാളികളും ! നമ്മുടെ മഹനീയ ജനാധിപത്യത്തിലെ ചിന്തിക്കുന്നവരുടെ ജന പ്രാതിനിധ്യം !!!
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ മാധ്യമ മാടംബിത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ജനാധിപത്യത്തിന്റെ ശരിയായ പ്രാതിനിധ്യ സാധ്യതയുമായി ബ്ലോഗ് എന്ന മാധ്യമത്തിന്റെ രംഗപ്രവേശം. ഓരോ വ്യക്തിക്കും ചുളിഞ്ഞതോ മുഷിഞ്ഞതോ അമൂല്യമോ ആയ സ്വന്തം രാഷ്ട്രീയത്തിന്റെ സൃഷ്ടി സ്വയം പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കുന്ന ബ്ലോഗ് അച്ചടി-ദൃശ്യ മാധ്യമം പോലെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നില്ല. അതായത് ചിന്തയുടെ/ക്രിയാത്മക കുത്തകവല്‍ക്കരണം ബ്ലോഗിലൂടെ നിരാകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലോഗ് വിഗ്രഹവല്‍ക്കരണത്തിന്റെ മാധ്യമമല്ലെന്ന് തീര്‍ത്തുപറയേണ്ടിയിരിക്കുന്നു. വിഗ്രഹവല്‍ക്കരണം സമൂഹത്തിലെ സ്വാര്‍ത്ഥമാലിന്യമാണ്. വിഗ്രഹവല്‍ക്കരണത്തെ നിര്‍വീര്യമാക്കാന്‍ ബ്ലോഗ് ഉപയോഗിക്കാനായാല്‍ സമൂഹം ബുദ്ധിപരമായ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാകും. അതിനായി അച്ചടി-ദൃശ്യമാധ്യമ വിശ്വാസ സംഹിതകളെയും വിഗ്രഹങ്ങളേയും പച്ചയായ/നഗ്നമായ ഭാഷയാല്‍ നിരൂപിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ജനകീയ ഭാഷയായും,അതിലൂടെ ആശയവിനിമയത്തിന്റെ ചാലകതയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.ബ്ലോഗിലെ ഭാഷ ചന്തയിലെ ഭാഷയാണ്. ചായക്കടയിലേയും,ബാര്‍ബര്‍ ഷാപ്പിലേയും,നാല്‍ക്കവലയിലേയും,ചെറ്റക്കുടിലുകളിലേയും,കൃഷിയിടത്തിലേയും,കളിസ്ഥലത്തേയും,മാന്യതയില്ലെന്നു കരുതുന്ന മറ്റ് എല്ലാ സ്ഥലങ്ങളിലേയും ഭാഷയായിരിക്കണം ബ്ലോഗില്‍ ആഘോഷിക്കപ്പെടേണ്ടത്. ആ ഭാഷക്ക് ഒരു പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും രാഷ്ട്രീയ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.
ഇത്രയും പറയുംബോള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ അധീശത്വത്തിനെതിരായി,വിഗ്രഹവല്‍ക്കരണത്തിനെതിരായി,കുത്തകക്കെതിരായി ജനങ്ങളുടെ ഭാഷ ഒരു രാഷ്ട്രീയമായി ബ്ലോഗിലൂടെ വളരട്ടെ !

കാവല്‍ക്കാരന്‍
- പി. കെ. പാറക്കടവ്
ദൈവമേ,
നിന്‍റെ പുസ്തകം എത്ര സൂക്ഷ്മതയോടെയാണ് ഞാന്‍ കൈകാര്യം
ചെയ്തത്.
പൊടി തട്ടാതിരിക്കാന്‍, പട്ടില്‍ പൊതിഞ്ഞു ഞാനാത് സൂക്ഷിച്ചു.
വെയിലില്‍നിന്നും മഴയില്‍നിന്നും ഞാനതിനെ കാത്തു;
മനുഷ്യരില്‍നിന്നും.
ഒരു വെളിച്ചവും കടക്കാതിരിക്കാന്‍ എന്‍റെ തലയും ഭദ്രമായി കെട്ടി വെച്ചു.
എന്നിട്ടും എന്നിട്ടും
ഞാന്‍ നരകത്തിന്‍റെ ഇന്ധനമെന്നോ?
ഞാനത് വായിചില്ലെന്നല്ലേയുള്ളൂ.
With Regards
Abi

2010 ജനുവരി 13, ബുധനാഴ്‌ച
ഗ്രീന്‍ ഒമാനില്‍

മസ്ക്കത്ത്: അന്താരഷ്ട്ര പ്രഭാഷകൻ അബ്ദുറഹീംഗ്രീൻ ഒമാനിലെത്തുന്നു.
ദീവാൻ ഓഫ് റോയൽ കോർട്ടും സുൽത്താൻ ഖാബൂസ് സെന്റർ ഫോർ ഇസ്ലാമിക്
സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പ്രഭാഷണ
പരിപാടിയിൽ സംബന്ധിക്കാനാൺ ഗ്രീൻ ഒമാനിൽ എത്തുന്നത്.
താൻസാനിയയിലെ ദാറുസ്സലാമിൽ ജനിച്ച അന്തോണി 1987-ലാൺ ഇസ്ലാം
ആശ്ലേഷിച്ചത്. അതോടെ അന്തോണി അബ്ദുറഹീമായി.
ജനുവരി പതിമൂന്നാം തിയതി വൈകീറ്റ് 7-45 നു ഗാലയിലെ സുൽത്താൻ ഖാബൂസ്
ഗ്രാന്റ് മോസ്കിൽ നടക്കുന്ന പ്രഥമ പ്രഭാഷണ ചടങ്ങിൽ "ഇസ്ലാം ഇൻ ദ ലൈറ്റ്
ഓഫ് കണ്ടമ്പററി ചാലഞ്ചേഴ്സ് " എന്ന വിഷയത്തിലൂന്നി സംസാരിക്കും.
" ദ ബെസ്റ്റ് വേ ഇൻ ലൈഫ് " എന്ന പ്രഭാഷണം ജനുവരി പതിനാലാം തിയതി കുറം
സിറ്റി ആമ്പി തിയേറ്ററിൽ വൈകീട്ട് 7-45 ന്ന് നടക്കും.
ജനുവരി പതിനഞ്ചിന്ന് വൈകീട്ട് 7-45 ന്ന് കുറം സിറ്റി ആമ്പി തിയേറ്ററിൽ
നടക്കുന്ന സമാപന പ്രഭാഷണ ചടങ്ങിലെ വിഷയം "ഹാപ്പിനസ്സ് " എന്നാൺ.
ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്താൻ എല്ലാ മതവിശ്വാസികളും മുന്നോട്ടു
വരണമെന്ന് സംഘാടകർ പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
2010 ജനുവരി 12, ചൊവ്വാഴ്ച
2010 ജനുവരി 11, തിങ്കളാഴ്‌ച
കലോല്‍സവ നഗരിയിലെ തേജസ്
2010 ജനുവരി 9, ശനിയാഴ്‌ച
തിരിച്ചുപോക്കിന്ന് വഴി ഒരുങ്ങുന്നു

മസ്ക്കത്ത് : രേഖകളില്ലാതെ അനധിക്യതമായി ഒമാനിൽ കഴിയുന്ന
ഇന്ത്യക്കാർക്ക് രാജ്യം വിടാനുള്ള വഴി ഒരുങ്ങി.ഇതേവരെ അപേക്ഷ നൽകിയ
എല്ലാവർക്കും മാർച്ച് 31-ന്നകം രാജ്യം വിടാനാവും.
ഇന്നലെ എംബസിയിൽ നടന്ന സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ
യോഗത്തിലാൺ ഇന്ത്യൻ അബാസഡർ അനിൽ വാദ്വ ഇക്കാര്യമറിയിച്ചത്.
ഇതേവരെ 13000 ലധികം പേരാൺ അപേക്ഷ നൽകിയത്. ഇനിയും അപേക്ഷ നൽകാത്തവർ
പത്തുദിവസത്തിന്നകം എംബസി നിയോഗിച്ച വോളണ്ടിയർമാർ മുഖേന പേർ രജിസ്റ്റർ
ചെയ്യണമെന്ന് എംബസി അറിയിച്ചു.
ലേബർ കാർഡ്,വിസ എന്നീ തൊഴിൽ രേഖകളുടെ കാലാവധി അവസാനിച്ചിട്ടും
പുതുക്കാൻ കഴിയാതെ പോയ താഴ്‌ന്ന വരുമാനക്കാരായ സ്ത്രീകളടക്കമുള്ള നിരവധി
പേരാൺ കഴിഞ്ഞ ഡിസംബർ 20 മുതൽ പേർ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്.
ഈ വർഷം മുതൽ ഒമാനിലെ തൊഴിൽ നിയമങ്ങൾ കർശനമാവുകയാൺ. വേണ്ടത്ര
രേഖകളില്ലാതെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യക്കാർ
ഒമാനിലുണ്ട്. സ്വന്തം സ്പോൺസരുടെ കീഴിൽ അല്ലാതെ മറ്റിടങ്ങളിൽ ജോലി
ചെയ്യുന്നവരാണധികവും.
തൊഴിൽ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ
മുമ്പ് നൂറികണക്കിന്നാളുകളെ പിടികൂടി ഒമാൻ സർക്കാർ വൻതുക പിഴ
ഈടാക്കിയിരുന്നു.വരും നാളുകളിൽ ഇത്തരം പരിശോധനകൾ വ്യാപകമാക്കുമെന്ന
മുന്നറിയിപ്പ് അധിക്യതരുടെ ഭാഗത്തുനിന്നുണ്ടായതോടെ പലരും
തൊഴിലുപേക്ഷിച്ചു.അവർക്ക് ആശ്വാസകരമായിത്തീർന്നിരിക്കുന്നു സർക്കാരിന്റെ
ഈ ഉത്തരവ്.
2009 അവസാനം തൊഴിൽ മന്ത്രാലയം കൊണ്ടുവന്ന നിയമപ്രകാരം സ്വന്തം
സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്തവർ പരിശോധനയിൽ പിടിക്കപെട്ടാൽ
സ്പോൺസർക്ക് 1000 റിയാൽ പിഴയും ഒരു മാസം തടവും ലഭിക്കും.അന്യ
സ്പോൺസർഷിപ്പിലുള്ളവരെകൊണ്ട് തൊഴിലെടുപ്പിച്ചാൽ സ്ഥാപനയുടമക്ക് 2000
റിയാൽ പിഴ നൽകേണ്ടിവരും.ഈ നിയമം പ്രാബല്യത്തിൽ വന്നത് മൂലം പലരും
സ്വസ്ഥാപനങ്ങളിൽ അന്യർക്ക് തൊഴിൽ നൽകാൻ മടിക്കുന്നു.സ്ഥാപനങ്ങളില്ലാത്ത
സ്പോൺസർമാരാകട്ടെ വിസ ക്യാൻസൽ ചെയ്ത് പലരേയും തിരിച്ചയക്കുകയാൺ
ചെയ്യുന്നത്.ഇത്തരം തൊഴിലാളികളുടെ തിരിച്ചു പോക്ക് ഭാവിയിൽ തൊഴിൽ
രംഗത്ത് അനിശ്ചിതത്വം സ്യഷ്ടിച്ചേക്കും
ശംസു മാടപ്പുര,ഒമാൻ
സന്തുഷ്ട കുടുംബം

മസ്ക്കത്ത്: നിസ്സാര കാരണങ്ങളാൽ കുടുംബ ജീവിതം അറ്റുപോകുന്ന ദമ്പതികൾക്ക്
ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ഇന്ത്യാ ഫ്രെറ്റേർണിറ്റി ഫോറം
റൂവി അൽ-മാസ ഹാളിൽ സംഘടിപ്പിച്ച സന്തുഷ്ട കുടുംബം എന്ന പരിപാടി
അവതരണത്തിലെ പുതുമകൊണ്ട്
ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചിരിക്കും ചിന്തക്കും വക നൽകികൊണ്ട് നാലുമണിക്കൂറോളം നടന്ന ക്ലാസ്സ്
നയിച്ചത് കേരള ആക്സസ് ഗൈഡൻസ് സെന്റർ സ്റ്റേറ്റ് കോർഡിനേറ്റർ
ഡോ.സി.എച്ച്.അഷറഫായിരുന്നു.
തന്റെ അടുക്കൽ കൗൺസിലിങ്ങിന്നായി വന്ന ഒട്ടേറെ പേരുടെ അനുഭവങ്ങൾ
മുൻനിറുത്തി കാലികപ്രസക്തിയുള്ള വിഷയങ്ങളിലൂന്നി കൊണ്ട്
പ്രവാസജീവിതത്തിന്റെ തുടിപ്പുകൾ തൊട്ടറിഞ്ഞ ക്ലാസ്സ് സദസ്സ്യർക്ക് ഏറെ
അനുഗ്രഹീതമായി.
ഐ.എഫ്.എഫ് പ്രതിനിധി വി എ ശുക്കൂർ സ്വാഗതവും നന്ദിയും പറഞ്ഞു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...