2017 ജനുവരി 9, തിങ്കളാഴ്‌ച

ഒമാന്‍ മലയാളീസ് സ്നേഹസംഗമം


സ്നേഹസംഗമ വിരുന്ന്‍
#ശംസു മാടപ്പുര#

ഒമാന്‍ മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രഥമ “സ്നേഹ സംഗമം’അക്ഷരാര്‍ത്ഥത്തില്‍ പ്രവാസജീവിതത്തിന്റെ നൊമ്പരചൂടില്‍ കഴിയുന്ന മലയാളികള്‍ക്ക്  മന്ദമാരുതന്റെ തലോടലായി മാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സീബില്‍ നടന്ന സ്നേഹസംഗമം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
മലയാളത്തനിമ ഒട്ടും ചോര്‍ന്നുപോകാതെ സ്നേഹസംഗമം നല്‍കിയ വിരുന്നില്‍ കുട്ടികളടക്കമുള്ള ഒരുപറ്റം കലാകാരന്മാരുടെ കഴിവുകള്‍ മാറ്റുരച്ചു.
ചിരിക്കും ചിന്തക്കും വഴിമാറിയ പരിപാടി ഒന്നിനോന്ന്‍ മെച്ചമായിരുന്നു.
നൂറുക്കണക്കിനു ഒമാന്‍ മലയാളികള്‍ക്ക് പരസ്പരം അടുത്തറിയാനും സാഹോദര്യം പങ്കുവെക്കാനും സാധിച്ചുവെന്നു മാത്രമല്ല ഒഴിവ് ദിനത്തിന്റെ ആലസ്യം വെടിഞ്ഞു മാനസികല്ലോസം കൈവരിക്കാനും സ്നേഹസംഗമം ഹേതുവായി.
ജിതേഷ് മാഷ്‌ കുട്ടികളോടൊപ്പം ചേര്‍ന്നവതരിപ്പിച്ച പരിപാടിയിലെ നാടന്‍ ഭാഷ പ്രയോഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.ഒപ്പം ആടിയും പാടിയും കളിച്ചും അഭിനയിച്ചും കുട്ടികളിലെ നൈസര്‍ഗ്ഗികവാസനകള്‍ പുറത്തുകൊണ്ട് വരാന്‍ അദ്ദേഹം അവലംബിച്ച മാര്‍ഗ്ഗം പ്രശംസനീയമാണ്.
ഒരുപാട് വിരുന്നുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച സ്നേഹസംഗമം ശമീറിന്റെ മാജിക്ക്ഷോക്ക് പുറമേ സതീഷ്‌,കണ്ണൂര്‍ അസ്‌ലം,ശറഫുദ്ദീന്‍ കാപ്പാട്,വിസ്മയ പ്രഭാകര്‍,ചന്ദു തുടങ്ങിയവരുടെ ഗാനമേളകള്‍ കൊണ്ട്ട് ധന്യമായി.
ജൈസന്‍ ജിബിന്‍ ചാക്കൊയുടെ സൌണ്ട് സിസ്റ്റം പരിപാടിക്ക് വലിയൊരു മുതല്കൂട്ട് തന്നെയാണ്.
രണ്ടു വര്ഷം മുമ്പ് ആരംഭിച്ച ഒമാന്‍ മലയാളീസ്  ഫേസ്ബുക്ക് പേജിന്റെ സ്ഥാപകന്‍ ഖാലിദ്,അഡ്മിന്‍ കബീര്‍ എന്നിവര്‍ ചേര്‍ന്ന് സ്നേഹസംഗമം കേക്ക് മുറിച്ചു.
യെതീഷ് സ്വാഗതവും സതീഷ്‌ നന്ദിയും പറഞ്ഞു.  








അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...